18 Dec 2022
[Translated by devotees]
[ദത്ത ജയന്തി ദിനമായ 2021 ഡിസംബർ 07 നു് ഒരു ഓൺലൈൻ ആത്മീയ ചർച്ചയിൽ നിരവധി ഭക്തർ പങ്കെടുത്തു. സ്വാമി ഉത്തരം നൽകിയ ഭക്തരുടെ ചോദ്യങ്ങൾ ചുവടെ കൊടുക്കുന്നു.]
[ശ്രീ ദുർഗാപ്രസാദു് ചോദിച്ചു: സൃഷ്ടി വികസിക്കുന്നുവോ അതോ ലോകത്ത് കാണുന്നതുപോലെ സിനിമയുടെ നിർമ്മാതാവ് കാണുന്ന പ്രീ ഷോട്ട് മൂവി(movie) മാത്രമാണോ? ആത്മാക്കൾക്ക് ഒരു സ്വതന്ത്ര ഇച്ഛാശക്തി ഉണ്ടെങ്കിൽ, തീർച്ചയായും, സൃഷ്ടി വികസിച്ചുകൊണ്ടിരിക്കുന്നു. ദയവായി എൻറെ ആശയക്കുഴപ്പം മാറ്റൂ. അങ്ങയുടെ താമര പാദങ്ങളിൽ -ദുർഗാപ്രസാദ്]
സ്വാമി മറുപടി പറഞ്ഞു:- പൊതുവെ ആളുകൾ സിനിമ ചെയ്യുന്നത് പൊതുജനങ്ങൾക്ക് വേണ്ടിയാണ്. ഈ സൃഷ്ടിയെ താരതമ്യപ്പെടുത്താൻ നിങ്ങൾ സിനിമയുടെ ഉപമ എടുത്താൽ, സിനിമയ്ക്കുള്ളിൽ എല്ലാ പൊതുജനങ്ങളും മാത്രമേ ഉള്ളൂവെന്നും ദൈവം മാത്രമാണ് പ്രേക്ഷകനെന്നും നിങ്ങൾ ഓർക്കണം. ലോകമോ സിനിമയോ ദൈവത്തിന്റെ വിനോദത്തിനായി സൃഷ്ടിക്കപ്പെട്ടതാണ് (ഏകകി ന രാമതേ...- വേദം). ദൈവം സിനിമയുടെ നിർമ്മാതാവും സംവിധായകനും മാത്രമല്ല, ഭഗവാൻ കൃഷ്ണൻ, ഭഗവാൻ യേശു, ഭഗവാൻ മുഹമ്മദു് തുടങ്ങിയവരെപ്പോലെ ഹീറോ ആകുന്നതോടെ അവിടുന്ന് ഈ സിനിമയിലേക്കു് പ്രവേശിക്കുന്നു.
ദൈവം തന്ന സ്വാതന്ത്ര്യം കൊണ്ടാൺ അഭിനേതാക്കൾ (ആത്മാക്കൾ) തന്നെ സിനിമയുടെ കഥയെ നയിക്കുന്നതെന്ന് തോന്നുന്നു. എന്നാൽ ഇവിടെ സ്വാതന്ത്ര്യം നൽകുന്നുണ്ടെങ്കിലും പൂർണ സ്വാതന്ത്ര്യം നൽകുന്നില്ല. ആത്മാക്കളുടെ കാര്യത്തിൽ പൂർണ്ണമായ സ്വതന്ത്ര ഇച്ഛാശക്തിയില്ല, കാരണം ദൈവം ആത്മാക്കൾക്കു് കുറച്ചു് സ്വതന്ത്ര ഇച്ഛാശക്തി (സ്വാതന്ത്ര്യം) നൽകി, അതു് സ്വാതന്ത്ര്യത്തിൻറെ പ്രത്യേക അതിർത്തികൾക്കുള്ളിൽ മാത്രം ഒതുങ്ങുന്നു. പരിണാമ പ്രക്രിയയിൽ(evolution process) ശാസ്ത്രം പറയുന്നതുപോലെ പൂർണ സ്വാതന്ത്ര്യം ഉൾപ്പെടുന്നു - ദൈവത്തിൻറെ അസ്തിത്വം(existence of God) ഉൾപ്പെടുന്നില്ല. ആത്മാക്കൾക്ക് പൂർണ്ണ സ്വാതന്ത്ര്യം ഇല്ലെങ്കിൽ, ദൈവത്തിന്റെ വലിയ നിയന്ത്രണത്തിന്റെ സാന്നിധ്യം അർത്ഥമാക്കുന്നു(presence of a large extent of control by God). ഹൃദയമോ വൃക്കയോ ശ്വാസകോശമോ പോലുള്ള അവയവങ്ങളെ പോലും നിയന്ത്രിക്കാനുള്ള സ്വാതന്ത്ര്യം ആത്മാവിന് നൽകുന്നില്ല. ആത്മാക്കൾ ദൈവത്തിൻറെ കൈകളിലെ റോബോട്ടുകളായി മാറുന്ന സാഹചര്യം ഒഴിവാക്കാൻ ദൈവം ആത്മാക്കൾക്ക് അല്പം സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.
ദൈവം ഇടപെടാത്തിടത്തോളം കാലം ആത്മാവിന് കൈകളും കാലുകളും ചലിപ്പിക്കാനാകും. ഭാഗിക പരിണാമം നിരീക്ഷിക്കപ്പെടുന്നതിനാൽ ശാസ്ത്രം പിന്തുണയ്ക്കുന്ന പരിണാമവും പൂർണ്ണ സ്വാതന്ത്ര്യം കാണിക്കുന്നില്ല. "അബദ്ധനൻ പുരുഷൻ പശും" (“Abadhnan puruṣaṃ paśum”) എന്ന് ശ്രീ ഫണി(Shri Phani) പരാമർശിച്ചു, അതിനർത്ഥം ദൈവത്തിന്റെ ശക്തി (power of God), ആത്മാവ് ചെയ്യുന്ന പ്രവർത്തനത്തിന്റെ ഊർജ്ജമായി ആത്മാവ് ഉപയോഗിക്കുന്നു എന്നാണ്. സവാരിക്കാരന്റെ ദിശയുടെ അടിസ്ഥാനത്തിൽ സവാരിക്കാരനെ ആവശ്യമുള്ള സ്ഥലത്തേക്ക് കൊണ്ടുപോകുന്ന കുതിരയെപ്പോലെയാണ് ദൈവം. ജോലിയുടെ ഊർജ്ജം(energy of work) നിഷ്ക്രിയമാണ്(inert), സ്വാതന്ത്ര്യമില്ലാത്ത കുതിരയെ നിഷ്ക്രിയ ഊർജ്ജമായി(inert energy) മാത്രമേ കണക്കാക്കൂ. ആത്മാവിന്റെ ചെറിയ സ്വാതന്ത്ര്യത്തിൽ ദൈവം ഇടപെടുന്നില്ല, അതിനെ വേദത്തിൽ പറഞ്ഞിരിക്കുന്നതുപോലെ കുതിരയുമായോ (ജഡ ഊർജ്ജം/ inert energy) പശുവുമായോ(Pashu) താരതമ്യപ്പെടുത്താം. കുതിരയോ ദൈവമോ സവാരിക്കാരന്റെയോ ആത്മാവിന്റെയോ(റൈഡർ/rider) ദിശയുടെ നല്ലതോ ചീത്തയോ ആയ ഫലങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല, ആത്മാവ് മാത്രമേ ഫലം ആസ്വദിക്കൂ.
★ ★ ★ ★ ★