home
Shri Datta Swami

 22 Mar 2023

 

Malayalam »   English »  

ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉൾപ്പെടെയുള്ള ദൈവഹിതത്തിന്റെ ഉറവിടം മധ്യസ്ഥനായ ദൈവമാണോ?

[Translated by devotees]

[മിസ്റ്റർ. താലിൻ റോവ് ചോദിച്ചു: ഇന്ന് അങ്ങേയ്ക്കും അങ്ങയുടെ ഭക്തർക്കും അനുഗ്രഹങ്ങൾ പ്രഭു ദത്ത സ്വാമി! മുമ്പത്തെ ഒരു ചോദ്യത്തിന് അങ്ങ് നൽകിയ ഉത്തരത്തിൽ നിന്ന് ഞാൻ അങ്ങയുടെ  ഇഷ്ടത്തെ കുറിച്ച്/ ഇച്ഛാശക്തിയെക്കുറിച്ച് (Your will) ചിന്തിക്കുകയാണ്, ദൈവത്തിന്റെ മാധ്യമമില്ലാത്ത രൂപം(unmediated form of God) വ്യക്തിത്വത്തിന് അതീതമാണെന്ന്(beyond personality) അങ്ങ് സൂചിപ്പിച്ചു. അതേസമയം, ദൈവത്തിന്റെ മാധ്യമം സ്വീകരിച്ച ഊർജ്ജസ്വലമായ(mediated energetic form of God)  രൂപത്തിൽ വ്യക്തിത്വ സവിശേഷതകൾ അടങ്ങിയിരിക്കാം. ഇഷ്‌ടങ്ങളും അനിഷ്ടങ്ങളും ഉൾപ്പെടെയുള്ള ദൈവഹിതം മാധ്യമം സ്വീകരിച്ച ഊർജ്ജസ്വലമായ പതിപ്പ് (വെർഷൻ/version) നടത്തപ്പെടുന്നതു് എന്നു് ഞാൻ ചിന്തിച്ചു ഇത് എന്നെ ആശ്ചര്യത്തിലേക്കു നയിച്ചു? ഉദാഹരണത്തിന്, ദൈവം തന്റെ സൃഷ്ടിയെക്കുറിച്ചുള്ള പദ്ധതി, അത് എങ്ങനെയായിരിക്കണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്, ദൈവവുമായുള്ള നമ്മുടെ ബന്ധം ഉൾപ്പെടെയുള്ള എല്ലാ മാറ്റങ്ങളും മാധ്യമം സ്വീകരിച്ച ദത്തയുടെ ഇച്ഛയിൽ നിന്നാണോ?

ഇത് സങ്കൽപ്പിക്കാൻ കഴിയാത്തതും പ്രകടിപ്പിക്കാൻ കഴിയാത്തതുമായ ദൈവത്തേക്കാൾ ഉപരിയാണ്, എന്നിരുന്നാലും അവ സമാനമല്ലെന്ന് തെറ്റായി തിരിച്ചറിയാൻ കഴിയില്ല, കാരണം മദ്ധ്യസ്ഥനായ രൂപം(mediated form) ദൈവമാണ്, അവൻ തിരഞ്ഞെടുത്തതിന്റെ മധ്യസ്ഥമായ ആവിഷ്‌കാരത്തിലൂടെ.

ഇച്ഛയും ആഗ്രഹവും വ്യക്തിത്വത്തിന്റെ ഒരു രൂപമാണെന്നും സങ്കൽപ്പിക്കാനാവാത്ത ദൈവം ഇവയ്‌ക്കപ്പുറമാണെങ്കിൽ, സൃഷ്ടിയെ മധ്യസ്ഥ രൂപത്തിലൂടെ യാഥാർത്ഥ്യമാക്കണമെന്നും എന്റെ ചിന്തയാണ്.

സങ്കൽപ്പിക്കാനാവാത്ത വീക്ഷണകോണിൽ നിന്ന് സൃഷ്ടി യഥാർത്ഥമല്ല എന്ന സന്ദർഭത്തിലൂടെയാണ് ഈ ചിന്ത. ഇത് ദത്തയുടെ ഇഷ്ടത്താൽ സൃഷ്ടിയെ ഉയർത്തിപ്പിടിക്കണം എന്ന ചിന്തയിലേക്ക് നയിക്കും.

ഇതും അങ്ങനെയാണെങ്കിൽ, ദൈവത്തിന്റെ സങ്കൽപ്പിക്കാൻ കഴിയാത്ത രൂപം പ്രാർത്ഥനയ്ക്ക് അതീതമാണെന്നാണോ ഇതിനർത്ഥം? ഈശ്വരന്റെ മധ്യസ്ഥമായ രൂപത്തിലൂടെയല്ലാതെ സൃഷ്ടികൾക്ക് സങ്കൽപ്പിക്കാനാവാത്ത ദൈവത്തിന്റെ രൂപവുമായി ഒരു പ്രഭാവമോ സംവേദനമോ നടത്താൻ കഴിയില്ല എന്ന അർത്ഥത്തിൽ? ഞാൻ കൂടുതൽ വ്യക്തമാക്കണമെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു, ചോദ്യത്തിന്റെ ആംഗിളിൽ എന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ എന്നെ അറിയിക്കുക. അങ്ങയുടെ  താമര പാദങ്ങളിൽ, ടാലിൻ റോവ്]

സ്വാമി മറുപടി പറഞ്ഞു:- സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം(unimaginable God) സർവ്വശക്തനാണെന്നും(omnipotent) സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തിന് അസാധ്യമായി ഒന്നുമില്ലെന്നും നിങ്ങൾ പ്രധാനമായും ഓർക്കണം, അതിനാൽ യുക്തിപരമായ എല്ലാ സംശയങ്ങൾക്കും(logical doubts) സ്വയം ഉത്തരം ലഭിക്കുന്നു, അതിന് നമുക്ക് യുക്തിസഹമായ പശ്ചാത്തലം(logical background) നൽകേണ്ടതില്ല.

നമ്മുടെ യുക്തിസഹമായ സംശയങ്ങൾ സങ്കൽപ്പിക്കാനാവാത്ത ദൈവം അല്ലെങ്കിൽ ദത്ത ഭഗവാൻ ചെയ്ത സൃഷ്ടിയിൽ നിലനിൽക്കുന്നു, അത് ദൈവത്തിന് വിനോദം(entertainment) നൽകുന്നു. സങ്കൽപ്പിക്കാനാവാത്ത ദൈവവും ദത്തഭഗവാനും തമ്മിൽ സർവശക്തിയെ(omnipotence) സംബന്ധിച്ചിടത്തോളം ഒരു വ്യത്യാസവുമില്ലെന്ന് നാം എപ്പോഴും ഓർക്കണം. ഒരേയൊരു വ്യത്യാസം, സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം അദൃശ്യനും സങ്കൽപ്പിക്കാൻ കഴിയാത്തതുമാണ്(invisible and is also unimaginable), അതേസമയം ദത്ത ഭഗവാൻ ബാഹ്യമായി ദൃശ്യവും സങ്കൽപ്പിക്കാൻ കഴിയുന്നതുമാണ്(is externally visible and imaginable). ആന്തരിക കാമ്പ് (internal core) സങ്കൽപ്പിക്കാനാവാത്ത ദൈവം മാത്രമാണ്. ദത്ത ഭഗവാനിലെ ബാഹ്യരൂപം ദൃശ്യവും സങ്കൽപ്പിക്കാവുന്നതുമാണ്(visible and imaginable), അതേസമയം ദത്തദേവന്റെ ആന്തരിക രൂപം സങ്കൽപ്പിക്കാവുന്നതും ദൃശ്യവുമാണ്(imaginable and visible), എന്നാൽ, ആന്തരിക രൂപം സങ്കൽപ്പിക്കാനാവാത്ത സ്വഭാവമുള്ളതാണ്(unimaginable nature). ബാഹ്യശരീരം ഉപയോഗിച്ച് ഏത് അത്ഭുതം ചെയ്യുമ്പോഴും സങ്കൽപ്പിക്കാനാവാത്ത ഭഗവാൻ ബാഹ്യശരീരത്തിലേക്ക് വ്യാപിക്കുകയാണെങ്കിൽ(extends into the external body) ദത്ത ഭഗവാൻറെ ബാഹ്യരൂപത്തിന്(external body) പോലും സങ്കൽപ്പിക്കാനാവാത്ത സ്വഭാവമാണ് ഉള്ളത്.

സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തിന്റെ കാര്യത്തിൽ, ആന്തരികവും ബാഹ്യവുമായ രൂപങ്ങൾ സങ്കൽപ്പിക്കാനാവാത്ത സ്വഭാവമുള്ളവയാണെന്ന് മാത്രമല്ല, നമ്മുടെ ഭാവനയ്ക്ക് നേരിട്ട് സങ്കൽപ്പിക്കാൻ കഴിയാത്തതുമാണ്. ദത്ത ഭഗവാൻറെ കാര്യത്തിൽ, ഊർജ്ജസ്വലമായ ഏതൊരു ജീവിയുടെയും(energetic being) കാര്യത്തിലെന്നപോലെ ആന്തരികവും ബാഹ്യവുമായ രൂപങ്ങൾ സങ്കൽപ്പിക്കാവുന്നവയാണ്, എന്നാൽ, ദത്തദേവന്റെ (ആന്തരികമായും ബാഹ്യമായും) രൂപത്തിന് സങ്കൽപ്പിക്കാനാവാത്ത സ്വഭാവമുണ്ട്. സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം; ദത്ത ഭഗവാൻ ആയിത്തീർന്നു എന്നതിനർത്ഥം സങ്കൽപ്പിക്കാൻ കഴിയാത്ത സ്വഭാവമുള്ള സങ്കൽപ്പിക്കാൻ കഴിയാത്ത അസ്തിത്വം സങ്കൽപ്പിക്കാൻ കഴിയാത്ത അതേ സ്വഭാവമുള്ള സങ്കൽപ്പിക്കാൻ കഴിയുന്ന (imaginable) സത്തയായി മാറി എന്നാണ്. ഈ പരിവർത്തനം തന്നെ സങ്കൽപ്പിക്കാൻ പറ്റാത്തതും, സങ്കൽപ്പിക്കാൻ പറ്റാത്ത ദൈവത്തിന്റെ അസാമാന്യമായ സ്വഭാവം(unimaginable nature) കൊണ്ട് സാധ്യമായതുമാണ്. സങ്കൽപ്പിക്കാനാവാത്തതും അദൃശ്യവുമായ യഥാർത്ഥ ദൈവത്തെ വിശകലനം ചെയ്യാനുള്ള ഏതൊരു ശ്രമവും ഞങ്ങൾ അവസാനിപ്പിക്കും, കൂടാതെ ദത്തദേവനെ കാണാൻ കഴിയുമെങ്കിലും ദത്ത ദൈവത്തിന്റെ സങ്കൽപ്പിക്കാൻ കഴിയാത്ത സ്വഭാവത്തെ വിശകലനം ചെയ്യുന്നതും നാം അവസാനിപ്പിക്കും.

 

'ഇച്ഛ' (will) എന്നത് നാഡീ ഊർജ്ജം(nervous energy) എന്ന് വിളിക്കപ്പെടുന്ന നിഷ്ക്രിയ ഊർജ്ജത്തിന്റെ(inert energy) ഒരു രൂപമാണ്, അത് സൃഷ്ടിയിൽ ഉൾപ്പെടുന്ന സങ്കൽപ്പിക്കാവുന്ന(imaginable) ഒരു വസ്തുവാണ്. ഈ ‘ഇച്ഛ’ സൃഷ്ടിക്കപ്പെടുന്നതിനു മുമ്പുതന്നെ സങ്കൽപ്പിക്കാനാവാത്ത ദൈവത്തിൽ സംഭവിച്ചു. ഇച്ഛാശക്തിയുടെ ഉൽപാദനത്തിന്, നിഷ്ക്രിയ ഊർജ്ജവും (energy) ഒരു ഭൗതിക നാഡീവ്യവസ്ഥയും(materialized nervous system) (matter) ആവശ്യമാണ്. സൃഷ്ടിക്കപ്പെടുന്നതിന് മുമ്പ്, ഊർജ്ജമോ ദ്രവ്യമോ ഉണ്ടായിരുന്നില്ല. എന്നിട്ടും, സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തിൽ ഇച്ഛാശക്തി ഉണ്ടാകുന്നത് ദൈവത്തിന്റെ സർവ്വശക്തി(omnipotence) മൂലമാണ്, അല്ലാതെ സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തിൽ അവബോധം(awareness) (ഇച്ഛയുടെ മെറ്റീരിയൽ/ material of will) ഉള്ളതുകൊണ്ടല്ല. അതിനാൽ, സങ്കൽപ്പിക്കാനാവാത്ത ദൈവത്തിന്റെ ഇച്ഛയെക്കുറിച്ച് ഒരു ചർച്ചയും ആവശ്യമില്ല. സങ്കൽപ്പിക്കാനാവാത്ത ദൈവത്തിന്റെ ആദ്യത്തെ ഊർജ്ജസ്വലമായ രൂപത്തിന്റെ ഉത്പാദനത്തിനുമുമ്പേ, സർവശക്തിയെ അടിസ്ഥാനമാക്കിയുള്ള മേൽപ്പറഞ്ഞ വിശദീകരണം ഇച്ഛാശക്തിയുടെ ഏക യാന്ത്രിക സംവിധാനമാണ്(mechanism of will).

പക്ഷേ, ആദ്യത്തെ ഊർജ്ജസ്വലനായ ജീവിയുടെ(first energetic being) ഉത്പാദനത്തിനു ശേഷം, ശരീരവും ആത്മാവും (അവബോധം) സൃഷ്ടിക്കപ്പെടുന്നു, ഇവയിൽ സങ്കൽപ്പിക്കാനാവാത്ത ദൈവം ലയിച്ചു(merged).  ഇപ്പോൾ, ദൈവത്തിന്റെ സർവ്വശക്തി ആവശ്യമില്ല, കാരണം ഇച്ഛയ്ക്ക് അതിന്റെ അടിസ്ഥാന സാമഗ്രികൾ (അവബോധം) ഉള്ളതിനാൽ, എന്നാൽ, സർവ്വശക്തിയും അത്തരം അവബോധത്തിൽ നിലവിലുണ്ട് അതുകൊണ്ടു ആ അവബോധത്തിൽ ലയിച്ച സങ്കൽപ്പിക്കാനാവാത്ത ദൈവം അടിസ്ഥാനമാക്കി സൃഷ്ടിയുടെ പ്രക്രിയ ഭഗവാൻ ദത്ത ആരംഭിക്കുന്നു. ഇച്ഛാശക്തി ദത്തയുടെ രൂപത്തിലുള്ള വ്യക്തിത്വത്തിന്റെ ഭാഗമാണ് (സങ്കൽപ്പിക്കാനാവാത്ത ദൈവത്തിന്റെ ലയനത്തിന് മുമ്പ്), എന്നാൽ, സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തിന്റെ ലയനത്താൽ ദത്തഭഗവാന്റെ അതേ ഇച്ഛയ്ക്ക് സങ്കൽപ്പിക്കാനാവാത്ത സർവ്വശക്തിയും ഉണ്ട്. ദത്ത (Datta) എന്നാൽ സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം സൃഷ്ടിച്ച ഒരു ലളിതമായ ഊർജ്ജസ്വലനാ ജീവിയാണ്(simple energetic being). ദത്ത ഭഗവാൻ എന്നാൽ, സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം അതേ ദത്തയുമായി ലയിപ്പിച്ചതിന് ശേഷം സങ്കൽപ്പിക്കാനാവാത്ത ശക്തിയുള്ള ദത്തയായി മാറി എന്നാണ് .

★ ★ ★ ★ ★

 
 whatsnewContactSearch