home
Shri Datta Swami

 10 Jun 2024

 

Malayalam »   English »  

ഹിന്ദുക്കളുടെ മതേതരത്വം ഹിന്ദുമതത്തെ ദുർബലമാക്കുന്നുണ്ടോ?

[Translated by devotees of Swami]

[മിസ്സ്‌. ത്രൈലോക്യ ചോദിച്ചു:- മറ്റ് മതങ്ങൾക്കെതിരെ ഹിന്ദുമതത്തിനുവേണ്ടി ശക്തമായി പ്രസംഗിക്കുന്ന ശ്രീ രാധാ മനോഹർ ദാസ്ജി പറയുന്നത് ഹിന്ദുക്കളുടെ മതേതരത്വം (സെക്കുലറിസം) തെറ്റാണ്, കാരണം അത് ഹിന്ദുക്കളെ ദുർബലരാക്കുന്നു എന്നാണ്. അങ്ങ് എന്ത് പറയുന്നു?]

സ്വാമി മറുപടി പറഞ്ഞു:- ഏത് മതത്തിലും നാല് ആംഗിൾ ഉണ്ട്:-

i) മറ്റ് മതങ്ങൾ നിങ്ങളുടെ മതത്തെ അക്രമാസക്തമായി ആക്രമിക്കുമ്പോൾ അവരെ ആക്രമിക്കാനുള്ള പ്രത്യാക്രമണമായ (ഒഫൻസീവ്) ആംഗിൾ.

ii) അവരുടെ ആരോപണങ്ങൾക്ക്‌ ഉത്തരം നൽകാനും നമ്മുടെ മതത്തെ സംരക്ഷിക്കാനുമുള്ള പ്രതിരോധ (ഡിഫെൻസിവ്) ആംഗിൾ.

iii) മറ്റ് മതങ്ങളിൽ നിന്നുള്ള ആക്രമണങ്ങളെ പ്രതിരോധത്തിലും പ്രത്യാക്രമണമായ രീതിയിലും ആക്രമിക്കുന്നതിനുള്ള ആക്രമണ-പ്രതിരോധ ആംഗിൾ. നമ്മുടെ മതത്തെ അവരുടെ കുറ്റപ്പെടുത്തലുകളിൽ നിന്ന് സംരക്ഷിക്കുക എന്നതാണ് പ്രതിരോധ മാർഗം, മറ്റ് മതങ്ങളിലെ പോരായ്മകളെ ആക്രമിക്കുക എന്നതാണ് പ്രത്യാക്രമണമായ മാർഗം. ഈ മൂന്നാമത്തെ ആംഗിൾ ശരിയാണ്, കാരണം ആക്രമണകാരിയായ ആളിന്റെ വൈകല്യങ്ങളെ നിങ്ങൾ ആക്രമിക്കുന്നില്ലെങ്കിൽ അയാളെ പാസിഫൈ ചെയ്യാൻ പറ്റില്ല. ഈ മൂന്നാം കോണിൽ, നമ്മുടെ യുക്തി സത്യത്തെ തെളിയിക്കുന്നതിനാൽ പ്രതിരോധ മാർഗത്തിന് എതിരാളിയെ ആന്തരികമായി പാസിഫൈ ചെയ്യാൻ കഴിയും.

iv) നമ്മുടെ സാർവ്വത്രികമായ ആത്മീയതയെ (യൂണിവേഴ്സൽ സ്പിരിച്യുവാലിറ്റി) പ്രബോധനം ചെയ്യുക എന്നതാണ് അന്തിമമായ ആംഗിൾ, അത് യഥാർത്ഥ മതേതരത്വമാണ് (സെക്കുലറിസം), അതായത് ദൈവത്തിൻ്റെ എല്ലാ രൂപങ്ങളെയും ആരാധിക്കുക, ദൈവത്തിൻ്റെ എല്ലാ രൂപങ്ങളെയും നിരാകരിക്കരുത്! അവസാനം ഈ ആംഗിൾ വിശദീകരിച്ചില്ലെങ്കിൽ, എതിരാളിയെ ശാശ്വതമായി പാസിഫൈ ചെയ്യാനും  നവീകരിക്കാനും കഴിയില്ല. തീയ്‌ക്കെതിരെ പോരാടാൻ തീ ആവശ്യമാണ് (റൈഫിളിനുള്ള ഉത്തരം റൈഫിൾ), എന്നാൽ എതിർ തീയെ ശാശ്വതമായി കെടുത്താൻ, ഒടുവിൽ വെള്ളം ആവശ്യമാണ്, തീയല്ല. നമ്മുടെ സാർവത്രിക ആത്മീയതയിൽ നിന്ന്, 'മത പരിവർത്തനം' (കൺവർഷൻ ഓഫ് റിലീജിയൻ) എന്ന വിഷയത്തിൽ പറഞ്ഞിരിക്കുന്ന എല്ലാ പോയിൻ്റുകളും നാം പ്രൊജക്റ്റ് ചെയ്യണം.

 

നമ്മുടെ അവസാന ലക്ഷ്യം ഏതെങ്കിലും മതത്തിൻ്റെ മേലുള്ള വിജയമല്ല, മതങ്ങളുടെ ഐക്യം കൊണ്ടു വരിക വഴിയുള്ള ലോകസമാധാനമാണ്. താൽക്കാലികവും ശാശ്വതവുമായ പരിഹാരങ്ങൾക്ക് യഥാക്രമം സുബാഷ് ചന്ദ്രബോസിൻ്റെയും ഗാന്ധിയുടെയും നയങ്ങൾ ആവശ്യമാണ്. യുദ്ധത്തിനുമുമ്പ് ഭഗവാൻ കൃഷ്ണൻ ഇരുവശത്തുമുള്ള സമാധാനത്തിനായി മുന്നോട്ടുപോയി, കാരണം യുദ്ധാനന്തരം ഇരുവശത്തും സമാധാനം സാധ്യമാകില്ല (എല്ലാ കൗരവരും മരിക്കുമെന്നതിനാൽ). മതപരമായ വാദങ്ങളുടെ യുദ്ധങ്ങളിൽ, ആദ്യം വാക്കാലുള്ള യുദ്ധം നടക്കണം, തുടർന്ന് ഇരുവശത്തും സമാധാനത്തിനുള്ള ശ്രമം നടത്തണം, കാരണം വാക്കാലുള്ള യുദ്ധത്തിന് ശേഷവും എല്ലാവരും ജീവനോടെ ഇരിക്കും! ഹിന്ദുമതത്തിൻ്റെ മോശം അനുയായികളെ വെറുക്കുക, പക്ഷേ കൃഷ്ണനെ അല്ല, ക്രിസ്തുമതത്തിൻ്റെ മോശം അനുയായികളെ വെറുക്കുക, പക്ഷേ യേശുവിനെ അല്ല, ഇസ്ലാമിൻ്റെ മോശം അനുയായികളെ വെറുക്കുക, എന്നാൽ മുഹമ്മദിനെ അല്ല, അങ്ങനെ ആത്യന്തിക സത്യം (മതേതരത്വം, സെക്കുലറിസം) യുക്തിപരമായി പ്രചരിപ്പിക്കുന്നത് മതപരിവർത്തനം എന്ന തെറ്റായ ആശയത്തെ ഇല്ലാതാക്കുക മാത്രമല്ല ദൈവത്തെ പ്രസാദിപ്പിക്കുകയും ചെയ്യുന്നു.

shankara

 

★ ★ ★ ★ ★

 
 whatsnewContactSearch