home
Shri Datta Swami

Posted on: 21 May 2024

               

Malayalam »   English »  

സത്യകാമ ജാബാലയുടെയും ഗൗതമ മുനിയുടെയും സംഭവത്തിൻ്റെ വിശദാംശങ്ങൾ ദയവായി എനിക്ക് തരൂ

[Translated by devotees of Swami]

[മിസ്സ്‌. ത്രൈലോക്യ ചോദിച്ചു:- സ്വാമി, അങ്ങാണ് വേദത്തിൻ്റെ രചയിതാവ് എന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു. അതിനാൽ, സത്യകാമ ജാബാലയുടെയും ഗൗതമ മുനിയുടെയും സംഭവത്തിൻ്റെ വിശദാംശങ്ങൾ ദയവായി എനിക്ക് തരൂ.]

സ്വാമി മറുപടി പറഞ്ഞു:- ജാബാല ജന്മം കൊണ്ട് ശൂദ്ര ജാതിയിൽ പെട്ടവളായിരുന്നു (ജന്മ ശൂദ്ര), എന്നാൽ, അവൾ ഗുണങ്ങളാൽ ബ്രാഹ്മണയായിരുന്നു (കർമ്മ ബ്രാഹ്മണ). അവൾ വളരെ ദരിദ്രയായിരുന്നു, ജീവിക്കാൻ വേണ്ടി, അവൾ പല വീടുകളിലും ജോലി ചെയ്തു. വീട്ടിലെ അവളുടെ ജോലി സംരക്ഷിക്കാൻ അവൾക്ക് ഓരോ വീടിൻ്റെയും ഉടമയെ തൃപ്തിപ്പെടുത്തേണ്ടി വന്നു. സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ അവൾ ഒരു വേശ്യയെപ്പോലെയായി. അവൾ ഗർഭിണിയാകുകയും സത്യകാമ എന്ന ആൺകുട്ടിയെ പ്രസവിക്കുകയും ചെയ്തു. സത്യകാമ തൻ്റെ ആശ്രമ - വിദ്യാലയത്തിൽ (ഗുരു കുലം) പ്രവേശനം തേടി ഗൗതമ മുനിയുടെ അടുക്കൽ പോയി. ബ്രാഹ്മണ മാതാപിതാക്കളുടെ അന്തരീക്ഷത്തിൽ ജനിച്ച കുട്ടി വളർന്നാൽ ചില ബ്രാഹ്മണ ഗുണങ്ങളെങ്കിലും ഉണ്ടാകുമെന്ന് ആ കാലത്ത് പ്രതീക്ഷയുണ്ടായിരുന്നതിനാൽ ഗൗതമ മുനി ആ കുട്ടിയോട് ജാതി ചോദിച്ചു. ഗുണങ്ങൾ എല്ലായ്പ്പോഴും ഏറ്റവും ശക്തമായ ചിന്തകളാണ്, അത് ചുറ്റുമുള്ള ആളുകളുടെ അന്തരീക്ഷത്തിൽ നിന്ന് സ്വായത്തമാക്കുന്നു. അത്തരം ബ്രാഹ്മണ ഗുണങ്ങൾ സ്വാംശീകരിക്കാൻ, ചുറ്റുമുള്ള അന്തരീക്ഷം ബ്രാഹ്മണൻമാരാൽ നിറയുക മാത്രമല്ല, കുട്ടിക്ക് ആത്മാവിൽ അന്തർലീനമായ ബ്രാഹ്മണ ഗുണങ്ങളും ഉണ്ടായിരിക്കണം. കുട്ടിക്ക് അന്തർലീനമായ ബ്രാഹ്മണ ഗുണങ്ങൾ ഇല്ലെങ്കിലും, ബ്രാഹ്മണ അന്തരീക്ഷത്തിൻ്റെ സ്വാധീനം കാരണം ബ്രാഹ്മണ ഗുണങ്ങളുടെ ഒരു ഉപരിപ്ലവമായ പാളിയെങ്കിലും (ലയർ) ഉണ്ടാകും. കുറഞ്ഞത്, എന്തെങ്കിലുമുള്ളത് ഒന്നുമില്ല എന്നതിനേക്കാൾ നല്ലതാണ്. പക്ഷേ, ബ്രാഹ്മണാന്തരീക്ഷത്തിൽ നിന്ന് ലഭിച്ച ഈ ഉപരിപ്ലവമായ ബ്രാഹ്മണ ഗുണങ്ങൾ താൽക്കാലികം മാത്രമാണ്, കാരണം കുട്ടിയുടെ അന്തർലീനമായ ബ്രാഹ്മണ ഗുണങ്ങൾ മാത്രമാണ് ശാശ്വതം. അതിനാൽ, ജാതിയെ എല്ലായ്‌പ്പോഴും തീരുമാനിക്കുന്നത് അന്തർലീനമായ ഗുണങ്ങളും പ്രവൃത്തികളുമാണ്, അല്ലാതെ ആ ജാതിയുടെ ഗുണങ്ങളുടെ താൽക്കാലിക ഉപരിപ്ലവമായ പാളി ഉൾക്കൊള്ളുന്ന ജന്മം കൊണ്ടല്ല.

ഈ പശ്ചാത്തലത്തിൽ, അഡ്മിഷനു വേണ്ട പൊതു നടപടിക്രമങ്ങൾ പിന്തുടർന്ന്, ഗൗതമ മഹർഷി കുട്ടിയുടെ ജന്മജാതി ചോദിച്ചു. ബ്രാഹ്മണ മാതാപിതാക്കളുടെ ബ്രാഹ്മണാന്തരീക്ഷത്തിന് വിധേയനായിരുന്നില്ലെങ്കിലും (എക്‌സ്‌പോസ്)  സത്യകാമയ്ക്ക് അന്തർലീനമായ ബ്രാഹ്മണ ഗുണങ്ങൾ ഉണ്ടായിരുന്നു. ബ്രാഹ്മണരുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണം സത്യം സംസാരിക്കുക എന്നതാണ്, കാരണം അവരുടെ തൊഴിൽ വേദങ്ങളിൽ നിന്നും മറ്റ് വിശുദ്ധ ഗ്രന്ഥങ്ങളിൽ നിന്നുമുള്ള ആത്മീയ ജ്ഞാനത്തിന്റെ പ്രബോധനമാണ്. ചില സദസ്സുകളെ ഭയന്നോ മറ്റേതെങ്കിലും തരത്തിലുള്ള സദസ്സിൻ്റെ സമ്മാനങ്ങളിൽ ആകൃഷ്ടനായോ ആത്മീയ ജ്ഞാനത്തിൽ ഒരു നുണയും പ്രബോധകൻ പറയരുത്. തങ്ങൾക്കിഷ്ടപ്പെട്ട ആശയം പ്രബോധകൻ പ്രസംഗിച്ചാൽ സദസ്സ് സന്തോഷിക്കും. അപ്പോൾ മാത്രം, സദസ്സ് പ്രസംഗകനോട് ദേഷ്യപ്പെടില്ല, മാത്രമല്ല പ്രസംഗകന് കുറച്ച് മെറ്റീരിയൽ ദാനം നൽകുകയും ചെയ്യും. പ്രബോധകന് ഭയമോ ആകർഷണമോ ഉണ്ടാകാൻ പാടില്ല, വേദത്തിൽ പറഞ്ഞിരിക്കുന്ന സത്യം മാത്രമേ അന്വേഷിക്കാവൂ. അതിനാൽ, ബ്രാഹ്മണരുടെ ജാതിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രൊഫഷണൽ ഗുണമാണ് സത്യം സംസാരിക്കുന്നത്. സത്യകാമ പറഞ്ഞു, തന്റെ ജന്മനായുള്ള ജാതി അറിയില്ല എന്ന്. തുടർന്ന്, ഗൗതമൻ സത്യകാമയോട് അമ്മയുടെ അടുത്ത് പോയി അവൻ്റെ ജനനത്തെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. അവൻ അമ്മയുടെ അടുത്ത് ചെന്ന് അവൻ്റെ ജന്മനായുള്ള ജാതിയെക്കുറിച്ച് അന്വേഷിച്ചു. ജാബാല സത്യകാമയോട് എല്ലാ സത്യങ്ങളും പറഞ്ഞു. അപ്പോൾ സത്യകാമ തിരിച്ചുവന്ന് അതേ സത്യം പറഞ്ഞു. അമ്മയുടെ അന്തരീക്ഷത്തിൽ മാത്രം വളർന്നതിനാൽ ജാബാലയുടെ സത്യത്തിൻ്റെ ഗുണനിലവാരം സത്യകാമ ഉൾക്കൊണ്ടിരുന്നു. ബാലൻ സത്യം വീണ്ടും വീണ്ടും പറയുന്നതിൽ ഗൗതമൻ വളരെ സന്തോഷിച്ചു. ബാലൻ തന്റെ അഡ്മിഷൻ നഷ്ടമാകുന്നത് കാര്യമാക്കാതെ സത്യം മാത്രം പറഞ്ഞു. അതിനാൽ, സത്യകാമ 100% ബ്രാഹ്മണനായിരുന്നു, കാരണം അവന്‌ ബ്രാഹ്മണൻ്റെ തികഞ്ഞതും പൂർണ്ണവുമായ ഗുണങ്ങൾ ഉണ്ടായിരുന്നു.

സത്യം പറയാനുള്ള പ്രവണത ഗുണവും സത്യം സംസാരിക്കുന്ന പ്രവൃത്തി കർമ്മവുമാണ്. അതിനാൽ, ഗുണങ്ങളാലും തുടർന്നുള്ള കർമ്മങ്ങളാലും സത്യകാമ ഒരു സമ്പൂർണ്ണ ബ്രാഹ്മണനായിരുന്നു. ജന്മനാലല്ല, ഗുണങ്ങളുടെയും കർമ്മങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രമാണ് ജാതി സൃഷ്ടിച്ചതെന്ന് ദൈവം പറയുന്നു. അതിനാൽ, ഗുണങ്ങളാലും കർമ്മങ്ങളാലും സത്യകാമ ബ്രാഹ്മണനായിരുന്നതിനാൽ ഗൗതമൻ സത്യകാമയെ തൻ്റെ വിദ്യാലയത്തിൽ ചേർത്തു, അവന്റെ ജനന വിശദാംശങ്ങൾ ആവശ്യമില്ലായിരുന്നു, അവ അവഗണിച്ചു. അതുകൊണ്ട് അവന്റെ ജനനം അനുസരിച്ചുള്ള ജാതി ഒരിക്കലും പരിഗണിച്ചില്ല. ജനശ്രുതി രാജാവിൻ്റെ കാര്യമെടുത്താൽ, അദ്ദേഹം ക്ഷത്രിയനായി ജനിച്ചതിൻ്റെ വിശദാംശങ്ങൾ മുഴുവനും പൊതുജനങ്ങൾക്ക് അറിയാമായിരുന്നു. സത്യകാമയുടെ അവ്യക്തമായ ജനനം പോലെയായിരുന്നില്ല അദ്ദേഹത്തിൻ്റെ കാര്യം. ഇങ്ങനെയാണെങ്കിലും ജനശ്രുതിക്ക് ലൗകികമായ മാനസിക ഉത്കണ്ഠകൾ ഉണ്ടായിരുന്നതിനാൽ രൈക്വ മുനി അവനെ ശൂദ്രൻ എന്ന് വിളിച്ചു. അതിനാൽ, ഈ ഉദാഹരണത്തിൽ, ജനനം വ്യക്തമായി അറിയാമെങ്കിലും, ജാതി നിർണ്ണയിക്കുന്നത് ജനനം കൊണ്ടല്ല, ഗുണങ്ങളും കർമ്മങ്ങളും കൊണ്ട് മാത്രമാണ് എന്ന് തെളിയുന്നു. ഗുണങ്ങളും കർമ്മങ്ങളും മാത്രം അടിസ്ഥാനമാക്കിയാണ് ജാതി വ്യവസ്ഥ സൃഷ്ടിച്ചതെന്ന് ദൈവം വ്യക്തമായി പറഞ്ഞപ്പോൾ അതിനെ എതിർക്കാൻ ഏത് ആത്മാവിനാണ് ധൈര്യമുള്ളത്? ഒരു മോശം സ്ത്രീയുടെ ഗർഭപാത്രത്തിൽ മാത്രമേ ഒരു മോശം ആത്മാവ് ജനിക്കുകയുള്ളൂ എന്ന് വേദം പറയുന്നു (കപൂയ ചരണാഃ കപൂയാം യോനിം...). ഒരു ജാതിയിൽ ഒരു വ്യക്തി മോശമായേക്കാം, മുഴുവൻ ജാതിയും അല്ല, അതിനാൽ ഒരു മോശം ആത്മാവ് ഒരു മോശം ജാതിയിൽ ജനിക്കുമെന്ന് വേദം പറഞ്ഞിട്ടില്ല. അതിനാൽ, ഒരു മോശം ആത്മാവ് ഒരു മോശം അമ്മയ്ക്ക് ജനിക്കുന്നു, അമ്മ മോശമായത് അവളുടെ ഗുണങ്ങളാലും പ്രവൃത്തികളാലും മാത്രമാണ്, അല്ലാതെ ഒരു ജാതിയിൽ ജനിച്ചത് കൊണ്ടല്ല. ഈ കാര്യം മനസ്സിലാക്കിയാൽ, വേദവും ഗീതയും പറയുന്നത് ഒരേ ആശയത്തെക്കുറിച്ചാണെന്ന് നിങ്ങൾക്ക് ബോധ്യമാകും!

 
 whatsnewContactSearch