04 Jun 2021
[Translated by devotees of Swami]
(ഡോ. കെ.വി. റാവുവിന്റെ ഒരു ചോദ്യം)
സ്വാമി മറുപടി പറഞ്ഞു:- എല്ലാ ആശയങ്ങൾക്കും ഒരു നാണയത്തിന്റെ കാണപ്പെടുന്ന വശവും വിപരീത വശവും ഉണ്ട്. എല്ലാ ദർശനങ്ങളും വ്യാജമല്ല, എല്ലാ ദർശനങ്ങളും സത്യവുമല്ല. പൊതുവേ, ദൈവിക ദർശനങ്ങളുടെ കാര്യത്തിൽ ആളുകൾ കള്ളം പറയില്ല. എന്നാൽ, തങ്ങളുടെ പ്രത്യേക യോഗ്യതയാൽ ദൈവാനുഗ്രഹം ലഭിച്ചുവെന്നു പറഞ്ഞ് സമൂഹത്തിൽ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി, പ്രശസ്തി നേടാനായി നുണകൾ പറയുന്ന ചിലരുണ്ട്.
ഞാൻ എന്റെ സ്വന്തം ഉദാഹരണം എടുക്കട്ടെ. ശ്രീശൈലത്തിൽ, ശ്രീ സി ബി കെ മൂർത്തിയോടും അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി ഭവാനിയോടും ദിവസവും ഞാൻ ആത്മീയ ജ്ഞാനം പ്രസംഗിക്കാറുണ്ടായിരുന്നു, ദത്ത ഭഗവാൻ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട് ഈ മഹത്തായ ജ്ഞാനം പറഞ്ഞുവെന്ന് ഞാൻ അവരോട് പറയാറുണ്ടായിരുന്നു. അവർ ജ്ഞാനത്തെ വിലമതിക്കുന്നുണ്ടായിരുന്നു, പക്ഷേ, അവരുടെ ഉള്ളിന്റെ ഉള്ളിൽ ഒരു സംശയം ഉണ്ടായിരുന്നു. ഈ സംശയത്തെക്കുറിച്ച് വളരെ വളരെ ഗഹനമായ രഹസ്യം കാത്തുസൂക്ഷിച്ചിട്ടും ദത്തഭഗവാന്റെ കൃപയാൽ അവർക്ക് ആ സംശയം ഉണ്ടെന്ന് എനിക്കറിയാമായിരുന്നു. ഒരു ദിവസം, ദത്ത ഭഗവാൻ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട് എന്നിൽ ലയിച്ചുവെന്ന് ഞാൻ അവരോട് പറഞ്ഞു. ഈ ദർശനത്തെക്കുറിച്ചും, അത്തരം സംശയത്തിന്റെ ഒരു അംശം പോലും അവർ പ്രകടിച്ചില്ലെങ്കിലും അവരുടെ ഹൃദയത്തിൽ ഒരു രഹസ്യ സംശയം ഉണ്ടായിരുന്നു.
പക്ഷേ, അടുത്ത ദിവസം തന്നെ, അവരുടെ കൺമുൻമ്പിൽ വച്ച് ഒരു അത്ഭുതം സംഭവിച്ചു, അതിനാൽ, ദത്ത ഭഗവാന്റെ ഈ ലയനത്തെക്കുറിച്ചും മുമ്പത്തെ ദിവ്യദർശനങ്ങളെക്കുറിച്ചും അവർ വിശ്വസിച്ചു. അത്ഭുതം ഇതാണ്:- അടുത്ത ദിവസം തന്നെ, എന്നിൽ നിന്ന് ദൂരെ നിൽക്കുന്ന ഒരു സന്യാസി എന്നെ ക്ഷേത്രത്തിൽ ദൂരെ നിന്ന് കണ്ടു, ഞാൻ ദത്ത ഭഗവാന്റെ അവതാരമാണെങ്കിൽ, ഭക്തരുടെ വരിയിൽ തിരികെ നടന്ന് ക്ഷേത്രത്തിൽ തൂക്കിയിരുന്ന ആരും ഉപയോഗിക്കാത്ത മണി ചാടി അടിക്കണമെന്നു മനസ്സിൽ അദ്ദേഹം ചിന്തിച്ചു. ആ മണി വളരെ ഉയരത്തിൽ ആയിരുന്നു തൂക്കിയിരുന്നത്, ഭക്തർ മുഴക്കിയിരിക്കുന്ന ഒരു പുതിയ മണി എത്താവുന്ന ഉയരത്തിൽ തൂക്കിയിരിക്കുന്നു. സന്യാസി ഇങ്ങനെ ചിന്തിച്ചയുടനെ, ഞാൻ അവന്റെ മുഖത്തേക്ക് തിരിഞ്ഞു നോക്കി, പുഞ്ചിരിച്ചു, തിരികെ പോയി, അത്രയും ഉയരത്തിൽ ചാടി, ഉപയോഗിക്കാത്ത ആ മണി മുഴക്കി. അതിനു ശേഷം ഞാൻ അവനെ നോക്കി ഒന്നുകൂടി പുഞ്ചിരിച്ചു. സന്യാസി ഞങ്ങളുടെ വസതിയിൽ വന്ന് ഈ സംഭവത്തെക്കുറിച്ച് ഞങ്ങളോട് (വൃദ്ധ ദമ്പതികളോടും എന്നോടും) പറഞ്ഞു.
ദത്ത ഭഗവാൻ എന്റെ മുന്നിൽ പ്രത്യക്ഷപ്പെടുകയും എല്ലാ ദിവസവും എന്നോട് സംസാരിക്കുകയും ചെയ്യുന്നുവെന്ന് ശ്രീ സിബികെ മൂർത്തി ആ സന്യാസിയോട് പറഞ്ഞു. അപ്പോൾ ആ സന്യാസി അപ്രതീക്ഷിതമായ ഒരു തെറ്റായ ട്വിസ്റ്റ് എടുത്ത് എന്നോട് ആക്രോശിച്ചു: "ദത്ത നിങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നുണ്ടോ? ഇത് ദത്തയല്ല, ഭൂതമാണ്, കാരണം ഈ കലിയുഗത്തിൽ ദത്ത ആർക്കും പ്രത്യക്ഷപ്പെടുന്നില്ല. അപ്പോൾ, ചുവന്ന കണ്ണുകളോടെ ഞാൻ വളരെ ദേഷ്യപ്പെട്ടു, ദേഷ്യത്തോടെ അവനോട് പറഞ്ഞു: “വെറും നിസ്സാരനായ മനുഷ്യാ! നിങ്ങൾക്ക് ചില ബ്ലാക്ക് മാജിക് അറിയാം, നിങ്ങൾ അത് നിങ്ങളുടെ ഗുരുവിന്റെ മേൽ പ്രയോഗിക്കാൻ ശ്രമിച്ചു, നിങ്ങളുടെ ഗുരു നിങ്ങളെ അടിക്കുകയും കഴുത്തിനു പിടിച്ച് അദ്ദേഹത്തിന്റെ അഭയകേന്ദ്രത്തിൽ നിന്ന് നിങ്ങളെ പുറത്താക്കുകയും ചെയ്തു. അന്നുമുതൽ നീ അങ്ങോട്ടും ഇങ്ങോട്ടും കറങ്ങുകയാണ്”. സന്യാസി എന്നെ ശകാരിച്ചുകൊണ്ടു ഉച്ചത്തിൽ പറഞ്ഞു "നീ കള്ളം പറയുകയാണ്" ഇങ്ങനെ പറഞ്ഞിട്ട് സന്യാസി പോയി. അടുത്ത ദിവസം, പുലർച്ചെ 4 മണിക്ക്, സന്യാസി ഞങ്ങളുടെ വസതിയിലേക്ക് ഓടിവന്ന് എന്റെ കാൽക്കൽ വീണു പറഞ്ഞു: "കഴിഞ്ഞ രാത്രി മുഴുവൻ ഞാൻ നിങ്ങളെ ബ്ലാക്ക് മാജിക് ചെയ്യാൻ ശ്രമിച്ചു. ദിവ്യമാതാവ് എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട് തന്റെ കൈ ചുരുട്ടിപിടിച്ച് എന്റെ തലയിൽ ശക്‌തിയായി അടിച്ചു. അതോടെ എല്ലാ നക്ഷത്രങ്ങളും എന്റെ കൺമുന്നിൽ പ്രത്യക്ഷപ്പെട്ടു! എന്നെയും എന്റെ ഗുരുവിനെയും കുറിച്ച് താങ്കൾ പറഞ്ഞത് സത്യമാണ്. ഞാൻ എന്റെ ഗുരുവിന്റെ അടുത്തേക്ക് മടങ്ങിപ്പോകും, ദയവായി എന്നെ അനുഗ്രഹിക്കൂ, അങ്ങനെ എന്റെ ഗുരു എന്നെ സ്വീകരിക്കും”. ഞാൻ അവനോട് അവന്റെ ഗുരുവിന്റെ അടുത്തേക്ക് മടങ്ങാൻ പറഞ്ഞു, അവന്റെ ഗുരു അവനെ ദേഷ്യപ്പെടാതെ തിരികെ സ്വീകരിക്കുമെന്ന് അവനോട് വാഗ്ദാനം ചെയ്തു. വൃദ്ധ ദമ്പതികൾ (സി ബി കെ മൂർത്തിയും ഭവാനിയും) ഇതെല്ലാം കണ്ടപ്പോൾ, ദത്ത ഭഗവാനെക്കുറിച്ചുള്ള എന്റെ ദൈനംദിന ദർശനങ്ങളിലും ദത്ത ഭഗവാൻ എന്നിൽ ലയിച്ച ദർശനത്തിലും അവർ പൂർണ്ണ വിശ്വാസം വളർത്തി. അന്നുമുതൽ, ഈ യഥാർത്ഥ ആത്മീയ ജ്ഞാനത്തിന്റെ മികച്ച ഗുണനിലവാരത്തിന്റെ പ്രധാന തെളിവിനൊപ്പം ലയനത്തിന്റെ തെളിവായി നിലകൊള്ളുന്ന നിരവധി അത്ഭുതങ്ങൾ മിക്കവാറും എല്ലാ ദിവസവും സംഭവിച്ചു.
എനിക്ക് ദത്തയുടെ ദർശനം ഉണ്ടായെന്നോ ദത്ത എന്നിൽ ലയിച്ചു എന്നോ പറഞ്ഞാൽ വിശ്വസിക്കരുതെന്ന് ഈയിടെ ഞാൻ എന്റെ ഭക്തരോട് പറഞ്ഞിരുന്നു. ന്‌ഷ്‌ക്കളങ്കരായ ജനങ്ങളെ ചൂഷണം ചെയ്യാൻ ആർക്കും ഇത്തരം കഥകൾ പറയാം. ഞാൻ പറയുന്ന ജ്ഞാനം ദത്ത ഭഗവാനിൽ നിന്നുള്ളതാണെന്ന് ഞാൻ പറയുമ്പോൾ, ഞാൻ പറഞ്ഞ ഉത്തമമായ യഥാർത്ഥ ആത്മീയ ജ്ഞാനത്തിന്റെ ഗുണനിലവാരത്തെ അടിസ്ഥാനമാക്കി അവർ അത് വിശ്വസിക്കണം. അത് സത്യമാണെന്ന് വിശ്വസിക്കാൻ ദർശനത്തിന് സ്ഥിരീകരണം ഉണ്ടായിരിക്കണം. എന്തുകൊണ്ടാണ് ഞാൻ ഈ ദർശനങ്ങളെക്കുറിച്ച് എന്റെ ഭക്തരോട് പറഞ്ഞത്? ഈ മഹത്തായ ആത്മീയ ജ്ഞാനത്തിനോ അത്ഭുതങ്ങൾ എന്ന് വിളിക്കപ്പെടുന്ന ഈ സങ്കൽപ്പിക്കാൻ കഴിയാത്ത സംഭവങ്ങൾക്കോ ഭക്തർ ഒരു ക്രെഡിറ്റിന്റെ ഒരു അംശം പോലും പോലും എന്നിലേക്ക് ചാർത്താൻ പാടില്ല എന്നതായിരുന്നു എന്റെ യഥാർത്ഥ ആശയം. മുഴുവൻ ക്രെഡിറ്റും ദത്ത ഭഗവാന് മാത്രമാണെന്നും ഞാൻ അവിടുത്തെ ഒരു മാധ്യമം മാത്രമാണെന്നും ഞാൻ ആവർത്തിച്ച് പറഞ്ഞു. ഇപ്രകാരം പറയുന്നതിലൂടെ, ഞാൻ എന്റെ മാനുഷിക വശം തുറന്നുകാട്ടി, അഹം-അധിഷ്ഠിത അസൂയ ആരെയും ബാധിക്കാതിരിക്കാൻ, അങ്ങനെ ഈ മികച്ച യഥാർത്ഥ ആത്മീയ ജ്ഞാനത്തിന്റെ പ്രയോജനം അവൻ/അവൾ നഷ്ടപ്പെടുത്തരുത് എന്ന് ഞാൻ ആഗ്രഹിച്ചു.
★ ★ ★ ★ ★