27 Nov 2022
(Translated by devotees)
അഭ്യസ്ത വിദ്യരും അർപ്പണബോധമുള്ളവരുമായ ദൈവദാസരേ,
(സംഗ്രഹം:- ഭക്തന്മാർക്ക് ദൈവവേല ചെയ്യുന്നതിൽ ടീം സ്പിരിറ്റിനൊപ്പം അവർക്കിടയിൽ ഐക്യവും സ്നേഹവും നിലനിർത്താൻ ഉപദേശം നൽകുന്നു. സഹഭക്തരോടുള്ള അഹങ്കാരത്തെ അടിസ്ഥാനമാക്കിയുള്ള അസൂയ പൂർണ്ണമായും ഇല്ലാതാക്കാൻ ഭക്തർക്ക് ഉപദേശം നൽകുന്നു.)
വളരെ സവിശേഷമായ രീതിയിലാണ് ദത്ത ഭഗവാന്റെ അനുഗ്രഹം ഇപ്പോൾ നമുക്കു ലഭിച്ചിരിക്കുന്നത്. കാരണം, ഇത്തവണ ദത്ത ഭഗവാനിൽ നിന്ന് പ്രസരിച്ചുകൊണ്ടിരിക്കുന്ന ജ്ഞാനം വളരെ അത്ഭുതകരമാണ്. ഇത്തരം ജ്ഞാനം ഈ സൃഷ്ടിയുടെ ആരംഭം മുതൽ ദത്ത ഭഗവാൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതിനാൽ നാം പ്രത്യേകമായി അനുഗ്രഹിക്കപ്പെട്ടവരല്ലേ? ഈ പ്രസ്താവനയിലൂടെ എന്തെങ്കിലും സത്യം മറച്ചുവെച്ച് ഞാൻ പെരുപ്പിച്ചു പറയുകയാണോ? ഓരോ ഭക്തനും ഹൃദയത്തിൽ കൈവച്ച് പുറത്തുനിന്ന് യാതൊരു സ്വാധീനവുമില്ലാതെ ഈ ചോദ്യത്തിന് ഉത്തരം നൽകണം. ദത്ത ഭഗവാനെക്കുറിച്ചുള്ള ഈ സവിശേഷമായ അറിവ് ഈ ലോകത്ത് പ്രചരിപ്പിക്കാൻ, ദത്ത ഭഗവാന്റെ ഭക്തരായ നാമെല്ലാവരും അഹങ്കാരത്തിന്റെയും അസൂയയുടെയും അടിസ്ഥാനത്തിൽ പിണക്കങ്ങളില്ലാതെ ഒരു കുടുംബമായി ഒന്നിച്ചുകൂടേ?
സമകാലിക മനുഷ്യാവതാരത്തിന്മേൽ(Contemporary Human Incarnation) അഹങ്കാരവും അസൂയയും ഭക്തരുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, ഭക്തരുടെയിടയിൽ അഹങ്കാരവും അസൂയയും പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിൽ അത് വലിയ ഒരു അത്ഭുതമാണ്! സമകാലിക മനുഷ്യാവതാരം ഒരു വശത്തും എല്ലാ ഭക്തരും മറുവശത്തുമാണ്. എല്ലാ ഭക്തന്മാരും സമകാലിക മനുഷ്യാവതാരത്തെക്കുറിച്ച് അഹങ്കാരത്തിൽ അടിസ്ഥാനമാക്കിയുള്ള അസൂയ വളർത്തുകയും ഈ പൊതുതത്വം കൊണ്ട്, എന്തായാലും, എല്ലാ ഭക്തരും ഐക്യപ്പെടുന്നു! അത്തരമൊരു സാഹചര്യത്തിൽ, എന്തുകൊണ്ടാണ് അവർ ദൈവവേല ചെയ്യുന്നതിൽ ഐക്യപ്പെടാത്തത്? ദൈവവേലയിൽ വിജയം കൈവരിക്കാൻ അങ്ങേയറ്റത്തെ ഐക്യബോധത്തോടെ എല്ലാവരും ഒരു കുടുംബമായി പ്രവർത്തിക്കണം.
ദൈവം സർവ്വജ്ഞനാണ്, ഒരു ആത്മാവിനും അവിടുത്തെ സ്വാധീനിക്കാനാവില്ല. മനുഷ്യാവതാരത്തിന്റെ സ്ഥാനത്ത് വെറും ഒരു സാധാരണ മനുഷ്യനാണെന്നിരിക്കട്ടെ, അങ്ങനെയുള്ള സാധാരണ മനുഷ്യനെ ഭക്തർക്ക് മികച്ച അവരുടെ കഴിവായ സോപ്പിംഗ്(soaping) വഴിയുള്ള സാങ്കേതിക വിദ്യ കൊണ്ടും ചെവി കടിക്കുന്ന(ear biting) സാങ്കേതിക വിദ്യ കൊണ്ടും സ്വാധീനിക്കാൻ കഴിയും. ദൈവത്തിന്റെ മനുഷ്യാവതാരം ഉള്ളപ്പോൾ, ഭക്തന്റെ ആത്മാർത്ഥത മാത്രം ദൈവത്തിന് മനസ്സിലാകും, തൻറെ യഥാർത്ഥ അഭിപ്രായത്തിൽ നിന്ന് മാലാഖമാർക്ക് പോലും ദൈവത്തെ വ്യതിചലിപ്പിക്കാൻ കഴിയില്ല.
ഒരു ജീവനക്കാരന് പ്രമോഷൻ നൽകുന്നതിൽ താഴ്ന്ന കേഡറിലെ ഉദ്യോഗസ്ഥരുടെ ശുപാർശകളെ ആശ്രയിക്കുന്ന മേലുദ്യോഗസ്ഥനെപ്പോലെ അല്ല ദൈവം, ആരിൽ നിന്നും ഒരു റിപ്പോർട്ടും ദൈവത്തിന് ആവശ്യമില്ല. ഭക്തജനങ്ങളിൽ സീനിയോറിറ്റിയുടെ ഒരു പ്രശ്നം ഉദിക്കുന്നില്ല, കാരണം ഒരു ജൂനിയർ ഭക്തൻ കഴിഞ്ഞ പല ജന്മങ്ങളിലും ഭഗവാൻറെ ഏറ്റവും അടുത്ത ഭക്തനായിരുന്നിരിക്കാം, മുതിർന്ന ഭക്തൻ ഈ ജന്മത്തിൽ മാത്രം പുതിയ ഭക്തനായിരിക്കാം. ആത്മാവിൻറെ എല്ലാ മുൻ ജന്മങ്ങളിലും ഈശ്വരനെക്കുറിച്ചുള്ള ജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ, ആദ്യത്തേത് അവസാനവും അവസാനത്തേത് ആദ്യവുമാകാം. ഒരു ആത്മാവിന്റെ പൂർവ്വ, വർത്തമാന, ഭാവി ജന്മങ്ങളെക്കുറിച്ചെല്ലാം ഭഗവാൻ ബോധവാനാണെന്നും എന്നാൽ ആത്മാവിന് ഇപ്പോഴുള്ള ജന്മത്തെക്കുറിച്ച് പോലും അറിവില്ലെന്നും ഗീതയിൽ പറയുന്നു (തന്യഹം വേദ സർവ്വാണി...).
ഒരു ജന്മത്തിൽ നിന്നും മറ്റൊരു ജന്മത്തിൽ നമ്മുടെ കുടുംബാംഗങ്ങൾ മാറിക്കൊണ്ടിരിക്കുന്നു, ഇങ്ങനെയുള്ള കുടുംബാംഗങ്ങളോട് ഭക്തർ വളരെയധികം സ്നേഹവും ഐക്യവും കാണിക്കുന്നു. ഭക്തൻറെ ഭക്തി തുടർന്നും വരും ജന്മങ്ങളിൽ വളരട്ടെ എന്ന് കരുതി ഭഗവാൻറെ ഇച്ഛാശക്തിയാൽ ഒരു ഭക്തൻ എപ്പോഴും മറ്റൊരു ഭക്തനൊടൊപ്പം കൂടെയുണ്ടാകും. മക്കളും ജീവിതപങ്കാളിയും കഴിഞ്ഞ ജന്മത്തിൽ നിങ്ങൾക്ക് പണം കടം തന്നവർ ആയിരുന്നു, പലിശയോടൊപ്പം അവരുടെ വായ്പകൾ സമാഹരിക്കുന്നതിന് വേണ്ടിയാണ് അവർ ഇപ്പോൾ ഇപ്പോഴത്തെ ജന്മത്തിൽ നിങ്ങളോട് ചേർന്ന് ബന്ധപ്പെട്ടിരിക്കുന്നത് (രന്നനുബന്ധേ രൂപേണ, പശു പത്നി സുതാലയ).
ഈ ജന്മത്തിൽ കടം തീർന്നാലുടൻ അടുത്ത ജന്മത്തിൽ തന്നെ നിങ്ങളുമായി ബന്ധം വേർപെടുത്താൻ പോകുന്ന ഈ ബന്ധുക്കളോട് ക്ലൈമാക്സ് സ്നേഹത്തോടെ നിങ്ങൾ അവരുടെ കാലുകൾ നക്കി കടം വീട്ടുകയാണ്. നിങ്ങളുടെ ആത്മീയ പുരോഗതിയെ സഹായിക്കുന്നതിനായി ദൈവഹിതത്താൽ നിങ്ങളുടെ സഹഭക്തൻ ഭാവി ജന്മങ്ങളിൽ നിങ്ങളുടെ സഹഭക്തനായി നിങ്ങളെ പിന്തുടരുന്നു. അത്തരം സഹഭക്തരോട് നിങ്ങൾ അഹങ്കാരവും അസൂയയും കാണിക്കുന്നു! ഈ സൃഷ്ടിയിലെ ഏറ്റവും വലിയ വിഡ്ഢി നിങ്ങളല്ലേ! നിങ്ങൾ പരസ്പരം കലഹിക്കുകയും ദൈവവേലയെ തടസ്സപ്പെടുത്തുകയും ചെയ്താൽ, നിങ്ങളുടെ അടുത്ത ജന്മത്തെക്കുറിച്ച് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? നിങ്ങളുടെ അടുത്ത ജന്മം ദൈവത്തിൻറെ പ്രവൃത്തിയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു മൃഗത്തിന്റെയോ പക്ഷിയുടെയോ ആയിരിക്കും .
ഈ ഭാവി ജന്മത്തെക്കുറിച്ച് ഒരു തരത്തിൽ പറയുകയാണെങ്കിൽ നിങ്ങൾ വിഷമിക്കേണ്ടതില്ല, കാരണം നിങ്ങൾ നാല് കാര്യങ്ങളിൽ (ഭക്ഷണം, പാനം, ലൈംഗികത, ഉറക്കം) മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു, ആ നാല് കാര്യങ്ങൾ നിങ്ങളുടെ ഭാവി ജന്മങ്ങളിലും നിങ്ങളോടൊപ്പം തുടരുന്നു, അതിനാൽ നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ശാശ്വതമായി ദൈവം നിശ്ചയിച്ചതാകുന്നു ആയതിനാൽ യാതൊരു അനീതിക്കും നിങ്ങൾ ദൈവത്തെ കുറ്റപ്പെടുത്തേണ്ടതില്ല!
പ്രാരംഭ ഘട്ടത്തിൽ, ഓരോ ഭക്തനും പൂർണ്ണമായ ആത്മാർത്ഥതയോടെയും ശുദ്ധമായ മനസ്സോടെയും ദൈവവേലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പക്ഷേ, കാലക്രമേണ, മനസ്സ് ഈ ലോകത്ത് സ്വന്തം പേരും പ്രശസ്തിയും വളർത്തിയെടുക്കാൻ ആകര്ഷിക്കപ്പെടുന്നു. ദൈവത്തിന്റെ വേലയിൽ, നിങ്ങൾ ദൈവത്തിൻറെ പേരും പ്രശസ്തിയും ഉയർത്തിക്കാട്ടണം, അല്ലാതെ സ്വന്തം പേരും പ്രശസ്തിയും അല്ല. നിങ്ങളുടെ ജീവിതാവസാനം വരെ നിങ്ങൾ ദൈവത്തിന്റെ ദാസനായി മാത്രമേ തുടരാവൂ, ദൈവിക ആത്മീയ പാതയിൽ നിന്ന് നിങ്ങളെ വ്യതിചലിപ്പിക്കാൻ സാത്താൻ പ്രേരിപ്പിക്കുന്ന സ്വാർത്ഥമായ ഒരു പ്രൊജക്ഷനിലേക്കും നിങ്ങൾ ആകർഷിക്കപ്പെടരുത്. നിങ്ങൾ അൽപ്പമെങ്കിലും വ്യതിചലിച്ചാൽ, സാത്താൻ തീർച്ചയായും നിങ്ങളെ നരകാഗ്നിയിലേക്കു് നയിക്കും. നിങ്ങളുടെ ആത്മീയ യാത്രയിലെ ഈ അപകടങ്ങളെ സൂക്ഷിക്കുക.
സാമൂഹിക സേവനം ചെയ്യുന്ന ഒരു സാധാരണ പരിപാടിയിൽ പോലും, പങ്കെടുക്കുന്ന എല്ലാവരും ടീം സ്പിരിറ്റ് നിലനിർത്തുന്നു, അത് മാത്രം പ്രോഗ്രാം വൻ വിജയത്തോടെ പൂർത്തിയാക്കാൻ സഹായിക്കുന്നു. എല്ലാ ഭക്തരും ദൈവസേവനം ചെയ്യുന്നതിൽ ഒരുമിച്ചില്ലെങ്കിൽ, അത് ദൈവത്തെ അപമാനിക്കുന്നതിന് തുല്യമാകും. ഭക്തർക്ക് ശരിയായ ദിശാബോധം നൽകുന്നതിൽ ദൈവം കാര്യക്ഷമമല്ല എന്നർത്ഥം വരും. ഇതിനർത്ഥം നിങ്ങൾ ദൈവത്തിനുമേൽ ഒരു വ്യാജ കുറ്റം ചുമത്തുന്നു എന്നാണ്. ഭക്തർ എപ്പോഴും തങ്ങളുടെ ജീവിത പ്രവർത്തനങ്ങളിലോ കുറഞ്ഞപക്ഷം സഹഭക്തരോടുള്ള പെരുമാറ്റത്തിലോ ദൈവത്തിന്റെ പ്രബോധനം പ്രതിഫലിപ്പിക്കണം. ജീവിതത്തിലുടനീളം ദൈവത്തിന്റെ പ്രബോധനം പിന്തുടരുന്ന ഒരു ഭക്തൻ ഡിസ്റ്റിംഗ്ഷനോടെ വിജയിച്ച സ്ഥാനാർത്ഥിയാണ്. സഹഭക്തരോടെങ്കിലും ദൈവത്തിന്റെ പ്രബോധനം പിന്തുടരുന്ന ഒരു ഭക്തൻ ഫസ്റ്റ് ക്ലാസോടെ വിജയിച്ച സ്ഥാനാർത്ഥിയാണ്. ദൈവത്തിന്റെ പ്രബോധനം ഒരു ഭക്തനിൽ എവിടെയും പ്രത്യക്ഷപ്പെടുന്നില്ലെങ്കിൽ, ദൈവം പൂർണ്ണമായി പ്രബോധനം ചെയ്തോ ഇല്ലയോ എന്ന സംശയം ജനിപ്പിക്കുന്നു. സർവജ്ഞനും സർവ്വശക്തനുമായ ഈശ്വരനെപ്പറ്റി അവുടുത്തെ ഒരു പ്രവൃത്തിയിലും ഒരു സംശയവും ഉണ്ടാകാൻ പാടില്ല. അതിനാൽ, ദോഷം ഭക്തന്റെ പക്കൽ മാത്രമായിരിക്കണം.
എവിടെയും നടപ്പാക്കാതെ ദൈവപ്രബോധനം കേൾക്കുന്ന ഭക്തൻ ജൂനിയർ ഭക്തനാണ്. സഹഭക്തരുടെ കാര്യത്തിലെങ്കിലും ദൈവപ്രബോധനം കേൾക്കുകയും നടപ്പാക്കുകയും ചെയ്യുന്ന ഭക്തൻ സീനിയർ ഭക്തനാണ്. ജീവിതത്തിൽ എല്ലായിടത്തും ജ്ഞാനത്തിന്റെ പ്രബോധനം കേൾക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന ഒരു ഭക്തനാണ് ഏറ്റവും സീനിയർ ഭക്തൻ. സീനിയോറിറ്റി എന്നത് ദൈവം പ്രബോധനം ചെയ്യുന്ന ആത്മീയ ജ്ഞാനം ഫലപ്രദമായി നടപ്പാക്കുന്നതിൽ ആശ്രയിച്ചിരിക്കുന്നു, അത് സദ്ഗുരുവുമായുള്ള കേവലം സഹവസിക്കുന്നതിന്റെ കാലയളവിലോ അല്ലെങ്കിൽ ദൈവത്തിൻറെ മനുഷ്യരൂപവുമായുള്ള സഹവാസത്തിന്റെ കാലയളവിലോ ആശ്രയിക്കുന്നില്ല.
ശ്രീ ശങ്കരാചാര്യ പറയുന്നത്, നിങ്ങൾ ജീവിച്ചിരിക്കുമ്പോൾ തന്നെ ദൈവത്തോടുള്ള ശക്തമായ അടുപ്പം(attachment) മൂലം മോക്ഷം വേണമെങ്കിൽ (ദൈവത്തോടുള്ള അടുപ്പം മൂലം ലൗകിക ബന്ധങ്ങളിൽ നിന്ന് മോചനം എന്നാണ് മോക്ഷം എന്നതിന് അർത്ഥം), ഇതിനെ ജീവന്മുക്തി എന്നു് വിളിക്കുന്നു, ഈ പ്രക്രിയയുടെ പ്രധാന ഘട്ടം ദൈവത്തോടുള്ള ആസക്തിയാണ്. ദൈവത്തോടുള്ള അത്തരം ആസക്തി, സത്സംഗം (സത്സംഗം... --ശങ്കര) എന്ന് വിളിക്കുന്ന സഹഭക്തരുമായുള്ള സഹവാസം കൊണ്ട് മാത്രമാണ് ഉണ്ടാകുന്നത്. സത്സംഗം എന്നാൽ സഹഭക്തരുമായുള്ള സഹവാസം (സദ്ഭിഃ സഹ സംഗഃ) എന്നാണ്. സത്സംഗം എന്നാൽ ദൈവവുമായുള്ള സഹവാസം എന്നും അർത്ഥമാക്കുന്നു, കാരണം സഹഭക്തന്മാരുമായുള്ള സഹവാസത്തിൽ ദൈവവും കൂടിച്ചേരുന്നു (സതാ ഭാഗവത സഹ സംഗഃ). ജീവൻമുക്തിയുടെ ആദ്യപടിയാണ് സത്സംഗമെന്ന് ശ്രീ ശങ്കരാചാര്യ പറയുന്നു. സഹവാസം ലൗകിക മനുഷ്യർക്കൊപ്പമാണെങ്കിൽ ലൗകിക ജീവിതത്തിൽ മാത്രം കുരുങ്ങിക്കിടക്കുന്ന ഈ ലോകത്തിൽ നിങ്ങൾ ജനിക്കും. മോശം ആളുകളുമായി (ദുസ്സംഗ) കൂട്ടുകെട്ടുണ്ടെങ്കിൽ, നിങ്ങൾ ഒരു രാക്ഷസനായിത്തീരുകയും നരകത്തിൽ എന്നേക്കും ജീവിക്കുകയും ചെയ്യും. ദൈവത്തെ വിപുലമായി പ്രസാദിപ്പിക്കുന്ന സത്സംഗത്തിൻ ഉത്തരവാദികളായ സഹഭക്തരുടെ പ്രാധാന്യം ഇപ്പോൾ മനസ്സിലാക്കുക. അതിനാൽ, നിങ്ങൾ ദൈവത്തെ സ്നേഹിച്ചതിന് ശേഷം സഹഭക്തരെ സ്നേഹിക്കണം.
താൻ സത്സംഗത്തോടൊപ്പം സന്നിഹിതനായിരിക്കും എന്ന് ദൈവം തന്നെ പറഞ്ഞു (മദ്ഭക്ത യാത്ര...തത്ര തിഷ്ഠാമി—ഭാഗവതം). ഈ അടുത്തിടെ സത്സംഗത്തിൽ നടന്ന ഒരു അത്ഭുതം നിങ്ങൾ കേട്ടിട്ടുണ്ടാകും. ശ്രീ ഹൃഷികേശും ശ്രീ അഭിരാമും രാത്രിയിൽ ആത്മീയ ജ്ഞാനത്തെപ്പറ്റി സംസാരിച്ചുകൊണ്ട് റോഡിലൂടെ നടക്കുകയായിരുന്നു. ദൈവം സത്സംഗത്തോടൊപ്പമുണ്ട് എന്ന എന്റെ കമൻറ് അവർ ഓർത്തു, ദത്ത ഭഗവാൻ തങ്ങളോടൊപ്പം ഉണ്ടോ എന്ന് അവർ സംശയിച്ചു. ഉടൻ തന്നെ അവർ പിന്നിൽ കനത്ത കാലടികളുടെ ശബ്ദങ്ങൾ കേൾക്കുകയും റോഡിൽ അടയാളപ്പെടുത്തിയ രണ്ടടി നീളമുള്ള ഭഗവാൻ ദത്തയുടെ വലിയ കാലടികൾ അവർ സെൽഫോണിൽ പകർത്തുകയും ചെയ്തു. നാല് ദിക്കുകളിൽ നിന്ന് വന്ന നാല് നായ്ക്കൾ തങ്ങൾക്കൊപ്പമുള്ള ദത്ത ഭഗവാൻറെ സാന്നിദ്ധ്യം സൂചിപ്പിച്ചുകൊണ്ട് മുന്നിൽ നിൽക്കുന്നതും അവർ കണ്ടു. അങ്ങനെ അവർക്ക് എന്റെ കമന്റിന് സ്ഥിരീകരണം ലഭിക്കുകയും അവർ സന്തോഷിക്കുകയും ചെയ്തു. രണ്ടോ മൂന്നോ ഭക്തർ ദൈവത്തെക്കുറിച്ച് ചർച്ച ചെയ്യുന്നിടത്ത് താൻ സന്നിഹിതനായിരിക്കും എന്ന് യേശു പറഞ്ഞു. അതിനാൽ, മറ്റാരേക്കാളും നിങ്ങളുടെ സഹഭക്തർക്ക് (ദൈവത്തോടുള്ള നിങ്ങളുടെ ഭക്തി വളർത്തിയെടുക്കാൻ നിങ്ങളെ സഹായിക്കുന്ന) നിങ്ങൾ ഏറ്റവും പ്രാധാന്യം നൽകണം.
ഉദ്ധവൻ(Uddhava) ഗോപികമാരുടെ അടുത്ത് ചെന്ന് അദ്വൈത ഫിലോസഫിയിൽ (Advaita philosophy) ജ്ഞാനയോഗം ഉപദേശിക്കാൻ പോയി എന്ന കാര്യം ഓർക്കുക. പക്ഷേ, ഗോപികമാരുടെ പ്രബോധനം കേട്ട് ദ്വൈത ദർശനത്തിന്റെ(Dvaita philosophy) ഭക്തനായി മടങ്ങി! നിങ്ങളുടെ സഹഭക്തരോട് എന്ത് വിലകൊടുത്തും നിങ്ങൾക്ക് അഹങ്കാരത്തിൽ നിന്നുളവാകുന്ന അസൂയ തോന്നരുത്, അത് ഏറ്റവും വലിയ പാപമാണ്. നിങ്ങൾക്ക് സദ്ഗുരുവിനോടോ സമകാലിക മനുഷ്യാവതാരത്തോടോ ഈഗോ അടിസ്ഥാനത്തിലുള്ള അസൂയ തോന്നിയാലും, ഒന്നും സംഭവിക്കില്ല, കാരണം മനുഷ്യരിൽ നിന്നുള്ള ഏതെങ്കിലും നിഷേധാത്മക പ്രതികൂല പ്രതികരണത്തെക്കുറിച്ച് ദൈവം ഒട്ടും ആശങ്കപ്പെടുന്നില്ല. നിങ്ങൾക്ക് എത്ര നേരം വേണമെങ്ക്കിലും നിങ്ങളുടെ വാൾ ശൂന്യാകാശത്ത് ചലിപ്പിക്കാം, എന്നാൽ ശൂന്യാകാശം(space) മുറിക്കപ്പെടുന്നില്ല.
അസൂയ അകറ്റാനുള്ള കുറുക്കുവഴി:- ഒരു ആത്മാവിൽ എന്ത് നന്മ നിലനിൽക്കുന്നുവോ, അത് ദൈവത്തിൽ നിന്നും, ഒരു ആത്മാവിൽ എന്ത് തിന്മ നിലനിൽക്കുന്നുവോ അത് ആ വ്യക്തിയുടെ ആത്മാവിൽ നിന്നും ആണ് വരുന്നത്. എല്ലാ നല്ല ഗുണങ്ങളും ദൈവത്തിന്റേതാണ്, എല്ലാ മോശം ഗുണങ്ങളും ആത്മാവിന്റേതാണ്. നിങ്ങളുടെ സഹഭക്തനോട് നിങ്ങൾ അസൂയപ്പെടുന്നു, കാരണം അവനിൽ/അവളിൽ ചില നല്ല ഗുണങ്ങൾ നിങ്ങൾ കണ്ടെത്തി. നല്ല ഗുണം ആ ആത്മാവിന്റേതല്ലെന്നും അത് ദൈവം തന്നതാണെന്നും ചിന്തിക്കുക. ഇത്രയും നല്ല ഗുണം ആത്മാവിനുണ്ടാകുമ്പോഴാണ് ആ ആത്മാവിനോട് നിങ്ങൾക്ക് അസൂയ തോന്നേണ്ടത്. ആത്മാവിനോട് എന്തിന് അസൂയപ്പെടണം? എന്തെങ്കിലുമുണ്ടെങ്കിൽ, നിങ്ങൾക്ക് ദൈവത്തോട് മാത്രം അസൂയ തോന്നണം.
അഹംഭാവം(ഈഗോ) അകറ്റാനുള്ള കുറുക്കുവഴി:- സർവ്വശക്തനായ ദൈവവുമായി സ്വയം താരതമ്യം ചെയ്യുക. നിങ്ങളുടെ അഹംഭാവം പെട്ടെന്ന് അപ്രത്യക്ഷമാകും, കാരണം നിങ്ങൾ വേനൽക്കാലത്ത് തിളങ്ങുന്ന സൂര്യനു മുമ്പിലെ ഒരു മണ്ണെണ്ണ വിളക്ക് മാത്രമാണ്. ഭക്തരോടുള്ള നിങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച്, നിങ്ങൾ നിങ്ങളുടെ സ്വഭാവത്തിൽ വിധേയത്വം പുലർത്തണം, അങ്ങനെ ഏതൊരു ഭക്തനും അഹംഭാവമില്ലാത്തവനായിരിക്കണം എന്ന് മറ്റ് ഭക്തർ നിങ്ങളിൽ നിന്ന് പഠിക്കും. നിങ്ങൾ ഒരിക്കലും ഒരു സഹഭക്തനിൽ അഹംഭാവം കാണിക്കരുത്, കാരണം സഹഭക്തനും നിങ്ങളെ കാണുമ്പോൾ അഹംഭാവം കാണിക്കും. മറ്റുള്ളവരിൽ നിങ്ങൾ കാണിക്കുന്നതെല്ലാം നിങ്ങളുടെ പ്രതിഫലനമായി മറ്റുള്ളവരിൽ പ്രത്യക്ഷപ്പെടും. നിങ്ങളുടെ ജൂനിയർ, നിരപരാധികളായ ഭക്തർക്ക് മുമ്പിൽ നിങ്ങൾ ദൈവമാകാൻ ശ്രമിക്കരുത്. ഭക്തിയുടെ ജീവനെ കൊല്ലുന്ന വിഷമാണ് സെൽഫ് പ്രൊജക്ഷൻ. നിങ്ങൾ ദൈവത്താൽ പ്രൊജക്റ്റ് ചെയ്യപ്പെടും, നിങ്ങൾ ഒരിക്കലും സ്വയം പ്രൊജക്റ്റ് ചെയ്യരുത്. നിങ്ങൾ സ്വയം എത്രത്തോളം ഉയർത്തുന്നുവോ അത്രയും ദൈവം നിങ്ങളെ അടിച്ചമർത്തും. നിങ്ങൾ സ്വയം താഴ്ത്തുന്നത്ര ദൈവം നിങ്ങളെ ഉയർത്തും. നിങ്ങളിൽ കൃത്യമായി ഇല്ലാത്ത ഒരു കാര്യത്തെപറ്റി നിങ്ങൾ അധികമായി എന്തെങ്കിലും പോസ് ചെയ്യരുത്. അതു് പൈശാചിക സ്വഭാവമാണു്, ദൈവം പിശാചിനെ നശിപ്പിക്കുന്നുവെന്നു് എല്ലാവരും അറിയണം.
ദത്ത ഭഗവാൻ ഒരു ഭിക്ഷക്കാരനായോ അല്ലെങ്കിൽ ഒരു മദ്യപാനിയെ പോലെയുള്ള നിഷേധാത്മക ഗുണങ്ങളുള്ള ഒരു മോശം മനുഷ്യനായോ വേശ്യകളുമായി സഹവസിക്കുന്നവനായോ പ്രത്യക്ഷപ്പെടുന്നു. ഈ ലോകത്ത് ഒരു ദരിദ്രൻ ധനികനായി പ്രത്യക്ഷപ്പെടാൻ ശ്രമിക്കുന്നു, മോശം ഗുണങ്ങളുള്ള ഒരാൾ ഒരു നല്ല മനുഷ്യനായി പ്രത്യക്ഷപ്പെടാൻ ശ്രമിക്കുന്നു! എന്നാൽ, ദത്ത ഭഗവാനിൽ, നിങ്ങൾ മൊത്തം വിപരീത സ്വഭാവം കാണുന്നു. അത്തരം വിപരീത സ്വഭാവത്തിൻറെ ലക്ഷ്യം നിങ്ങൾ എല്ലായ്പ്പോഴും നിങ്ങളുടെ മഹത്വം മറച്ചുവെക്കുകയും ഏറ്റവും താഴ്ന്ന വ്യക്തിയായി പ്രത്യക്ഷപ്പെടുകയും ചെയ്യുക എന്നതാണ്. അഹംഭാവവും തെറ്റായ പ്രൊജക്ഷനും നാം എപ്പോഴും ഒഴിവാക്കണമെന്ന് ഭഗവാന്റെ അത്തരം വിപരീത രൂപം നമ്മെ പഠിപ്പിക്കുന്നു. തന്‍കാര്യം സംബന്ധിച്ച സത്യം പോലും സ്വയം പ്രൊജക്റ്റ് ചെയ്യാൻ പാടില്ല. മറ്റുള്ളവർ മാത്രമേ നിങ്ങളുടെ യഥാർത്ഥ മഹത്വം പ്രകടിപ്പിക്കാവൂ.
ഈ ലളിതമായ യാചകനെക്കുറിച്ച് നിങ്ങൾ എന്താണ് വിചാരിക്കുന്നത്? നിങ്ങളുടെ ആരാധനയ്ക്കും ധ്യാനത്തിനും വേണ്ടി മനുഷ്യ മാദ്ധ്യമം സ്വീകരിച്ചു വന്നിരിക്കുന്ന യഥാർത്ഥ സങ്കൽപ്പിക്കാനാവാത്ത (അനൂഹ്യമായ, Unimaginable) ദൈവമാണ് അവിടുന്ന്. അവിടുന്ന് നിങ്ങളുൾപ്പെടെ ഈ പ്രപഞ്ചം മുഴുവൻ സൃഷ്ടിച്ചു, നിങ്ങളുൾപ്പെടെയുള്ള ഈ സൃഷ്ടികളെ അവിടുന്ന് ഭരിക്കുന്നു അവസാനം, അവിടുന്ന് എല്ലാറ്റിനെയും എല്ലാവരെയും നശിപ്പിക്കാൻ പോകുന്നു. അവിടുത്തെ ബുദ്ധിയും ശക്തിയും നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഇത്രയും വലിയ, ഏറ്റവും വലിയ, മഹത്തായ ദൈവം നിങ്ങളുടെ മുന്നിൽ ഒരു യാചകനെപ്പോലെ പ്രത്യക്ഷപ്പെടുന്നു! അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾ അവിടുത്തെ മുമ്പാകെ എങ്ങനെ പ്രത്യക്ഷപ്പെടണം! നിങ്ങൾ അവിടുത്തെ മുമ്പിൽ ഏറ്റവും താഴ്ന്നതും താഴ്ന്നതും താഴ്ന്നതുമായ യാചകനായി പ്രത്യക്ഷപ്പെടണം. എന്നാൽ, നിങ്ങൾ എങ്ങനെ പ്രത്യക്ഷപ്പെടുന്നു, നിങ്ങൾ എത്രത്തോളം സ്വയം പ്രൊജക്റ്റു് ചെയ്യുന്നു! നിങ്ങളുടെ അഹന്തയെ അവസാനത്തെ അംശം വരെ നശിപ്പിച്ചില്ലെങ്കിൽ ദത്ത ഭഗവാൻ നിങ്ങളിലേക്ക് ഒരു നോട്ടം പോലും എറിയുകയില്ല!
തുടർച്ചയായി വായിക്കുകയും ജ്ഞാനം ഓർമ്മിക്കുകയും ചെയ്യുന്നതിലൂടെയാണ് ജ്ഞാനം നടപ്പിലാക്കുന്നതിനുള്ള ശക്തി കൈവരുന്നത്. ഇതിന് പ്രാരംഭ ഘട്ടത്തിലെങ്കിലും ആശയങ്ങൾ (അഭ്യാസേന തു കൗന്തേയ... ഗീത) പതിവായി ഓർമ്മിക്കേണ്ടതുണ്ട്. ഈ ആശയങ്ങൾ നിങ്ങൾ എല്ലാ ദിവസവും കുറച്ച് സമയമെങ്കിലും ഓർക്കുകയാണെങ്കിൽ, നിങ്ങൾ സഹഭക്തരോട് സ്നേഹം എന്ന ആശയം നടപ്പിലാക്കുകയും അവരോടുള്ള നിങ്ങളുടെ ഈഗോ അടിസ്ഥാനമാക്കിയുള്ള അസൂയ ഇല്ലാതാവുകയും ചെയ്യും.
★ ★ ★ ★ ★