25 Apr 2023
[Translated by devotees]
പ്രബുദ്ധരും അർപ്പണബോധമുള്ളവരുമായ ദൈവദാസരേ,
ശങ്കരനും രാമാനുജനും (Shankara and Ramanuja) ജനിച്ചത് ഒരേ ദിവസമാണ്, ഭഗവാൻ ശിവനും ഭഗവാൻ വിഷ്ണുവും ഒരേ ദത്ത ഭഗവാനാണെന്നു (ശിവായ വിഷ്ണു രൂപായ, Śivāya Viṣṇu rūpāya) ഇത് സൂചിപ്പിക്കുന്നു. 'ദൈവവും ആത്മാവും ഒന്നുതന്നെയാണ്' (‘God and soul are one and the same’) എന്നും 'ആത്മാവ് ദൈവത്തിന്റെ ഭാഗമാണ്' (‘soul is a part of God’) എന്നും പറഞ്ഞ് യഥാക്രമം ഒരൊറ്റ പരിപാടിയിൽ ഈ രണ്ടു പ്രബോധകരും ഒന്നിനുപുറകെ ഒന്നായി എത്തി. ഈഗോ കുറഞ്ഞു വരുന്നതോടെ ഇരുവരും പടിപടിയായി സത്യം വെളിപ്പെടുത്തുകയാണ്. ശങ്കരൻ നിരീശ്വരവാദികളെ (atheists) അഭിമുഖീകരിച്ചു, അവർ 100% അഹംഭാവ മുള്ളവരായിരുന്നു അതിനാൽ ആത്മാവ് സമ്പൂർണ്ണ ദൈവാഗ്നിയാണെന്ന് (God-fire) പറയേണ്ടിവന്നു. ഇത് പറഞ്ഞില്ലെങ്കിൽ 99% ദൈവമാൺ ആത്മാവ് (soul) എന്ന് പറഞ്ഞാലും നിരീശ്വരവാദി വിശ്വസിക്കില്ല.
ആത്മാവ് ഈശ്വരഭക്തനാകുന്നില്ലെങ്കിൽ ആത്മാവ് പൂർണ്ണമായ ദൈവമാണെന്ന പ്രായോഗിക ബോധം (the practical realization that soul is completely God) ലഭിക്കുകയില്ലെന്ന് ശങ്കരൻ നിർദ്ദേശിച്ചു. ഈ ഒരു കോടി ലോട്ടറിയിൽ (one crore lottery) ആകൃഷ്ടനായി നിരീശ്വരവാദി ഭക്തനായി മാറുകയും തന്റെ അഹംഭാവം 10% ആക്കി കുറക്കുകയും ചെയ്തു.
ആത്മാവ് ദൈവാഗ്നിയുടെ ഒരു തീപ്പൊരിയാണെന്ന് (soul is a spark of God-fire) പറഞ്ഞുകൊണ്ടാണ് രാമാനുജൻ വന്നത്. ആത്മാവ് ദൈവത്തിന്റെ അവിഭാജ്യ ഘടകമായതിനാൽ, അടിസ്ഥാന ദ്വൈതവാദം(fundamental dualism) നിലവിലുണ്ടെങ്കിൽ പോലും അന്തിമഫലം മോണോഇസം (monoism) ആണെന്നു പറഞ്ഞുകൊണ്ടാണ് രാമാനുജൻ ഒരു പ്രത്യേക രീതിയിൽ മോണിസം അംഗീകരിച്ചത്. ഭൂതകാല ശങ്കരന്റെ ഏകത്വത്തെയും (monism of the past Shankara) ഭാവി മാധവന്റെ ദ്വൈതത്വത്തെയും (dualism of the future Madhva) രാമാനുജൻ ബന്ധിപ്പിക്കുന്നു. 100% ദ്വൈതത്വത്തെ (dualism) കുറിച്ച് മാധവൻ പറഞ്ഞു, കുറച്ച് സമയത്തിന് ശേഷം ഭക്തന്റെ അഹംഭാവം 0% ആയി. ശങ്കരൻ ആദ്യ പടി, ജ്ഞാനം (Knowledge), രാമാനുജൻ രണ്ടാം പടി, ഭക്തി (devotion), ഹനുമാന്റെ ഇളയ സഹോദരനായ മധ്വൻ, മനുഷ്യ രൂപത്തിലുള്ള (രാമൻ) ദൈവത്തെ പ്രായോഗികമായി സേവിക്കണമെന്ന് (practical service to God in human form) ഊന്നിപ്പറഞ്ഞു. ഈ മൂന്ന് ഘട്ടങ്ങളും ലക്ഷ്യത്തിലെത്താനുള്ള അനന്തര നടപടികളാണ്, ഈ ക്രമത്തിൽ മാത്രം മൂന്ന് ദൈവിക പ്രബോധകരും എത്തി.
ശ്രീ ദത്ത ഗുരു ഭഗവത് ഗീതയിൽ (Shri Datta Guru Bhagavat Gita) ഞാൻ ഒരു ശ്ലോകം എഴുതിയിട്ടുണ്ട്:-
യസ്ത്രിമൂർത്തിഷു ഭേദം ച, കലയേത് ത്രിഗുരുഷ്വപി |
തിഷ്ഠേത് നരകലോകേഷു, താവത് യാവത് ജഗത് ഭവേത് ||
Yastrimūrtiṣu bhedaṃ ca, kalayet triguruṣvapi |
Tiṣṭhet narakalokeṣu, tāvat yāvat jagat bhavet ||
അർത്ഥം:- ഈശ്വരന്റെ മൂന്ന് ദിവ്യരൂപങ്ങളിൽ (ബ്രഹ്മാവ്, വിഷ്ണു, ശിവൻ) വ്യത്യാസം കണ്ടെത്തുകയും മൂന്ന് ദിവ്യപ്രബോധകരിൽ (ശങ്കരൻ, രാമാനുജം, മധ്വൻ) വ്യത്യാസം കണ്ടെത്തുകയും ചെയ്യുന്നവൻ ഈ ശാശ്വതമായ സൃഷ്ടി നിലനിൽക്കുന്നത് വരെ കഠിനമായ നരകത്തിൽ വീഴും.
★ ★ ★ ★ ★