07 Feb 2025
[Translated by devotees of Swami]
[ശ്രീ ദുർഗാപ്രസാദ് ചോദിച്ചു: പാദ നമസ്കാരം, സ്വാമി. എൻ്റെ ഇനിപ്പറയുന്ന ചോദ്യം ഒരു സഹപ്രവർത്തകനുമായുള്ള ചർച്ചയ്ക്കിടെ ഉയർന്നുവന്ന ശ്രീകൃഷ്ണൻ്റെ ഒരു പ്രസ്താവനയെ പരാമർശിക്കുന്നു. ഈയിടെ നടന്ന ഒരു പ്രഭാഷണത്തിൽ, എല്ലാ ജീവജാലങ്ങളും ശ്രീകൃഷ്ണനിൽ വസിക്കുന്നുവെന്നും എന്നാൽ ഭഗവാൻ കൃഷ്ണൻ അവയിൽ വസിക്കുന്നില്ലെന്നും പറയുന്ന ഗീതയിലെ ഒരു വാക്യം അങ്ങ് പരാമർശിച്ചു (മത്-സ്ഥാനി സർവ-ഭൂതാനി ന ചാഹം...). എന്നാൽ ഈ പ്രസ്താവന ഗീതയിലെ മറ്റൊരു വാക്യത്തിന് വിരുദ്ധമായി കാണപ്പെടുന്നു, ഭഗവാൻ കൃഷ്ണൻ എല്ലാ ജീവജാലങ്ങളുടെയും ഹൃദയത്തിൽ ഇരിക്കുന്നു (സർവസ്യ ചാഹാം ഹൃദി...). ദയവായി എൻ്റെ ആശയക്കുഴപ്പം നീക്കുക. അങ്ങയുടെ താമര പാദങ്ങളിൽ, -ദുർഗാപ്രസാദ്]
സ്വാമി മറുപടി പറഞ്ഞു:- സംസ്കൃതത്തിലെ 'ഭൂതം' എന്ന വാക്കിന് രണ്ട് അർത്ഥങ്ങളുണ്ട്:- i) എല്ലാ നിഷ്ക്രിയമായ അഞ്ച് മൂലകങ്ങളും ii) എല്ലാ നിഷ്ക്രിയമല്ലാത്ത ജന്തുജാലങ്ങളും. എല്ലാ ഭൂതങ്ങളുടെയും പരിപാലകനായി ദൈവത്തെ പരാമർശിക്കുമ്പോൾ, ഇവിടെ അർത്ഥമാക്കുന്നത്, മുഴുവൻ സൃഷ്ടിയും ഉൾക്കൊള്ളുന്ന എല്ലാ നിഷ്ക്രിയവും നിഷ്ക്രിയമല്ലാത്തതുവുമായ എല്ലാ വസ്തുക്കളുടെയും അടിത്തറയാണ് ദൈവം എന്നാണ്. സൃഷ്ടിയുടെ ഹൃദയത്തിൽ ദൈവം ഉണ്ടെന്ന് പറയുമ്പോൾ, ഇവിടെ അർത്ഥമാക്കുന്നത്, സൃഷ്ടിയെ മുഴുവൻ കറക്കുന്ന ഗുരുത്വാകർഷണ കേന്ദ്രമാണ് (സെന്റർ ഓഫ് ഗ്രാവിറ്റി) അവൻ എന്നാണ്. ഇവിടെ, 'ഹൃദയം' എന്ന വാക്കിൻ്റെ അർത്ഥം കേന്ദ്രം (ഹൃദ്ദേശേഽര്ജുന...- ഗീത) എന്നാണ്. താൻ സൃഷ്ടിയുടെ ഒരു വസ്തുവോ (മാമേഭ്യഃ പരമവ്യയം) (നേതി നേതി...- വേദം) അല്ലെങ്കിൽ താൻ സൃഷ്ടിയുടെ ഒരു വസ്തുവിലോ ഇല്ല (ന ത്വഹം തേഷു...) എന്ന് ഗീതയിൽ പലയിടത്തും ഭഗവാൻ കൃഷ്ണൻ വളരെ വ്യക്തമായി പറഞ്ഞു. സൃഷ്ടിയുടെ ഇനങ്ങളെ സംബന്ധിച്ചിടത്തോളം, അവതാരത്തിൽ മാത്രമേ ദൈവം ഉള്ളൂ, അവതാര മാധ്യമവുമായി ദൈവം പൂർണ്ണമായും ലയിക്കുന്നതിനാൽ അവതാരത്തെ ദൈവം എന്ന് വിളിക്കുന്നു.
★ ★ ★ ★ ★