12 Dec 2022
(Translated by devotees)
നിങ്ങൾക്ക് ഹൈദരാബാദിൽ നിന്ന് ട്രെയിനിൽ മുംബൈയിലേക്ക് പോകണമെങ്കിൽ, ഇവിടെ മൂന്ന് ഇനങ്ങൾ (ത്രിപുതി/ Triputi) ഉണ്ട്:
1. നിങ്ങൾ ഹൈദരാബാദിൽ താമസിക്കുന്നു, 2. ഹൈദരാബാദിൽ നിന്ന് വേറിട്ട് നിൽക്കുന്ന മുംബൈ നഗരം, 3. ഹൈദരാബാദിൽ നിന്ന് പുറപ്പെട്ട് മുംബൈയിൽ എത്തുന്ന ട്രെയിൻ.
ഈ മൂന്നുവസ്തുക്കളുടെയും(ഇനങ്ങളുടെയും) വിശദാംശങ്ങൾ യഥാർഥ ആത്മീയ ജ്ഞാനത്തിൻറെ (spiritual knowledge) മൊത്തത്തിലുള്ള ചിത്രം നൽകുന്നു.
1. നിങ്ങൾ മുംബൈ നഗരമല്ല, നിങ്ങളുടെ ഹൈദരാബാദും മുംബൈ നഗരമല്ല. നിങ്ങൾ മുംബൈ നഗരമാണെങ്കിൽ അല്ലെങ്കിൽ നിങ്ങൾ മുംബൈ നഗരത്തിലാണെങ്കിൽ മുംബൈ നഗരത്തിലേക്ക് യാത്ര ചെയ്യുന്നതിൽ അർത്ഥമില്ല. അതുപോലെ, നിങ്ങൾ ദൈവമല്ല, നിങ്ങൾ ദൈവത്തിനൊപ്പവുമല്ല. അപ്പോൾ മാത്രമേ നിങ്ങൾ ദൈവത്തിൽ എത്തിച്ചേരാനുള്ള ശ്രമങ്ങൾ നടത്തുകയുള്ളൂ. ഈ ആത്മീയ പ്രയത്നങ്ങളെ സാധന (sadhana) എന്നും ഈ ആത്മീയ പരിശ്രമങ്ങൾ ചെയ്യുന്ന വ്യക്തിയെ സാധകൻ (sadhaka) എന്നും വിളിക്കുന്നു.
2) മുംബൈ സ്വയം (yourself) അല്ലാത്തതുപോലെ ദൈവം ആത്മാവല്ല (നിങ്ങൾ തന്നെ/yourself). നിങ്ങൾ ഇതിനകം മുംബൈ നഗരത്തിൽ ഇപ്പോൾത്തന്നെ ഇല്ലാത്തതുപോലെ ദൈവം നിങ്ങളോടൊപ്പമില്ല. ഹിന്ദുമതത്തിലെ മൂന്നു വിശുദ്ധഗ്രന്ഥങ്ങളിൽ പറയുന്നതുപോലെ ദൈവം സങ്കൽപ്പിക്കാനാവാത്തവനാണ് (ഭാവനയ്ക്ക് അതീതനാണ്/അനൂഹ്യനാണ്/God is unimaginable). വാക്കുകൾക്കും മനസ്സിനും ബുദ്ധിക്കും യുക്തിക്കും ഭാവനയ്ക്കും പോലും അതീതനാണ് ദൈവം എന്ന് ഉപനിഷത്തുകൾ (യതോ വാച..., യോ ബുദ്ധേ..., നൈഷ തർകേന..., യസ്യമതം... മുതലായവ) പറയുന്നു.
ഈ മുഴുവൻ സൃഷ്ടിയുടെയും സ്രഷ്ടാവും പരിപാലകനും സംഹാരകനുമാൺ ഭഗവാൻ എന്ന് ബ്രഹ്മസൂത്രങ്ങൾ(ജന്മാദ്യസ്യ...) പറയുന്നു. ദൈവത്തെക്കുറിച്ചുള്ള അത്തരം വിവരണം ബന്ധപ്പെട്ട സവിശേഷത (associated characteristic) മാത്രമാണ്, അന്തർലീനമായ (സ്വാഭാവികമായ/ സഹജമായ/ inherent) സവിശേഷതയല്ല. ആദ്യത്തേത് (തതസ്ത ലക്ഷണം/ Tatastha Lakshanam), അത് ബന്ധപ്പെട്ടതോ അനുബന്ധമായതോ ആയ സ്വഭാവത്തെ മാത്രം വിവരിക്കുന്നു. രാമൻറെ പശു ഏതാണെന്നു് ആരെങ്കിലും ചോദിച്ചാൽ, വാട്ടർ ടാങ്കിൻറെ തീരത്തുള്ള പശു രാമൻറെ പശുവാണെന്നു് ആരെങ്കിലും പറഞ്ഞേക്കാം.
വാട്ടർ ടാങ്കിന്റെ കരയിൽ നിൽക്കുക എന്നത് ബന്ധപ്പെട്ട സവിശേഷതയുടെ വിവരണം മാത്രമാണ്, അത് വാട്ടർ ടാങ്കിൻറെ തീരമാണ്. ചുവന്ന നിറമുള്ള പശു രാമന്റെ പശുവാണെന്ന് ആരെങ്കിലും പറഞ്ഞാൽ, ചുവന്ന നിറം പശുവിന്റെ അവിഭാജ്യ സ്വഭാവമാണ്(inseparable inherent characteristic), അതിനെ അന്തർലീനമായ സ്വഭാവം(inherent characteristic) അല്ലെങ്കിൽ സ്വരൂപ ലക്ഷണം (Svaruupa lakshanam) എന്ന് വിളിക്കുന്നു. പശുവിൻറെ ഐഡൻറിറ്റി ബന്ധപ്പെട്ട സ്വഭാവം(associated characteristic) കൊണ്ട് പറയാൻ കഴിയില്ല, കാരണം തിരച്ചിൽ നടത്തുന്നയാൾ വാട്ടർ ടാങ്കിന്റെ കരയിൽ എത്തുമ്പോഴേക്കും പശു ഏതെങ്കിലും വയലിൽ പോയിരിക്കാം.
അതുപോലെ ഈ ലോകത്തിൻറെ സ്രഷ്ടാവ് എന്ന് ദൈവത്തെ വിശേഷിപ്പിക്കുന്നതിലൂടെ ദൈവത്തിൻറെ അന്തർലീനമായ ഒരു സവിശേഷതയും(inherent characteristic) നൽകപ്പെടുന്നില്ല, അതിൻറെ സഹായത്തോടെ മാത്രമേ നമുക്ക് ദൈവത്തെ തിരിച്ചറിയാൻ കഴിയൂ. ഇവിടെ പ്രശ്നം എന്തന്നാൽ, ദൈവം സങ്കൽപ്പിക്കാൻ കഴിയാത്തവൻ എന്നുള്ളതാണ്(unimaginable). ആ കാരണം കൊണ്ടു മാത്രം അന്തർലീനമായ സവിശേഷത നൽകുവാൻ കഴിയില്ല. ഗീതയിൽ പോലും ഭഗവാൻ ഇഹലോകത്തിൻറെ സ്രഷ്ടാവും പരിപാലകനും സംഹാരകനും ആണെന്നും ഭഗവാൻ ഏകനാണെന്നും പറയുന്നു (അഹം സർവസ്യ ജഗതഃ..., മയി സർവമിദം..., മത്തഃ പരതാരം... - ഗീത).
ഗീതയിലും ദൈവത്തെ ആരും അറിയില്ലെന്ന് വ്യക്തമായി പറയുന്നുണ്ട് (മാം തു വേദ...). എന്നിരുന്നാലും, ദൈവം ഒരു മാധ്യമമായി മനുഷ്യരൂപം എടുക്കുകയും പൊതുവായുളള മനുഷ്യ മാധ്യമങ്ങൾ (common human media) തമ്മിലുള്ള വികർഷണം അഹന്തയ്ക്കും അസൂയയ്ക്കും കാരണമാകുന്നതിനാൽ മനുഷ്യ ഭക്തർ ദൈവത്തെ അപമാനിക്കുന്നുവെന്നും ഗീത പറയുന്നു(അവജാനന്തി...).
ഈ മനുഷ്യാവതാരം അത്ഭുതങ്ങൾ(miracles) ചെയ്യുന്നു, അത് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത സംഭവങ്ങളാണ്(unimaginable events), അതിലൂടെ മനുഷ്യാവതാരമാകാൻ (human incarnation ) തിരഞ്ഞെടുത്ത ഒരു മനുഷ്യനിൽ സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം(unimaginable God) ഉണ്ടെന്ന് അനുമാനിക്കേണ്ടതുണ്ട്. ദത്ത ഭഗവാൻ (God Datta) ഈ മനുഷ്യ മാധ്യമത്തിലേക്ക്(human medium) പ്രവേശിക്കുന്നു, സങ്കൽപ്പിക്കാനാവാത്ത ദൈവം ദത്ത ഭഗവാനിൽ ഉള്ളതിനാൽ, മനുഷ്യ അവതാരത്തിൽ ദത്ത ഭഗവാനിൽ നിലനിൽക്കുന്ന സങ്കൽപ്പിക്കാനാവാത്ത ദൈവവും(unimaginable God) അടങ്ങിയിരിക്കുന്നു. ഇതിലൂടെ മനുഷ്യാവതാരത്തിലെ അത്ഭുതങ്ങൾ വിശദീകരിക്കുന്നു. ഒരു മതത്തിനും ആ മതത്തിന് മാത്രം സങ്കൽപ്പിക്കാനാവാത്ത ദൈവത്തെ അവകാശപ്പെടാൻ കഴിയാത്ത വിധം സങ്കൽപ്പിക്കാനാവാത്ത ദൈവം എന്ന സങ്കൽപ്പം തുടക്കത്തിൽ തന്നെ സ്വീകരിക്കും. അതുകൊണ്ട്തന്നെ എല്ലാ ലോകമതങ്ങളുടെയും സാർവത്രിക(ആഗോളമായ) ആത്മീയത(universal spirituality) ഐക്യത്തിലൂടെ കൈവരിക്കാനാകും.
ബ്രഹ്മാവു്, വിഷ്ണു, ശിവൻ തുടങ്ങിയ മറ്റു് ഊർജ്ജസ്വലമായ അവതാരങ്ങൾ(energetic incarnations) രൂപീകരിക്കാൻ ദത്ത ഭഗവാൻ (God Datta) തിരഞ്ഞെടുത്ത ചില ഊർജ്ജസ്വല ജീവികളിലേക്കും (energetic beings) പ്രവേശിക്കുന്നു. ബ്രഹ്മാവു്, വിഷ്ണു, ശിവൻ എന്നീ മൂന്നു് മുഖങ്ങൾ ഭഗവാന് ഉണ്ടു് , അതുവഴി സൃഷ്ടി, പരിപാലനം, സംഹാരം എന്നീ ചുമതലകൾ യഥാക്രമം നിർവ്വഹിക്കുന്നു. ഈ മൂന്ന് ദൈവിക കർത്തവ്യങ്ങളും ദൈവം നിർവ്വഹിക്കുന്നു എന്ന വേദത്തിന്റെ ഒരു നിർവചനം ഇത് തൃപ്തിപ്പെടുത്തുന്നു (യതോ വാ ഇമാനീ...).
ദൈവത്തിന്റെ മറ്റൊരു നിർവചനം, ഒരുവൻ മാത്രമാണ് (ദൈവം ഏകനാണ്) (ഏകമേവാ...), ദത്ത ഭഗവാൻ ഒരു വ്യക്തിത്വം മാത്രമാണ് എന്നതാണ്. സങ്കൽപ്പിക്കാനാവാത്ത ദൈവത്തിന്റെയോ പരബ്രഹ്മന്റെയോ (Parabrahman) ആദ്യത്തെ ഊർജ്ജസ്വലമായ അവതാരമാണ്(first energetic incarnation of unimaginable God) ദത്ത ഭഗവാൻ എന്നും ആത്യന്തികമായി മനസ്സിലാക്കിയ യഥാർത്ഥ ദൈവമാണ് (ultimate understood original God) ദത്ത ഭഗവാൻ എന്നും ഇത് തെളിയിക്കുന്നു. ഊർജ്ജസ്വലമായ അവതാരങ്ങൾ മേലേയുള്ള ഊർജ്ജസ്വലമായ ലോകങ്ങൾക്കും(upper energetic worlds) മനുഷ്യാവതാരങ്ങൾ ഈ ഭൂമിയിലെ മനുഷ്യ വർഗത്തിനും പ്രസക്തമാണ്. ദത്ത ഭഗവാനെയോ അല്ലെങ്കിൽ ഊർജ്ജസ്വലമായ ഏതെങ്കിലും അവതാരത്തെയോ, മനുഷ്യന്റെ ജീവിതകാലം മുഴുവൻ ദഹിപ്പിക്കുന്ന ദീർഘമായ തപസ്സു ചെയ്താൽ മാത്രമേ കാണാൻ കഴിയൂ, അത്തരം സന്ദർഭങ്ങളിൽ ആത്മീയമായ ഒരു പരിശ്രമവും (spiritual effort) ചെയ്യാൻ സമയം കിട്ടുകയില്ല. മനുഷ്യാവതാരത്തിന്റെ(human incarnation) പ്രധാന ഉദ്ദേശം, അനാവശ്യമായി ഈ വലിയ സമയം പാഴാക്കാതെ സംരക്ഷിക്കുക എന്നതാണ്, അതിലൂടെ ജീവിതകാലം മുഴുവൻ ആത്മീയ പരിശ്രമങ്ങൾക്കായി ഉപയോഗിക്കാനാകും.
അതുകൊണ്ട് തന്നെ നമ്മുടെ മാനുഷിക ആത്മീയ പ്രയത്നങ്ങൾക്ക് ശരിയായ ദിശാബോധം നൽകുന്ന സമകാലിക മനുഷ്യാവതാരത്തെ(contemporary human incarnation) തിരിച്ചറിയുക മാത്രമാണ് ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള യാത്ര, ഇതിന് ശാരീരികമായ ഒരു യാത്രയും ആവശ്യമില്ല. ദശലക്ഷത്തിൽ ഒരാൾക്ക് മാത്രമേ (one in millions) മനുഷ്യാവതാരത്തെ തിരിച്ചറിയാൻ കഴിയുള്ളൊന്ന് ഗീത പറയുന്നു (കസ്ചിൻമാം...) മുകളിൽ പറഞ്ഞതു പോലെ അഹംഭാവവും അസൂയയുമാണ് തിരിച്ചറിയാനുള്ള ഈ അങ്ങേയറ്റത്തെ ബുദ്ധിമുട്ടിന് കാരണം.
3) ലക്ഷ്യത്തിലേക്കുള്ള മാർഗ്ഗം ഇപ്പോൾ അർത്ഥമാക്കുന്നത് സമകാലിക മനുഷ്യാവതാരത്തെ തിരിച്ചറിയുന്നതും മനുഷ്യരൂപത്തിലുള്ള ദൈവത്തെ പ്രീതിപ്പെടുത്തുന്ന പ്രക്രിയയുമാണ്. ഊർജ്ജസ്വലമായ അവതാരങ്ങളും ഭൂതകാല മനുഷ്യ അവതാരങ്ങളും(past human incarnations) പ്രതിമകളായും ഫോട്ടോകളായും ഭക്തർ ആരാധിക്കുന്നു. നിഷ്ക്രിയ വസ്തുക്കളായ(inert items) ഇവ പ്രാരംഭ ഘട്ടത്തിൽ സൈദ്ധാന്തിക ഭക്തി(theoretical devotion) വികസിപ്പിക്കുന്നതിന് സഹായകമാണ്, എന്നാൽ ആത്മീയ ജ്ഞാനത്തിൽ(spiritual knowledge) സംശയങ്ങൾ വ്യക്തമാക്കുന്നതിന് ഇത് ഉപയോഗപ്രദമല്ല. ഇത് കൂടാതെ, ഭക്തൻ ദൈവത്തിന് ചെയ്യുന്ന സേവനവും ത്യാഗവും; ആത്മാർത്ഥതയുള്ള യഥാർത്ഥ ഭക്തരുടെ കാര്യത്തിൽ തികഞ്ഞ സംതൃപ്തി ലഭിക്കുന്നതിന് ദൈവത്തിന് ആസ്വദിക്കാനാകും. അല്ലാത്തപക്ഷം, പ്രതിമകളെ പൂജിക്കുന്നതിനായി പാഴായിപ്പോകുന്ന വസ്തുക്കൾ ദൈവത്തിനുവേണ്ടി ചെയ്യുന്ന ഭക്തിയുടെയും ത്യാഗത്തിന്റെയും പരിധിയിൽ വരില്ല.
എന്നിരുന്നാലും, പ്രാരംഭ ഘട്ടത്തിൽ, പൊതുവെയുള്ള മനുഷ്യ മാധ്യമങ്ങൾ(common human media) തമ്മിലുള്ള വികർഷണം (repulsion) കാരണം മനുഷ്യാവതാരത്തെ തിരിച്ചറിയാൻ കഴിയില്ല, അതിനാൽ, പ്രാരംഭ ഘട്ടത്തിൽ ഭക്തരുടെ സൈദ്ധാന്തിക ഭക്തി(theoretical devotion) വർദ്ധിപ്പിക്കുന്നതിന് വിലയേറിയ ഭക്ഷണസാധനങ്ങൾ പാഴാക്കാതെ വിഗ്രഹാരാധന ആരാധന നടത്താം. ദത്ത ഭഗവാൻറെ മനുഷ്യരൂപമായ സദ്ഗുരുവിൽ നിന്ന് യഥാർത്ഥ ആത്മീയ അറിവ് (ജ്ഞാന യോഗം) ബൗദ്ധികമായി(intellectual) പഠിക്കുന്നതാണ് ആദ്യ ഘട്ടം. ഇത് ഭഗവാനോടുള്ള ആകർഷണം (ഭക്തി യോഗം) വളർത്താൻ ഭഗവാൻറെ അത്ഭുതകരമായ ദൈവിക വ്യക്തിത്വത്തിൻറെ എല്ലാ മികച്ച വിശദാംശങ്ങളും നൽകുന്നു, അത്തരം മാനസിക ആകർഷണം രണ്ടാം ഘട്ടത്തിലെ സൈദ്ധാന്തിക ഭക്തിയാണ്(theoretical devotion).
അവസാനത്തെ മൂന്നാമത്തെ ഘട്ടം പ്രായോഗിക ഭക്തി (കർമ്മ യോഗ) ആണ്, അത് സേവനം അല്ലെങ്കിൽ ശാരീരിക ഊർജ്ജത്തിന്റെ ത്യാഗം (കർമ്മ സംന്യാസ), ദ്രവ്യത്തിന്റെയോ പണത്തിന്റെയോ ത്യാഗം, പ്രത്യേകിച്ച് കഠിനാധ്വാനത്തിന്റെ ഫലം (കർമ്മ ഫലത്യാഗം) ആണ്. വേദം(veda), പണത്തിൻറെ ത്യാഗം മാത്രമാണു് പറഞ്ഞതു്, എന്നാൽ, ഗീത പറയുന്നത് കഷ്ടപ്പെട്ട് സമ്പാദിച്ച പണത്തിന്റെ ത്യാഗമാണ്. കാരണം, പൂർവ്വിക സമ്പത്തിനേക്കാൾ ആർക്കും അധ്വാനിച്ചുണ്ടാക്കിയ പണത്തോട് കൂടുതൽ ആസക്തിയുണ്ട്. ദൈവവുമായുള്ള ബന്ധം ഏറ്റവും ശക്തമായ ലൗകിക ബന്ധവുമായി മത്സരിക്കുന്നു, അതിനാൽ ദൈവവുമായുള്ള ബന്ധം ഏറ്റവും ശക്തമായി തെളിയിക്കപ്പെടണം എന്നതാണ് മുഴുവൻ പോയിന്റ്.
പ്രായോഗിക ഭക്തി(practical devotion) സൈദ്ധാന്തിക ഭക്തിയുടെ(theoretical devotion) തെളിവാണ്. ദൈവത്തിന് നിങ്ങളുടെ സേവനവും ത്യാഗവും ആവശ്യമില്ല, ഇവ രണ്ടും ഒരു ഭക്തന്റെ ഭാഗത്തെ ആവശ്യമാണെന്ന് മനസ്സിലാക്കണം, അങ്ങനെ യഥാർത്ഥ സ്നേഹം പ്രായോഗികമായി തെളിയിക്കാനാകും. അറിവ് ജലമാണ്, സൈദ്ധാന്തിക ഭക്തിയാണ് വളം, പ്രായോഗിക ഭക്തി മാമ്പഴച്ചെടി, അതിൽ മാത്രമാണ് ഫലം പ്രത്യക്ഷപ്പെടുക. രുക്മിണി നാരദനിൽ നിന്ന് കൃഷ്ണന്റെ വിശദാംശങ്ങൾ അറിയുകയും കൃഷ്ണനോടുള്ള സൈദ്ധാന്തിക ഭക്തി വളർത്തുകയും ചെയ്തു. ഒടുവിൽ, തന്റെ സ്വർണ്ണ ചെയിൻ (കർമ്മ ഫലത്യാഗം) സമ്മാനിച്ചതിന് ശേഷം അവൾ ഒരു പുരോഹിതൻ (കർമ്മ സംന്യാസ) മുഖേന ശ്രീ കൃഷ്ണന് ഒരു പ്രണയലേഖനം എഴുതി.
അവൾ കൃഷ്ണനിൽ നിന്ന് ഒരു ആനുകൂല്യവും ആഗ്രഹിച്ചില്ല, വിവാഹശേഷം മഹാലക്ഷ്മിയുടെ അവതാരമായി ജീവിതത്തിലുടനീളം അവന്റെ പാദങ്ങൾ അമർത്തി. നിങ്ങളുടെ സേവനത്തിലും ത്യാഗത്തിലും ഒരു സ്വാർത്ഥ അഭിലാഷവും നിലനിൽക്കേണ്ടതില്ലെന്ന് ഇത് കാണിക്കുന്നു. മുംബൈ (ജ്ഞാനയോഗം) യുടെ വിശദാംശങ്ങൾ കേട്ടതിനുശേഷം, നഗരം (ഭക്തിയോഗം) കാണാൻ നിങ്ങൾ ആകർഷിക്കപ്പെടുന്നു, നിങ്ങൾ റെയിൽവേ സ്റ്റേഷനിൽ (കർമ്മ സന്യാസം) നടന്ന് മുംബൈയിലേക്കുള്ള ടിക്കറ്റ് വാങ്ങുന്നു (കർമ ഫലത്യാഗം) അങ്ങനെ ഭക്തന്റെ എല്ലാ ആത്മീയ പരിശ്രമങ്ങളും ഗീതയിൽ (ത്യാഗാത് ശാന്തിഃ...) പറഞ്ഞതുപോലെ ഒരു ഫുൾ സ്റ്റോപ്പ് വരുന്നു. ഇന്ന്, ദൈവാരാധനകളിൽ ധാരാളം സൈദ്ധാന്തിക ഭക്തിയും ധാരാളം സേവനവും ത്യാഗവും ഉണ്ട്.
എന്നാൽ, ആരാധനകളുടെ ശരിയായ ആംഗിൾ കാണുന്നില്ല, അത് യഥാർത്ഥ ആത്മീയ അറിവിൽ നിന്നോ സദ്ഗുരു(Sadguru) മാത്രം പ്രബോധിപ്പിച്ച ജ്ഞാന യോഗയിൽ നിന്നോ അറിയാൻ കഴിയും. മേൽപ്പറഞ്ഞ എല്ലാ ആരാധനകളും ഭക്തർ ചെയ്യുന്നത് സ്വാർത്ഥ ലൗകിക നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണ്, അല്ലാതെ ദൈവത്തിന്റെ ദൈവിക വ്യക്തിത്വത്തിന്റെ വിശദാംശങ്ങളുടെ പൂർണ്ണമായ പഠനത്തിൽ നിന്ന് ഉണ്ടാകുന്ന യഥാർത്ഥ സ്നേഹത്തിന് വേണ്ടിയല്ല എന്നതാണ് തെറ്റായ ആംഗിൾ. ഈ ശരിയായ ആംഗിളിൽ, ദൈവത്തിൽ നിന്നുള്ള പ്രതിഫലമായി ഒരു ഫലത്തിനും ആഗ്രഹമില്ല. എല്ലാ തരത്തിലുള്ള പ്രായോഗിക ഭക്തികളും ദൈവത്തോടുള്ള യഥാർത്ഥ സ്നേഹത്തിന്റെ സംതൃപ്തിക്ക് വേണ്ടി മാത്രമാണ് നടക്കുന്നത്. പ്രായോഗികമായ ഭക്തിയിലൂടെ പ്രകടിപ്പിക്കുന്ന ഭക്തന്റെ യഥാർത്ഥ സ്നേഹവും ദൈവം പരീക്ഷിക്കുന്നു, എന്നാൽ തന്റെ ആവശ്യത്തിനു വേണ്ടിയല്ല.
ഒരു മുത്തച്ഛൻ ബിസ്കറ്റ് പാക്കറ്റ് വാങ്ങി കൊണ്ടുവന്നു, പാക്കറ്റ് വാങ്ങിയയാളുടെ രഹസ്യം സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രഹസ്യമായി മരുമകൾക്ക് നൽകി. കൊച്ചുമകന്റെ അമ്മ ഒരു ബിസ്‌ക്കറ്റ് നൽകുന്നു, ചെറുമകൻറെ യഥാർത്ഥ സ്നേഹം പരീക്ഷിക്കാൻ ചെറുമകനോട് അല്പം ബിസ്കറ്റ് മുത്തച്ഛൻ യാചിക്കുന്നു. നന്ദിയുടെ അടിസ്ഥാനത്തിൽ ഒരു ബിസ്‌ക്കറ്റ് ലഭിക്കാൻ മുത്തച്ഛൻ ആഗ്രഹിക്കാത്തതിനാൽ പാക്കറ്റ് വാങ്ങുന്നയാളുടെ രഹസ്യം സൂക്ഷിക്കുന്നു. മുത്തച്ഛൻറെ മേലുള്ള ചെറുമകൻറെ യഥാർത്ഥ സ്നേഹം മാത്രമാണ് ഇവിടെ പരീക്ഷിക്കപ്പെടുന്നത്. അതുപോലെ തന്നെ സമ്പത്ത് നമ്മുടെ സമ്പത്താണ് എന്ന് കരുതി ദൈവം നമ്മുടെ യഥാർത്ഥ സ്നേഹം പരീക്ഷിക്കാൻ ഭിക്ഷക്കാരനായി വരുന്നു. സൃഷ്ടിയുടെ ആരംഭം മുതൽ ഭഗവാൻ ഭിക്ഷക്കാരൻറെ വേഷത്തിലാണ്. ആദി ഭിക്ഷു അഥവാ ഭിക്ഷക്കാരൻ എന്നാണ് ഭഗവാനെ ആദ്യം മുതൽ വിളിക്കുന്നത്. ആട് തോലുകൊണ്ട് മൂടിയ കടുവയെപ്പോലെയോ ഉപരിതലത്തിൽ പാലിൻറെ പാളികൊണ്ട് മൂടിയ വിഷക്കുപ്പി പോലെയോ പ്രത്യക്ഷമായ യഥാർത്ഥ സ്നേഹമാൺ (apparent true love ) ദൈവത്തോടുള്ള നമ്മുടെ കപടസ്നേഹത്തെ(false love) മൂടിവെക്കുന്നത്.
ദൈവത്തോടുള്ള ഈ സ്നേഹത്തെ നാലായി തരം തിരിക്കാം:-
1) പ്രോസ്ടിട്യൂറ്റ് ഡിവോഷൻ (prostitute devotion) അഥവാ വേശ്യ ഭക്തി:- ഒരു വേശ്യ വളരെ സമർത്ഥമായി സംസാരിക്കുകയും കസ്റ്റമേഴ്സിൽ ഭക്തിഗാനങ്ങൾ ആലപിച്ച് പോക്കറ്റിലുള്ള പണം മോഷ്ടിക്കുകയും ചെയ്യുന്നു. അതുപോലെ, ഈ തരത്തിലുള്ള ഭക്തൻ ആത്മീയ ജ്ഞാനത്തിൻറെ പണ്ഡിതനും ഭക്തിഗാനങ്ങൾ ആലപിക്കുന്നതിൽ വിദഗ്ധനുമാൺ, അങ്ങനെ ഭക്തൻ തൻറെ സൈദ്ധാന്തിക ഭക്തിയെ കൈമാറ്റം ചെയ്തുകൊണ്ട് ദൈവത്തിൽ നിന്നുള്ള പ്രായോഗിക വരങ്ങൾ മോഹിക്കുന്നു, ഇത് ഏറ്റവും മോശം തരം.
2) ബിസിനസ്സ് ഭക്തി(business devotion) അഥവാ വൈശ്യ ഭക്തി:- ഇത് മുകളിൽ പറഞ്ഞതിനേക്കാൾ മികച്ചതാൺ, കാരണം ഇവിടെ ഭക്തൻ അതിൻറെ നിരക്കിൻ ഒരു ഇനം വിൽക്കുന്ന ഒരു ബിസിനസ്സുകാരനെ പോലെ ദൈവത്തിൽ നിന്ന് പ്രായോഗിക വരങ്ങൾ നേടാൻ തൻറെ പ്രായോഗിക ഭക്തി കൈമാറ്റം ചെയ്യാൻ ആഗ്രഹിക്കുന്നു. ഈ രണ്ടു തരവും തെറ്റായ ഭക്തിയിൽ പെട്ടതാണ്, കാരണം തിരിച്ചുള്ള ഫലത്തിനായുള്ള ആഗ്രഹം മുകളിൽ പറഞ്ഞ രണ്ട് തരത്തിലും നിലനിൽക്കുന്നു.
3) ഇഷ്യൂ ഡിവോഷൻ(issue devotion) അല്ലെങ്കിൽ അപത്യ ഭക്തി:- മക്കളിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാതെ അവരുടെ പ്രശ്‌നങ്ങളിൽ മാതാപിതാക്കൾ സേവനവും ത്യാഗവും ചെയ്യുന്നു. അവർ നന്ദികെട്ടവരാണെങ്കിൽ പോലും, മാതാപിതാക്കൾ അവരെ ശകാരിച്ചേക്കാം, പക്ഷേ അവർക്കു് വേണ്ടി എഴുതിയ അവരുടെ വിൽപത്രം മാറ്റം വരുത്തുകയില്ല. ഇതാണ് യഥാർത്ഥ സ്നേഹം, ദൈവത്തിൽ നിന്ന് ഒരു ഫലവും പ്രതീക്ഷിക്കാതെ ദൈവത്തിന് സേവനവും ത്യാഗവും ചെയ്യുക എന്നത് ഒരു ഭക്തനിൽ നിന്നും പ്രതീഷിക്കുന്നു. ദൈവം ബുദ്ധിമുട്ടുകൾ (പരീക്ഷണത്തിന്) നൽകിയാലും ദൈവത്തോടുള്ള അവരുടെ യഥാർത്ഥ സ്നേഹം മാറുന്നില്ല.
4) ഫാൻ ഡിവോഷൻ(fan devotion) അല്ലെങ്കിൽ ഉന്മാദ ഭക്തി:- ഒരു സിനിമാ നായകൻറെയോ രാഷ്ട്രീയക്കാരൻറെയോ ആരാധകൻ തൻറെ നായകനിൽ നിന്ന് ഒരു കാര്യവും ആഗ്രഹിക്കാതെ എല്ലാ ചടങ്ങുകളിലും പോക്കറ്റിൽ നിന്ന് ചിലവഴിക്കുന്നു. തൻറെ നായകൻ മരിക്കുമ്പോൾ ആരാധകൻ ആത്മഹത്യ ചെയ്യുന്നു! ഇത് ഗോപികമാരുടെ കാര്യത്തിലെന്നപോലെ അങ്ങേയറ്റത്തെ ഭക്തിയാണിത്.
എന്നിരുന്നാലും, ആത്മഹത്യ ഗുരുതരമായ പാപമായി കണക്കാക്കപ്പെടുന്നതിനാൽ അത് ദൈവത്തിന് ഇഷ്ടമല്ല. ദൈവത്തിലേക്കുള്ള പാതയുടെ ഈ ഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട പോയിന്റുകൾ ഇവയാണ്: - i) ആയുസ്സ് പാഴാകാതിരിക്കാൻ(wastage of lifetime) സമകാലിക മനുഷ്യാവതാരം തിരിച്ചറിയണം, അത് ആത്മീയ പരിശ്രമങ്ങൾക്ക് പൂർണ്ണമായും ഉപയോഗിക്കാൻ കഴിയും. ii) ദൈവാരാധന ദൈവത്തോടുള്ള യഥാർത്ഥ സ്നേഹത്തിൽ മാത്രം അധിഷ്ഠിതമായതിനാൽ ദൈവത്തിൽ നിന്ന് പ്രതിഫലമായി ഒരു ഫലവും ആഗ്രഹിക്കാതെ സേവനത്തിലൂടെയും ത്യാഗത്തിലൂടെയും ദൈവത്തെ ആരാധിക്കുക. iii) ദൈവത്തോടുള്ള പ്രായോഗിക ഭക്തി മനസ്സിലാക്കേണ്ടത് ഭക്തന്റെ കോണിൽ (ആംഗിളിൽ ) നിന്നാണ്, അല്ലാതെ ദൈവത്തിന്റെ ആവശ്യത്തിന്റെ കോണിൽ നിന്നല്ല. ഗൃഹസ്ഥർ (house holders) സേവനവും ത്യാഗവും ചെയ്യുമെന്നു് പ്രതീക്ഷിക്കുന്നു, അതേസമയം വിശുദ്ധന്മാർക്കു് (saints) സേവനം മാത്രമേ ചെയ്യാൻ കഴിയൂ.
കഠിനാധ്വാനത്തിന്റെ ഫലത്തിന്റെ ത്യാഗമാണ് പരമമായ ഘട്ടമെന്ന് ഗീത പറയുന്നതിനാൽ ഗീത ത്യാഗത്തിന് വളരെയധികം പ്രാധാന്യം നൽകുന്നു. കഠിനാധ്വാനത്തിന്റെ ഫലത്തിന്റെ(money) ത്യാഗമാണ് പരമമായ ഘട്ടമെന്ന് ഗീത പറയുന്നതിനാൽ ഗീത ത്യാഗത്തിന് വളരെയധികം പ്രാധാന്യം നൽകുന്നു. ഇത് ശാസ്ത്രീയമായും മനസ്സിലാക്കാം, കാരണം ധാരാളം ഊർജ്ജം വളരെ ചെറിയ അളവിലുള്ള ദ്രവ്യത്തിന്(matter) തുല്യമാണ് (E=mc2) അതുകൊണ്ടു് ചെറിയ ദ്രവ്യത്തിൻറെ(money) ത്യാഗം(sacrifice/donation) സേവനത്തിലൂടെ വളരെയധികം ഊർജ്ജം ത്യജിക്കുന്നതിനേക്കാൾ വളരെ വലുതാണു്. എന്നിരുന്നാലും, വിശുദ്ധരുടെ കാര്യത്തിൽ ഇത് ബാധകമല്ല, കാരണം അവരുടെ കാര്യത്തിൽ ത്യാഗത്തിന്(donation of money) സാധ്യതയില്ല.
ത്യാഗത്തിൽ, ദൈവം ധനികരായ ഭക്തരുടെ കൈകളിലേക്ക് പോയി എന്ന് ആരും തെറ്റിദ്ധരിക്കരുത്, ദാനം ചെയ്ത തുകയുടെ അളവ് ഒട്ടും പരിഗണിക്കപ്പെടുന്നില്ല, ആകെയുള്ള സമ്പത്തിൽ അതിന്റെ ശതമാനം(%) മാത്രമേ ദൈവം കണക്കാക്കൂ. ഒരു നാണയം ദാനം ചെയ്യുന്ന ഭിക്ഷക്കാരൻ 100 ശതമാനം ത്യാഗവും 1000 നാണയങ്ങൾ ദാനം ചെയ്യുന്ന ധനികൻ 0.001 ശതമാനം ത്യാഗം മാത്രമാൺ ചെയ്യുന്നത്.
സക്തുപ്രസ്ഥൻ(Saktuprastha) അൽപം ഭക്ഷണം ദാനം ചെയ്യുകയും സുദാമാ (Sudama) വെറും രണ്ട് പിടി അവിൽ (parched rice) ദാനം ചെയ്യുകയും ചെയ്ത് ദൈവകൃപ നേടി. സുദാമാ രണ്ടു് കൈ നിറയെ കടല(bangal gram) മോഷ്ടിക്കുകയും കടുത്ത ദാരിദ്ര്യം അനുഭവിക്കുകയും (കൃഷ്ണൻറെ വിഹിതം മോഷ്ടിച്ചതിനാൽ) അതേ കൃഷ്ണനിൽ നിന്നു് അതേ കൈ നിറയെ അവിൽ സംഭാവന ചെയ്തതിനു് അപാരമായ സമ്പത്തു് നേടുകയും ചെയ്തു!
★ ★ ★ ★ ★