home
Shri Datta Swami

 19 Oct 2022

 

Malayalam »   English »  

ഒരു യാചകനെപ്പോലെയാണോ അതോ ആഗ്രഹം ഒന്നും ഇല്ലാത്ത അതിഥിയെപ്പോലെയാണോ ദൈവത്തെ സമീപിക്കേണ്ടത്?

[Translated by devotees]

[ശ്രീ ഹ്രുഷികേശ് ചോദിച്ചു: സ്വാമീ, ഭക്തൻ യാതൊരു ആഗ്രഹവുമില്ലാതെ ഒരു അതിഥിയെപ്പോലെയായിരിക്കുമെന്നും, നമ്മിൽ നിന്ന് പ്രതിഫലം ആവശ്യമുള്ള ഒരു യാചകനാകരുതെന്നും അങ്ങ് പറഞ്ഞു. പക്ഷേ, ഇപ്പോൾ അങ്ങ് പറയുന്നു, ഞങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾക്കായി യാചിക്കാം, ഭിക്ഷക്കാരനും അതേ അടിസ്ഥാന സൗകര്യങ്ങൾക്കായി യാചിക്കുന്നു.]

സ്വാമി മറുപടി പറഞ്ഞു: ഭിക്ഷക്കാരൻ പ്രാഥമിക ലൗകിക ജീവിതമെങ്കിലും നയിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായി യാചിക്കുകയാണ്, ആത്മീയജീവിതം തടസ്സമില്ലാതെ നയിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായി അല്ല യാചിക്കുന്നത്. ആത്മീയ ജീവിതത്തിലേക്കുള്ള തന്റെ ശ്രമങ്ങളിൽ അസ്വസ്ഥനാകാതിരിക്കാൻ അടിസ്ഥാന സൗകര്യങ്ങൾക്കായി യാചിക്കുന്നു എന്ന് പറഞ്ഞ് ഒരു യാചകനും യാചിക്കുന്നില്ല. നിങ്ങളുടെ മുൻ ചോദ്യത്തിനുള്ള എന്റെ ഉത്തരത്തിൽ പരാമർശിച്ചിരിക്കുന്ന ഭക്തൻ, ആത്മീയ ജീവിതത്തിനായുള്ള തന്റെ പരിശ്രമങ്ങളിൽ അസ്വസ്ഥനാകാതിരിക്കാൻ അടിസ്ഥാന സൗകര്യങ്ങൾക്കായി ദൈവത്തോട് യാചിക്കുന്ന ഒരു ഭക്തനാണ്. ഇത്രയും നല്ല ഭക്തനും ഒരു സാധാരണ യാചകനും തമ്മിൽ വ്യത്യാസമുണ്ട്. ഈശ്വരനോട് യാചിക്കുന്നതിൽ അഹംഭാവമില്ലായ്മയാണ് നല്ല ഭക്തനെ കൂടുതൽ യോഗ്യനാകുന്നത് (The good devotee is further qualified by the lack of ego in begging to God).

★ ★ ★ ★ ★

 
 whatsnewContactSearch