home
Shri Datta Swami

Posted on: 28 Mar 2023

               

Malayalam »   English »  

അങ്ങയുടെ അന്തസ്സിനു വേണ്ടി ഞങ്ങൾ അങ്ങയോടുള്ള വികാരങ്ങൾ മറച്ചുവെക്കേണ്ടതുണ്ടോ?

[Translated by devotees]

[ശ്രീമതി. ലക്ഷ്മി ലാവണ്യ കെ ചോദിച്ചു: രാധ ശ്രീ കൃഷ്ണനെ അപൂർവ്വമായി, രഹസ്യമായി കണ്ടുവെന്നും, ശ്രീ കൃഷ്ണന്റെ മഹത്വത്തിനായി കുട്ടികളുണ്ടായില്ലെന്നും അങ്ങ് പറഞ്ഞു, എന്നാൽ ഭഗവാൻ ഭൂമിയിൽ അവതരിക്കുന്നത് തന്റെ ഭക്തർക്ക് ഭാഗ്യ ചതുഷ്‌ട്യം(bhagya chathushtayam) നൽകാനാണ് എന്ന് അങ്ങ് പറഞ്ഞു. അങ്ങയുടെ അന്തസ്സിനു വേണ്ടി ഞങ്ങൾ ഞങ്ങളുടെ വികാരങ്ങൾ അങ്ങിൽ നിന്നു മറച്ചുവെക്കണോ?]

സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾ രാധയെ(Raadhaa) വികാരങ്ങളുടെ(emotions) മാത്രം വ്യക്തിത്വമായി കാണരുത്. അവളുടെ വികാരങ്ങൾ എപ്പോഴും അവളുടെ ആത്മീയ ജ്ഞാനം (spiritual knowledge) നിയന്ത്രിച്ചു. വിശകലനത്തിൻറെ വലിയ വിവേകമില്ലാതെ(wisdom of analysis) വൈകാരികമായി(emotional) തെറ്റിദ്ധരിക്കപ്പെട്ട ഭഗവാൻ ശിവന്റെ അവതാരമാണ് രാധ. ഉദാഹരണത്തിന്, ഭഗവാൻ ശിവൻ വികാരാധീനനായി, തന്റെ ഏറ്റവും നല്ല ഭക്തനായ മാർക്കണ്ഡേയന്റെ(Maarkandeya) കാര്യത്തിൽ മരണത്തിന്റെ ദേവനായ(deity of death) യമനെ(Yama) കൊന്നതായി പറയപ്പെടുന്നു. തൻറെ സ്വാഭാവികമായ ധൃതി (His natural hasty emotion) കാരണം യമനെ വധിക്കുകയും തുടർന്ന് യമനു ജീവൻ തിരിച്ചു നൽകി തൻറെ തെറ്റ് മനസ്സിലാക്കുകയും ചെയ്തു എന്നാൺ കരുതപ്പെടുന്നത്.

സാധുവായ ഒരു പോയിൻറ് ഉയർത്തിക്കൊണ്ട് ഭഗവാൻ ശിവൻ യമനു ഒരു വിശദീകരണം നൽകി, അത് യമനെ പ്രശംസിച്ചതു കാരണം സാവിത്രിയുടെ ഭർത്താവിനു യമൻ ജീവൻ നൽകി, അവൻറെ ചുമതല ലംഘിച്ചു. എന്നാൽ, ശിവഭക്തനായ മാർക്കണ്ഡേയൻറെ കാര്യത്തിൽ അവൻ തന്റെ കർത്തവ്യത്തിൽ കർശനനാണ്! ഏറ്റവും ജ്ഞാനിയായ ഭഗവാൻ ശിവനല്ലാതെ സൃഷ്ടിയിലെ മറ്റാരും ഇതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല.

വികാരം ഉണ്ടാകുന്നത് ജ്ഞാനം കൊണ്ടാണ്, അല്ലാതെ അജ്ഞത കൊണ്ടല്ല. ജ്ഞാനം ആദ്യപടിയാണ്, വികാരം അല്ലെങ്കിൽ ഭക്തി രണ്ടാമത്തെ പടിയാണ്, അഭ്യാസം(practice) അവസാനത്തെ മൂന്നാമത്തെ പടിയാണ്. ജ്ഞാനം കാരണവും വികാരം ഉൽപ്പന്നവുമാണ്. സ്വർണ്ണക്കട്ടി ഒരു കിലോ ആണെങ്കിൽ അതിൽ നിന്ന് തയ്യാറാക്കുന്ന ആഭരണത്തിനും ഒരു കിലോ തൂക്കം വരും. ഒരാൾ  ജ്ഞാനത്തിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കുകയും തുടർന്ന് വികാരത്തിന്റെയോ ഭക്തിയുടെയോ രണ്ടാം ഘട്ടത്തിലൂടെ മൂല്യവത്തായ പരിശീലനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് പോകുകയും വേണം. ആദ്യഘട്ടം അജ്ഞത-ഇരുമ്പ് (ignorance-iron) ആണെങ്കിൽ, നിങ്ങളുടെ പ്രായോഗിക മൂല്യം പൂജ്യമാകുന്ന ഉൽപ്പന്നമായി നിങ്ങൾക്ക് ഒരു കിലോ മാത്രം ഇരുമ്പ് ആഭരണം ലഭിക്കും. എല്ലാത്തരം ആഭരണങ്ങളിലും സ്വർണ്ണം പൊതുവെ ഉള്ളതുപോലെ എല്ലാത്തരം ദൈവിക ബന്ധങ്ങളിലും പൊതുവായ അടിസ്ഥാന വസ്തുവാണ് വൈകാരിക സ്നേഹം(Emotional love). ഭാരം വരുന്നത് സ്വർണ്ണത്തിൽ നിന്നാണ്, അല്ലാതെ ആഭരണത്തിന്റെ രൂപകൽപ്പനയിൽ നിന്നല്ല. സ്വർണ്ണം ഒരു ആഭരണത്തിൽ മാത്രം ഒതുങ്ങുന്നില്ല, ഒരു ആഭരണം എന്നതിനർത്ഥം അതിലെ വസ്തു എപ്പോഴും സ്വർണ്ണമാണെന്ന് അർത്ഥമാക്കുന്നില്ല. സ്വർണ്ണ ചെയിനും സ്വർണ്ണ മോതിരവും ഉണ്ടാകാം. അതുപോലെ, ചെമ്പ് ചെയിൻ, ചെമ്പ് മോതിരം എന്നിവ ഉണ്ടാകാം. ആഭരണത്തിന്റെ മൂല്യം സ്വർണ്ണത്തിന്റെ ഭാരത്തെ ആശ്രയിച്ചിരിക്കുന്നു, അല്ലാതെ ആഭരണത്തിന്റെ രൂപകൽപ്പനയെ(design of jewel) ആശ്രയിച്ചിരിക്കുന്നില്ല. ചെയിൻ ആയാലും മോതിരമായാലും ലോഹം ചെമ്പാണെങ്കിൽ അത് വിലകുറഞ്ഞത് മാത്രമാണ്.

 
 whatsnewContactSearch