home
Shri Datta Swami

 20 Feb 2023

 

Malayalam »   English »  

ശിവരാത്രി സത്സംഗം

[Translated by devotees]

അറിവുള്ളവരും അർപ്പണബോധമുള്ളവരുമായ ദൈവദാസരേ,

(ശിവരാത്രി ദിനത്തിൽ ഭക്തർ സ്വാമിയെ സന്ദർശിച്ചു, അവരിൽ ചിലർ ചോദ്യം ചോദിച്ചു. സ്വാമി താഴെപ്പറയുന്ന  ഉത്തരങ്ങൾ നൽകി.)

1. സ്വാമി! ഇന്ന് സത്സംഗം ഉണ്ടാകുമോ?

[ശ്രീമതി റ്റി. സുധാറാണിയുടെ ഒരു ചോദ്യം (ഫോണിൽ)]

സ്വാമി മറുപടി പറഞ്ഞു:- സത്സംഗം എന്നാൽ ദൈവത്തെക്കുറിച്ച് വളരെ ആത്മാർത്ഥതയുള്ള ഒരു ഭക്തനുമായുള്ള ചർച്ച എന്നാണ് അർത്ഥമാക്കുന്നത്. അതിനാൽ, സത്സംഗത്തിന്റെ ആവശ്യകത രണ്ട് ഭക്തരും ദൈവത്തിലുള്ള അവരുടെ അതിയായ താൽപ്പര്യവുമാണ്. ഇത് മതിയാകും, മൂന്നാമത്തെ ഭക്തന്റെ ആവശ്യമില്ല. രണ്ടിൽ കൂടുതൽ ഭക്തർ നിലവിലുണ്ടെങ്കിൽ പോലും, ഭക്തരുടെ എണ്ണം കുറഞ്ഞത് (പരമാവധി മൂന്ന് മുതൽ ആറ് വരെ) ആയിരിക്കണം, അതിനാൽ അനാവശ്യ വഴിത്തിരിവുകൾ ഒഴിവാക്കാം. ഉദാഹരണത്തിന്, സത്സംഗത്തിൽ ധാരാളം ഭക്തർ ഉണ്ടെങ്കിൽ, എല്ലാവരും ഒരേ തലത്തിലുള്ള പക്വതയുള്ളവരായിരിക്കില്ല. പക്വത കുറഞ്ഞ ഒരു ഭക്തൻ എഴുന്നേറ്റ് നിന്ന് പറയും “എനിക്ക് പച്ചക്കറികൾ കൊണ്ടുവരണം. ദയവായി ക്ഷമിക്കൂ.” എന്നിട്ട് അവിടെനിന്നും പോകുകയും ചെയ്യും. ഇതിനുശേഷം, ഓരോ ഭക്തനും താൻ / അവൾ ഏതെങ്കിലും വ്യക്തിപരമായ കടമ മറന്നുപോയോ എന്ന് ചിന്തിച്ച് ദൈവിക ചർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കാതിരിക്കുകയും ചെയ്യും.

ഇത്തരം മലിനീകരണം ഉണ്ടാക്കുന്ന വ്യക്തികളെ ഒഴിവാക്കുന്നതിന്, പരമാവധി എണ്ണം കുറയ്ക്കണം. രണ്ടുപേർക്കും ദൈവത്തിൽ തീവ്രമായ താൽപ്പര്യമുണ്ടെങ്കിൽ രണ്ടെണ്ണം മതിയാകും. സത്സംഗത്തിന് രണ്ടോ മൂന്നോ അല്ലെങ്കിൽ പരമാവധി അഞ്ചോ ആറോ മതിയെന്ന് ശ്രീ ശങ്കരാചാര്യ പറഞ്ഞു (ദ്വിത്രഃ പഞ്ചാശ വാ). രണ്ടോ മൂന്നോ മാത്രം മതിയെന്ന് യേശു പറഞ്ഞു. പങ്കെടുക്കുന്നവരുടെ ഗുണനിലവാരം വളരെ പ്രധാനമാണ്, എണ്ണമല്ല. ഒരു രാഷ്ട്രീയ പ്രസംഗത്തിന്, രാഷ്ട്രീയക്കാരന് കഴിയുന്നത്ര ആളുകളെ ആവശ്യമുണ്ട്, കാരണം അദ്ദേഹത്തിന് ഭൂരിപക്ഷം വോട്ടുകൾ ആവശ്യമാണ്.

2. പിന്നീട് വിഷ്ണുവിനെ വിഷമിപ്പിക്കുന്ന വരങ്ങൾ ശിവൻ നൽകുന്നുവെന്ന് ഒരു ഭക്തൻ പറയുന്നു. എങ്ങനെ മറുപടി പറയും?

പി. വി. എൻ. ശർമ ചോദിച്ചു: ഭഗവാൻ ശിവൻ രാക്ഷസന്മാർക്ക് വരങ്ങൾ നൽകാറുണ്ടെന്നും ഇതുമൂലം ഭഗവാൻ വിഷ്ണുവിന് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ടെന്നും ഒരു ഭഗവാൻ വിഷ്ണു ഭക്തൻ പറയുന്നു. ഈ ഭക്തനോട് എങ്ങനെ ഉത്തരം പറയും?

സ്വാമി മറുപടി പറഞ്ഞു: ഈ ചോദ്യത്തോട് എനിക്ക് വല്ലാത്ത ദേഷ്യം വന്നിട്ടുണ്ട്. കാരണം ഇന്ന് പരമശിവൻറെ പവിത്രമായ ഉത്സവമാൺ. ഞാൻ വിഷ്ണുവിൻറെ ശക്തനായ ഭക്തനാൺ, വേദം ശിവസ്കാ നാരായണഃ (ശിവനാൺ വിഷ്ണു) എന്ന് പറയുന്നതുകൊണ്ട് ശിവനും വിഷ്ണുവും തമ്മിൽ ഒരു വ്യത്യാസവും ഞാൻ കാണുന്നില്ല. നിങ്ങൾ ശിവനെ ശകാരിച്ചതുകൊണ്ട്, നിങ്ങളോട് ശരിയായി പഠിപ്പിക്കാൻ, ഞാൻ വിഷ്ണുദേവനെ ശകാരിക്കണം. എന്നാൽ, വിഷ്ണു എന്ന ദൈവത്തെക്കുറിച്ചുള്ള എൻറെ വിമർശനം എൻറെ ഹൃദയത്തിൽ നിന്നല്ല, എൻറെ നാവിൽ നിന്നാൺ വരുന്നത്, ഈ ചോദ്യത്തിൻ ഉത്തരം നൽകി നിങ്ങളെ മാറ്റാൻ നിങ്ങൾ എന്നെ നിർബന്ധിച്ചതുകൊണ്ട് മാത്രമാൺ. ഞാൻ ഭഗവാൻ വിഷ്ണുവിനെ വിമർശിച്ചില്ലെങ്കിൽ നിങ്ങൾ മാറില്ല.

തൻറെ പുത്രനായ ബ്രഹ്മാവ് ശിവനേക്കാൾ കൂടുതൽ അസുരന്മാർക്ക് വരം നൽകുന്നു എന്നതാൺ വിഷ്ണുദേവനെ കുറിച്ചുള്ള വിമർശനം. ബ്രഹ്മാവിൻറെ പിതാവായ വിഷ്ണുവിനു് ഈ കാര്യത്തിൽ സ്വന്തം മകനെ നിയന്ത്രിക്കാൻ കഴിയുന്നില്ല. സ്വന്തം മകനെ നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോൾ ഭരണകർത്താവ്(administrator) എന്ന നിലയിൽ ലോകം മുഴുവൻ നിയന്ത്രിക്കാൻ എങ്ങനെ കഴിയും? മാത്രമല്ല, മോഹിനിയായി (Mohini) വിഷ്ണുവും ശിവൻറെ ഭാര്യയാൺ. ഇവരുടെ ദാമ്പത്യ ജീവിതത്തിൻ തെളിവാൺ മോഹിനി ദേവിക്ക് ജനിച്ച മണികണ്ഠൻ(Manikantha) എന്ന ദൈവം. നിങ്ങൾ ഭാര്യയെ പുകഴ്ത്തുകയും ഭർത്താവിനെ ശകാരിക്കുകയും ചെയ്യുന്നു. നമ്മുടെ ഹിന്ദു പാരമ്പര്യമനുസരിച്ച് ഭാര്യ ഭർത്താവിൻറെ (കരനേസു ദാസി) ദാസിയാൺ.

ശിവനെ വിമർശിക്കുന്ന നിങ്ങളുടെ ശക്തമായ രോഗത്തിന് ശക്തമായ ഒരു ഡോസ് മരുന്ന് നൽകാൻ മാത്രമാണ് മുകളിൽ പറഞ്ഞ വിമർശനം എന്ന് ഞാൻ വീണ്ടും വീണ്ടും പറയുന്നു. വാസ്തവത്തിൽ, ഭഗവാൻ ബ്രഹ്മാവും ഭഗവാൻ വിഷ്ണുവും ഭഗവാൻ ശിവനും ഭഗവാൻ ദത്ത മാത്രമാണ്. ദത്ത ദേവന്റെ ഈ മൂന്ന് കഴിവുകൾ അല്ലെങ്കിൽ പദവികൾ (സൃഷ്ടിക്കാനുള്ള ശക്തി, ഭരിക്കാനുള്ള ശക്തി, നശിപ്പിക്കാനുള്ള ശക്തി) ഭഗവാൻ ബ്രഹ്മാവും വിഷ്ണുവും ശിവനും മാത്രമാണ്. ഈ മൂന്ന് ദൈവിക രൂപങ്ങളിൽ ഏതെങ്കിലും ഒന്നിനെ നിങ്ങൾ വിമർശിച്ചാൽ, മറ്റ് രണ്ട് രൂപങ്ങളും യാന്ത്രികമായി വിമർശിക്കപ്പെടും, കാരണം ഏത് വിമർശനവും ദത്തദേവനെ മാത്രം ബാധിക്കുന്നു, അവിടുന്നാണ് ബ്രഹ്മാവ്, അവിടുന്നാണ് വിഷ്ണു, അവിടുന്നാണ് ശിവൻ.

3. കാലഭൈരവ വളരെ ഭീതിദമാണു്, അത്തരമൊരു ഭീതിദമായ രൂപം എങ്ങനെ ആനന്ദം നൽകും?

മിസിസ്. എം സ്വാതി ചോദിച്ചു: അടുത്തിടെ കാർത്തിക് ഹൃഷികേശിൻറെ അനുഭവം പരാമർശിച്ച് പറഞ്ഞ അത്ഭുതത്തിൽ സ്വാമി കാലഭൈരവനാൺ എന്ന് ചിന്തിക്കുന്നതിനിടയിലാൺ കാർത്തിക്കിന് ആനന്ദം ലഭിച്ചതെന്ന് പറയുന്നു. തുടർന്ന് ഹൃഷികേശുമായുള്ള അനുഭവം പങ്കുവെക്കാൻ ഫോൺ ചെയ്തെന്ന് പറഞ്ഞു. എന്നാൽ, ഈ അനുഭവം പങ്കുവെക്കുന്നതിനു് മുമ്പു്, ഹൃഷികേശു് തന്നെ തൻറെ സ്വന്തം അത്ഭുതത്തിൻറെ അനുഭവം പറഞ്ഞു, അതായതു് സ്വാമി വളരെ ഭയപ്പെടുത്തുന്ന കാലഭൈരവനായി വളരെ നേരം ശക്തമായ പ്രകാശത്തോടെ പ്രത്യക്ഷപ്പെട്ടു, താൻ വളരെയധികം ആനന്ദം നേടി. ഈ അത്ഭുതത്തിൽ എനിക്കു് ഒരു സംശയമുണ്ടു്, കാലഭൈരവ വളരെ ഭയപ്പെടുത്തുന്നു, അത്തരമൊരു ഭയപ്പെടുത്തുന്ന രൂപം എങ്ങനെ ആനന്ദം നൽകി

സ്വാമി മറുപടി പറഞ്ഞു: കാലഭൈരവൻ ഭയപ്പെടുത്തുന്ന ഒരു രൂപമാണ്, അവന്റെ രൂപത്തേക്കാൾ ഭയപ്പെടുത്തുന്ന മറ്റൊരു ദൈവവും ഇല്ല. ആ രൂപം കണ്ടാൽ ഭയവും സങ്കടവും വരും. പക്ഷേ, ആ രൂപം കാർത്തിക്കിനും ഹ്രുഷികേശിനും ആനന്ദം നൽകുന്നു. ഈ രണ്ട് ഭക്തന്മാരും കാലഭൈരവനേക്കാൾ ഭയപ്പെടുത്തുന്നവരാണെന്ന് ഞാൻ പറയുന്നില്ല (വെറും തമാശ)! യമധർമ്മൻ രാജ നയിക്കുന്ന സാധാരണ നരകത്തിൽ നിന്ന് വളരെ വ്യത്യസ്തമായ പ്രത്യേക നരകങ്ങളിൽ വളരെ തീവ്രമായ ശിക്ഷകൾ നൽകി ക്ലൈമാക്‌സ് പാപികളെ നവീകരിക്കുക എന്നതാണ് കാലഭൈരവന്റെ ആന്തരിക ഉദ്ദേശം വളരെ നല്ലത് എന്നതാണ് ഭയപ്പെടുത്തുന്ന കാലഭൈരവൻ ഭക്തർക്ക് ആനന്ദം നൽകാൻ കാരണം.

ഈ പ്രത്യേക തീവ്രമായ നരകങ്ങളുടെ(special intensive hells) തലവനാണ് കാലഭൈരവൻ(Kalabhairava), കാലഭൈരവൻ യാതന (വളരെ തീവ്രമായ വേദന/ very intensive agony) നൽകുന്നു, അതേസമയം യമധർമ്മരാജാവ് (Yamadharma Raja) വേദന (agony) നൽകുന്നു. തീവ്രമായ ശിക്ഷകൾ സൂചിപ്പിക്കുന്നത് ആത്മാവിനെ പാപങ്ങളിൽ നിന്ന് എത്രയും വേഗം നവീകരിക്കാനുള്ള കാലഭൈരവന്റെ ഉത്കണ്ഠയാണ്. അതിനാൽ, കാലഭൈരവദർശനം ലഭിക്കുമ്പോൾ പരമാനന്ദം അനുഭവപ്പെടുന്നു. പ്രതികാരമാണ് ശിക്ഷകളുടെ ഉദ്ദേശ്യമെങ്കിൽ, ദർശനം ഉയർന്ന ഭയത്തിന്റെയും സങ്കടത്തിന്റെയും അനുഭവം നൽകുമായിരുന്നു. നരകവും സവിശേഷമായ നരകങ്ങളും ദൈവം സൃഷ്ടിച്ചത് ആത്മാക്കളുടെ നവീകരണത്തിന് വേണ്ടിയുള്ളതാണ്, അല്ലാതെ ഒരു പ്രതികാരത്തിനും വേണ്ടിയല്ല. അതിനാൽ, നരകവും പ്രത്യേക നരകങ്ങളും സൂചിപ്പിക്കുന്നത് ആത്മാക്കളോടുള്ള ദൈവസ്നേഹത്തെയാണ്, അല്ലാതെ കോപവും പ്രതികാരവുമല്ല.

4. എന്തുകൊണ്ടാണ് ദൈവം നവീകരണം ഉണ്ടാകാൻ വേണ്ടി ശിക്ഷ മാത്രം തിരഞ്ഞെടുക്കുന്നത്?

[ശ്രീ. കെ. അഭിരാമിന്റെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു: ശാശ്വതമായ നവീകരണത്തിനുള്ള ഏറ്റവും നല്ല മാർഗ്ഗം ദൈവിക പ്രഭാഷകൻ(divine preacher) അല്ലെങ്കിൽ സദ്ഗുരു(Sadguru) നൽകുന്ന ആദ്ധ്യാത്മിക ജ്ഞാനമാണ്. ശിക്ഷ പോലും താത്കാലിക നവീകരണം മാത്രമേ നൽകുന്നുള്ളൂ. ഒരു കള്ളന് പോലീസ് മൂന്നാംതരം ചികിത്സ നൽകുമ്പോൾ, കള്ളൻ മനസ്സിൽ ഒരു മാറ്റവുമായി പുറത്തിറങ്ങുന്നു, പക്ഷേ അവന്റെ മനസ്സ് നവീകരക്കപ്പെടുന്നില്ല. അത്തരത്തിലുള്ള ഒരു കള്ളൻ കുറച്ചുകാലത്തിനുശേഷം വീണ്ടും കൂട്ട സഹ-കള്ളന്മാരുടെ സ്വാധീനത്താൽ മോഷണം നടത്തുന്നു. ശിക്ഷ താൽക്കാലിക ആശ്വാസം മാത്രമേ നൽകുന്നുള്ളൂ, ശാശ്വതമായ നവീകരണമല്ല. ഒരു ആത്മാവ് ദൈവിക പ്രഭാഷകനിൽ(divine preacher) നിന്ന് ആദ്ധ്യാത്മിക ജ്ഞാനം(spiritual knowledge) കേൾക്കാനിടയുണ്ട്, എന്നാൽ, പ്രസംഗകൻ എല്ലാവരോടും ഒരേ ജ്ഞാനം തുല്യ ശ്രദ്ധയോടെ പഠിപ്പിക്കുന്നെങ്കിലും, അതിന്റെ മാനസിക സജ്ജീകരണം (സംസ്കാര അല്ലെങ്കിൽ വാസന)( samskara or vaasana) കാരണം അത്തരമൊരു ആത്മാവിന് അത് സ്വാംശീകരിക്കാൻ(digest) സാധിക്കുന്നില്ല.

പക്ഷേ, ചിലർ അത് ആഗിരണം ചെയ്യുകയും പ്രയോജനം നേടുകയും ചെയ്യുന്നു. ചിലർക്ക് അവരുടെ മുൻകാല മാനസിക സജ്ജീകരണം(past acquired mental setup) കാരണം ആ ജ്ഞാനത്തിന്റെ ഒരു അംശം പോലും ഉൾക്കൊള്ളാൻ കഴിയുന്നില്ല, അത്തരമൊരു സാഹചര്യത്തിൽ മൊത്തം പ്രസംഗം പാഴായിപ്പോകുന്നു. നല്ല മഴയുടെ അകമ്പടിയോടെ നല്ല വിത്ത് എല്ലായിടത്തും തുല്യമായി ഇട്ടാലും ഫലഭൂയിഷ്ഠമായ മണ്ണിന് ഗുണമുണ്ടാകും, പാറമണ്ണ് ഫലമില്ലാതെ പാഴായിപ്പോകുന്നു. ഈ രണ്ട് കേസുകളും അതിരുകടന്നതാണ്. ചെറുതായി മണൽ കലർന്ന മണ്ണുള്ള ഒരു മധ്യഭാഗം, മഴയ്‌ക്കൊപ്പം കുറച്ച് വളവും നല്ല വിത്തുകളും ഉപയോഗിച്ചാൽ ഫലം ലഭിക്കും. അതുപോലെ, പ്രബോധകന്റെ പ്രത്യേക ശ്രദ്ധ അത്തരം മധ്യനിരയുടെ കാര്യത്തിലും ഉപയോഗപ്രദമാകും. ഇങ്ങനെയൊക്കെയാണെങ്കിലും, ഒരു താൽക്കാലിക ചിന്താമാറ്റമെങ്കിലും കൊണ്ടുവരാൻ ശിക്ഷയും ആവശ്യമാണ്. ഇത് പ്രഥമ ശുശ്രൂഷയായി പ്രവർത്തിക്കാം. അതിനാൽ, ഈ ലോകത്തിലെ വിവിധ തരത്തിലുള്ള ആത്മാക്കളുടെ വീക്ഷണത്തിൽ ശിക്ഷയുടെ നടപടിക്രമങ്ങളും പ്രബോധനവും ആവശ്യമാണ്.

5. ആദിപരാശക്തി ദേവിക്ക് മുമ്പിൽ ശ്രീ ആദിശങ്കര എങ്ങനെ വിഷാദത്തിലേക്ക് പോയി?

[ശ്രീമതി. കെ ദേവി ചോദിച്ചു (ഫോണിൽ): വിഷാദം വരുമ്പോൾ, വിഷാദത്തിൽ(depression) നിന്ന് കരകയറാൻ നാം ദൈവമാണെന്ന് വിചാരിക്കാൻ ശ്രീ ആദിശങ്കരന്റെ ഏകത്വത്തിലേക്ക്(മോണിസത്തിലേക്ക്) (monism) കടക്കാമെന്ന് അങ്ങ് ഉപദേശിച്ചു. എന്നാൽ അതേ ശ്രീ ആദിശങ്കര ആദിപരാശക്തിയുടെയോ അനഘ ദേവിയുടെയോ മുമ്പിൽ വിഷാദാവസ്ഥയിലായി. ദയവായി ഇത് വിശദീകരിക്കുക.]

സ്വാമി മറുപടി പറഞ്ഞു: വിഷാദത്തിൽ നിന്ന് പുറത്തുവരാൻ മോണിസം ഉപയോഗിക്കണമെന്ന് ഞാൻ ഭക്തരോട് പറഞ്ഞതായി ഞാൻ സമ്മതിക്കുന്നു, എന്നാൽ പുറത്തു വന്ന ശേഷം മോണിസത്തിൽ ഇനിയും തുടരാൻ പാടില്ല. ശക്തമായ ഒരു രോഗം ഭേദമാക്കാൻ നിങ്ങൾക്ക് ശക്തമായ ഒരു മരുന്ന് ഉപയോഗിക്കാം, പക്ഷേ അത് ഭേദമായതിന് ശേഷം നിങ്ങൾ മരുന്ന് ഉപയോഗിക്കുന്നത് ഉപേക്ഷിക്കണം. ഒരു സാധാരണ മനുഷ്യന് ഈ ആശയം സാക്ഷാത്കരിക്കാൻ(realize), അതിന്റെ ഉദ്ദേശ്യം അവസാനിച്ചതിനുശേഷം ഏകത്വം തുടരേണ്ടതില്ലെന്നു തെളിയിക്കാൻ ശ്രീ ആദിശങ്കരൻ ഒരു സാധാരണ ഭക്തനെപ്പോലെ പെരുമാറി. ശത്രുക്കളെ നശിപ്പിക്കാൻ യുദ്ധത്തിൽ ഉപയോഗിക്കുന്ന ബ്രഹ്മാസ്ത്രം (അതിശക്തമായ ദൈവിക ആയുധം) പോലെയാണ് ഈ ഏകത്വ ആശയം(concept of monism). എന്നാൽ, ബ്രഹ്മാവിനോട് തന്നെ യുദ്ധം ചെയ്യാൻ നിങ്ങൾക്ക് ഈ ആയുധം ഉപയോഗിക്കാനാവില്ല. അതുപോലെ, വിഷാദത്തെ പരാജയപ്പെടുത്താൻ നിങ്ങൾക്ക് മോണിസം ഉപയോഗിക്കാം, കാരണം വിഷാദം ഒരു ചിന്ത മാത്രമാണ്. ദൈവത്തിനെതിരെ നിങ്ങൾക്ക് ഒരു ആയുധവും ഉപയോഗിക്കാൻ കഴിയില്ല. ആദിപരാശക്തി ദേവി ഈ ആശയം ശ്രീ ആദിശങ്കരനെ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നു (ശങ്കരൻ ശിവന്റെ അവതാരമാണെന്നും അദ്ദേഹം ഒരു സാധാരണ മനുഷ്യ ഭക്തന്റെ വേഷം മാത്രമാണ് ചെയ്യുന്നതെന്നും ദയവായി ഓർക്കുക).

ദിവ്യമാതാവ്(Divine mother) ശങ്കരനിൽ നിന്ന് ശക്തി പിൻവലിച്ചു, അതിനാൽ നടക്കാൻ പോലും ശക്തിയില്ലാതെ ആദി ശങ്കരാചാര്യ ഭൂമിയിൽ വീണു. അവൾ ഒരു പെൺകുട്ടിയായി പ്രത്യക്ഷപ്പെട്ട് ശങ്കരനോട് അവിടുത്തെ വീഴ്ചയുടെ കാരണം ചോദിച്ചു. നടക്കാനുള്ള ശക്തി അവിടുന്നിൽ ഇല്ലാത്തതിനാലാണ് വീണതെന്ന് അദ്ദേഹം മറുപടി നൽകി. അപ്പോൾ, ശക്തിയുടെ(power/shakti) അസ്തിത്വം (existence) അംഗീകരിക്കണമെന്ന് അവൾ അവനോട് പറഞ്ഞു, കാരണം ശക്തിയും ശക്തിയുടെ ഉടമയും(power and possessor of power) ഒന്നാണ്, പ്രത്യേകിച്ച് സങ്കൽപ്പിക്കാൻ കഴിയാത്ത വസ്തുക്കളുടെ(unimaginable items) കാര്യത്തിൽ. ഇതിനർത്ഥം സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തിനും സങ്കൽപ്പിക്കാനാവാത്ത ശക്തിക്കും വേർതിരിച്ചറിയാൻ കഴിയാത്ത അതിരുകൾ ഉള്ളതിനാൽ ഇവ രണ്ടും സങ്കൽപ്പിക്കാൻ കഴിയാത്ത ഒരു ഇനം മാത്രമാണ്. അതിനാൽ, മായ (Maayaa) എന്ന സങ്കൽപ്പിക്കാനാവാത്ത ശക്തിയും(Unimaginable power) സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവമെന്ന (Unimaginable God) അസാമാന്യ ശക്തിയുടെ ഉടമയും ഒന്നുതന്നെയാണ്. അതിനാൽ, മായയുടെ സങ്കൽപ്പിക്കാനാവാത്ത ശക്തി തികച്ചും യഥാർത്ഥമാണ്. മോണിസം അതിന്റെ യഥാർത്ഥ സന്ദർഭം ദൃശ്യമാകുമ്പോൾ (വിഷാദം പോലെ) നിങ്ങൾക്ക് ഉപയോഗിക്കാമെന്നാണ് ഇതിനർത്ഥം. ഇതിൻറെ അടിസ്ഥാനത്തിൽ നിങ്ങൾ ദൈവമാണെന്ന് പറഞ്ഞ് ഒരു ക്ഷേത്രത്തിൽ പോയി ദൈവത്തിൻ മുന്നിൽ നിൽക്കരുത്. അത്തരം അനുചിതമായ സാഹചര്യത്തിൽ, ദൈവം നിങ്ങളെ ശരിയായ ഒരു പാഠം പഠിപ്പിക്കും.

★ ★ ★ ★ ★

 
 whatsnewContactSearch