home
Shri Datta Swami

Posted on: 13 Nov 2022

               

Malayalam »   English »  

നമ്മുടെ സദ്ഗുരുവിന് പ്രായോഗിക സേവനം ആരംഭിക്കുന്നതിന് മുമ്പ് പൂർണ്ണമായ ജ്ഞാനംനേടുന്നത് വരെ കാത്തിരിക്കണോ?

[Translated by devotees]

[മിസ്. ത്രൈലോക്യ ചോദിച്ചു: പാദമസ്കാരം സ്വാമി, ജ്ഞാനം, ഭക്തി, ത്യാഗത്തോടുകൂടിയുള്ള പ്രായോഗിക സേവനം എന്നിവ ഈശ്വരനെ (മനുഷ്യാവതാരം അല്ലെങ്കിൽ സദ്ഗുരു) നേടാനുള്ള അനന്തരഫലമായ മൂന്ന് പടവുകളാണെന്ന് അങ്ങ് ഞങ്ങളെ പഠിപ്പിച്ചു. നമ്മുടെ സദ്ഗുരുവിന് പ്രായോഗിക സേവനവും ത്യാഗവും ആരംഭിക്കുന്നതിന് മുമ്പ് പൂർണ്ണമായ ജ്ഞാനം നേടുന്നത് വരെ കാത്തിരിക്കേണ്ടതുണ്ടോ? എനിക്ക് ജ്ഞാനം ലഭിച്ചുവെന്നും എന്റെ സദ്ഗുരുവിന്റെ പ്രായോഗിക സേവനത്തിൽ പ്രവേശിക്കാൻ കഴിയുമെന്നും എനിക്കെങ്ങനെ അറിയാം? നിങ്ങളുടെ ദിവ്യ താമര പാദങ്ങളിൽ, ത്രൈലോക്യ]

സ്വാമി മറുപടി പറഞ്ഞു:- ജ്ഞാനം, സൈദ്ധാന്തിക ഭക്തി, പ്രായോഗിക ഭക്തി എന്നിവ അടുത്തടുത്താണ് (ഒരുമിച്ചു പോകുന്നു, go side by side). ജ്ഞാനം കൂടുതൽ കൂടുതൽ വികസിക്കുമ്പോൾ, മറ്റ് രണ്ടും ഒരേ അനുപാതത്തിൽ വികസിക്കും. മൂന്ന് ലൈൻസിലും ഒരേസമയം  പ്രത്യക്ഷപ്പെടുന്ന ഈ പുരോഗതിയെ ആത്മീയ പരിശ്രമം (spiritual effort) അല്ലെങ്കിൽ സാധന (sadhana) എന്ന് വിളിക്കുന്നു. നിങ്ങളുടെ ജ്ഞാനം അവസാനിക്കുമ്പോൾ, നിങ്ങളുടെ ജീവിതവും അവസാനിച്ചേക്കാം. പ്രായോഗിക ഭക്തിക്ക് എവിടെ സമയം?  പ്രായത്തിനനുസരിച്ച് ശരീരത്തിന്റെ എല്ലാ അവയവങ്ങളുടെയും ഒരേസമയം വികസിക്കുന്നത് പോലെയാണ് പുരോഗതി. നിങ്ങളുടെ തലയ്ക്ക് താഴെയുള്ള നിങ്ങളുടെ ശരീരം അതിന്റെ പൂർണ്ണ വലുപ്പത്തിൽ എത്തുന്നതുവരെ പുരോഗമിക്കില്ലെന്ന് നിങ്ങൾ പറയുമോ? പുരോഗമനം ഒരേസമയം ഉണ്ടായിരിക്കണം, ഒപ്പം മുന്നേറുന്ന ജീവിതകാലത്ത് പടിപടിയായുള്ളതായിരിക്കും. അമിതമായ ലൗകിക ലൈൻ (excessive worldly line) ഉപേക്ഷിച്ച് ആത്മീയ പാതയിലേക്കുള്ള തീവ്രമായ തിരിയലും സാധാരണ മനുഷ്യരുടെ കാര്യത്തിൽ പടിപടിയായി പുരോഗമിക്കേണ്ടതുണ്ട്. ദിശങ്കരനെപ്പോലെയുള്ള ദൈവിക അവതാരങ്ങളുടെ കാര്യത്തിൽ ഒരു ലോംഗ് ജമ്പ് (long jump) സാധ്യമാണ്. ഇങ്ങനെ ഒരു ലോങ് ജമ്പ് നമ്മൾ എടുത്താൽ, നമ്മൾ വീഴുന്ന സ്ഥലം സ്റ്റാർട്ടിംഗ് ജംപിംഗ് പോയിന്റിന് പുറകിൽ തന്നെ നിൽക്കുന്ന രീതിയിൽ താഴെ വീഴുന്നതാണ് ഫലം!!

 

 
 whatsnewContactSearch