home
Shri Datta Swami

 17 May 2023

 

Malayalam »   English »  

ചിലപ്പോൾ, പെട്ടെന്നുള്ള വിജയത്തിന്റെ ഫലമായി ആളുകൾ വീഴുന്നു. ദൈവം അവരെ രക്ഷിക്കുമോ ഇല്ലയോ?

[Translated by devotees of Swami]

[മിസ്സ്‌. ത്രൈലോക്യയുടെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു: ഇത് ഭക്തന്റെ സമ്പൂർണ്ണ സമർപ്പണത്തെ (complete surrender) ആശ്രയിച്ചിരിക്കുന്നു. യാതൊരു അഹങ്കാരവുമില്ലാതെ ഭക്തൻ തനിക്കു സമ്പൂർണ്ണമായി കീഴടങ്ങിയാൽ അത്തരം വീഴ്ചകളിൽ നിന്ന് ദൈവം രക്ഷിക്കുന്നു. അത്തരമൊരു ഭക്തന്, ശേഖരിക്കപ്പെട്ട (accumulated) നല്ല ഫലങ്ങൾ പെട്ടെന്നുള്ള വിജയമായി നൽകില്ല, പകരം ദയാലുവായ ദൈവം ശേഖരിക്കപ്പെട്ട നല്ല ഫലങ്ങൾ വിഭജിച്ച് കുറച്ച് കാലയളവിലേക്കായി വിതരണം ചെയ്യുന്നു (delivers them over a span of time), അങ്ങനെ ഭക്തന്റെ പെട്ടെന്നുള്ള വീഴ്ച ഒഴിവാകും. പൂർണ്ണമായോ ഭാഗികമായോ അഹംഭാവം നിലനിർത്തിക്കൊണ്ട് ഭക്തൻ സമ്പൂർണ്ണമായി കീഴടങ്ങിയില്ലെങ്കിൽ, ഭക്തന്റെ പതനം ഭക്തന്റെ അഹന്തയുടെ അളവിന് അനുസരിച്ചായിരിക്കും. ഇത് പ്രാവൃത്തി (ലൗകിക ജീവിതം), നിവൃത്തി (ആത്മീയ ജീവിതം) എന്നിവയ്ക്ക് ബാധകമാണ്. അതിനാൽ, ജീവിതത്തിലുടനീളം ദൈവത്തിന് സമ്പൂർണ്ണമായി കീഴടങ്ങാൻ ഗീത ഓരോ ഭക്തനെയും ഉപദേശിക്കുന്നു (തമേവ ശരണം ഗച്ഛ..., Tameva śaranam gaccha….).

★ ★ ★ ★ ★

 
 whatsnewContactSearch