home
Shri Datta Swami

Posted on: 01 Mar 2023

               

Malayalam »   English »  

സ്വാമി ഭക്തരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു

[Translated by devotees of Swami]

1. ബന്ധുക്കളുടെ കരച്ചിൽ പരേതനായ (മരിച്ചുപോയ) ആത്മാവിന് കൂടുതൽ വേദന നൽകുമോ?

[മിസ്സ്‌. ത്രൈലോക്യ ചോദിച്ചു: പാദനമസ്കാരം സ്വാമി, ആരെങ്കിലും മരിച്ചാൽ കരയരുതെന്ന് ശാസ്ത്രങ്ങളിൽ പറഞ്ഞിട്ടുണ്ട്, കാരണം അത് പരേതനായ ആത്മാവിന് കൂടുതൽ വേദന നൽകുന്നു. ഇത് സത്യമാണോ അതോ വെറും അർത്ഥവാദമാണോ (ദുഃഖിക്കുന്ന ബന്ധുക്കളെ ആശ്വസിപ്പിക്കാൻ പറഞ്ഞ കള്ളം)?]

സ്വാമി മറുപടി പറഞ്ഞു:- അത് അർത്ഥവാദമാണെങ്കിലും അത് ആത്മാവിന്റെ ക്ഷേമത്തിനു നല്ലതാണ്. "സ്വജനാശ്രു കിലാതി സന്തതം, ദഹതി പ്രേതമിതി പ്രചക്ഷതേ" (“Svajanāśru kilāti santatam, dahati pretamiti pracakṣate”) എന്നാൽ കരയുന്ന ബന്ധുവിന്റെ കണ്ണുകളിൽ നിന്ന് ഒഴുകുന്ന കണ്ണുനീർ പരേതനായ ആത്മാവിന് കത്തുന്ന വേദന നൽകും. കരയുകയും ആത്മാവിനെ വേദനിപ്പിക്കുകയും ചെയ്യുന്നതിനുപകരം, പരേതനായ ആത്മാവിന് ശാന്തി ലഭിക്കാൻ ഭഗവദ്ഗീത വായിക്കുന്നതാണ് നല്ലത്.

2. വീഞ്ഞ് കുടിക്കുന്നത് പാപമാണോ?

[മിസ്സ്‌. ത്രൈലോക്യ ചോദിച്ചു: പാദനമസ്കാരം സ്വാമി, മദ്യം കഴിച്ചതിനുശേഷം നാം മറ്റ് ആത്മാക്കളെ ദ്രോഹിച്ചില്ലെങ്കിലും മദ്യം കഴിക്കുന്നത് പാപമാണോ?]

സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾ മറ്റ് ആത്മാക്കളെ ഉപദ്രവിക്കുന്നില്ലെങ്കിൽ പാപം പകുതിയായി കുറയും. പാപത്തിന്റെ മറ്റേ പകുതി നിങ്ങളുടെ സ്വന്തം ജീവനെ ദ്രോഹിച്ചതിന്റെ ഫലമായി ആത്മഹത്യയിൽ കലാശിക്കുന്നു (The other half of the sin is due to your harming your own life resulting in suicide), ഇത് വേദം പറയുന്നതുപോലെ വളരെ ഗുരുതരമായ പാപമാണ്.

3. പ്രായോഗികമായി ദൈവത്തെ സേവിക്കാൻ എനിക്ക് കഴിയുന്നില്ല എന്ന ദുരവസ്ഥയും യഥാർത്ഥ ഭക്തിയായി കണക്കാക്കുമോ?

[പ്രായോഗികമായി ദൈവത്തെ സേവിക്കുന്നത് യഥാർത്ഥ ഭക്തിയാണെന്ന് ഞങ്ങൾ അവിടുന്നിൽ നിന്ന് പഠിച്ചു. ദൈവത്തെ പ്രായോഗികമായി സേവിക്കാൻ എനിക്ക് കഴിയുന്നില്ല എന്ന ദുരവസ്ഥയും യഥാർത്ഥ ഭക്തിയായി കണക്കാക്കുമോ? അങ്ങയുടെ ദിവ്യ താമര പാദങ്ങളിൽ, ത്രൈലോക്യ]

സ്വാമി മറുപടി പറഞ്ഞു:- ചുറ്റുമുള്ള പരാമീറ്ററുകളുടെ ശക്തിയെ അടിസ്ഥാനമാക്കിയുള്ള വികാരം യഥാർത്ഥമാണെങ്കിൽ, അത് തീർച്ചയായും പരിഗണിക്കപ്പെടും. പ്രായോഗികമായ ഭക്തി പ്രായോഗിക പരിധികളുടെ അതിരുകൾക്കുള്ളിൽ സാധുവാണ് (valid).

4. വിവാഹം നടത്താൻ കള്ളം പറയുന്നത് പാപമല്ല എന്നത് ശരിയാണോ?

[ശ്രീ ഗണേഷ് ചോദിച്ചു: പാദനമസ്കാരം സ്വാമിജി, കല്യാണം നടത്താൻ കള്ളം പറയുന്നത് പാപമല്ലെന്ന് ശാസ്ത്രങ്ങളിൽ എഴുതിയിട്ടുണ്ട്. എന്നാൽ വിവാഹശേഷം പങ്കാളിയിലേക്കോ കുട്ടിയിലേക്കോ കൈമാറ്റം ചെയ്യപ്പെടാവുന്ന ഒരു പ്രത്യേക രോഗം മറച്ചുവെക്കാനാണ് നുണ പറയുന്നതെങ്കിലോ? അത് ഇപ്പോഴും സ്വീകാര്യമാണോ? അങ്ങയുടെ ദിവ്യ പാദങ്ങളിൽ, ഗണേഷ് വി]

സ്വാമി മറുപടി പറഞ്ഞു:- ചെറിയ കാര്യങ്ങളിൽ നുണകൾ പറയാനാകും, കാരണം നിരവധി ബന്ധുക്കൾ തങ്ങളുടെ വിഡ്ഢിത്തമായ എതിർപ്പുകളാൽ വിവാഹബന്ധം തകർക്കാൻ ശ്രമിക്കുന്നു. ഇത് സാമാന്യവൽക്കരിക്കാൻ (generalized) കഴിയില്ല, മാത്രമല്ല ഗുരുതരമായ കാര്യങ്ങളിലേക്ക് വ്യാപിപ്പിക്കാനും കഴിയില്ല (cannot be extended to serious things also).

5. സഹഭക്തരിൽ നിന്ന് സഹായം പ്രതീക്ഷിക്കുന്നത് സ്വീകാര്യമാണോ?

[ശ്രീമതി. ലക്ഷ്മി ലാവണ്യ കെ ചോദിച്ചു: നമസ്തേ സ്വാമി. നമ്മുടെ ആത്മീയ യാത്രയിൽ, സഹ ഭക്തരിൽ നിന്ന് സഹായം പ്രതീക്ഷിക്കുന്നത് ശരിയാണോ?]

സ്വാമി മറുപടി പറഞ്ഞു:- നിഗമനങ്ങളിൽ എത്തിച്ചേരുന്നതിന് മുമ്പ് കാര്യക്ഷമമായ യുക്തിസഹമായ വിശകലനം (efficient logical analysis) വികസിപ്പിച്ചെടുത്താൽ, സഹഭക്തരിൽ നിന്ന് സഹായം പ്രതീക്ഷിക്കാം.

6. എന്റെ ഇനിപ്പറയുന്ന ആംഗിൾ ശരിയാണോ എന്ന് ദയവായി വ്യക്തമാക്കുക.

[എന്റെ സുഹൃത്ത് അവളുടെ സഹഭക്തർ അവളുമായി എല്ലാം (ആത്മീയമായി) പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു, പക്ഷേ ചിലപ്പോൾ അവർ അവളുമായി പങ്കിടാത്തതിൽ അവൾ സങ്കടപ്പെടുന്നു, അവളെ ഒഴിവാക്കുന്നു. ഞാൻ അങ്ങയോടു മാത്രം ബന്ധം നിലനിർത്തണമെന്ന് എനിക്ക് തോന്നുന്നു, മറ്റുള്ളവരിൽ നിന്ന് എല്ലാ അറിവും സഹായവും ലഭിക്കുന്നത് അങ്ങ് കാരണം മാത്രമാണ്, അതിനാൽ മറ്റുള്ളവരെയും അവരുടെ വികാരങ്ങളെയും ഞാൻ പരിഗണിക്കരുത്. ഏത് കോണാണ് ശരിയെന്ന് വ്യക്തമാക്കുക.]

സ്വാമി മറുപടി പറഞ്ഞു:- മറ്റുള്ളവരിൽ നിന്നും നിങ്ങൾക്കു ലഭിക്കുന്ന ജ്ഞാനത്തിനു ഞാൻ ഉത്തരവാദിയല്ല. ഞാൻ പ്രസംഗിച്ച ആത്മീയ ജ്ഞാനത്തിനു ഞാൻ ഉത്തരവാദിയാണ്. സദ്ഗുരു ഉൾപ്പെടെയുള്ള ഏതൊരു വ്യക്തിയുടെയും ജ്ഞാനം നിങ്ങൾ ശ്രദ്ധാപൂർവ്വം വിശകലനം ചെയ്യണം.

7. ഞാൻ നെഗറ്റീവ് ആംഗിളിൽ ചർച്ച ചെയ്യുന്നതെന്തും ആളുകൾ തെറ്റിദ്ധരിക്കുകയാണെങ്കിൽ, ഞാൻ എന്തുചെയ്യണം?

[ചില സന്ദർഭങ്ങളിൽ, ഞാൻ പറഞ്ഞ ജ്ഞാനം തെറ്റിദ്ധരിക്കപ്പെട്ടതായി എനിക്ക് തോന്നുന്നു (ഞാൻ ഒരു പോസിറ്റീവ് ആംഗിളിൽ പറഞ്ഞു, പക്ഷേ അത് മറ്റൊരു നെഗറ്റീവ് ആംഗിളിൽ മനസ്സിലാക്കി, ചർച്ച ചെയ്യാൻ അവർ തയ്യാറല്ല). അത് എന്റെ തെറ്റാണോ അല്ലയോ എന്ന് ദയവായി വ്യക്തമാക്കുക. ഞാൻ എന്ത് ചെയ്യണം? ഞാൻ ആശയക്കുഴപ്പത്തിലാണ്.]

സ്വാമി മറുപടി പറഞ്ഞു:- ആദ്ധ്യാത്മിക ജ്ഞാനത്തിന്റെ ഏതെങ്കിലും ആശയം പറയുമ്പോഴെല്ലാം നിങ്ങളുടെ കോണ്‍ (your angle) വ്യക്തമാക്കണം.

8. അങ്ങയുടെ ദൗത്യത്തിൽ പങ്കെടുക്കാൻ യോഗ്യത ആവശ്യമില്ലേ?

[അങ്ങയുടെ ദൗത്യത്തിൽ നേരിട്ട് പങ്കെടുക്കാൻ, അങ്ങയോടൊപ്പം നേരിട്ട് പ്രവർത്തിക്കാൻ, യോഗ്യത ആവശ്യമില്ലേ? (എല്ലാവരും തുല്യ തലത്തിലുള്ള ആളുകളുമായി സൗഹൃദം സ്ഥാപിക്കുന്നു; എനിക്ക് അങ്ങയോടും അങ്ങനെ തന്നെ തോന്നുന്നു.) ദയവായി വ്യക്തമാക്കുക. നന്ദി സ്വാമി.]

സ്വാമി മറുപടി പറഞ്ഞു:- നിങ്ങളുടെ തലത്തിൽ (your level) ആത്മീയ ജ്ഞാനം (spiritual knowledge) പ്രചരിപ്പിക്കുന്നതും സ്വാഗതാർഹമാണ്, കാരണം നിങ്ങളുടെ നിലവാരത്തിന് താഴെയുള്ള നിരവധി ആത്മാക്കൾക്ക് അവരുടെ തലത്തിലുള്ള ജ്ഞാനം നിങ്ങൾക്ക് പ്രസംഗിക്കാൻ കഴിയും.

9. പാറകൾക്കും മരങ്ങൾക്കും ആത്മാവുണ്ടോ?

[ശ്രീ ദിവാകര റാവു ചോദിച്ചു: പാദ്‌നമസ്‌കാരം സ്വാമി, താഴെ പറഞ്ഞിരിക്കുന്ന സംശയങ്ങൾ ദയവായി വ്യക്തമാക്കൂ. ഞാൻ എന്തെങ്കിലും തെറ്റുകൾ വരുത്തിയിട്ടുണ്ടെങ്കിൽ ദയവായി ക്ഷമിക്കുക. പാറകൾക്കും മരങ്ങൾക്കും ആത്മാവുണ്ടോ?]

സ്വാമി മറുപടി പറഞ്ഞു:- പാറകൾക്കും മരങ്ങൾക്കും ആത്മാവുണ്ട്, പക്ഷേ അവ കോമ അവസ്ഥയിലാണ് (coma state), അതിനാൽ അവ പരിഗണിക്കപ്പെടുന്നില്ല. മോശമായ ഗുണങ്ങളുടെ തീവ്രത അപ്രത്യക്ഷമാകാൻ ആത്മാവിന് അത്തരം കോമ അവസ്ഥ വളരെക്കാലം ആവശ്യമായി വരുമ്പോൾ, അത്തരം ജന്മങ്ങൾ ദൈവം നൽകുന്നു.

10. എല്ലാ ആത്മാക്കൾക്കും നിലവിൽ തുല്യമായ മുൻ ജന്മങ്ങൾ ഉണ്ടോ?

സ്വാമി മറുപടി പറഞ്ഞു:- ആവശ്യമില്ല. ഭൂമിയിലും ഉപരിലോകങ്ങളിലും ആത്മാവ് താമസിക്കുന്നതിന്റെ ദൈർഘ്യം ഒരു ആത്മാവിൽ നിന്ന് മറ്റൊന്നിലേക്ക് വ്യത്യാസപ്പെടുന്നു.

11. മാതാപിതാക്കളുടെ കർമ്മങ്ങൾ കുട്ടികളുടെ കർമ്മ ചക്രത്തെ ബാധിക്കുമോ?

സ്വാമി മറുപടി പറഞ്ഞു:- കർമ്മഫലങ്ങൾ (ചീത്തയോ നല്ലതോ) ക്രമീകരിച്ചിരിക്കുന്നത് മാതാപിതാക്കളും കുട്ടികളും ഒരു ഫലത്താൽ ഒരുമിച്ച് ബുദ്ധിമുട്ടുകയോ ആസ്വദിക്കുകയോ ചെയ്യുന്ന തരത്തിലാണ്. അത്തരം ഭരണ കഴിവുകൾ (administration talents) ദൈവിക ഭരണത്തിൽ (divine administration) ഉണ്ട്.

12. വിവാഹങ്ങൾ സ്വർഗത്തിൽ വെച്ച് നടക്കുന്നുവെന്നത് ശരിയാണോ?

സ്വാമി മറുപടി പറഞ്ഞു:- മുൻ ജന്മങ്ങളിലെ കർമ്മങ്ങളുടെ ഫലവും ആത്മാവിന്റെ സ്വാതന്ത്ര്യവും ഭൂമിയിൽ ഒരുമിച്ച് പ്രവർത്തിക്കുന്നു, അതിന്റെ ശക്തമായ വശം ഒടുവിൽ ഫലം ചെയ്യും.

13. വ്യക്തിയുടെ ബാഹ്യരൂപമോ സൗന്ദര്യമോ നിർണ്ണയിക്കുന്നത് ആ ആത്മാവ് മുൻ ജന്മങ്ങളിൽ ചെയ്ത കർമ്മങ്ങൾ കൊണ്ടാണോ?

സ്വാമി മറുപടി പറഞ്ഞു:- അത്തരം സ്വാധീനം തീർച്ചയായും ഒരു പരിധിവരെ നിലവിലുണ്ട്.

14. മരിച്ച പൂർവ്വികർ അവരുടെ കുട്ടികളായി ജനിക്കുന്നു എന്നത് ശരിയാണോ?

[മരിച്ച പൂർവ്വികർ ചിലപ്പോൾ അവരുടെ മക്കളായോ പേരക്കുട്ടികളായോ ജനിക്കുന്നത് ശരിയാണോ? ആദരവോടെ, സേവകൻ അങ്ങയുടെ കാൽക്കൽ, ദിവാകര റാവു.]

സ്വാമി മറുപടി പറഞ്ഞു:- പുനർജന്മം ആത്മാവിന്റെ പെരുമാറ്റത്തിന്റെയും ഭൂമിയിൽ ഇതിനകം നിലനിൽക്കുന്ന ഒരു കുടുംബത്തിന്റെ പെരുമാറ്റത്തിന്റെയും യാദൃശ്ചികതയെ (യോജി പ്പിനെ, coincidence)  ആശ്രയിച്ചിരിക്കുന്നു. ഗുണങ്ങളുടെ യാദൃശ്ചികത ഒരു വലിയ പരിധിവരെ നിലനിൽക്കുന്ന പുനർജന്മത്തിനായി ആത്മാവ് അത്തരമൊരു കുടുംബത്തിലേക്ക് എത്തിച്ചേരുന്നു.

15. എന്തുകൊണ്ടാണ് ഒരു ഭക്തന് ഭഗവാനോടും ലൗകിക വസ്തുക്കളോടും ഒരുപോലെ ആസക്തി ഉണ്ടാകാത്തത്?

[നഥാനെൽ ഓക്കോയിൻ (Nathanel Aucoin) ചോദിച്ചു: ഹലോ, ഇത് ബഹുമാന്യനും പരിശുദ്ധനുമായ സ്വാമിയോടുള്ള ഒരു ചോദ്യമാണ്. അറ്റാച്ച്‌മെന്റുകൾ നഷ്‌ടപ്പെടുന്നതിന് സമ്മർദ്ദവും ദുരിതവും അനുഭവിക്കേണ്ടത് എന്തുകൊണ്ട്? എന്തുകൊണ്ടാണ് ഒരു ഭക്തന് ഭഗവാനോടും ലൗകിക വസ്തുക്കളോടും ഒരുപോലെ ആസക്തി ഉണ്ടാകാത്തത്? നഥനെൽ ഓക്കോയിൻ എഴുതിയത്]

സ്വാമി മറുപടി പറഞ്ഞു:- അറ്റാച്ച്‌മെന്റുകൾ (attachments) നഷ്ടപ്പെടാൻ സമ്മർദ്ദവും ദുരിതവും (Stress and misery) ആവശ്യമില്ല. ലൗകിക ബന്ധനങ്ങളിൽ നിന്നുള്ള വേർപിരിയൽ ദൈവത്തോടുള്ള അടുപ്പം മൂലമാകണം, മറ്റേതെങ്കിലും കാരണം അസാധുവാണ് (invalid). ലൗകിക ബന്ധങ്ങളുമായും ദൈവവുമായുള്ള അടുപ്പം താഴ്ന്നതും ഉയർന്നതുമായ തലങ്ങളുടെ ഇടനിലാവസ്ഥയാണ് (intermediate state). താഴ്ന്ന നിലയിൽ മാത്രം ലൗകിക ബന്ധനങ്ങളും ഉയർന്ന അവസ്ഥയിൽ മാത്രം ദൈവവുമായുള്ള ബന്ധനം നിലനിൽക്കുന്നു.

16. ദൈവത്തിന്റെ അനുവാദമില്ലാതെ ഒന്നും സംഭവിക്കുന്നില്ലെന്ന് പറയുന്ന ആളുകളെ എങ്ങനെ ബോധ്യപ്പെടുത്താം?

[ശ്രീമതി. ഛന്ദ ചോദിച്ചു: സ്വാമി, ഈശ്വരന്റെ അംഗീകാരമില്ലാതെ (ചീത്തയായതു പോലും) ഒന്നും സംഭവിക്കില്ലെന്ന് ആസ്തികർ പോലും പറയുന്നു. അവരെ എങ്ങനെ യുക്തിപരമായി ബോധ്യപ്പെടുത്താം? അങ്ങയുടെ ദിവ്യ താമര പാദങ്ങളിൽ, ഛന്ദ]

സ്വാമി മറുപടി പറഞ്ഞു:- അത്തരം ഫലങ്ങൾ നൽകുന്നയാളില്ലാതെ ആർക്കും നല്ലതോ ചീത്തയോ സംഭവിക്കില്ല, നല്ലതും ചീത്തയും നൽകുന്നവനാണ് ദൈവം.

17. ശ്രീ രമണ മഹർഷിയുടെ ഇനിപ്പറയുന്ന പ്രസ്താവന ദയവായി വിശദീകരിക്കുക.

[സ്വാമി, ഒരിക്കൽ ഭഗവാൻ ശ്രീ രമണ മഹർഷി പ്രസ്താവിച്ചു, ഒരു ജ്ഞാനിയുടെ ദൃഷ്ടിയിൽ എല്ലാവരും ജ്ഞാനികളാണ്; ഒരു അജ്നാനിയുടെ ദൃഷ്ടിയിൽ ഒരു ജ്ഞാനി പോലും അജ്ഞനാണ്. രണ്ടാം ഭാഗം മനസ്സിലായി എന്നാൽ ആദ്യ ഭാഗം എങ്ങനെ വിശദീകരിക്കും എന്റെ കർത്താവേ? അപ്പോൾ പ്രബുദ്ധരായ ആളുകൾ യഥാർത്ഥ ജ്ഞാനം പ്രചരിപ്പിക്കുന്നത് നിർത്തില്ലേ. ദയവായി എന്നെ ബോധവൽക്കരിക്കുക. ഛന്ദ, അങ്ങയുടെ ദിവ്യമായ താമര പാദങ്ങളിൽ പ്രണാമം.]

സ്വാമി മറുപടി പറഞ്ഞു:- ഒരു യഥാർത്ഥ ജ്ഞാനിയുടെ ദൃഷ്ടിയിൽ ജ്ഞാനി ജ്ഞാനിയും അജ്ഞാനി അജ്ഞാനിയുമാണ്. ജ്ഞാനികളും അജ്ഞാനികളും ഈ ലോകത്ത് എപ്പോഴും ഉണ്ട്. ഒരുവൻ എല്ലാവരെയും ജ്ഞാനിയായോ അജ്ഞാനിയായോ കാണുന്നുവെങ്കിൽ, അത്തരമൊരാൾ ഒരു ജ്ഞാനിയുമല്ല. അങ്ങേയറ്റത്തെ നിഗമനങ്ങൾ എല്ലായ്പ്പോഴും തെറ്റാണ് (Extreme conclusions are always erroneous).

18. ജീവൻമുക്തി കൂടാതെ ക്രമമുക്തി പോലെ എന്തെങ്കിലും ഉണ്ടോ?

[സ്വാമി, ജീവന്മുക്തിയും ബിദേഹമുക്തിയും കൂടാതെ 'ക്രമമുക്തി' പോലെ എന്തെങ്കിലും ഉണ്ടോ? ദയവായി ഇത് വിശദീകരിക്കുക. അങ്ങയുടെ താമര പാദങ്ങളിൽ എപ്പോഴും ഛന്ദ]

സ്വാമി മറുപടി പറഞ്ഞു:- ജീവിതത്തിൽ പടിപടിയായി ദൈവത്തോടുള്ള ബന്ധനത്താൽ (bond) ലൗകിക ബന്ധനങ്ങളിൽ നിന്ന് മോക്ഷം നേടുകയും വാർദ്ധക്യത്തിലെങ്കിലും ലക്ഷ്യത്തിലെത്തുകയും ചെയ്യുക എന്നതാണ് ക്രമമുക്തി (Kramamukti). ആത്മാവ് ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ തന്നെയുള്ള അത്തരത്തിലുള്ള രക്ഷ ലഭിക്കുന്നതിനെ ജീവൻ മുക്തി (jiivan mukti) എന്നുപറയുന്നു. വിദേഹ മുക്തി ഇല്ല (മരണാനന്തരം ലൗകിക ബന്ധനങ്ങളിൽ നിന്ന് മോക്ഷം ലഭിക്കുന്നത്) കാരണം ജീവൻ മുക്തി നേടുന്ന ആത്മാവിന് മാത്രമേ വിദേഹമുക്തി ലഭിക്കൂ.

19. ദീക്ഷ സ്വീകരിക്കാൻ കഴിയുമോ?

[ശ്രീ ശ്രീകാന്ത് ഗന്ത ചോദിച്ചു: ഞാൻ യഥാർത്ഥ ദൈവത്തെ കണ്ടിട്ടില്ല, അങ്ങയുടെ വംശത്തിൽ (lineage) എന്നെ അനുവദിക്കൂ.

ഹായ് സ്വാമി, എന്റെ പേര് ശ്രീകാന്ത് ഗന്ത; കടപ്പ പട്ടണത്തിൽ ജനിച്ചു, ഇപ്പോൾ ഡെൻവർ യുഎസ്എയിൽ (Denver USA) ജോലി ചെയ്യുന്നു, അങ്ങയുടെ താമര പാദങ്ങൾക്ക് പ്രണാമം, ദീക്ഷ സ്വീകരിക്കാൻ കഴിയുമോ; ഇപ്പോൾ ഞാൻ YSS ക്രിയാ യോഗ ധ്യാനം പരിശീലിക്കുന്നു. നന്ദി, ശ്രീകാന്ത്. ശ്രീകാന്ത് ഗന്ത എഴുതിയത്]

സ്വാമി മറുപടി പറഞ്ഞു:- ആവശ്യമുള്ളിടത്തെല്ലാം ആത്മീയ പാതയിൽ സദ്ഗുരുവിന്റെ സഹായം സ്വീകരിക്കുന്നതിനെ ദീക്ഷ (initiation) എന്ന് വിളിക്കുന്നു.

20. എന്തുകൊണ്ടാണ് ദൈവം അദ്വൈത തലം മുതൽ ദ്വൈത തലം വരെ (level of Advaita to the level of Dvaita ) ആത്മീയ ജ്ഞാനം ഇന്ത്യയിൽ മാത്രം പ്രസംഗിച്ചത്?

[ശ്രീ ഭരത് കൃഷ്ണൻ ചോദിച്ചു: പാദനമസ്കാരം സ്വാമി, ഇന്ത്യയിൽ, വിവിധ അവതാരങ്ങളിലൂടെ, ദൈവം അദ്വൈത തലം മുതൽ ദ്വൈതം വരെ ആത്മീയ ജ്ഞാനം പ്രസംഗിച്ചു. ഇതിനു വിപരീതമായി, പടിഞ്ഞാറ് (west), ദൈവം വിവിധ പ്രവാചകന്മാരിലൂടെ ആദ്യം ദ്വൈതബോധവും പിന്നീട് കർത്താവായ യേശുവിലൂടെ അദ്വൈതബോധവും വെളിപ്പെടുത്തി. സ്വാമി, ഈ വ്യത്യാസം എന്തുകൊണ്ടാണെന്ന് വിശദീകരിക്കാമോ അല്ലെങ്കിൽ ഒരു വ്യത്യാസമുണ്ടെന്ന് ഞാൻ തെറ്റിദ്ധരിച്ചിട്ടുണ്ടോ? അങ്ങയുടെ ഭക്തൻ, ഭരത് കൃഷ്ണ.]

സ്വാമി മറുപടി പറഞ്ഞു:- ഇന്ത്യയിൽ ആത്മീയ അന്തരീക്ഷത്തിന്റെ വികാസം നിരീശ്വരവാദത്തിൽ നിന്ന് ദൈവികതയിലേക്കായിരുന്നു. നിരീശ്വരവാദികളോട് പ്രസംഗിക്കുമ്പോൾ അദ്വൈതം അനിവാര്യമാണ്. പുരാതന വിദേശികൾ (Ancient foreigners) നല്ല ദൈവവിശ്വാസികളായിരുന്നു, ആധുനിക വിദേശികൾ (modern foreigners) ശാസ്ത്രത്തിന്റെ അമിതമായ വളർച്ച കാരണം ശക്തമായ നിരീശ്വരവാദികളാണ്. ഇന്ത്യയിൽ, ശാസ്ത്രം വികസിച്ചിട്ടുണ്ടെങ്കിലും, ആത്മീയ ജ്ഞാനം ഇന്ത്യയിൽ വളരെയധികം പ്രചരിപ്പിച്ചതിനാൽ അത് പ്രധാനമായും ആത്മീയ ചിന്തയുടെ നിയന്ത്രണത്തിലായിരുന്നു.

 
 whatsnewContactSearch