home
Shri Datta Swami

Posted on: 10 Apr 2023

               

Malayalam »   English »  

മിസ്റ്റർ ടാലിൻ റോവിന്റെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

[Translated by devotees]

1. ഭക്തിക്കും സ്തുതിക്കും അർഹതയുള്ള വേറെ ആരെങ്കിലും ഉണ്ടോ?

[മിസ്റ്റർ. ടാലിൻ റോവ് ചോദിച്ചു: ഹലോ, ശ്രീ ദത്ത സ്വാമി, അങ്ങേയ്ക് സ്തുതി, അങ്ങേയ്ക് എല്ലാം നന്നായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ദൈവത്തിന്റെ ഔദാര്യത്താൽ നിരവധി സംശയങ്ങൾ സംശയമില്ലാത്ത രീതിയിൽ എന്റെ ജീവിതത്തിൽ സ്വയമേവയുള്ള വിവര സ്രോതസ്സുകളിലൂടെ ഉത്തരം ലഭിച്ചിട്ടുണ്ട്. ഈ പാതയിൽ സഹായിച്ചതിനും എന്റെ സംശയങ്ങൾ എപ്പോഴും ദൂരീകരിക്കുന്നതിനും ശ്രീ ദത്ത സ്വാമി അങ്ങയോട് ഞാൻ സത്യമായും താഴ്മയോടെയും നന്ദിയുള്ളവനാണ്. ശ്രീ ദത്ത സ്വാമിയുടെ ദയയുടെ ഒരു ഉദാഹരണം, പ്രപഞ്ചത്തിന്റെ മാറ്റത്തിന്റെ സ്വഭാവത്തെക്കുറിച്ചും ദൈനംദിന ജീവിതത്തിലെ ബന്ധങ്ങളുടെയും പ്രശ്‌നങ്ങളുടെയും താത്കാലിക സ്വഭാവത്തെക്കുറിച്ചും ഞാൻ വളരെ കഠിനമായി ചിന്തിച്ചുകൊണ്ടിരുന്നു... അപ്പോൾ എൻറെ യൂട്യൂബ് തുറന്നപ്പോൾ എൻറെ ഫീഡിലെ(feed) ടോപ്പ് വീഡിയോകളിൽ ഒന്ന് യാദൃച്ഛികമായി ഒരു പാട്ടായിരുന്നു, എ ചേഞ്ച് ഈസ് ഗോയിംഗ് ടു കം ബൈ സാം കുക്ക്(A Change is Going to Come by Sam Cooke). വളരെ പ്രധാനപ്പെട്ട ഒരു സന്ദേശം തൻറെ അത്ഭുതകരമായ വഴികളിലൂടെ എന്നെ അറിയിക്കാൻ ദൈവം എന്നെ സഹായിക്കുന്നു എന്നു് എനിക്ക് തോന്നി. ഈ വിവരങ്ങൾ എനിക്കും എത്രമാത്രം ആശ്വാസം പകർന്നുവെന്നു് വിവരിക്കാനാവില്ല. മാത്രമല്ല തന്റെ അത്ഭുതകരമായ വഴികളിലൂടെ വളരെ പ്രധാനപ്പെട്ട ഒരു സന്ദേശം എനിക്ക് എത്തിക്കാൻ ദൈവം സഹായിക്കുന്നുവെന്ന് അതിനാൽ ശ്രീ ദത്ത സ്വാമിക്ക് സ്തുതി! എൻറെ ചിന്തകൾ താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്കൊപ്പമാണു്.

ദൈവം ഏറ്റവും ശക്തമായ ബോണ്ടാവണം(bond), കാരണം ഒരു ആത്മാവ് ദൈവവുമായും ദൈവം ഒരു ആത്മാവുമായുള്ള ഏറ്റവും ഉയർന്ന ബന്ധവുമാണ്. സൃഷ്ടിയിലെ ഏറ്റവും വലിയ ഇനം ജീവയാണ് (jeeva) ശ്രീ ദത്ത സ്വാമി തന്നെ പറഞ്ഞു. ദൈവത്തിന് അനന്തമായ സ്നേഹവും ദയയും ഉണ്ട്. ദൈവം മാറുന്നില്ല. ദൈവം നിത്യനാണ്. ദൈവം സർവശക്തനാണ്. ദൈവം പരമാധികാരിയാണ്. ദൈവം എല്ലാം അറിയുന്നവനാണ്. ദൈവം കരുണാമയനാണ്. ദൈവം ദയയും സ്നേഹവുമുള്ളവനാണ്. ദൈവം ഒരിക്കലും പാപം ചെയ്തിട്ടില്ല. അതിനർത്ഥം ദൈവം പരിപൂർണ്ണനാണ്. അതിനർത്ഥം, ഇതുവരെ വിവരിച്ചിട്ടുള്ള എല്ലാ പുണ്യങ്ങളും ദൈവത്തിന്റെ നല്ല നാമത്തിൽ വിശേഷിപ്പിക്കപ്പെടാം എന്നാണ്!

ഭക്തിക്കും സ്തുതിക്കും ഇതിലും കൂടുതൽ അർഹതയുള്ള വേറെ ആരെങ്കിലും ഉണ്ടോ?]

സ്വാമി മറുപടി പറഞ്ഞു:- ദൈവത്തോടുള്ള നിങ്ങളുടെ സ്തുതിയിൽ ഞാൻ ഒരു കാര്യം കൂടി ചേർക്കുന്നു. ദയ, കാരുണ്യം, സ്നേഹം മുതലായവ നീതിയോടും യുക്തിയോടും ഏറ്റുമുട്ടുകയാണെങ്കിൽ, ദൈവത്തിന്റെ പെരുമാറ്റം സങ്കീർണ്ണമാകും, അതിൽ പരിഹാരങ്ങൾ രണ്ട് തരത്തിലാണ്: i) അർഹതയില്ലാത്ത ഭക്തരുടെ കാര്യത്തിൽ, നീതിയും യുക്തിയും ഒടുവിൽ വിജയിക്കാൻ അനുവദിക്കും, ii) അർഹരായ ഭക്തരുടെ കാര്യത്തിൽ, ഭക്തരുടെ പ്രശ്നം പരിഹരിക്കപ്പെടുന്നു, അതേ സമയം, ദൈവത്തിന്റെ സങ്കൽപ്പിക്കാൻ കഴിയാത്ത കഴിവുകൊണ്ട് രണ്ട് കക്ഷികളെയും വിജയിപ്പിക്കുന്നു. അതിനാൽ ഒരുവശത്തോടും കര്‍ക്കശമായി ചായാതെ അന്തിമ തീരുമാനം ദൈവത്തിന് തന്നെ വിട്ടുകൊടുത്തുകൊണ്ട് നാം ദൈവത്തോടുള്ള ഭക്തി നിലനിർത്തണം.

2. എത്രകാലം ആത്മാക്കൾ പരസ്പരം ബന്ധിതരായി ഒരേ അവതാര ജീവിതങ്ങളിൽ(same incarnated lives) പ്രത്യക്ഷപ്പെടാം?

 [ദൈവം ശാശ്വതനാണ്, എല്ലാ ആത്മാക്കളെയും സൃഷ്ടിക്കുന്നു, അവരുടെ വിധി നിർണ്ണയിക്കുന്നു. ഒരു ആത്മാവിന്റെ അസ്തിത്വത്തെ പരാമർശിച്ച് ദൈവവുമായുള്ള ബന്ധം ശാശ്വതമാണ്. എല്ലാ അവതാരങ്ങളിലും(incarnations) നിലനിൽക്കുന്ന ഒരേയൊരു ബന്ധമാണിത്. നിങ്ങൾക്ക് ഇപ്പോൾ നല്ല കാര്യങ്ങളോ കഷ്ടപ്പാടുകളോ ഉണ്ടെങ്കിലും, ആപേക്ഷികമായ നിത്യത മനുഷ്യരായ നമ്മൾക്ക് മനസ്സിലാക്കുന്നതിനുള്ള പരിധിക്ക് പുറത്താണെന്ന് തോന്നുന്നു. കുടുംബവും സമ്പത്തും താൽക്കാലികമാണ്. കഠിനയത്‌നം ചെയ്യുന്നത് ശരിക്കും ശരിയാണ്. സംശയങ്ങൾ ഉണ്ടാകുന്നതിൽ കുഴപ്പമില്ല. ദൈവത്തിന്റെ വ്യാപ്തിയും മഹത്വവും സങ്കൽപ്പിക്കാനാവാത്തതാണ്. സൃഷ്ടിയിലെ നന്മയുടെ പരിശോധനയിലൂടെയും, ദൈവത്തിന്റെ നിഗൂഢതയും ദൈവിക വ്യക്തിത്വവും പരിശോധിച്ചാൽ മാത്രമേ, ദൈവത്തെ ഒരു പൂർണ്ണ സ്രഷ്ടാവായി ലഭിക്കാൻ നാം ഭാഗ്യമുള്ളവരാണെന്ന് യഥാർത്ഥത്തിൽ മനസ്സിലാക്കാൻ കഴിയൂ. ജനനം മുതൽ മരണം വരെ നമ്മുടെ ജീവിതം വളരെ ചെറുതാണ്. വളരെ ഹ്രസ്വവും ഏറ്റവും മഹത്തായ മനുഷ്യനിർമിത സൃഷ്ടികളും വളരെ താൽക്കാലികമാണ്. എങ്കിലും നമ്മുടെ ദൈവം എന്നേക്കും നിലനിൽക്കുന്നു. സൃഷ്ടി എപ്പോഴും കർത്താവിന്റെ മഹത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. എനിക്കുള്ള ചില ചോദ്യങ്ങൾ ഇവയാണ്: എത്രനാൾ ആത്മാക്കൾ പരസ്പരം ബന്ധിപ്പിച്ച് പരസ്പരം ഒരേ അവതാര ജീവിതത്തിൽ പ്രത്യക്ഷപ്പെടും?]

സ്വാമി മറുപടി പറഞ്ഞു:- ഈ ചോദ്യത്തിനുള്ള ഉത്തരം വ്യത്യസ്ത കോണുകളിൽ നിന്ന് മനസ്സിലാക്കേണ്ടതാണ്. ആത്മാക്കളുടെ കർമ്മങ്ങളുടെയും അതിന്റെ ഫലങ്ങളുടെയും ചക്രം(The cycle of deeds and fruits of souls) പ്രധാന കോണാണ്. ആത്മാക്കൾക്ക് ദൈവത്തോടുള്ള ഭക്തി ചില ന്യായമായ വ്യതിയാനങ്ങൾക്ക് കാരണമാകുന്ന മറ്റൊരു കോണാണ്. എന്നിരുന്നാലും, ദൈവത്തോടുള്ള ഭക്തി ആഗ്രഹത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കരുത്, ദൈവത്തിന്റെ ദൈവിക വ്യക്തിത്വത്തോടുള്ള(divine personality of God) ആകർഷണത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. ആത്മാക്കൾ തീവ്രശ്രമം നടത്തേണ്ട അനിവാര്യമായ പ്രധാന പോയിന്റാണിത്.

3. മനുഷ്യജീവനാണ് ഏറ്റവും പ്രധാനമെങ്കിൽ ഉപരിപ്ലവമായ വശങ്ങളിൽ മത്സരം അവതരിപ്പിച്ചത് ദൈവമോ ആത്മാവോ?

[മനുഷ്യജീവിതമാണ് ഏറ്റവും പ്രധാനമെങ്കിൽ, ജീവിതത്തിന്റെ ഉപരിപ്ലവമായ വശങ്ങളിൽ(superficial aspects) ദൈവം എന്തിനാണ് മത്സരം(competition) അവതരിപ്പിക്കുന്നത്? അതോ ആത്മീയ ജീവിതത്തിൽ നിന്ന് അകന്നുപോകുമ്പോൾ മനുഷ്യർ സ്വയം വികസിപ്പിച്ചെടുത്ത ഉപരിപ്ലവമായ മൂല്യങ്ങളുടെയും പിന്നീട് വിവിധ കാലഘട്ടങ്ങളിലെ മൂല്യങ്ങളിലുണ്ടായ മാറ്റങ്ങളുടെയും ഫലമാണോ ഇവ?]

സ്വാമി മറുപടി പറഞ്ഞു:- നിങ്ങളുടെ രണ്ടാമത്തെ ഓപ്ഷനാണ് ഈ ചോദ്യത്തിനുള്ള ശരിയായ ഉത്തരം.

4. താഴ്മ വളർത്തിയെടുക്കാൻ ഏറ്റവും ഫലപ്രദമായ മാർഗം ഏതാണു്?

[താഴ്മ(വിനയം) വളർത്തിയെടുക്കാൻ ഏറ്റവും ഫലപ്രദമായ മാർഗം ഏതാണു്? ഞാൻ ഈ പ്രത്യേക ചോദ്യം ചോദിക്കുന്നതു് വിനയമാണു് സ്വാർത്ഥതയുടെ(selfishness) മറുമരുന്നെന്നു് തോന്നുന്നു, സ്വാർത്ഥത കുറയുന്നതു് ഒരു വ്യക്തിയെ ദൈവത്തിലേക്കു് നയിക്കാനും നിസ്വാർത്ഥമായി സ്നേഹിക്കാനും കഴിയും.]

സ്വാമി മറുപടി പറഞ്ഞു:- ഉയർന്ന എളിമയുള്ള(highest modesty) ഒരാൾ ക്ലൈമാക്‌സ് തലം വരെ സ്വാർത്ഥനാകാം. വാസ്‌തവത്തിൽ, പൊതുസമൂഹത്തെ വഞ്ചിക്കുന്ന സ്വാർത്ഥരായ നിരവധി ആളുകൾ വിനയത്തിന്റെ മുഖംമൂടിക്ക് കീഴിലാണെന്ന് നാം കാണുന്നു. സ്വാർത്ഥ ലക്ഷ്യങ്ങൾ നേടുന്നതിനായി വിനയം വഞ്ചനയിൽ പലപ്പോഴും ഉപയോഗിക്കുന്നു. ദൈവത്തിന്റെ സമ്പൂർണ്ണ വ്യക്തിത്വത്തോടുള്ള ഭയങ്കരമായ ആകർഷണത്തിന്(terrible attraction towards the divine total personality of God)  മാത്രമേ സ്വാർത്ഥതയെ ഒരു തുമ്പും കൂടാതെ ഇല്ലാതാക്കാൻ കഴിയൂ. ഒരു ലൗകിക ഉദാഹരണത്തിൽ ഇത് മനസ്സിലാക്കാൻ പറ്റും, ഒരു ആൺകുട്ടിക്ക് ഒരു പെൺകുട്ടിയോടുള്ള സ്നേഹത്തിലും തിരിച്ചും നിങ്ങൾക്ക് ഇത് നിരീക്ഷിക്കാം. സ്വാർത്ഥത ഇല്ലാതാക്കുക മാത്രമല്ല, ഈ ലൗകിക ഉദാഹരണത്തിൽ(worldly example) ഉയർന്ന തലത്തിലുള്ള ത്യാഗവും(high level of sacrifice) ശ്രദ്ധിക്കാവുന്നതാണ്, ഇത് യഥാർത്ഥ ആശയത്തിലും പൊതുവായി ഉള്ളതാണ്.

5. അങ്ങയുടെ പാദങ്ങളിൽ സേവനമനുഷ്ഠിക്കുന്നതിനായി ഒരു ഭക്തൻ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ, അങ്ങ് എവിടെയാണു് താമസിക്കുന്നതു്?

[അങ്ങ് അർഹിക്കുന്ന നന്ദിയുടെ ആഴത്തിൽ എത്താൻ കഴിയുന്ന ഒരു നന്ദിയും ഇല്ല. അങ്ങ് മഹാനും ഉദാരമതിയുമായ ഗുരുവാണ്. അങ്ങയുടെ  ആരോഗ്യത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു, അങ്ങയുടെ  വിജയത്തിനായി ഞാൻ ആശങ്കപ്പെടുന്നു, പ്രതീക്ഷിക്കുന്നു. എല്ലാ മഹത്വവും സ്തുതിയും ദൈവത്തിനായിരിക്കട്ടെ. എല്ലാ ആത്മാക്കൾക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു, നമ്മുടെ അജ്ഞതയിൽ വെളിച്ചം കണ്ടെത്താൻ. അങ്ങ് എപ്പോഴും ഞങ്ങളുടെ ഇരുട്ടിൽ വെളിച്ചമായിരിക്കട്ടെ. ശ്രീ ദത്ത സ്വാമിയുടെ സത്യവും ജ്ഞാനവും ലോകമെമ്പാടും മനസ്സിലാക്കപ്പെടട്ടെ! ഞങ്ങൾ തെറ്റിദ്ധരിച്ചാൽ, അങ്ങയുടെ കാരുണ്യത്താൽ അങ്ങ് ഞങ്ങളെ എപ്പോഴും തിരുത്തട്ടെ. നമ്മുടെ സ്വാർത്ഥതയും അഹങ്കാരവും ദാനധർമ്മത്തിനും വിനയത്തിനും ഐക്യത്തിനും വിശ്വാസത്തിനും വഴിമാറട്ടെ. കർത്താവിന്റെ നല്ല നാമത്തിൽ. ആമേൻ.]

സ്വാമി മറുപടി പറഞ്ഞു:- ഈ പരിപാടികളെല്ലാം സ്വർഗ്ഗത്തിന്റെ പിതാവ്(Father of heaven) എന്ന് വിളിക്കപ്പെടുന്ന ഉന്നതനായ പരമമായ ദൈവത്തിന്റെ(highest ultimate God) ഹൃദയത്തിൽ നിന്നാണ്. വാസ്തവത്തിൽ, ഞാൻ ഈ ദൈവിക പരിപാടി(divine program) നിർവഹിക്കുന്ന ഒരു ബാഹ്യ മാധ്യമം(external medium) മാത്രമാണ്.

 
 whatsnewContactSearch