23 Dec 2022
[Translated by devotees of Swami]
1. അസൂയെ എങ്ങനെ ചാനലൈസ് ചെയ്തു മെച്ചപ്പെടുത്താം?
[മിസ്സ്. ഭാനു സാമൈക്യ ചോദിച്ചു: പാദനമസ്കാരം സ്വാമി, അസൂയയെ എങ്ങനെ മെച്ചപ്പെടുത്താം? എന്തുകൊണ്ടെന്നാൽ ആ വികാരം എന്നിൽ ഇടയ്ക്കിടെ ഉണ്ടാകുകയും അത് എന്റെ ആരോഗ്യം, സമയം, ജോലി എന്നിവ പാഴാക്കുകയും പ്രധാനമായും അങ്ങയെ അപ്രീതിപ്പെടുത്തുകയും ചെയ്യുന്നു. എന്റെ ജീവിതത്തിലേക്ക് വന്നതിന് നന്ദി സ്വാമി. ഞാൻ എപ്പോഴും പരാജയപ്പെടുന്ന എന്റെ അസൂയയെ വികസനമാക്കി മാറ്റുന്നതിനുള്ള നടപടികൾ ദയവായി എന്നോട് പറയൂ. ഞാൻ ആരെയും കാണേണ്ടതില്ലെന്നും എന്നാൽ എന്റെ ലക്ഷ്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ചിലപ്പോൾ എനിക്ക് തോന്നാറുണ്ട്, ഈ സമീപനമാണോ അസൂയ ഒഴിവാക്കാനുള്ള ശരിയായ മാർഗം? ദയവായി എന്നെ നയിക്കൂ സ്വാമി. – അങ്ങയുടെ ദിവ്യ താമര പാദങ്ങളിൽ, ഭാനു സാമൈക്യ.]
സ്വാമി മറുപടി പറഞ്ഞു:- ഏതൊരു മനുഷ്യനിലുമുള്ള സദ്‌ഗുണങ്ങൾ ആ ആത്മാവിൽ പ്രസാദിച്ച ദൈവം നൽകിയതാണെന്ന് ഞാൻ ഇതിനകം പറഞ്ഞിട്ടുണ്ട്, പ്രധാന കാര്യം എല്ലായ്‌പ്പോഴും സദ്‌ഗുണങ്ങൾ ദൈവത്തിന്റേതാണ്, വൈകല്യങ്ങൾ എല്ലായ്പ്പോഴും ആത്മാവിന്റെതാണ് എന്നതാണ്. ആ സദ്‌ഗുണങ്ങളെ ദൈവത്തിന്റെ അന്തർലീനമായ ഗുണങ്ങളായി (the inherent qualities of God) നിങ്ങൾ തിരിച്ചറിയുമ്പോൾ, നിങ്ങൾക്ക് ഒരു അസൂയയും ഉണ്ടാകില്ല, കാരണം ദൈവം സർവ്വശക്തനും ആത്യന്തികവുമാണ് (omnipotent and the ultimate). നിങ്ങൾ ഒരു സദ്‌ഗുണം കണ്ടാൽ ഉടൻ തന്നെ അതിനെ അതിന്റെ ഉറവിടവുമായി ബന്ധിപ്പിക്കുക, അത് ദൈവം മാത്രമാണ്. അത്തരം സന്ദർഭങ്ങളിൽ, ഒരു ശ്രേഷ്ടമായ ആത്മാവിനെ (meritorious soul) കാണുന്നതിൽ നിങ്ങൾക്ക് ഒരിക്കലും അസൂയ ഉണ്ടാകില്ല. ആത്മാക്കൾ എപ്പോഴും നിങ്ങളുടെ കൺമുമ്പിൽ പ്രത്യക്ഷപ്പെടുന്നതിനാൽ നിങ്ങളുടെ ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അസാധ്യമാണ്.
2. ഒരു ആത്മാവിന്റെ ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളും ദൈവഹിതം മാത്രമാണെന്നത് ശരിയാണോ?
[മിസ്സ്. ഭാനു സാമൈക്യ ചോദിച്ചു: പാദനമസ്കാരം സ്വാമി, ബൈബിളിലെ തെസ്‌ലോനിയക്കാർക്കുള്ള ലേഖനത്തിൽ (Thessalonians in Bible) പറയുന്നു- "എല്ലാത്തിനും നന്ദി പറയുക ഇതാണ് യേശുക്രിസ്തുവിൽ നിങ്ങൾക്കുള്ള ദൈവഹിതം". ഒരു ആത്മാവിന്റെ ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളും ദൈവഹിതത്താൽ മാത്രമേ ഉണ്ടാകൂ എന്ന് പറയുന്നത് ശരിയാണോ? - അങ്ങയുടെ ദിവ്യ താമര പാദങ്ങളിൽ, ഭാനു സാമൈക്യ.]
സ്വാമി മറുപടി പറഞ്ഞു:- നിങ്ങളുടെ മുൻകാല കർമ്മങ്ങളുടെയും ഇന്നത്തെ മാനസിക സജ്ജീകരണങ്ങളുടെയും (present mental setup) ഫലമായാണ് ഓരോ സാഹചര്യവും വരുന്നത്. ഒരു അത്ഭുതം സംഭവിക്കുമ്പോൾ മാത്രമേ ദൈവത്തോട് നേരിട്ട് നന്ദി പറയാവൂ. എന്തെങ്കിലും പ്രയോജനം സംഭവിക്കുമ്പോഴെല്ലാം, ഭക്തൻ ദൈവത്തിന് നന്ദി പറയുന്നു, അത് ദൈവത്തോടുള്ള അവന്റെ/അവളുടെ ഭക്തിയുടെ തീവ്രതയെ കാണിക്കുന്നു.
3. വിശ്വാസവും പ്രതീക്ഷയും തമ്മിൽ വേർതിരിക്കുക.
[മിസ്സ്. ഭാനു സാമൈക്യ ചോദിച്ചു: പാദനമസ്കാരം സ്വാമി, "ദൈവം എന്നെ ഈ ദുഷ്‌കരമായ ഘട്ടത്തിൽ നിന്നും രക്ഷിക്കും" എന്ന എന്റെ ചിന്ത വിശ്വാസത്തിലോ പ്രതീക്ഷയിലോ വരുമോ? ചില ഉദാഹരണങ്ങൾ ഉപയോഗിച്ച് വിശ്വാസത്തെയും പ്രതീക്ഷയെയും വേർതിരിക്കുക, സ്വാമി. – അങ്ങയുടെ ദിവ്യ താമര പാദങ്ങളിൽ, ഭാനു സാമൈക്യ.]
സ്വാമി മറുപടി പറഞ്ഞു:- ദൈവമുണ്ടെന്ന വിശ്വാസമാണ് വിശ്വാസം. ദൈവത്തിന്റെ നല്ല ഗുണങ്ങളിലും സങ്കൽപ്പിക്കാനാവാത്ത ശക്തികളിലും ഉള്ള വിശ്വാസവും വിശ്വാസം ഉൾക്കൊള്ളുന്നു. പ്രത്യാശ ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് വ്യത്യാസപ്പെടുന്നു, ഇത് ദൈവത്തിൽ നിന്നുള്ള ചിലതരം ഫലങ്ങൾക്കായുള്ള അഭിലാഷമാണ് (aspiration for some type of fruit in return from God).
4. ഇനിപ്പറയുന്ന സംഭവത്തിൽ നിന്ന് ഞങ്ങൾ എന്താണ് പഠിക്കാൻ അങ്ങ് ആഗ്രഹിക്കുന്നത്?
[പാദനമസ്കാരം സ്വാമിയേ, അങ്ങ് ഇവിടെ യേശുവായി വന്നപ്പോൾ കൊടുങ്കാറ്റിൽ വെള്ളത്തിന് മുകളിലൂടെ നടന്നു. അങ്ങയുടെ ശിഷ്യന്മാർ ബോട്ടിലുണ്ടായിരുന്നു, അങ്ങയെ ഒരു പ്രേതമായി കരുതി ഭയപ്പെട്ടു. പക്ഷേ, പീറ്റർ മാത്രം അങ്ങയോടു വെള്ളത്തിന് മുകളിലൂടെ നടക്കാൻ കഴിയുമോ എന്ന് ചോദിച്ചു. അതെ എന്ന് അങ്ങ് പറഞ്ഞു, പത്രോസ്(പീറ്റർ) നടക്കാൻ തുടങ്ങി, പക്ഷേ ഭയം കാരണം പീറ്റർ വീണു. ഇവിടെ എനിക്ക് കുറച്ച് ചോദ്യങ്ങളുണ്ട് സ്വാമി. ഈ സംഭവത്തിൽ നിന്ന് ഞങ്ങൾ എന്താണ് പഠിക്കേണ്ടത്?]
സ്വാമി മറുപടി പറഞ്ഞു:- പ്രായോഗിക സാഹചര്യങ്ങളിൽ ദൈവവിശ്വാസത്തിന് ഭംഗം വരരുത്.
5. ശിഷ്യന്മാരുടെ ഭയം ദൈവത്തിലുള്ള ശരിയായ വിശ്വാസമില്ലായ്മയെ സൂചിപ്പിക്കുന്നുണ്ടോ?
സ്വാമി മറുപടി പറഞ്ഞു:- അതെ.
6. ആ സാഹചര്യത്തിൽ അങ്ങയുടെ യഥാർത്ഥ ഭക്തൻ എന്തുചെയ്യുമെന്ന് അങ്ങ് പ്രതീക്ഷിക്കുന്നു?
സ്വാമി മറുപടി പറഞ്ഞു:- ഒരു യഥാർത്ഥ ഭക്തൻ വെള്ളത്തിന് മുകളിലൂടെ നടക്കാൻ ആഗ്രഹിക്കുകയില്ല.
7. അങ്ങയുടെ അടുക്കൽ എത്താൻ വെള്ളത്തിന് മുകളിലൂടെ നടക്കാൻ പീറ്റർ ബോട്ടിൽ നിന്നിറങ്ങിയത് ശരിയാണോ?
സ്വാമി മറുപടി പറഞ്ഞു:- ദൈവത്തെ സമീപിക്കാൻ പീറ്റർ ബോട്ടിൽ നിന്ന് ഇറങ്ങിയില്ല. യേശുവിനെപ്പോലെ വെള്ളത്തിന് മുകളിലൂടെ നടക്കാനുള്ള വിനോദത്തിനായി അവൻ ഇറങ്ങി. അതിനാൽ, ഭയം അവനിൽ പ്രവേശിക്കുകയും അവൻ വീഴുകയും ചെയ്തു.
8. വിശ്വാസമാണോ അതോ ഈഗോ ആണോ പീറ്ററിനെ ബോട്ടിൽ നിന്ന് ഇറങ്ങാൻ പ്രേരിപ്പിച്ചത്?
സ്വാമി മറുപടി പറഞ്ഞു:- സമ്പൂര്‍ണ്ണ ആത്മീയ ജ്ഞാനത്തിന്റെ അഭാവം അദ്ദേഹത്തെ ബോട്ടിൽ നിന്ന് ഇറങ്ങാൻ പ്രേരിപ്പിച്ചു. ദൈവം ആഗ്രഹിക്കാത്തതിനാൽ അവൻ അങ്ങനെയൊരു കാര്യം ആവശ്യപ്പെടാൻ പാടില്ലായിരുന്നു.
9. താഴെ പറയുന്നവ ആരോഹണ ക്രമത്തിൽ ക്രമീകരിക്കാമോ?
[മിസ്സ്. ഭാനു സാമൈക്യ ചോദിച്ചു: പാദനമസ്കാരം സ്വാമി, ദയവായി അവയെ ആരോഹണക്രമത്തിലോ അവരോഹണക്രമത്തിലോ ക്രമീകരിക്കാമോ- 1. ദൈവത്തിന്റെ മനുഷ്യാവതാരവുമായുള്ള ബന്ധം. 2. ദൈവത്തിന്റെ മനുഷ്യാവതാരത്തെ വ്യക്തിപരമായി സേവിക്കുക. 3. ദൈവത്തിന്റെ ദൗത്യത്തിൽ സേവിക്കുക. 4. ദൈവത്തിന്റെ മനുഷ്യാവതാരം നൽകുന്ന ആത്മീയ ജ്ഞാനം മനസ്സിലാക്കൽ. 5. ആത്മീയ ജ്ഞാനത്തിന്റെ പ്രചരണം. - അങ്ങയുടെ ദിവ്യ താമര പാദങ്ങളിൽ, ഭാനു സാമൈക്യ.]
സ്വാമി മറുപടി പറഞ്ഞു:- 1 മുതൽ 5 വരെയുള്ള പ്രാധാന്യത്തിന്റെ ആരോഹണ ക്രമത്തിൽ മുകളിൽ പറഞ്ഞ ക്രമം ശരിയാണ്.
★ ★ ★ ★ ★