03 Mar 2023
[Translated by devotees]
1. നിരീശ്വരവാദം പ്രസംഗിക്കുന്ന ബുദ്ധമതം എന്തിനാണ് ശ്രീ ബുദ്ധൻ സൃഷ്ടിച്ചത്?
[ശ്രീ ദിവാകര റാവു ചോദിച്ചു: പാദ്നമസ്കാരം സ്വാമി, ദയവായി താഴെയുള്ള സംശയങ്ങൾ വ്യക്തമാക്കുക. ചോദ്യങ്ങളിൽ തന്നെ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ദയവായി ക്ഷമിക്കുക. മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒന്നാണ് ശ്രീ ബുദ്ധൻ, പിന്നെ എന്തിനാണ് മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീ ബുദ്ധൻ നിരീശ്വരവാദം പഠിപ്പിക്കുന്ന ബുദ്ധമതം സൃഷ്ടിച്ചത്?]
സ്വാമി മറുപടി പറഞ്ഞു:- ബുദ്ധമതം ഒരിക്കലും നിരീശ്വരവാദം(atheism) പ്രസംഗിച്ചിട്ടില്ല. ബഹിരാകാശത്തിന്റെ(space) ജനറേറ്ററായ ബഹിരാകാശത്തിനും അതീതനായ പരമമായ സങ്കൽപ്പിക്കാനാവാത്ത ദൈവത്തെ (absolute unimaginable God) (പരബ്രഹ്മൻ) സംബന്ധിച്ച് നിശബ്ദതയാണ്(silence) ഏറ്റവും മികച്ചതെന്ന് ശ്രീ ബുദ്ധൻ പറഞ്ഞു. നിശബ്ദതയാണ് പരമാത്മാവിൻ ഏറ്റവും ഉത്തമമായ ആവിഷ്കാരമെന്നും(expression) ഈശ്വരവാദം(Theism) പറയുന്നു. ശ്രീ ബുദ്ധന്റെ നിശ്ശബ്ദത ദൈവത്തിന്റെ അസ്തിത്വത്തിന്റെ നിഷേധമായി(negation of the existence of God) ശ്രീ ബുദ്ധന്റെ അനുയായികൾ തെറ്റിദ്ധരിച്ചു.
2. മറ്റേതൊരു ശാസ്ത്രവുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ആത്മാവിന് ആത്മീയ ശാസ്ത്രം പ്രാധാന്യമുള്ളത് എന്തുകൊണ്ട്?
[മറ്റേതൊരു ശാസ്ത്രവുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു ആത്മാവിന് ആത്മീയ ശാസ്ത്രം വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? ആദരവോടെ, അങ്ങയുടെ ദാസൻ, ദിവാകര റാവു.]
സ്വാമി മറുപടി പറഞ്ഞു:- മറ്റെല്ലാ ശാസ്ത്രങ്ങളും സൃഷ്ടിയെക്കുറിച്ച് സംസാരിക്കുന്നു, അത് താരതമ്യേന യാഥാർത്ഥ്യമാണ്(relatively real), അതേസമയം ആത്മീയ ശാസ്ത്രം സ്രഷ്ടാവിനെക്കുറിച്ചാണ് സംസാരിക്കുന്നത്, അവിടുന്ന് പരമമായ യാഥാർത്ഥ്യമാണ്(the absolute reality).
★ ★ ★ ★ ★