home
Shri Datta Swami

Posted on: 22 Apr 2023

               

Malayalam »   English »  

ശ്രീ ജയേഷ് പാണ്ഡെയുടെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

[Translated by devotees]

1. ഗണപതിക്കും കാർത്തികേയനും ഇടയിൽ ആദ്യമായി പൂജിക്കപ്പെടുന്നവനായി മാറിയ കഥ വിശദീകരിക്കാമോ?

സ്വാമി മറുപടി പറഞ്ഞു:- രണ്ടിലും പരബ്രഹ്മൻ (സങ്കൽപ്പിക്കാനാവാത്ത ദൈവം, unimaginable God), ഭഗവാൻ ദത്ത (ആദ്യത്തെ ഊർജ്ജസ്വലമായ അവതാരം, the first energetic incarnation), ഭഗവാൻ ശിവൻ (ദത്തദേവന്റെ അവസാനത്തെ ഊർജ്ജസ്വലമായ അവതാരം, the latter energetic incarnation of God Datta) എന്നിവർ പൊതുവായി നിലനിൽക്കുന്നു. ഈ രണ്ട് രൂപങ്ങളുടേയും ശരീരങ്ങളും ആത്മാവുകളും പൊതുവായ ദ്രവ്യവും ഊർജ്ജവും അവബോധവും(matter, energy and awareness) ഉൾക്കൊള്ളുന്ന മാധ്യമങ്ങൾ മാത്രമാണ്. ഈ രണ്ട് ദൈവിക രൂപങ്ങളും തമ്മിൽ ഒരു വ്യത്യാസവും ഞാൻ കാണുന്നില്ല. 

2. വിജ്ഞാനും പ്രജ്ഞാനും തമ്മിലുള്ള ബന്ധം എന്താണ്?

സ്വാമി മറുപടി പറഞ്ഞു:- വിജ്ഞാനം(Vijnaan) എന്നാൽ ശാസ്ത്രത്തിനുവേണ്ടിയുള്ള മൂർച്ചയുള്ള വിശകലനം(sharp analysis). പ്രജ്ഞാനം(Prajnaan) എന്നാൽ ദൈവത്തെക്കുറിച്ചുള്ള ആത്മീയ ജ്ഞാനത്തെക്കുറിച്ചുള്ള അവബോധം. വിജ്ഞാനം അടിസ്ഥാനമാണ്, പ്രജ്ഞാനം എന്നാൽ പ്രൊജക്ട് ചെയ്തിരിക്കുന്ന  മനോഹരമായ മാർബിൾ കോട്ട ആണ്.

3. യുക്തിസഹമായ ആത്മീയ ധ്യാനത്തിൽ നിന്ന് ഭോഗിക്(Bhogic) നിഗമനങ്ങൾ ഞാൻ സ്വീകരിക്കുന്നു. അങ്ങേയ്ക്കു ഇതിൽ അൽപം വെളിച്ചം നൽകാമോ?

സ്വാമി മറുപടി പറഞ്ഞു:- ദൈവത്തിനും ഭക്തനായ ആത്മാവിനും തമ്മിൽ ആസ്വാദ്യ-ആസ്വദിക്കുന്ന (enjoyable-enjoyer) (ഭോഗ്യ-ഭോക്തൃ സംബന്ധ, Bhogya-Bhoktru sambandha) ബന്ധമുണ്ടെന്ന് വൈഷ്ണവ പണ്ഡിതന്മാർ പറയുന്നു. മനോഹരമായ ആദ്ധ്യാത്മിക ജ്ഞാനം പ്രകടമാക്കുന്ന യുക്തിസഹമായ വിശകലനം ഭക്തനെ ദൈവത്തെയും അവിടുത്തെ അനുബന്ധ ആശയങ്ങളെയും ആസ്വദിക്കുന്നതിലേക്ക് നയിക്കും.

4. ധന്, ലക്ഷ്മി, ശ്രീ എന്നിവ തമ്മിലുള്ള ബന്ധം എന്താണ്?

സ്വാമി മറുപടി പറഞ്ഞു:- ധനം പണമാണ്. ലക്ഷ്മി സമ്പത്തിന്റെ ദേവതയാണ്. ശ്രി എന്നാൽ പണം(money) ഒരു ഭാഗമാകുന്ന സമ്പത്ത്(wealth) എന്നാണ്.

5. പണം പോലെ തന്നെ അത്ഭുത ശക്തി ഉപയോഗിക്കുന്നതിന് പരിധിയുണ്ടോ?

സ്വാമി മറുപടി പറഞ്ഞു:- അതെ, ഒരു ഭക്തൻ അത്ഭുതശക്തി പ്രാപിക്കുമ്പോൾ, ഒരു പരിധിയുണ്ട്, കാരണം ഭക്തൻ സർവ്വശക്തനായ ദൈവമല്ല.

6. ദത്താത്രേയ ഭഗവാനും സരസ്വതി ദേവിയും തമ്മിലുള്ള വ്യത്യാസം എന്താണ്?

സ്വാമി മറുപടി പറഞ്ഞു:- സരസ്വതി ദേവി ബ്രഹ്മദേവന്റെ ശക്തിയാണ്, ബ്രഹ്മദേവൻ ദത്താത്രേയ ദൈവത്തിന്റെ അവതാരമാണ്.

7. ആത്മീയമായി അന്ധനും ബോധവും ഇല്ലാത്തതിനാൽ ഞാൻ ആത്മീയ ജ്ഞാനം പ്രചരിപ്പിക്കുന്നില്ല. അങ്ങയുടെ പാദങ്ങൾക്ക് താഴെ.

സ്വാമി മറുപടി പറഞ്ഞു:- മനുഷ്യ ജന്മത്തിൽ ആരും തികച്ചും അന്ധനല്ല. ഓരോ മനുഷ്യനും ബുദ്ധിയുണ്ട്, അൽപ്പമോ അതിലധികമോ ആത്മീയ ജ്ഞാനം മനസ്സിലാക്കുന്നു. നിങ്ങൾക്ക് കുറച്ചോ അതിലധികമോ ആത്മീയ ജ്ഞാനം മനുഷ്യർക്ക് അവരുടെ നിലവാരം അനുസരിച്ച് പ്രചരിപ്പിക്കാൻ കഴിയും. ഒരു പ്രാഥമിക സ്കൂൾ അധ്യാപകനും(elementary school teacher) തന്റെ തലത്തിൽ അറിവിന്റെ പ്രചരണം നടത്തുന്നുണ്ട്.

 
 whatsnewContactSearch