home
Shri Datta Swami

Posted on: 11 Apr 2023

               

Malayalam »   English »  

ശ്രീ കിഷോർ റാമിന്റെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

[Translated by devotees]

ശ്രീ കിഷോർ റാം ചോദിച്ചു.

1. നമസ്തേ സ്വാമി, ലൈഫ് എനർജി, നിഷ്ക്രിയ ഊർജ്ജം(Inert Energy), അവബോധം(awareness) എന്നിവ തമ്മിലുള്ള വ്യത്യാസം എന്താണ്?

സ്വാമി മറുപടി പറഞ്ഞു:- ജീവ ഊർജ്ജവും (Life energy) നിർജ്ജീവമാണ്(inert), അത് അവബോധം സൃഷ്ടിക്കുന്നതിനുള്ള ഒരു മുൻവ്യവസ്ഥയാണ്(prerequisite). നിഷ്ക്രിയ ഊർജ്ജം എന്നത് പൊതുവായ നിഷ്ക്രിയ ഊർജ്ജം അല്ലെങ്കിൽ കോസ്മിക് ഊർജ്ജമാണ്(general inert energy or cosmic energy). മൈറ്റോകോണ്ട്രിയയിലെ(mitochondria) ഭക്ഷണത്തിന്റെ ഓക്‌സിഡേഷൻ വഴി ഉണ്ടാകുന്ന നിഷ്ക്രിയ ഊർജ്ജമാണ് ജീവോർജ്ജം(Life energy). ഈ നിഷ്ക്രിയ ഊർജ്ജം നാഡീവ്യവസ്ഥയിൽ(nervous system) സഞ്ചരിക്കുന്ന ന്യൂറോണുകൾ(neurons) എന്നറിയപ്പെടുന്ന വൈദ്യുത സ്പന്ദനങ്ങളായി(electrical pulses) മാറുന്നു. ഞരമ്പുകളിൽ(nerves) സഞ്ചരിക്കുന്ന ഈ വൈദ്യുത സ്പന്ദനങ്ങളെ ലൈഫ് എനർജി എന്ന് വിളിക്കുന്നു, ഇത് തീർച്ചയായും നിർജ്ജീവമാണ്, പക്ഷേ, അതിനു ഇന്ദ്രിയങ്ങളിൽ(senses) നിന്ന് തലച്ചോറിലേക്ക് വിവരങ്ങൾ(information) കൊണ്ടുപോകാൻ കഴിവുള്ളതാണ്.

ഈ ചുമക്കുന്ന പ്രക്രിയ(carrying on process) അവബോധമാണ്(awareness), അത് നിഷ്ക്രിയം അല്ല(non-inert). ജീവഊർജ്ജവും അവബോധവും വളരെ അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു, ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം വളരെ സൂക്ഷ്‌മമാണ്(very very sharp). ഓക്സിജൻ ആഗിരണം ചെയ്യുന്നതിനാൽ സസ്യങ്ങൾക്ക് ജീവഊർജ്ജമുണ്ട്, പക്ഷേ അവബോധമില്ല. മൃഗങ്ങൾ, പക്ഷികൾ, മനുഷ്യർ മുതലായവയുടെ ജന്തുശാസ്ത്ര രാജ്യത്തിന്(zoological kingdom) ജീവഊർജ്ജവും അവബോധവുമുണ്ട്. പ്രകാശം, താപം, വൈദ്യുതി, കാന്തികത തുടങ്ങിയവ പൊതു നിഷ്ക്രിയ ഊർജ്ജത്തിന്റെ(general inert energy) വിവിധ രൂപങ്ങളാണ്. അവബോധത്തിന്, ജീവ ഊർജ്ജം  ആവശ്യമാണ്, എന്നാൽ ജീവ ഊർജ്ജത്തിന്റെ സാന്നിധ്യം അവബോധത്തെ സ്ഥിരമായി സൂചിപ്പിക്കുന്നില്ല.

 

2. സങ്കൽപ്പിക്കാവുന്ന സ്പേസും(space) ബാഹ്യരൂപത്തെയും സംബന്ധിച്ച് പരമവ്യുമയും ഭഗവാൻ ദത്തയും (എനർജിറ്റിക് ഫോം) ഒന്നാണോ?

സ്വാമി മറുപടി പറഞ്ഞു:- പരബ്രഹ്മൻ(Parabrahman) സൃഷ്ടിച്ച ദത്തയുടെ ഊർജ്ജസ്വലമായ രൂപവും(energetic form)  ആത്മാവും(soul)  സ്ഥൂല ഊർജ്ജത്തിൻറെതാണ്(gross energy) എന്നാൽ പരമവ്യോമ (Paramavyoma ) സൂക്ഷ്മമായ ഊർജ്ജമാണ്(subtle energy).

അടിസ്ഥാനപരമായി രണ്ടും ഒന്നാൺ, പക്ഷേ, അവയുടെ ആവൃത്തിയിൽ(ഫ്രേക്യുഎൻസി/frequency) വ്യത്യാസമുണ്ട്. സ്ഥൂല ഊർജ്ജത്തിൻറെ ആവൃത്തിയുമായി താരതമ്യപ്പെടുത്തുമ്പോൾ സൂക്ഷ്മ ഊർജ്ജത്തിൻറെ ആവൃത്തി വളരെ കൂടുതലാൺ.

 

3. ഗാഢനിദ്രയിൽ(deep sleep), നിഷ്ക്രിയ ഊർജ്ജം ആത്മാവാണെന്ന് പറയാമോ? ആത്മാവ് അവബോധമാണെന്ന് ഞാൻ മനസ്സിലാക്കി (നാഡീവ്യവസ്ഥയിലെ നിഷ്ക്രിയ ഊർജ്ജത്തിന്റെ പ്രവർത്തന രൂപം).

സ്വാമി മറുപടി പറഞ്ഞു:- വാസ്തവത്തിൽ, കർക്കശമായി പറയുകയാണെങ്കിൽ ആത്മാവ് (Aatma/soul) നിഷ്ക്രിയ ഊർജ്ജം(inert energy) മാത്രമാണ്, അത് അവബോധത്തിന് കാരണമായ കാര്യമാണ്(causal matter). വ്യക്തിഗത ആത്മാവിനെ(individual soul) (ജീവ/ Jiiva) അവബോധം എന്ന് വിളിക്കുന്നു. ഗീതയുടെ രണ്ടാം അധ്യായത്തിൽ, ആത്മാവ് നിഷ്ക്രിയ ഊർജ്ജമാണെന്ന് പറയുന്നു (സ്ഥൂരകാലോയം...' Sthāṇuracalo'yam…). ആത്മാവും മുഴുവൻ കോസ്മിക് എനർജിയും(entire cosmic energy) തമ്മിലുള്ള വ്യത്യാസം അളവ്(quantitative) മാത്രമാണ്,  ഗുണപരമല്ല(qualitative). ഭൗതിക കാരണമായി(material cause) പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതിലും പരിപാലിക്കുന്നതിലും നശിപ്പിക്കുന്നതിലും കോസ്മിക് എനർജി ദൈവത്തോട് (ബ്രഹ്മൻ/ Brahman) സാമ്യമുള്ളതിനാൽ ശങ്കരൻ(Shankara) ഈ ആശയം സ്വീകരിച്ചു. കോസ്മിക് എനർജി നിഷ്ക്രിയമായതിനാൽ ദൈവമാകാൻ നിരസിക്കപ്പെട്ടു(rejected as God). ഭൗതിക നാഡീവ്യവസ്ഥയുടെ സാന്നിധ്യം മൂലം മനുഷ്യശരീരത്തിലെ നിഷ്ക്രിയ ഊർജ്ജം അവബോധമായി മാറും, എന്നാൽ സാർവത്രിക ഭൌതിക നാഡീവ്യവസ്ഥയുടെ(universal materialized nervous system) അഭാവം മൂലം കോസ്മിക് ഊർജ്ജത്തെ(cosmic energy) അവബോധമാക്കി മാറ്റാൻ കഴിയില്ല. കോസ്മിക് എനർജി സങ്കൽപ്പിക്കാവുന്ന വസ്തുവാണ്(imaginable item), എന്നാൽ ദൈവമോ ബ്രഹ്മനോ സങ്കൽപ്പിക്കാൻ കഴിയാത്ത(unimaginable item) ഇനമാണ്.

 

4. ഓരോ ജന്മത്തിലും "ഞാൻ" എങ്ങനെയാണ് തിരിച്ചറിയപ്പെടുന്നത്?

[നാലു പ്രവർത്തിക്കുന്ന കഴിവുകളിൽ (ചിത്ത്, അഹങ്കാരം, മനസ്, ബുദ്ധി, chit, ahankara, manas and buddhi) ഒരു ആത്മാവിന്റെ എല്ലാ ജന്മങ്ങളിലും 'ഞാൻ' (‘I’) അല്ലെങ്കിൽ അഹങ്കാരം ഒന്നുതന്നെയാണോ? ഓരോ ജന്മത്തിലും 'ഞാൻ' എങ്ങനെയാണ് തിരിച്ചറിയപ്പെടുന്നത്?]

സ്വാമി മറുപടി പറഞ്ഞു:- 'ഞാൻ' എന്നത് ചിത്ത്(chit) എന്ന് വിളിക്കപ്പെടുന്ന പൊതു അവബോധത്തിന്റെ(general awareness) ഒരു വർക്കിംഗ് ഫാക്കൽറ്റി മാത്രമാണ്. ഈ ഫാക്കൽറ്റി ശരീരത്തെ തിരിച്ചറിയുന്നതിനൊപ്പം അവബോധത്തോടൊപ്പം 'ഞാൻ'(‘I’) എന്ന വാക്കിന്റെ അർത്ഥമായി തിരിച്ചറിയുന്നു. ഈ ‘ഞാൻ’ വളരെ ശക്തനായാൽ അത് അഹങ്കാരവും അഭിമാനവുമായിരിക്കും(ego and pride). സാധാരണ ശരീര ഊഷ്മാവ്(Normal body temperature) അപകടകരമല്ല, അതിലുപരി അത്യാവശ്യമായ ഒരു വസ്തുവാണ്, എന്നാൽ, ശരീരത്തിന്റെ ആരോഗ്യത്തിന് അപകടകരമായ ശരീര താപനില വർദ്ധിക്കുന്നത് പനി ആണ്. അതുപോലെ, ‘ഞാൻ’ എന്നത് മനുഷ്യന് അത്യന്താപേക്ഷിതമാണ്, അതില്ലാതെ ഒരു പ്രവർത്തനവും നടത്താൻ കഴിയില്ല. പക്ഷേ, 'ഞാൻ' എന്നത് ദൈവത്തിന്റെ അർത്ഥത്തിന്റെ വാക്കാണെന്ന് കരുതുന്നുവെങ്കിൽ, അത് വളരെ അപകടകരമായ ടൈഫോയ്ഡ് പനി(typhoid fever) ആണ്.

 

5. എന്തുകൊണ്ടാണ് ആത്മാവിന് അതിന്റെ ഓർമ്മശക്തിയിൽ സൂക്ഷിച്ചിരിക്കുന്ന മുൻ ജന്മത്തിന്റെ വിശദാംശങ്ങൾ തിരിച്ചറിയാൻ കഴിയാത്തത്?

[ആത്മാവ് (അവബോധം,awareness) നേടിയ പ്രധാനപ്പെട്ട വിവരങ്ങൾ സൂക്ഷിക്കുന്ന സ്റ്റോറിംഗ് ഫാക്കൽറ്റിയാണ് ചിത്ത്(Chit). എന്തുകൊണ്ടാണ് അതേ ഫാക്കൽറ്റി ചിത്തിൽ  സൂക്ഷിച്ചിരിക്കുന്ന മുൻ ജന്മത്തിന്റെ വിശദാംശങ്ങൾ തിരിച്ചറിയാൻ ആത്മാവിന് കഴിയാത്തത്?]

സ്വാമി മറുപടി പറഞ്ഞു:- ചിത്ത് എന്നാൽ പൊതുവായ അവബോധം(general awareness), ചിത്തം(chittam) എന്നത് വിവരങ്ങൾ സൂക്ഷിക്കുന്ന ഫാക്കൽറ്റിയാണ്. ചിത്തത്തിന് കുറച്ച് ശക്തിയുണ്ടെങ്കിലും(strength) പരമാവധി പരിമിതികളുണ്ട്. നിങ്ങൾക്ക് അനന്തമായ അളവിൽ ഭക്ഷണം നൽകാൻ കഴിയുമെങ്കിലും, ദഹനവ്യവസ്ഥയ്ക്ക് ഭക്ഷണം ദഹിപ്പിക്കാനും നിഷ്ക്രിയ ഊർജ്ജം പുറത്തുവിടാനുമുള്ള പരിമിതമായ ശേഷിയേ ഉള്ളൂ. ഈ നിഷ്ക്രിയ ഊർജ്ജത്തിന്റെ ഒരു പ്രത്യേക ഭാഗം (ഏകദേശം 20%) മസ്തിഷ്ക-നാഡീവ്യവസ്ഥയിൽ മാത്രമേ അവബോധമാകൂ. അതിനാൽ, ചിത്തം എന്ന് വിളിക്കപ്പെടുന്ന അവബോധത്തിന്റെ ഫാക്കൽറ്റിക്ക് വിവരങ്ങൾ സംഭരിക്കാനുള്ള ശേഷി പരിമിതമാണ്. നിങ്ങളുടെ കമ്പ്യൂട്ടറിൽ അനന്തമായ വിവരങ്ങൾ(infinite information) സൂക്ഷിക്കാൻ കഴിയുമോ?

അതിനാൽ, അടിസ്ഥാന ഗുണങ്ങൾ(basic qualities) എന്ന് വിളിക്കപ്പെടുന്ന വിവരങ്ങളുടെ പൊതുവായ പ്രവണതകൾ(general tendencies) മാത്രമേ സംഭരിക്കപ്പെടുകയുള്ളൂ, സംഭരണ സംവിധാനത്തിന്റെ പരിമിതമായ കഴിവ് കാരണം നിർദ്ദിഷ്ട വിശദാംശങ്ങൾ(specific details) മായ്‌ക്കപ്പെടുന്നു. നിങ്ങളുടെ ജീവിതത്തിലെ ഏതൊരു സംഭവത്തിന്റെയും സത്തയാണ് ഗുണനിലവാരം(quality), അതേ ഗുണം നിരവധി സംഭവങ്ങളുടെ സത്തയായി(essence) തുടരാം. സംഭവങ്ങൾ കൂടുന്നതിനനുസരിച്ച് ഗുണനിലവാരത്തിന്റെ ശക്തിയും വർദ്ധിക്കുന്നു. ഈ സംഭവങ്ങളുടെ എല്ലാ വിശദാംശങ്ങളും മായ്‌ക്കപ്പെടുന്നു, കാരണം അവ പ്രാധാന്യമർഹിക്കുന്നില്ല, മാത്രമല്ല വളരെ ശക്തമായ പൊതുവായ അവശ്യ നിലവാരം മാത്രം സംഭരിക്കപ്പെടുകയും ചെയ്യുന്നു. അതിനാൽ, കഴിഞ്ഞ ജന്മത്തിലെ സംഭവങ്ങൾ ഈ ജന്മത്തിൽ ഓർക്കുന്നില്ല, എന്നാൽ, മുൻ ജന്മങ്ങളിലെ ശക്തമായ ഗുണങ്ങൾ(qualities) ഈ ജന്മത്തിലും തുടരുന്നു. ഉദാഹരണത്തിൻ, നിങ്ങളുടെ കുട്ടികളിൽ നിങ്ങൾ വളരെ ആകൃഷ്ടരായ മുൻ ജന്മങ്ങളിൽ നിരവധി സംഭവങ്ങൾ ഉണ്ടായേക്കാം. ആ സംഭവങ്ങളിലെല്ലാം നിങ്ങളുടെ കുട്ടികളോടുള്ള പൊതുഗുണം ആകർഷകമാണ്(fascination), ജനനങ്ങൾ കടന്നുപോകുമ്പോൾ അത് വളരെ ശക്തമായി. ഈ ജന്മത്തിൽ, നിങ്ങളുടെ വ്യക്തിപരമായ ആത്മാവിൽ നിന്ന് ആ സംഭവങ്ങളുടെ എല്ലാ വിശദാംശങ്ങളും മായ്‌ച്ചെങ്കിലും കുട്ടികളോടുള്ള ശക്തമായ ആകർഷണം നിങ്ങൾക്ക് ലഭിച്ചു. ദശലക്ഷക്കണക്കിന് ജന്മങ്ങളിലൂടെ നേടിയെടുത്ത എല്ലാ ശക്തമായ ഗുണങ്ങളുടെയും ഒരു കൂട്ടം (bundle of all the strong qualities) മാത്രമാണ് വ്യക്തിഗത ആത്മാവ്(individual soul). നിങ്ങളുടെ മുൻ ജന്മങ്ങൾ മൃഗങ്ങൾ, പക്ഷികൾ മുതലായവയാണെങ്കിൽ പോലും, കുട്ടികളോടുള്ള ആകർഷണം വളരെ അനിവാര്യമായിരുന്നു, അതിനാൽ, കുട്ടികളോടുള്ള ഈ ആകർഷണം എല്ലാ ഗുണങ്ങളിലും ഏറ്റവും ശക്തമായ ഗുണമാണ്, ഇത് ഇതുവരെ ആർക്കും മറികടക്കാൻ കഴിഞ്ഞില്ല, ഇക്കാരണത്താൽ, ഇത് സൃഷ്ടിയിൽ ഇതുവരെ ആരും ഈ ചക്രത്തെ തോൽപ്പിച്ചിട്ടില്ല എന്നർത്ഥം വരുന്ന 'അനാഹത ചക്രം’(‘Anaahata cakra’) എന്നാണ്. ഈ ചക്രം(wheel) കാരണം, ആത്മാവിന് ഈശ്വരനിൽ എത്താൻ കഴിയില്ലെന്ന് മാത്രമല്ല, കുട്ടികൾക്കായി പാപകരമായ പണം സമ്പാദിക്കുന്നതിലെ കഠിനമായ കുറ്റകൃത്യങ്ങളാൽ നരകത്തിലേക്ക് പോകുകയും ചെയ്യുന്നു.

 

6. കാരണ ശരീരവും (കാരണശരീരം/ causal body) മഹാകരണ ശരീരവും (മൂലകാരണ ശരീരം/ root causal body) വിശദമാക്കാമോ?

സ്വാമി മറുപടി പറഞ്ഞു:- കാരണ ശരീരം (causal body /Kaarana shariira) അജ്ഞതയാണ്(ignorance) (അവിദ്യ/ Avidyaa) അത് കാരണം ഈശ്വരനിൽ അടിച്ചേൽപ്പിച്ചിരിക്കുന്ന(superimposed) അയഥാർത്ഥ ലോകത്തെ(unreal world) തിരിച്ചറിയാൻ കഴിയില്ല. മഹാകാരണ ശരീരം (മഹാകാരണ ശരീരം/ Mahaakaarana shariira) മുകളിൽ പറഞ്ഞ അജ്ഞതയേക്കാൾ ശക്തമാണ്, ഇതിനെയാണ് ദൈവത്തിന്റെ യഥാർത്ഥ വിനോദത്തിന്(real entertainment) ഉത്തരവാദിയായ മായ(Maayaa) എന്ന് വിളിക്കുന്നത്. മുൻ ശരീരത്തെ രണ്ടാമത്തെ ശരീരം പൂർണ്ണമായി പിന്തുണയ്ക്കുന്നു. അല്ലായിരുന്നെങ്കിൽ ഈ സൃഷ്ടിയിൽ ഈശ്വരനെ സാക്ഷാത്കരിക്കാൻ(realisation of God)  ഈ മനുഷ്യന് ഒരു വിളക്ക് വെളിച്ചത്തിൻറെ സഹായത്തോടെ മാത്രം കഴിയുമായിരുന്നു

 

7. ഒരു മനുഷ്യാവതാരത്തിന്റെ ആത്മാവിൽ മാത്രം, ശരീരത്തിൽ മാത്രം, അല്ലെങ്കിൽ ആത്മാവും ശരീരവും എന്നിവയുമായി ഒരുമിച്ചു ദത്ത ലയിക്കുന്നത് തമ്മിലുള്ള വ്യത്യാസം എന്താണ്?

[ദത്ത (ദൈവം), അവതാരത്തിന്റെ ആത്മാവുമായി മാത്രം ലയിക്കുന്നത്, അവതാരത്തിന്റെ ശരീരത്തിൽ മാത്രം ലയിക്കുന്നത്, അല്ലെങ്കിൽ അവതാരത്തിന്റെ ആത്മാവിലും ശരീരത്തിലും ലയിക്കുന്നത് തമ്മിലുള്ള വ്യത്യാസം അങ്ങേയ്ക്കു വിശദീകരിക്കാമോ?]

സ്വാമി മറുപടി പറഞ്ഞു:- ദത്ത ഭഗവാൻ തിരഞ്ഞെടുത്ത ഒരു മനുഷ്യനുമായി(a selected human being) ലയിക്കുമ്പോൾ, അവനിൽ സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തിന് സൃഷ്ടിയുടെ നിയമങ്ങളാൽ നിയന്ത്രണങ്ങളൊന്നുമില്ല. സർവ്വശക്തനായതിനാൽ, സങ്കൽപ്പിക്കാനാവാത്ത ദൈവം ശരീരത്തിലും ആത്മാവിലും ലയിക്കുന്നു. സഹജീവികൾക്ക് അവതാരവുമായി സ്വതന്ത്രമായി ഇടകലരാൻ ശരീരത്തെ ദിവ്യവത്കരിക്കരുത്(not be divinized) എന്നതുപോലുള്ള ഒരു ആവശ്യം ഉണ്ടെങ്കിൽ, സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം ശരീരത്തിൽ നിന്ന് സ്വയം പിന്മാറുകയും ആത്മാവിൽ മാത്രം ഒതുങ്ങുകയും ചെയ്യുന്നു. കൃഷ്ണനെപ്പോലെയുള്ള മൃദുവായ ഒരു കുട്ടി ആ വലിയ കുന്ന് ഉയർത്തണം എന്നതുപോലുള്ള ആവശ്യമുണ്ടെങ്കിൽ, സങ്കൽപ്പിക്കാനാവാത്ത ദൈവം ആ കുന്ന് ഉയർത്താൻ ശരീരത്തിലേക്ക് വീണ്ടും സ്വയം പടരുന്നു(extends). ഇപ്രകാരം, സങ്കൽപ്പിക്കാനാവാത്ത ഈശ്വരൻ മുഴുവൻ മാധ്യമങ്ങളോടും(entire medium) കൂടി ലയിച്ചു, ആവശ്യങ്ങളെ അടിസ്ഥാനമാക്കി, അവിടുന്ന് ശരീരത്തിൽ നിന്ന് പിന്മാറുകയോ ആത്മാവിൽ നിന്ന് ശരീരത്തിലേക്ക് വ്യാപിക്കുകയോ ചെയ്യും.

 
 whatsnewContactSearch