home
Shri Datta Swami

Posted on: 03 Mar 2023

               

Malayalam »   English »  

ശ്രീമതി. ലക്ഷ്മി ലാവണ്യയുടെ മഹാഭാരതത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

[Translated by devotees]

1. ദൈവം മനുഷ്യരൂപത്തിൽ വന്നിട്ടും അർജുനന് ഭയം തോന്നിയത് എന്തുകൊണ്ട്?

[ശ്രീമതി. ലക്ഷ്മി ലാവണ്യ കെ ചോദിച്ചു: നമസ്തേ സ്വാമി. ഭഗവാൻ കൃഷ്ണൻ വിശ്വരൂപം കാണിച്ചപ്പോൾ ദൈവം മനുഷ്യനായി വന്നതിൽ സന്തോഷത്തിനുപകരം അർജ്ജുനന് എന്തിനാണ് ഭയം തോന്നിയത്.]

സ്വാമി മറുപടി പറഞ്ഞു:- ശ്രീ കൃഷ്ണന്റെ മനുഷ്യരൂപത്തിൽ അർജ്ജുനൻ ഉൾപ്പെടെ എല്ലാവരും സന്തുഷ്ടരായിരുന്നു. സങ്കൽപ്പിക്കാനാകാത്ത ദൈവത്തിന്റെ ആദ്യത്തെ ഊർജ്ജസ്വലമായ രൂപം(first energetic incarnation of unimaginable God) ഭഗവാൻ ദത്ത(God Datta) എന്ന് വിളിക്കുന്നു, ഒപ്പം അവുടുത്തെ എല്ലാ അവതാരങ്ങളും സൃഷ്ടികളും പ്രപഞ്ച ദർശനമായി(cosmic vision) പ്രത്യക്ഷപ്പെട്ടു, ക്ലൈമാക്സു് ലെവലിൽ തീവ്രമായ വികിരണങ്ങളുള്ള ഈ കാഴ്ച കാണുമ്പോൾ അർജുനൻ ഭയപ്പെടുകയും ചെയ്തു.

2. എന്തുകൊണ്ടാണ് അർജ്ജുനൻ ശ്രീ കൃഷ്ണനെ ദൈവമായി പൂർണ്ണമായും തിരിച്ചറിയാത്തത്?

[കുട്ടിക്കാലം മുതലേ ദ്രൗപദി വസ്ത്രാപഹരണം ഉൾപ്പെടെ നിരവധി അത്ഭുതങ്ങൾ കണ്ടിട്ടും ശ്രീ കൃഷ്ണനോടൊപ്പം ഇത്രയും സമയം ചെലവഴിച്ചിട്ടും എന്തുകൊണ്ടാണ് അർജ്ജുനൻ ശ്രീ കൃഷ്ണനെ ദൈവമായി തിരിച്ചറിഞ്ഞില്ല.]

സ്വാമി മറുപടി പറഞ്ഞു:- അക്കാലത്ത്, അദ്ഭുതങ്ങൾക്ക് ഒരു പ്രത്യേകതയും ഉണ്ടായിരുന്നില്ല, കാരണം നിരവധി ഭക്തർക്ക് അത്ഭുതങ്ങൾ ചെയ്യാൻ കഴിഞ്ഞിരുന്നു. ഭക്തന്മാരാലും അസുരന്മാരാലും അത്ഭുതങ്ങൾ സംഭവിക്കുന്നു. ദൈവത്തിന്റെ അവതാരത്തിന്റെ സ്റ്റാൻഡേർഡ് ഐഡന്റിറ്റി അടയാളമായി ആത്മീയ അറിവ്(spiritual knowledge) മാത്രമേ കണക്കാക്കപ്പെട്ടിരുന്നുള്ളൂ. വിശ്വദർശനം(cosmic vision) കണ്ടിട്ടും അർജ്ജുനൻ പല സംശയങ്ങളും ചോദിച്ചു. ജ്ഞാനം വളരെ പ്രധാനമാണ്, കാരണം അത് ഏതൊരു ആത്മാവിന്റെയും കാര്യത്തിൽ ആത്മീയ പരിശ്രമത്തിന്റെ യഥാർത്ഥ ദിശ നൽകുന്നു.

3. ഭീഷ്മരുടെയും ദ്രോണരുടെയും കഷ്ടപാടുകളിൽ ശ്രീ കൃഷ്ണൻ മാത്രമാണ് സഹായിച്ചതെന്ന് അറിയാമായിരുന്നിട്ടും അർജ്ജുനൻ എന്തുകൊണ്ട് അവർക്ക് മുൻഗണന നൽകി?

[എന്തുകൊണ്ടാണ് അർജുനൻ ഭീഷ്മർക്കും ദ്രോണർക്കും മുൻഗണന നൽകിയത്, അവരുടെ കഷ്ടപ്പാടുകളിൽ അവരെ സഹായിച്ചത് ഭഗവാൻ കൃഷ്ണൻ മാത്രമാണെന്ന് അര്ജുനന് അറിയാമായിരുന്നിട്ടും. എന്തുകൊണ്ടാണ് കൃഷ്ണൻ പാണ്ഡവരിൽ അർജുനനാണെന്ന് പറഞ്ഞത്.]

സ്വാമി മറുപടി പറഞ്ഞു:- ഭീഷ്മരെയും ദ്രോണരെയും കൊല്ലുന്നതിനേക്കാൾ ശ്രീ കൃഷ്ണനെ കൊല്ലാനാണ് അർജ്ജുനൻ മുൻഗണന നൽകിയതെന്ന തെറ്റായ ബോധത്തോടെയാണ് താങ്കളുടെ ചോദ്യം. ഭീഷ്മരും ദ്രോണരും യുദ്ധത്തിൽ  കൊല്ലപ്പെടേണ്ടിവരുന്നു, ആദ്യത്തേത് മുത്തച്ഛനും രണ്ടാമൻ അവന്റെ ഗുരുവുമായിരുന്നു. ശ്രീ കൃഷ്ണൻ അർജ്ജുനനുമായി വളരെ ആഴത്തിലുള്ള ബന്ധം പുലർത്തുന്നു, കാരണം ഇരുവരും മുൻ ജന്മത്തിൽ യഥാക്രമം നാരായണനെന്നും നരനെന്നും(Narayana and Nara) വിളിക്കപ്പെടുന്ന മുനികളായിരുന്നു. ഈ പ്രസ്താവന അർജ്ജുനനോടുള്ള പരമമായ സ്നേഹത്തെ കാണിക്കുന്നു, മറ്റൊന്നും അർത്ഥമാക്കുന്നില്ല.

4. എന്തുകൊണ്ടാണ് കുരുക്ഷേത്രയുദ്ധം വരെ ഭഗവാൻ കൃഷ്ണൻ അർജ്ജുനനോട് ജ്ഞാനം ഉപദേശിക്കാതിരുന്നത്?

സ്വാമി മറുപടി പറഞ്ഞു:- രണ്ടുപേരും മുമ്പ് ഋഷിമാരായിരുന്നതിനാൽ അതിന്റെ ആവശ്യമില്ല. അർജുനൻ അജ്ഞനായ ഒരു വ്യക്തിയുടെ വേഷത്തിൽ അഭിനയിച്ചു, മുഴുവൻ മനുഷ്യരുടെയും ക്ഷേമത്തിനായി തന്റെ റോളനുസരിച്ച് സംശയങ്ങൾ ചോദിച്ചു.

5. ദൈവം കൃഷ്ണനായി മനുഷ്യരൂപത്തിൽ തന്റെ മുമ്പിൽ ഉണ്ടായിരുന്നിട്ടും അർജ്ജുനൻ ശിവനുവേണ്ടി തപസ്സുചെയ്തത് എന്തുകൊണ്ട്?

സ്വാമി മറുപടി പറഞ്ഞു:- ഇത് മനുഷ്യ ഭക്തരുടെ ന്യൂനതയെ സൂചിപ്പിക്കുന്നു. സാധാരണ മനുഷ്യ മാധ്യമങ്ങൾ തമ്മിലുള്ള വികർഷണത്തെ അടിസ്ഥാനമാക്കിയുള്ള അഹങ്കാരവും അസൂയയും നിമിത്തം മനുഷ്യ ഭക്തർ മനുഷ്യാവതാരത്തിനെതിരെ(human incarnation)  വികര്ഷിക്കപെടുന്നു. രണ്ട് വ്യത്യസ്ത മാധ്യമങ്ങൾ തമ്മിലുള്ള ആകർഷണം (ഭഗവാൻ ശിവൻ ഒരു ഊർജ്ജസ്വലമായ രൂപവും(energetic form) അർജുനൻ ഒരു മനുഷ്യരൂപവുമാണ്) കാരണം ഒരു മനുഷ്യ ഭക്തൻ എപ്പോഴും ഭഗവാൻ ശിവനെപ്പോലെയുള്ള ഊർജ്ജസ്വലമായ അവതാരങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നു.

6. എന്തുകൊണ്ടാണ് ഭഗവാൻ ശിവന്റെ രൂപത്തിൽ അർജ്ജുനനെ പരീക്ഷിച്ചത്, പക്ഷേ വിഷ്ണുവിനെ പരീക്ഷിക്കാതിരുന്നത്?

[അർജ്ജുനൻ അടുത്ത ജന്മത്തിൽ കണ്ണപ്പനായി, എന്തിനാണ് ദൈവം അവനെ പ്രതിമയുടെ രൂപത്തിലും (ശിവലിംഗം) ശിവന്റെ രൂപത്തിലും പരീക്ഷിച്ചത് വിഷ്ണുവിന്റെ രൂപത്തിൽ പരീക്ഷിച്ചില്ല. നന്ദി സ്വാമി.]

സ്വാമി മറുപടി പറഞ്ഞു:- അർജ്ജുനൻ കഴിഞ്ഞ ജന്മത്തിൽ ഏറ്റവും ശക്തമായ പാശുപതാസ്ത്രം നേടുന്നതിനായി ഭഗവാൻ ശിവനെ ആരാധിച്ചു, അതിനാൽ, അവന്റെ ആരാധന ഫലം കാംക്ഷിക്കുന്നതായിരുന്നു. അടുത്ത ജന്മത്തിൽ, വേട്ടക്കാരനായ കണ്ണപ്പനായി, ദൈവത്തിൽ നിന്ന് ഒരു ഫലവും ആഗ്രഹിക്കാത്ത നിവൃത്തി(Nivrutti) പാതയിൽ ഭഗവാൻ ശിവൻ അവനെ പരീക്ഷിച്ചു. അടുത്ത ജന്മത്തിൽ നിവൃത്തിയുടെ വഴിയിലൂടെ അർജ്ജുനൻ ശുദ്ധീകരിക്കപ്പെട്ടു. പിന്നീട് വിവേകാനന്ദനായി ജനിച്ച അർജ്ജുനൻ മനുഷ്യാവതാരത്തെക്കുറിച്ചുള്ള സംശയവുമായി തുടർന്നു. അവസാന നിമിഷങ്ങളിൽ വിവേകാനന്ദൻ പരമഹംസനെ(Pramahamsa) ദൈവത്തിന്റെ മനുഷ്യാവതാരമായി അംഗീകരിക്കുകയും പരമമായ മോക്ഷം നേടുകയും ചെയ്തു. വിവേകാനന്ദന്റെ അന്തിമ ജന്മത്തിൽ അദ്ദേഹം കർമ്മയോഗത്തിന്റെ(karma yoga) പാരമ്യ തലം ചെയ്തു എന്നത് ശ്രദ്ധിക്കേണ്ടതാണ്. അദ്ദേഹം ലോകമെമ്പാടും ആത്മീയ വിജ്ഞാനം (കർമ സംന്യാസം, karma samnyasa) പ്രചരിപ്പിച്ചു. ശ്രീരാമകൃഷ്ണ പരമഹംസരുടെ ദൈവിക ദൗത്യത്തിനായി തന്റെ ദിവ്യപ്രഭാഷണങ്ങളിലൂടെ സമ്പാദിച്ച എല്ലാ ധനവും ത്യജിച്ചുകൊണ്ട്(sacrificing) അദ്ദേഹം കർമ്മ ഫല ത്യാഗവും(karma phala tyaga) ചെയ്തു.

 
 whatsnewContactSearch