home
Shri Datta Swami

 18 Jun 2023

 

Malayalam »   English »  

മിസ്സ്‌. ഭാനു സാമ്യക്യയുടെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

[Translated by devotees of Swami]

1. ഒരു ഫലവും നൽകാത്ത വിനോദത്തിന്റെ പ്രയോജനം എന്താണ്?

[മിസ്സ്‌. ഭാനു സാമ്യക്യ ചോദിച്ചു: പാദനമസ്കാരം സ്വാമി, അങ്ങയുടെ ഒരു പ്രഭാഷണത്തിൽ അങ്ങ് പറഞ്ഞു- "ലാഭനഷ്ടങ്ങളോടുള്ള ആസക്തി (attachment) ഇല്ലാതെ വിനോദത്തിനായി പ്രവർത്തിക്കാനുള്ള മനോഭാവം നിങ്ങൾ വളർത്തിയെടുത്താൽ, നിങ്ങൾ ഒരിക്കലും മടിയനാകില്ല". എന്നാൽ ഒരു ഫലവും നൽകാത്ത വിനോദം (entertainment) കൊണ്ട് എന്ത് പ്രയോജനം? ഇത് ടൈംപാസിന് (time pass) തുല്യമല്ലേ? ഒരാൾ വിനോദത്തിനായി മാത്രം പ്രവർത്തിക്കണോ? എന്റെ ധാരണ ശരിയാക്കാൻ ദയവായി എന്നെ നയിക്കൂ. - അങ്ങയുടെ ദിവ്യ താമര പാദങ്ങളിൽ, ഭാനു സാമ്യക്യ.]

സ്വാമി മറുപടി പറഞ്ഞു:- ദൈവം ഈ പ്രപഞ്ചത്തെയും സൃഷ്ടിച്ചത് വിനോദത്തിന് വേണ്ടിയാണ്. അന്തിമഫലം ലഭിക്കാതെ അവിടുന്ന് സമയം പാഴാക്കി എന്നാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്? ആത്മാവിന് ഒന്നും നേടാൻ ആവശ്യമില്ലാത്തപ്പോൾ, അത്തരമൊരു ആത്മാവും ഒന്നിനോടും ആസക്തി (attachment) കൂടാതെ ജീവിതത്തിൽ വിനോദിക്കുന്നു. സാധാരണ ആത്മാവ് അജ്ഞനും ലൗകിക കാര്യങ്ങളിൽ ആസക്തനുമാണ് (ignorant and attached to worldly things). നിങ്ങൾ പ്രബുദ്ധമായ ആത്മാവിനെ (enlightened soul) ഉപയോഗശൂന്യമായും അജ്ഞാനിയായ ആത്മാവിനെ പ്രബുദ്ധമായും എടുക്കുന്നു. അന്ധരായ ആളുകളുടെ മാനദണ്ഡങ്ങൾ ഉപയോഗിച്ച്, നിങ്ങൾ സൂര്യപ്രകാശത്തിന്റെ തീവ്രത കണക്കാക്കുന്നു!

2. അഹല്യയുടെയും പാർവതിയുടെയും നിഷ്ക്രിയത്വം (inertness) തമ്മിലുള്ള വ്യത്യാസം എന്താണ്?

[രാമദേവന്റെ സ്പർശനത്താൽ കല്ല് സ്വഭാവത്തിൽ (inert nature) നിന്ന് അഹല്യ മനുഷ്യയായി മാറുന്നുവെന്ന് പറയപ്പെടുന്നു. പാർവതി ദേവി മല സ്വഭാവമുള്ളവളാണെന്നും (inert nature) സ്തുതിക്കപ്പെടുന്നു. അവരുടെ നിഷ്ക്രിയത്വത്തിന്റെ വ്യത്യാസം എന്താണ്? പാർവതി ദേവി ജഡത്വത്തിന്റെ ഗുണത്താൽ ഏറ്റവും ഉയർന്ന ഭക്തയാണെന്ന് പറയുമ്പോൾ അഹല്യ സാധാരണക്കാരനാകാൻ ജഡത്വം (inertness) ഉപേക്ഷിക്കേണ്ടി വന്നു? അവരുടെ നിഷ്ക്രിയത്വത്തിൽ എന്താണ് വ്യത്യാസം? എന്റെ ചെറിയ ധാരണയിൽ എന്തെങ്കിലും അടിസ്ഥാനപരമായ തെറ്റ് ഉണ്ടെങ്കിൽ ദയവായി എന്നോട് ക്ഷമിക്കൂ, ശരിയായ ധാരണയിലേക്ക് എന്നെ നയിക്കൂ.]

സ്വാമി മറുപടി പറഞ്ഞു:- പാർവതിയുടെ നിഷ്ക്രിയത്വം നല്ല ദിശയിലേക്കാണ്. തന്റെ പാപപ്രകൃതിക്ക് ഗൗതമമുനി നൽകിയ ശാപത്താൽ അഹല്യയ്ക്ക് ജഡത്വം (inertness) ലഭിച്ചു. കാർക്കശ്യത്തിന് (Rigidity) നല്ലതും ചീത്തയുമായ വശങ്ങളുണ്ട്. പാർവതിയുടെ കഠിനമായ തപസ്സ് പോലെ നല്ല ജോലിയിലെ കാർക്കശ്യം എപ്പോഴും വിലമതിക്കപ്പെടുന്നു. ദുര്യോധനന്റെയും രാവണന്റെയും കാര്യത്തിലെന്നപോലെ മോശമായ ദിശയിലുള്ള കാർക്കശ്യം ദൈവം ശിക്ഷിക്കുന്നു. അഹല്യയുടെ കാര്യത്തിൽ ജഡത്വം (inertness) ശാപം മൂലമായതിനാൽ, അവൾക്ക് നൽകിയ ശാപം ഭഗവാൻ രാമൻ റദ്ദാക്കിയില്ലെങ്കിൽ അവൾക്ക് സാധാരണയാകാൻ കഴിയില്ല. പാർവതിയുടെ കാര്യത്തിൽ, അതേ നിഷ്ക്രിയ സ്വഭാവം അല്ലെങ്കിൽ കാർക്കശ്യം (rigidity) അവളെ വിവാഹം കഴിക്കാൻ ദൈവത്തെ പ്രേരിപ്പിച്ചു. സ്വഭാവം പ്രധാനമല്ല, ദിശയാണ് പ്രധാനം.

3. കർത്താവായ യേശു എണ്ണമറ്റ രോഗശാന്തികൾ നടത്തിയെങ്കിലും അവിടുത്തെ ശിഷ്യനായ ലിറ്റിൽ ജെയിംസിനെ (Little James) സുഖപ്പെടുത്തിയില്ല. എന്തുകൊണ്ട്?

[കർത്താവായ യേശു തന്റെ ജീവിതത്തിലുടനീളം എണ്ണമറ്റ രോഗശാന്തികളും അത്ഭുതങ്ങളും ചെയ്തിട്ടുണ്ട്, എന്നാൽ ശാരീരിക വൈകല്യമുള്ള തന്റെ ശിഷ്യനായ ലിറ്റിൽ ജെയിംസിനെ സുഖപ്പെടുത്തിയില്ല. ഇത് ശരിക്കും സത്യമാണോ? ഇതിൽ നിന്ന് പഠിക്കേണ്ട ആത്മീയ പാഠം എന്താണ്?]

സ്വാമി മറുപടി പറഞ്ഞു:- ഒരു യഥാർത്ഥ ശിഷ്യൻ ഒരിക്കലും സ്വാർത്ഥ സുഖം ആഗ്രഹിക്കുന്നില്ല. സ്വന്തം ഭൂതകാല കർമ്മങ്ങൾക്ക് ദൈവത്തിന്റെ വിധി നൽകുന്ന ശിക്ഷ ആത്മാവ് അനുഭവിക്കണമെന്നു കരുതുന്ന അത്തരമൊരു ഭക്തനെക്കുറിച്ച് ദൈവത്തിന് എല്ലായ്പ്പോഴും നല്ല മതിപ്പുണ്ട്.

4. അങ്ങ് സൂചിപ്പിച്ച ഇനിപ്പറയുന്ന കഥ ശരിയായ കോണിൽ എങ്ങനെ കാണാനാകും?

[അങ്ങ് വാരണാസിയിലേക്ക് യാത്ര ചെയ്യുന്ന 2 സുഹൃത്തുക്കളുടെ കഥ പറഞ്ഞു. ആ കഥയിൽ പ്രായോഗികമായി ഭഗവാൻ ശിവനെ ആരാധിച്ചവൻ നരകത്തിൽ പോയത് അവന്റെ മനസ്സ് ഒരു വേശ്യയിലേക്ക് ആകർഷിക്കപ്പെട്ടതുകൊണ്ടാണ്. എന്നാൽ വേശ്യയുടെ കൂടെയുള്ള ആൾ ദൈവത്തോടുള്ള മാനസികമായ അടുപ്പം നിമിത്തം പരമശിവന്റെ വാസസ്ഥലത്തേക്ക് പോയി. ഇപ്പോൾ ഈ കഥ ഇനി പറയുന്ന ആശയത്തെ ലംഘിക്കുന്നു- "ഫലം പ്രാക്ടീസിൽ മാത്രമേ വരുന്നുള്ളൂ, പക്ഷേ സിദ്ധാന്തത്തിനല്ല". ഈ കഥയെ എങ്ങനെയാണ് ശരിയായ കോണിൽ കാണുന്നത്?]

സ്വാമി മറുപടി പറഞ്ഞു:- ആത്മാവ് ദൈവത്തിന്റെ സമകാലിക മനുഷ്യാവതാരത്തെ ആരാധിച്ചില്ല, മറിച്ച് ദൈവത്തിന്റെ ഒരു പ്രതിനിധി മാതൃകയെ ആരാധിച്ചു, അത് ദൈവസേവനമായി പറയാനാവില്ല. വേശ്യയുടെ കൂടെയുണ്ടായിരുന്ന ഭക്തന്റെ കാര്യത്തിൽ, അവന്റെ മനസ്സ് വേശ്യയിൽ നിന്ന് വേർപെടുത്തി (detached), അത്തരമൊരു നിഷേധാത്മക അന്തരീക്ഷത്തിലും ദൈവത്തോട് ചേർന്നുനിന്നു! ഇതാണ് ലോകത്തിൽ നിന്നുള്ള യഥാർത്ഥ വിരക്തി (detachment). വിരക്തി എന്നാൽ ലൗകിക ബന്ധനങ്ങളുടെ അഭാവം എന്നല്ല അർത്ഥമാക്കുന്നത്, ആത്മാവ് ലൗകിക ബന്ധനങ്ങളാൽ ചുറ്റപ്പെട്ടിട്ടുണ്ടെങ്കിലും ലൗകിക ബന്ധനങ്ങളോടുള്ള അഭിനിവേശമില്ലായ്മയാണ് (detachment).

★ ★ ★ ★ ★

 
 whatsnewContactSearch