home
Shri Datta Swami

 20 Jul 2023

 

Malayalam »   English »  

മിസ്സ്‌. ഭാനു സാമിക്യയുടെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

[Translated by devotees of Swami]

മിസ്സ്‌. ഭാനു സാമിക്യ ചോദിച്ചു:

1. പാദനമസ്കാരം സ്വാമി, "ദൈവത്തെ വേണമെങ്കിൽ നിങ്ങൾ ദൈവത്തിന് അർഹനാണ്" എന്ന പ്രസ്താവന ശരിയാണോ?

സ്വാമി മറുപടി പറഞ്ഞു:- ഇത് ശരിയായ ആശയമല്ല, കാരണം ഒരു ആവശ്യവുമില്ലാതെ ആകർഷണത്താൽ ദൈവത്തെ പിന്തുടരുന്നതാണ് ഏറ്റവും നല്ല ഭക്തി. ആവശ്യാധിഷ്ഠിത ഭക്തി (Need based devotion) വ്യാജവും ഏറ്റവും മോശവുമാണ്.

2. തന്റെ ആത്മീയ പുരോഗതിയെക്കുറിച്ച് ഒരു ഭക്തൻ സദ്ഗുരുവിനോട് ചോദിക്കണോ?

സ്വാമി മറുപടി പറഞ്ഞു:- ചോദിക്കുക എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? നിങ്ങളുടെ ആത്മീയ പാതയുടെ ഘട്ടം നിങ്ങൾക്ക് വിശദീകരിക്കാനും യഥാർത്ഥ ഘട്ടത്തെക്കുറിച്ച് സദ്ഗുരുവിൽ നിന്ന് മാർഗനിർദേശം നേടാനും കഴിയും, അത് വളരെ ഉയർന്നതാണെന്ന് നിങ്ങൾ കരുതുന്നുണ്ടാകാം.

3. വൈകാരികമായ ചാഞ്ചാട്ടത്തിന്റെ (fluctuations) കാരണം മനസ്സിന്റെ നിയന്ത്രണമില്ലായ്മയാണോ അതോ ദൈവത്തിലുള്ള വിശ്വാസമില്ലായ്മയാണോ?

[എന്റെ വൈകാരിക ചാഞ്ചാട്ടം ഒരു റോളർ-കോസ്റ്റർ റൈഡ് പോലെയാണ്, എനിക്ക് അവയെ നിയന്ത്രിക്കാൻ കഴിയുന്നില്ല. അത് മനസ്സിന്റെ നിയന്ത്രണമില്ലായ്മയോ ദൈവവിശ്വാസമില്ലായ്മയോ? എനിക്ക് മാറ്റാൻ കഴിയാത്ത ഒന്നായി ഞാൻ അതിനെ അംഗീകരിക്കണോ?]

സ്വാമി മറുപടി പറഞ്ഞു:- ഏതെങ്കിലും ഒന്ന് അല്ലെങ്കിൽ രണ്ടു പോലും സാധ്യമാണ്. ആത്മീയ ജ്ഞാനം കൂടുതൽ വ്യക്തതയോടെ പഠിച്ച് കൂടുതൽ ആഴത്തിലേക്ക് പോകുന്നതിലൂടെ നിങ്ങൾക്ക് ഇത് മാറ്റാനാകും. നിങ്ങൾ എല്ലാ ആശയങ്ങളും അറിഞ്ഞിരിക്കണം മാത്രമല്ല ക്ലൈമാക്സ് വ്യക്തതയോടെ ഓരോ ആശയവും അറിഞ്ഞിരിക്കണം. എങ്കിൽ മാത്രമേ ഈ രോഗം ഇല്ലാതാകൂ.

4. ഒരു ആത്മാവിന് അഹംഭാവം, അസൂയ, സ്വാർത്ഥത എന്നിവയെ മറികടക്കാൻ കഴിയുമോ?

[അഹങ്കാരവും അസൂയയും സ്വാർത്ഥതയും മറികടക്കാൻ എന്നെപ്പോലുള്ള ഒരു ആത്മാവിന് കഴിയുമോ?

i. ഈ 3 മോശം ഗുണങ്ങളെ തരണം ചെയ്യാനും എന്നെത്തന്നെ നിരീക്ഷിക്കാനും ഞാൻ പരിശ്രമിക്കണോ?

ii. ഞാൻ ശ്രമങ്ങൾ നടത്തേണ്ടതുണ്ടോ, എന്തെങ്കിലും പരിവർത്തനം പ്രതീക്ഷിക്കേണ്ടതുണ്ടോ?

iii. എന്റെ സ്വയം നവീകരണത്തെക്കുറിച്ച് ഞാൻ വിഷമിക്കേണ്ടതില്ലേ, ദൈവത്തെ മാത്രം സേവിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടോ?]

സ്വാമി മറുപടി പറഞ്ഞു:- ദൈവത്തിലുള്ള പൂർണ്ണമായ ഏകാഗ്രതയാണ് ഏറ്റവും ഉത്തമവും ഏകവുമായ ഔഷധം. ദൈവത്തിലുള്ള ഏകാഗ്രത ദുർബലമാകുമ്പോൾ, ഈ പ്രശ്നങ്ങളെല്ലാം മുളപൊട്ടുന്നു. ദൈവത്തോടുള്ള ക്ലൈമാക്സ് ആകർഷണം മൂലം വികാസം പ്രാപിക്കുന്ന ഏറ്റവും ഉയർന്ന ഏകാഗ്രതയാണ് ഏറ്റവും മികച്ച പരിഹാരം. ഈശ്വരനല്ലാതെ മറ്റൊന്നിനെക്കുറിച്ചും നിങ്ങൾക്ക് ബോധമില്ലാതിരിക്കുമ്പോൾ, ഈ പ്രശ്നങ്ങൾ ഒരിക്കലും ജനിക്കില്ല. ഈ പ്രശ്നങ്ങൾ നിലവിലുണ്ടെങ്കിൽ, നിങ്ങൾ പാരമ്യത്തിൽ എത്തിയിട്ടില്ലെന്ന് തിരിച്ചറിയുക. അതിനാൽ, അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ ഭക്തി മെച്ചപ്പെടുത്താൻ നിങ്ങൾ ശ്രമിക്കണം, അങ്ങനെ ഈ പ്രശ്ന-പ്രേതങ്ങളെല്ലാം (problem-ghosts) ആവി പോലെ സ്വയം അപ്രത്യക്ഷമാകും.

5. ഒരു ഭക്തന് ദൈവത്തിന്റെ സമകാലിക മനുഷ്യാവതാരത്തെ (contemporary human incarnation of God) ദൈവഹിതത്താൽ മാത്രമേ സേവിക്കാൻ കഴിയൂ എന്നത് ശരിയാണോ?

[ഒരു ഭക്തന് ദൈവത്തിന്റെ സമകാലിക മനുഷ്യാവതാരത്തെ സേവിക്കാൻ ദൈവഹിതത്താൽ മാത്രമേ കഴിയൂ എന്നത് ശരിയാണോ? ഒരു ഭക്തന് ദൈവസേവനത്തിന് എന്തെങ്കിലും നിയന്ത്രണമുണ്ടോ, അതായത്, ഭക്തൻ ആഗ്രഹിക്കുന്നിടത്തോളം കാലം ഒരു ഭക്തന് ദൈവത്തെ സേവിക്കാൻ കഴിയുമോ? അതോ ഒരു ഭക്തൻ എത്ര ദിവസം തന്നെ സേവിക്കണമെന്ന് തീരുമാനിക്കുന്നത് ദൈവമാണോ?]

സ്വാമി മറുപടി പറഞ്ഞു:- ദൈവത്തിന് ഇക്കാര്യത്തിൽ യാതൊരു പങ്കുമില്ല. ആകർഷണവും ആരാധനയും ഭക്തന്റെ ഭാഗത്തുനിന്നുണ്ടാകണം. വളരെ അടിസ്ഥാനപരമായ ഒരു കാര്യം, ഭക്തനാണ് ആവശ്യം ഉള്ളത്, ദൈവത്തിനല്ല. ഭക്തരുടെ വോട്ട് നേടാൻ ദൈവം ഒരു ആത്മീയ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുന്നില്ല. വാസ്‌തവത്തിൽ, ഭക്തന് തന്നോടുള്ള അവന്റെ/അവളുടെ സമീപനത്തെ തടസ്സപ്പെടുത്താൻ ദൈവം തടസ്സങ്ങൾ സൃഷ്ടിക്കുന്നു. ആ തടസ്സങ്ങളെല്ലാം മറികടന്ന് ഈശ്വരനെ സമീപിക്കുകയാണ് ഭക്തൻ ചെയ്യേണ്ടത്. വാസ്തവത്തിൽ, ദൈവം മനുഷ്യാവതാരമായി ഇറങ്ങിവരുന്നത്, ചില ഉന്നത ഭക്തർ ദൈവത്തോട് മനുഷ്യരൂപത്തിൽ ഇറങ്ങിവരാൻ പ്രാർത്ഥിക്കുന്നതിനാലാണ്, അവർക്ക് ദൈവത്തെ കാണാനും സംസാരിക്കാനും സ്പർശിക്കാനും അവനോടൊത്ത് ജീവിക്കാനും കഴിയും. ഇത്തരം ഗൌരവമുള്ള പ്രാർത്ഥനകൾ കൊണ്ട് മാത്രമാണ് ദൈവം മനുഷ്യരൂപത്തിൽ ഇറങ്ങുന്നത്. അതിനാൽ, എല്ലാ താൽപ്പര്യങ്ങളും ഭക്തന്റെ ഭാഗത്തുനിന്നായിരിക്കണം, അല്ലാതെ ദൈവത്തിന്റെ ഭാഗത്തുനിന്നല്ല. ഭക്തൻ അവന്റെ/അവളുടെ ഭക്തി സജീവവും ശക്തിയും ഉള്ളിടത്തോളം സേവനം ചെയ്യുന്നു. ഭക്തി ദുർബ്ബലമാകുകയോ നിർജ്ജീവമാവുകയോ ചെയ്തുകഴിഞ്ഞാൽ, ആ സേവനം തന്നെ അപ്രത്യക്ഷമാകാൻ തുടങ്ങും. അതിനാൽ, ദൈവത്തെ സേവിക്കുന്നതിന് നിയമങ്ങളും നിയന്ത്രണങ്ങളും ഇല്ല. ഈ പോയിന്റുകളെല്ലാം പൊതുവെ ഭക്തർക്ക് (devotees in general) ബാധകമാണ്, അസാധാരണ ഭക്തർക്ക് (exceptional devotees) അല്ല.

6. മനസ്സിന്റെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനുള്ള സാധ്യത എപ്പോഴും ആത്മാവിന് ഉണ്ടാകുമോ? ആത്മീയ പാതയിൽ ശരിയായ ദിശയിൽ അത് എങ്ങനെ ഉപയോഗിക്കാം?

സ്വാമി മറുപടി പറഞ്ഞു:- മനസ്സിനെ നിയന്ത്രിക്കാത്തിടത്തോളം അത് ആത്മീയ പാതയിൽ ഉപയോഗിക്കാൻ കഴിയില്ല. പൂർണ്ണവും ആഴമേറിയതുമായ ജ്ഞാനത്തിന്റെ അഭാവം നിമിത്തം അനിയന്ത്രിതമായ മനസ്സ് ഉണ്ടാകുന്നു. മനസ്സ് എപ്പോഴും വികാരത്തോടൊപ്പമാണ് (emotion). ബുദ്ധി (Intelligence) എപ്പോഴും വിശകലനത്തോടൊപ്പമാണ് (analysis). മനസ്സ് എപ്പോഴും ബുദ്ധിയുമായി ബന്ധപ്പെട്ടിരിക്കണം. മനസ്സ് മാത്രം സജീവമായാൽ, അന്ധമായ വികാരമാണ് ഫലം. മനസ്സ് വാഹനത്തിന്റെ സ്റ്റിയറിംഗ് വീൽ പോലെയും ബുദ്ധി ഡ്രൈവറെപ്പോലെയുമാണ്. വാഹനത്തിന്റെയും യാത്രയുടെയും സുരക്ഷ ബുദ്ധിയെ മാത്രം ആശ്രയിച്ചിരിക്കുന്നു. കൃഷ്ണൻ സാരഥിയായും അർജ്ജുനൻ രഥത്തിന്റെ ഉടമയായും നിൽക്കുന്ന ഫോട്ടോ കണ്ടാൽ നമ്മൾക്ക് ഡ്രൈവറുടെ പ്രാധാന്യം മനസ്സിലാക്കാം.

★ ★ ★ ★ ★

 
 whatsnewContactSearch