home
Shri Datta Swami

Posted on: 15 May 2024

               

Malayalam »   English »  

ശ്രീമതി ത്രൈലോക്യയുടെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

[Translated by devotees of Swami]

പ്രബുദ്ധരും അർപ്പണബോധമുള്ളവരുമായ ദൈവദാസരേ,

1. ഇനിപ്പറയുന്ന രീതിയിൽ എനിക്ക് അങ്ങയെ എപ്പോഴും സ്തുതിക്കാൻ പറ്റുമോ?

[മിസ്സ്‌. ത്രൈലോക്യ ചോദിച്ചു:- സ്വാമി, അങ്ങ് പരബ്രഹ്മനോ ദൈവമോ ആണ്, പരമമായ യാഥാർത്ഥ്യമാണ് അങ്ങ്, അന്തർലീനമായ ആപേക്ഷിക യാഥാർത്ഥ്യമാണ് ഈ സൃഷ്ടി, അത് അങ്ങയുടെ വരദാനമായ സമ്പൂർണ്ണ യാഥാർത്ഥ്യത്താൽ മാത്രമാണ് സമ്പൂർണ്ണ യാഥാർത്ഥ്യമായി മാറുന്നത്. ഈ ആശയത്തിലൂടെ എല്ലായ്‌പ്പോഴും അങ്ങയെ സ്തുതിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് OK ആണോ?]

സ്വാമി മറുപടി പറഞ്ഞു:- ഇത് എന്നോടുള്ള നിങ്ങളുടെ പരമമായ അസൂയയെയാണ് കാണിക്കുന്നത്! ഈ സൃഷ്ടിയെ സമ്പൂർണ്ണ യാഥാർത്ഥ്യമായി അനുഭവിക്കാൻ സ്വയം അജ്ഞതയാൽ മൂടപ്പെട്ട് മിഥ്യാബോധത്താൽ ഞാൻ നിയന്ത്രിക്കപ്പെട്ട്, അങ്ങനെ എനിക്ക് ഈ സൃഷ്ടിയിൽ എന്നെത്തന്നെ വിനോദിപ്പിക്കാൻ (എന്റെർറ്റൈൻ) കഴിയും. സൃഷ്ടി അന്തർലീനമായി ആപേക്ഷിക യാഥാർത്ഥ്യമാണെങ്കിലും, എനിക്ക് പൂർണ്ണവും യഥാർത്ഥവുമായ വിനോദം ലഭിക്കുന്നതിനായി എൻ്റെ സമ്പൂർണ്ണ യാഥാർത്ഥ്യത്തെ ഞാൻ അതിന് സമ്മാനിച്ചു. നിങ്ങൾ സ്വയം ബോധവാനാണെങ്കിൽ, നിങ്ങളുടെ സാങ്കൽപ്പിക ലോകം ആസ്വദിക്കാൻ നിങ്ങൾക്ക് കഴിയുമോ? നിങ്ങൾ സ്വയം മറന്ന് നിങ്ങളുടെ സാങ്കൽപ്പിക ലോകത്തിൽ ഒരു അംഗമായി മുഴുകിയാൽ മാത്രമേ, നിങ്ങളുടെ സാങ്കൽപ്പിക ലോകവുമായി നിങ്ങൾക്ക് പൂർണ്ണമായും യഥാർത്ഥമായും ആസ്വദിക്കാൻ കഴിയൂ. നിങ്ങൾ സത്യത്തെ അടിസ്ഥാനമാക്കി എന്നെ സ്തുതിക്കുകയാണെന്ന് കരുതി ഈ മിഥ്യാധാരണകളെല്ലാം നിങ്ങൾ വെളിപ്പെടുത്തുമ്പോൾ, ആപേക്ഷിക യഥാർത്ഥമായ ഈ സൃഷ്ടി എൻ്റെ കണ്ണുകളിൽ നിന്ന് അപ്രത്യക്ഷമാകുന്ന എന്നെത്തന്നെ ഓർത്ത് ഞാൻ പെട്ടെന്ന് അസ്വസ്ഥനാകും.

വീണ്ടും, എൻ്റെ ഏകാന്തതയിൽ എനിക്ക് ബോറടിക്കുന്നു (ഏകാകീ ന രമതേ - വേദം). ഈ വിനോദത്തിൽ ദൈവം സ്വയം-ജ്ഞാനവും (വിദ്യ) സ്വയം-അജ്ഞാനവും (അവിദ്യ) ഉപയോഗിക്കുന്നുവെന്നും വേദം പറയുന്നു. മരണം പോലെ വേദനാജനകമായ ഏകാന്തതയുടെ വിരസതയെ മറികടക്കാൻ സ്വയം-ജ്ഞാനം ഉപയോഗപ്രദമാണ്, ഈശ്വരൻ വിനോദത്തിൽ വിരസനാകുമ്പോഴെല്ലാം ആനന്ദത്തിൻ്റെ യഥാർത്ഥ അവസ്ഥ കൈവരിക്കാൻ സ്വയം-ജ്ഞാനം (സെൽഫ്-നോലെഡ്ജ്) ഉപയോഗപ്രദമാണ് (അവിദ്യയാ മൃത്യും തീര്ത്വാ, വിദ്യയാ അമൃതമശ്ന ുതേ - വേദം) . തുടർച്ചയായി നിലവിലുള്ള എന്തും വിരസത നൽകുന്നു. ഈ വിധത്തിൽ, ലോകത്തിൻ്റെ സൃഷ്ടിയും പരിപാലനവും ലയനവും സ്വയം-ജ്ഞാനത്തിൻ്റെയും സ്വയം-അജ്ഞാനത്തിൻ്റെയും (സെൽഫ്-ഇഗ്നറൻസ്) സഹായത്തോടെ ദൈവം കൈകാര്യം ചെയ്യുന്നു.

എന്നിരുന്നാലും, മുകളിൽ സൂചിപ്പിച്ച അത്തരം യഥാർത്ഥ സ്തുതി നിങ്ങളുടെ ഭക്തി വർദ്ധിപ്പിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, മുകളിൽ പറഞ്ഞതുപോലെ നിങ്ങൾക്ക് മനസ്സിലോ അല്ലെങ്കിൽ എൻ്റെ അഭാവത്തിൽ മൈക്ക് ഉപയോഗിച്ച് ഉറക്കെയോ എന്നെ സ്തുതിക്കാം. ഇതിലൂടെ, എൻ്റെ വിനോദത്തിന് ദോഷം വരുത്താതെ നിങ്ങൾ ആത്മീയമായി വളരും. നല്ല ആളുകൾ മറ്റുള്ളവർക്ക് നഷ്ടം വരുത്താതെ ലാഭം നേടാൻ ശ്രമിക്കുന്നു. അതിനാൽ, ഒരു നല്ല മനുഷ്യനാകുക. ഗുണം ചെയ്തില്ലെങ്കിലും മറ്റുള്ളവർക്ക് നഷ്ടം വരുത്തി ദ്രോഹിക്കാൻ ചീത്ത ആളുകൾ ശ്രമിക്കുന്നു. ഒരു ചീത്ത മനുഷ്യനാകരുത്!

2. ദത്ത ഭഗവാനോട് അർപ്പിതമായ ഒരു മനുഷ്യനാണെന്ന് അങ്ങ് എന്ന് സ്വയം അഭിസംബോധന ചെയ്യുമ്പോൾ ഭക്തൻ്റെ വിശ്വാസത്തെ അങ്ങ് പരീക്ഷിക്കുകയാണോ?

[ദത്ത ഭഗവാനോട് അർപ്പിതമായ ഭക്തനായ ഒരു മനുഷ്യൻ എന്ന് അങ്ങ് സ്വയം അഭിസംബോധന ചെയ്യുമ്പോൾ, ദത്ത ദൈവമായുള്ള അവൻ്റെ/അവളുടെ വിശ്വാസത്തെക്കുറിച്ച് അങ്ങ് ആ ഭക്തനെ പരീക്ഷിക്കുകയാണെന്ന് ഭക്തന് തോന്നില്ലേ? ആ പരീക്ഷയിൽ വിജയിക്കുന്നതിന്, അങ്ങ് സ്വയം ഭഗവാൻ ദത്തയാണെന്ന് എന്ന സത്യം ഭക്തൻ ഉടൻ പറഞ്ഞേക്കാം.]

സ്വാമി മറുപടി പറഞ്ഞു:- അതിനാൽ, നിങ്ങൾ എന്നെ സത്യം ഓർമ്മിപ്പിക്കുന്നില്ലെങ്കിൽ, എനിക്ക് സത്യം ഓർക്കാൻ കഴിയില്ലെന്ന് നിങ്ങൾ കരുതുന്നു! ഈ രീതിയിൽ, നിങ്ങൾ എൻ്റെ ഗുരുവും ഞാൻ നിങ്ങളുടെ ശിഷ്യനുമാണ്! സത്യത്തെക്കുറിച്ച് എന്നെ ഓർമ്മിപ്പിച്ചതിനും ഈ തുടർച്ചയായ മിഥ്യാധാരണയിൽ വീഴാതെ എന്നെ സംരക്ഷിച്ചതിനും വളരെ നന്ദി!! അടിസ്ഥാന സത്യത്തെക്കുറിച്ച് ദൈവത്തിന് നന്നായി അറിയാം, പക്ഷേ, അത് പ്രകടമാക്കാൻ അവൻ അനുവദിക്കുന്നില്ല, കാരണം അവൻ സ്വയം-അജ്ഞതയോടെ സ്വയം വിനോദിപ്പിക്കുന്നു. ഈ വിനോദത്തിൽ വിരസത തോന്നുമ്പോഴെല്ലാം അവൻ സ്വയം-ജ്ഞാനത്തെ ഓർത്ത് സ്വയം-അജ്ഞതയെ അകറ്റി സൃഷ്ടിയെ അലിയിക്കും (ഡിസോൾവ്). ഇത് നിങ്ങളെ പരീക്ഷിക്കാനാണെന്നു നിങ്ങൾക്ക് തോന്നിയാലും, നിങ്ങളുടെ മനസ്സിൽ ഈ യഥാർത്ഥ സ്തുതി പറയുകയോ എൻ്റെ അഭാവത്തിൽ ഇത് ഉറക്കെ പറയുകയോ ചെയ്യാം. രണ്ട് സാഹചര്യങ്ങളിലും, എൻ്റെ സർവജ്ഞാനം നിമിത്തം നിങ്ങളുടെ സ്തുതി ഞാൻ ശ്രദ്ധിക്കുന്നു. എന്നിൽ പ്രമുഖമായ സ്വാധീനം ചെലുത്തുന്ന, എൻ്റെ സാന്നിധ്യത്തിൽ അത് വ്യക്തമായി (വാമൊഴിയായി) പറയാത്തതിനാൽ അത്തരത്തിലുള്ള ശ്രദ്ധയാൽ, ഞാൻ അസ്വസ്ഥനാകില്ല.

ഒരുപക്ഷേ, ഒരു സാധാരണ മനുഷ്യനായി നിങ്ങൾ എന്നെ കരുതി അജ്ഞനായ ദത്ത എന്ന് വിളിക്കുകയും ആത്മാർത്ഥമായി എന്നെ സഹായിക്കാൻ ആഗ്രഹിക്കുന്നുണ്ടാകാം നിങ്ങളുടെ വിഡ്ഢിത്തമായ ആത്മാർത്ഥതയെ ഞാൻ അഭിനന്ദിക്കുന്നുവെങ്കിലും, നിങ്ങൾ എൻ്റെ മധുര വിനോദത്തെ ദ്രോഹിച്ചതിനാൽ ഞാൻ അസ്വസ്ഥനാകുന്നു.

3. ശ്രീരാമകൃഷ്ണ പരമഹംസൻ്റെ ഇനിപ്പറയുന്ന പ്രസ്താവന അങ്ങ് എങ്ങനെയാണ് പരസ്പരബന്ധിതമാക്കുന്നത്?

[സ്വാമി, രാമകൃഷ്ണ പരമഹംസർ ദൈവിക അവതാരമാണെന്ന് ഒരു ഭക്തൻ കണ്ടെത്തി അവനോട് പറഞ്ഞപ്പോൾ പരമഹംസർ ഭക്തനെ അഭിനന്ദിച്ചു, (ഒരു മനുഷ്യാത്മാവായി പരമഹംസർ തൊണ്ടയിലെ കാൻസർ ബാധിച്ച്‌ വിനോദത്താൽ കഷ്ട്ടപ്പെട്ടു). അങ്ങ് ഇത് എങ്ങനെ പരസ്പരബന്ധിതമാക്കും?]

സ്വാമി മറുപടി പറഞ്ഞു:- പരമഹംസർ അത്തരമൊരു ഭക്തനെ ശകാരിച്ചു, "ഓ! ഈ റാസ്കൽ എന്നെ കണ്ടെത്തി" എന്ന്. പരമഹംസർ അവനോട് പറഞ്ഞില്ല, “ഹേ മഹാജ്ഞാനിയായ ഭക്തൻ! എൻ്റെ മറഞ്ഞിരിക്കുന്ന സത്യം നീ കണ്ടെത്തിയിരിക്കുന്നു." പരമഹംസർ പറഞ്ഞത് തൻ്റെ വിമുഖതയും ('റാസ്കൽ' എന്ന വാക്ക് സൂചിപ്പിക്കുന്നത്) തൻ്റെ വിശ്വസ്ത ഭക്തനോടുള്ള സ്നേഹവും കലർന്ന മിശ്രിതമാണ്, അത് ഒരു തമാശ പ്രസ്താവനയായി അവസാനിച്ചു.

4. അങ്ങ് ഒരു സാധാരണ മനുഷ്യാത്മാവ് മാത്രമാണെന്ന് അങ്ങ് എപ്പോഴും പറയുന്നതിൻ്റെ കാരണം എന്താണ്?

[സ്വാമി, അങ്ങ് സർവ്വശക്തനായ ദത്ത ദൈവമാണെന്നും ഒരു ആത്മാവിൻ്റെ സ്തുതിയിൽ അസ്വസ്ഥനാകാൻ കഴിയില്ലെന്നും എനിക്കറിയാം. ആത്മാവിന് അത്ര സീൻ ഇല്ല. ദത്തദേവനായി ഞാൻ അങ്ങയെ സ്തുതിക്കുമ്പോഴെല്ലാം, അങ്ങ് ഞങ്ങളെപ്പോലെ ഒരു സാധാരണ മനുഷ്യാത്മാവ് മാത്രമാണെന്ന് പറഞ്ഞുകൊണ്ടാണ് അങ്ങ് എപ്പോഴും പ്രതികരിക്കുന്നത്. അങ്ങനെ പറയുന്നതിന്, അങ്ങേയ്ക്കു മറ്റെന്തെങ്കിലും ശക്തമായ കാരണം ഉണ്ടായിരിക്കണം. ദയവായി അത് എന്നോട് വെളിപ്പെടുത്തുക.]

സ്വാമി മറുപടി പറഞ്ഞു:- ഓ! ഈ ത്രൈലോക്യ ‘റാസ്കൽ’ എന്നെ ശരിക്കും കണ്ടെത്തി! എൻ്റെ വിനോദത്തെ ശല്യപ്പെടുത്താൻ ഒരു ആത്മാവിനും കഴിയില്ലെന്ന് നിങ്ങൾ പറയുന്നത് ശരിയാണ്, അത് ഞാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അപ്രത്യക്ഷമാകില്ല. നിങ്ങൾ സത്യം കണ്ടെത്തി. ഇപ്പോൾ, ഞാൻ യഥാർത്ഥ കാരണം വെളിപ്പെടുത്തുന്നു:- ഞാൻ ഭഗവാൻ ദത്തയാണെന്ന് ഞാൻ നിഷേധിച്ചാൽ, മനുഷ്യാത്മാവ് ഞാൻ ഭഗവാൻ ദത്ത ആണ് എന്നതിൽ ഉറച്ചുനിൽക്കും, അതിലൂടെ ആത്മാവിന് ആത്മീയ പുരോഗതിയിൽ പ്രയോജനം ലഭിക്കും എന്നതാണ് മനുഷ്യൻ്റെ പ്രവണത. ഞാൻ ദത്ത ദൈവമാണെന്ന് ഞാൻ അംഗീകരിച്ചാൽ, ആത്മാവ് ഉടനെ ചിന്തിക്കും, "ഇവൻ എൻ്റെ സ്തുതിയാൽ സ്വാധീനിക്കപ്പെട്ടവനാണ്, അതിനാൽ ഇവൻ ഭഗവാൻ ദത്ത അല്ല". ആത്മാവിൽ മറഞ്ഞിരിക്കുന്ന അഹങ്കാരത്തെ അടിസ്ഥാനമാക്കിയുള്ള അസൂയയുടെ ഫലമാണ് അത്തരം ചിന്തകൾ.

അത്തരം ചിന്തകൾ മൂലം ആത്മാവിന് ആത്മീയ പ്രയോജനം നഷ്ടപ്പെടും.എൻ്റെ അർപ്പണബോധമുള്ള ഭക്തരായ ആത്മാക്കളെ ആത്മീയമായി ഉയർത്താൻ, മനുഷ്യർ എപ്പോഴും റിവേഴ്സ് ഗിയറിൽ ആയിരിക്കുന്നതിനാൽ ഞാൻ ഈ റിവേഴ്സ് ഗിയർ അവലംബിക്കുന്നു. റിവേഴ്സ് ഓഫ് റിവേഴ്സ് ആത്മാക്കളെ ശരിയായ പാതയിൽ നിൽക്കാൻ പ്രേരിപ്പിക്കും. നിങ്ങൾ എന്നിൽ നിന്ന് യഥാർത്ഥ സത്യം പുറത്തു കൊണ്ടുവന്നു, ഇതുകൊണ്ടാണ് ഞാൻ നിങ്ങളെ ‘പ്രതിപക്ഷ നേതാവ്’ എന്ന് വിളിച്ചതിൻ്റെ കാരണം! സ്തുതി സ്വീകരിച്ചാലും എൻ്റെ സർവശക്തിയാൽ ആത്മാവ് ആത്മീയമായി നഷ്ടപ്പെടാതിരിക്കാൻ എനിക്ക് കഴിയും. പക്ഷേ, അത് ശരിയല്ല, കാരണം ആത്മാവ് പൂർണ്ണ ഇച്ഛാശക്തിയുടെ അന്തരീക്ഷത്തിൽ പുരോഗമിക്കണം. ദൈവത്തോടുള്ള യഥാർത്ഥ സ്നേഹം പൂർണ്ണ സ്വാതന്ത്ര്യത്തിൻ്റെ അന്തരീക്ഷത്തിൽ മാത്രം പ്രകടിപ്പിക്കുകയും ആത്മാവിൽ ദൈവത്തിൻ്റെ യാതൊരു സ്വാധീനവുമില്ലാതെ പ്രകടിപ്പിക്കുകയും വേണം. ഇപ്പോൾ, 'റാസ്കൽ' എന്ന വാക്ക് സൂചിപ്പിക്കുന്ന വിമുഖത ശരിയല്ലെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു, അതിനാൽ, വിശ്വസ്തനായ ഒരു ഭക്തനോടുള്ള തൻ്റെ യഥാർത്ഥ സ്നേഹത്തെ മാത്രം സൂചിപ്പിക്കുന്ന ഈ വാക്ക് ദൈവം ഉപയോഗിച്ചു! ഈ സംഭവങ്ങളെല്ലാം ആത്മാവ് ദൈവമാകുന്ന സമകാലിക മനുഷ്യാവതാരത്തിൽ മാത്രം ഒതുങ്ങുന്നു. ഈ സംഭവത്തെ അടിസ്ഥാനമാക്കി, അദ്വൈത തത്ത്വചിന്തകൻ ഇത് എല്ലാ ആത്മാവിലേക്കും വ്യാപിപ്പിക്കരുത്, ഓരോ ആത്മാവും ഈശ്വരനാണെന്ന് പ്രസ്താവിക്കരുത്.

 ആത്മാവ് ലോകത്ത് നിരവധി ദുരിതങ്ങൾ അനുഭവിക്കുന്നുണ്ട്, ഈ സാഹചര്യത്തിൽ അത് വിനോദമാകാൻ കഴിയില്ല.  ആരെങ്കിലും നിങ്ങളെ ചൂരൽ കൊണ്ട് അടിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ ചൂരൽ അടികൊണ്ട് വിനോദിക്കുകയാണെന്ന് പറയുമോ? ഒരു ആത്മാവിന് സന്തോഷം മാത്രമേ ആസ്വദിക്കാൻ കഴിയൂ, സുഖവും ദുരിതവും ഒരുപോലെ ആസ്വദിക്കുന്ന മനുഷ്യാവതാരത്തെപ്പോലെ ദുരിതങ്ങളല്ല. താൻ എപ്പോഴും സന്തോഷത്തിലും ദുഖത്തിലും ഒരുപോലെ ലോകത്തിൽ നിന്ന് വിനോദം ആസ്വദിക്കുകയാന്നെന്നു ആരെങ്കിലും കള്ളം പറഞ്ഞാലും, അത്തരമൊരു വ്യക്തി ഈ ലോകത്തെ സൃഷ്ട്ടിക്കുന്നവനും പരിപാലിക്കുന്നവനും നശിപ്പിക്കുന്നവനുമല്ല, അതിനാൽ സ്വയം ദൈവമായി അവകാശപ്പെടാൻ കഴിയില്ല.

 
 whatsnewContactSearch