13 Jun 2024
[Translated by devotees of Swami]
1. ചില മതഗ്രന്ഥങ്ങളിൽ അവരുടേതല്ലാതെ മറ്റ് ദൈവങ്ങളെ ആരാധിക്കാൻ അനുവദിക്കാത്തപ്പോൾ സാർവത്രിക ആത്മീയത സാധ്യമാണോ?
[മിസ്സ്. ത്രൈലോക്യ ചോദിച്ചു:- പാദനമസ്കാരം സ്വാമി. ചില മതഗ്രന്ഥങ്ങളിൽ (ക്രിസ്തുമതവും ഇസ്‌ലാമും പോലെ), അവരുടെ ദൈവത്തിൻ്റെ രൂപത്തെ ആരാധിക്കുന്നില്ലെങ്കിൽ, മറ്റ് ദൈവങ്ങളെ ആരാധിക്കുകയാണെങ്കിൽ, അത്തരം ആളുകളെ കൊല്ലണമെന്ന് പ്രസ്‌താവനകൾ നിലവിലുണ്ട്. ഇതിന്റെ വെളിച്ചത്തിൽ, മതേതരത്വം (സാർവത്രിക ആത്മീയത) ന്യായമാണോ?]
സ്വാമി മറുപടി പറഞ്ഞു:- ഒരു മതത്തിൻ്റെയും വേദഗ്രന്ഥത്തിൻ്റെ ഡിക്‌റ്റേഷന്റെ (പറഞ്ഞെഴുതിക്കൽ) നേരിട്ടുള്ള ഓഡിയോ-വീഡിയോ റെക്കോർഡ്-തെളിവ് ഇല്ലെങ്കിൽ, എല്ലാ യുക്തിരഹിതമായ പ്രസ്താവനകളും (ഒരു തരത്തിലുള്ള യുക്തിക്കും പിന്തുണയ്‌ക്കാനാവില്ലാത്ത) ആ പ്രത്യേക മതത്തിൻ്റെ മോശം അനുയായികൾ ചെയ്ത ഉൾപ്പെടുത്തലുകളായി (ഇൻസെർഷൻ) കണക്കാക്കണമെന്ന് ഞാൻ ആയിരം തവണ വിളിച്ചു പറഞ്ഞിട്ടുണ്ട് (പ്രാക്ഷിപ്തം). ദൈവം തീർച്ചയായും യുക്തിക്ക് അതീതനാണ്, എന്നാൽ ദൈവം യുക്തിക്ക് നിരക്കാത്ത കാര്യങ്ങൾ പറയുമെന്ന് ഇതിനർത്ഥമില്ല. ദൈവം എഴുതിയ വിശുദ്ധ ഗ്രന്ഥങ്ങളെ ഞങ്ങൾ എതിർക്കുന്നില്ല, എന്നാൽ വിശുദ്ധ ഗ്രന്ഥം മുഴുവനും ദൈവം പറഞ്ഞതല്ല എന്ന് പറഞ്ഞുകൊണ്ട് ഞങ്ങൾ വിശുദ്ധ ഗ്രന്ഥത്തെ എതിർക്കുന്നു, കാരണം അതിൽ ദൈവം പറയാത്ത ചില ഭാഗങ്ങൾ അടങ്ങിയിരിക്കുന്നു, അവ ശരിക്കും അജ്ഞരായ അഹംഭാവികളായ അനുയായികൾ തിരുകി കയറ്റിയ ഭാഗങ്ങൾ ആണ്. എല്ലാ മതങ്ങളിലും, എല്ലാ പ്രദേശങ്ങളിലും, എല്ലാ ജാതികളിലും, എല്ലാ ലിംഗങ്ങളിലും, എല്ലാ ഭാഷകളിലും നല്ലതും ചീത്തയുമായ ആത്മാക്കൾ അടങ്ങിയിരിക്കുന്നു. അതിനാൽ, ഏതൊരു മതത്തിൻ്റെയും ഗ്രന്ഥത്തിൽ ദൈവം പറഞ്ഞ യഥാർത്ഥ ഭാഗവും മോശം അനുയായികൾ പറയുന്ന മറ്റ് ചില ഭാഗങ്ങളും അടങ്ങിയിരിക്കുന്നു. മൂർച്ചയേറിയതും ആഴത്തിലുള്ളതുമായ യുക്തിസഹമായ വിശകലനത്തിലൂടെ നിങ്ങൾ ഈ ഉൾപ്പെടുത്തലുകളെല്ലാം ഫിൽട്ടർ ചെയ്താൽ, എല്ലാ മതങ്ങളുടെയും ഫിൽട്ടർ പേപ്പറുകളിൽ അവശേഷിക്കുന്ന അവശിഷ്ടങ്ങൾ ഒരു ദൈവം (നിവൃത്തി), ഒരു സ്വർഗ്ഗം, ഒരു നരകം (പ്രവൃത്തി) എന്ന യുക്തിസഹമായ പ്രസ്താവനകൾ കൈകാര്യം ചെയ്യുന്ന കൃത്യമായ ഒരേ ആശയമായിരിക്കും.
ഏതു വേദഗ്രന്ഥത്തിലെയും ഇത്തരം അസംബന്ധ പ്രസ്താവനകൾ അറിവില്ലാത്ത ആത്മാക്കൾക്ക് പറയാമെങ്കിലും സർവജ്ഞനായ ദൈവം ഒരിക്കലും പറയില്ല. സ്വന്തം മതത്തോടുള്ള അന്ധമായ അഭിനിവേശം കാരണം ആരെങ്കിലും അത്തരം തിരുകലുകൾ പിന്തുടരുകയാണെങ്കിൽ, അത്തരം പ്രസ്താവനകൾ മനുഷ്യരാശിയിൽ പിളർപ്പുകളും കലഹങ്ങളും ഉണ്ടാക്കുകയും ലോകസമാധാനം നശിപ്പിക്കുകയും ദൈവത്തെ കോപാകുലനാക്കുകയും ചെയ്യുന്നതിനാൽ, ദൈവം തീർച്ചയായും അത്തരം ആത്മാക്കളെ നരകത്തിലെ നിത്യമായ ദ്രാവക അഗ്നിയിലേക്ക് എറിയും. അതിനാൽ, ഒരു ആത്മാവ് ദൈവത്തെ പ്രീതിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവൻ്റെ / അവളുടെ മതം, ദേശം, ലിംഗഭേദം, ജാതി, ഭാഷ മുതലായവയുടെ അന്ധമായ അഭിനിവേശത്തിൽ നിന്ന് ഒരാൾ പുറത്തു വരണം.
2. പാരായണം (റിസൈറ്റേഷൻ) കൊണ്ടാണ് വേദം നിലനിറുത്തുന്നത് എന്നതിനാൽ ഹിന്ദു ഗ്രന്ഥത്തിൽ ഉൾപ്പെടുത്തലുകൾ സാധ്യമല്ലെന്ന് പറയാമോ?
[മിസ്സ്. ത്രൈലോക്യ ചോദിച്ചു:- സ്വാമി, വേദം, ഹിന്ദുമതത്തിൻ്റെ വിശുദ്ധ ഗ്രന്ഥം തലമുറതലമുറയായി വാക്കാലുള്ള പാരായണത്തിലൂടെയാണ് വരുന്നത്, അതിനാൽ അങ്ങ് പറഞ്ഞതുപോലെ അത്തരം തിരുകലുകൾ (ഇൻസെർഷൻസ്) സാധ്യമല്ല. അങ്ങനെയെങ്കിൽ, ഹിന്ദുമതത്തിൻ്റെ വിശുദ്ധ ഗ്രന്ഥത്തിൽ തിരുകിക്കയറ്റലിന്റെ അപകടമില്ല.]
സ്വാമി മറുപടി പറഞ്ഞു:- വാക്കാലുള്ള പാരായണത്തിലൂടെ വേദം ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതിനാൽ വേദം മലിനമാകില്ല എന്ന് പറയുന്നത് ശരിയാണെങ്കിലും, വേദത്തിൽ ഉൾപ്പെടുത്തലുകളൊന്നുമില്ല എന്ന് നമുക്ക് ഉറപ്പുണ്ടെങ്കിൽ മൂർച്ചയുള്ള യുക്തിസഹമായ വിശകലനത്തിൻ്റെ അഗ്നി-പരീക്ഷണത്തിൽ നിന്ന് നാം എന്തിന് പിന്നോട്ട് പോകണം?. നിങ്ങളുടെ സ്വർണ്ണം 24 കാരറ്റ് ആണെന്ന് ഉറപ്പുണ്ടെങ്കിൽ, ആസിഡ് ടെസ്റ്റ് ചെയ്യാൻ മുന്നോട്ട് വരാൻ എന്തിന് മടിക്കണം? സീതയ്ക്ക് താൻ തികഞ്ഞ ശുദ്ധിയുള്ളവളാണെന്ന് അറിയാം, അതിനാൽ അവൾ തന്നെ (ഭഗവാൻ രാമനല്ല) തനിക്ക് അഗ്നിപരീക്ഷ നിർദ്ദേശിച്ചു. ആരെങ്കിലും പറഞ്ഞേക്കാം, "താങ്കളുടെ വേദവും താളിയോലകളിൽ എഴുതിയിരുന്നു, ആളുകൾ എഴുതിയ വിശുദ്ധ ഗ്രന്ഥങ്ങളുടെ സഹായത്തോടെ മാത്രമേ പാരായണം ചെയ്യുമായിരുന്നുള്ളൂ. അതിനാൽ, ഇൻസെർഷനുള്ള എല്ലാ സാധ്യതകളും ഉണ്ട്. മാത്രമല്ല, ദൈവം വേദഗ്രന്ഥം ഡിക്റ്റേറ്റു ചെയ്യുമ്പോൾ ഓഡിയോ-വീഡിയോ റെക്കോർഡിംഗ്-പ്രൂഫ് ഇല്ലെന്ന് നിങ്ങൾ പറയുമ്പോൾ, ഈ വസ്തുത ഹിന്ദുമതം ഉൾപ്പെടെ എല്ലാ മതങ്ങൾക്കും ബാധകമാണ്. മൂർച്ചയുള്ള വിശകലനത്തിൻ്റെ അഗ്നി-പരീക്ഷ ഈ പോയിൻ്റിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ, വേദവും മറ്റെല്ലാ മതങ്ങളുടെയും വിശുദ്ധ ഗ്രന്ഥങ്ങളെപ്പോലെ മൂർച്ചയുള്ള യുക്തിസഹമായ വിശകലനത്തിലൂടെ പരീക്ഷിക്കപ്പെടേണ്ടതാണ്”. അതിനാൽ, വേദത്തിന് യുക്തിസഹമായ വിശകലനം ആവശ്യമില്ലെന്ന് ഞങ്ങൾ പറയില്ല, ഞങ്ങൾ ആരുടെയും മുമ്പാകെ ആദ്യ വ്യക്തിയായി മുന്നോട്ട് വരും.
നിങ്ങൾ ഉദ്ധരിച്ച വേദഗ്രന്ഥങ്ങൾ (ക്രിസ്ത്യാനിറ്റിയുടെയും ഇസ്‌ലാമിന്റെയും) പറയുന്നത്, യഹോവയെയോ അല്ലാഹുവിനെയോ ആരെങ്കിലും അംഗീകരിക്കുന്നില്ലെങ്കിൽ അവൻ /അവൾ അവൻ്റെ/അവളുടെ മക്കളോടൊപ്പം കൊല്ലപ്പെടണമെന്നാണ്. ഇവിടെ, മൂന്ന് പോയിൻ്റുകൾ ഉണ്ട്:- i) യഹോവ അല്ലെങ്കിൽ അള്ളാഹു സ്വീകരിക്കപ്പെടണം - ഇതിനർത്ഥം യഹോവ അല്ലെങ്കിൽ അല്ലാഹു എന്നത് ഒരു പ്രത്യേക നാമമുള്ള ദൈവത്തിൻ്റെ ഒരു പ്രത്യേക രൂപമല്ല എന്നാണ്. ഇവിടെ ദൈവത്തിൻ്റെ നാമം അർത്ഥമാക്കുന്നത് സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം ഏത് നാമത്താലും ഏത് രൂപത്താലും മാധ്യമം സ്വീകരിക്കുന്നു എന്നാണ്. നിങ്ങൾ വാച്യാർത്ഥം (വാക്യാർത്ഥം) എടുക്കരുത്, മറിച്ച് നിങ്ങൾ പരോക്ഷമായ അർത്ഥം (ലക്ഷണാർത്ഥം) എടുക്കണം. ഈ രീതിയിൽ, നിങ്ങൾക്ക് പ്രസ്താവനയെ പിന്തുണയ്ക്കാൻ കഴിയും. ഇത് ദൈവത്തെ അംഗീകരിക്കാത്ത ഒരു നിരീശ്വരവാദിയെ മാത്രം ഉദ്ദേശിച്ചുള്ളതാണ്. ii) ഇവിടെ, ഒരു നിരീശ്വരവാദിയെ കൊല്ലുന്നത് ഒരു വ്യക്തിയുടെ യഥാർത്ഥ കൊലപാതകത്തെ അർത്ഥമാക്കുന്നില്ല. ഒരു വ്യക്തിയെ യഥാർത്ഥത്തിൽ കൊല്ലുക എന്നത് അക്ഷരാർത്ഥത്തിലുള്ള അർത്ഥമാണ്. നിരീശ്വരവാദി സ്വയം അനുരൂപനായി തീർന്നിരിക്കുന്ന അജ്ഞത കൊല്ലപ്പെടണം എന്നതാണ് കൊലപാതകത്തിൻ്റെ പരോക്ഷമായ അർത്ഥം. നിങ്ങൾ പരോക്ഷമായ അർത്ഥം എടുക്കണം, അക്ഷരീയ അർത്ഥമല്ല. നിരീശ്വരവാദിയുടെ അജ്ഞതയെയാണ് നിങ്ങൾ കൊല്ലേണ്ടത്, അവനെ/അവളെ വ്യക്തിപരമായി അല്ല. ദൈവം ദൈവിക പിതാവാണ് (അഹാം ബീജ പ്രദാ പിതാ - ഗീത) ഈ ഭയാനകമായ കുറ്റകൃത്യം ചെയ്യാൻ ലൗകിക പിതാവ് പോലും ഇഷ്ടപ്പെടുന്നില്ല എന്നതിനാൽ അവൻ തൻ്റെ മക്കളെ കൊല്ലാൻ ആഗ്രഹിക്കുന്നില്ല! എല്ലാ മതങ്ങളും ദൈവത്തെ സൃഷ്ടിയുടെ എല്ലാ ആത്മാക്കളുടെയും ദൈവിക പിതാവായി അംഗീകരിക്കുന്നു. iii) പരോക്ഷമായ അർത്ഥം തിരഞ്ഞെടുക്കുന്നതിലൂടെയും അക്ഷരാർത്ഥത്തിലുള്ള അർത്ഥത്തെ നിരാകരിക്കുന്നതിലൂടെയും മുകളിൽ പറഞ്ഞ രണ്ട് പോയിൻ്റുകളും വിശദീകരിക്കാം. പക്ഷേ, നിരപരാധികളായ കുട്ടികളെ കൊല്ലുന്നത് മേൽപ്പറഞ്ഞ യുക്തികൊണ്ട് ന്യായീകരിക്കാനാവില്ല. കുട്ടികൾ ഇപ്പോൾ ജനിച്ചതിനാൽ അവർക്ക് സ്വയം തിരിച്ചറിവിനുള്ള വ്യാപ്തി വികസിപ്പിക്കാൻ അൽപ്പം പോലും സമയമില്ല. അക്ഷരാർത്ഥത്തിൽ അത്തരം കുട്ടികളെ കൊല്ലുന്നത് വളരെ അനീതിയാണ്. പരോക്ഷമായ അർത്ഥത്തിൽ അവരുടെ അജ്ഞതയെ കൊല്ലുന്നത് പോലും സാധ്യമല്ല, കാരണം അവർ ഇപ്പോൾ ജനിച്ചവരാണ്. അതിനാൽ, അവരുടെ കുട്ടികളെ കൊല്ലുന്നത് തീർച്ചയായും ഒരു ഇൻസെർഷനാണ്, അത് ഇൻസെർഷനായി അംഗീകരിക്കുകയും വിശുദ്ധ ഗ്രന്ഥത്തിൽ നിന്നും നിരസിക്കുകയും വേണം.
അതിനാൽ, സാധ്യമെങ്കിൽ, മൂർച്ചയുള്ള വിശകലനത്തിലൂടെ വികസിപ്പിച്ചെടുക്കാൻ കഴിയുന്ന യുക്തിയിലൂടെ നിങ്ങൾക്ക് ദൈവസങ്കൽപ്പത്തെ പിന്തുണയ്ക്കാം. അത്തരമൊരു യുക്തി സാധ്യമല്ലെങ്കിൽ, അത്തരം പോയിൻ്റ് ഇൻസെർഷൻ മാത്രമാണെന്ന് നിങ്ങൾ അംഗീകരിക്കുകയും തിവിശുദ്ധ ഗ്രന്ഥത്തിൽ നിന്ന് അത് നിരസിക്കുകയും വേണം. ഇത് ചെയ്യാതെ, വിശുദ്ധ ഗ്രന്ഥത്തിലെ ഓരോ വാക്കും വിഡ്ഢിത്തം നിറഞ്ഞ അന്ധമായ അഭിനിവേശത്തോടെ അന്ധമായി സ്വീകരിക്കുന്നത് ഓരോ മനുഷ്യനും നിരസിക്കണം, അങ്ങനെ വിശുദ്ധ ഗ്രന്ഥങ്ങളുടെ ഐക്യം തീർച്ചയായും കൈവരിക്കും. ഈ യുക്തിരഹിതമായ ആശയങ്ങൾ മാത്രമാണ് ലോകസമാധാനം തകർക്കാൻ വിശുദ്ധ ഗ്രന്ഥ ങ്ങളെയും അവയുടെ മതങ്ങളെയും വിഭജിക്കുന്നത്.
★ ★ ★ ★ ★