home
Shri Datta Swami

 02 Jul 2023

 

Malayalam »   English »  

ശ്രീ അനിലിന്റെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

[Translated by devotees of Swami]

1. ദൈവത്തിന്റെ സമകാലിക അവതാരത്തെ സ്വീകരിച്ച് അവിടുത്തേക്ക്‌ കീഴടങ്ങുന്നത് ഒരു സ്ത്രീ ഭക്തയെ സംബന്ധിച്ചിടത്തോളം ഒരു പുരുഷ ഭക്തനേക്കാൾ എളുപ്പമാണോ?

സ്വാമി മറുപടി പറഞ്ഞു:- ഒരു സ്ത്രീ ആത്മാവിന് സാധ്യമായതും പുരുഷാത്മാവിന് സാധ്യമല്ലാത്തതുമായ മധുരമായ ഭക്തിയെക്കുറിച്ചാണ് (sweet devotion) നിങ്ങൾ ഈ ചോദ്യം ചോദിച്ചത്. ഇത് തീർത്തും തെറ്റാണ്, കാരണം 99 ലൗകിക ബന്ധനങ്ങളിൽ നിന്ന് വേർപെട്ടതിന് ശേഷം, ജീവിത പങ്കാളിയുമായുള്ള അവസാന ബന്ധനമാണ് അന്തിമ സ്ത്രീ ജന്മത്തിൽ പരീക്ഷിക്കപ്പെടുന്നത്. ഇതിനർത്ഥം നിങ്ങൾ മിക്കവാറും എല്ലാ ലൗകിക ബന്ധനങ്ങളിൽ നിന്നും വേർപ്പിട്ടില്ലെങ്കിൽ (detach), നിങ്ങൾക്ക് മധുരമായ ഭക്തി എന്ന വിഷയത്തിലേക്ക് പ്രവേശിക്കാൻ കഴിയില്ല. ഈ പോയിന്റ് എല്ലാവരും തെറ്റിദ്ധരിക്കപ്പെടുന്നു, ആത്മാവിന് ഇഷ്ടമുള്ളപ്പോഴെല്ലാം ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും ആത്മാവിന് മധുരമായ ഭക്തിയുടെ പാത സ്വീകരിക്കാമെന്ന് എല്ലാവരും കരുതുന്നു. വെറും, സ്ത്രീ ജന്മം മധുരമായ ഭക്തിയിലേക്കുള്ള വഴി തുറക്കുന്നില്ല. ആത്മാവ് മധുരമായ ഭക്തിയുടെ പരീക്ഷണത്തിന് യോഗ്യനാകുമ്പോൾ, അന്തിമ സ്ത്രീ ജന്മം സ്വയം ആത്മാവിനെ ആശ്ലേഷിക്കും. അവസാന ഘട്ടം വന്നപ്പോൾ ഗോപികമാരായി മുനിമാർ ജനിച്ചു. നിർഭാഗ്യവശാൽ, ആത്മീയ ജ്ഞാനത്തിൽ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട വിഷയമാണിത്.

2. ഓഫീസ് കാര്യങ്ങളിൽ ഒരു ജൂനിയർ യഥാസമയം മേലുദ്യോഗസ്ഥന് റിപ്പോർട്ട് ചെയ്തില്ലെങ്കിൽ നമ്മൾ എന്തുചെയ്യും?

[ഓഫീസ് കാര്യങ്ങളിൽ ഒരു ജൂനിയർ കൃത്യസമയത്ത് മേലുദ്യോഗസ്ഥനോട് റിപ്പോർട്ട് ചെയ്തില്ലെങ്കിൽ നമ്മൾ എന്തുചെയ്യും? നമ്മുടെ ദുഷ്കർമമാണെന്ന് കരുതി വിധിക്ക് വിടണോ? നിർദേശിക്കൂ?]

സ്വാമി മറുപടി പറഞ്ഞു:- ഇത്തരം സാഹചര്യങ്ങളിൽ ഔദ്യോഗികമായി നിയമങ്ങൾ സജീകരിച്ചട്ടുണ്ട്. മേലുദ്യോഗസ്ഥർക്ക് അവയെക്കുറിച്ച് അറിയാം, അത് നടപ്പിലാക്കും. ഏറ്റവും മാന്യമായ ആത്മീയ ജ്ഞാനത്തിൽ (most dignified spiritual knowledge) അത്തരം പോയിന്റുകൾക്ക് സ്ഥാനമില്ല.

3. അങ്ങയുടെ ചില മറുപടികൾ വായിച്ചപ്പോൾ അതിലെ സങ്കൽപ്പിക്കാൻ പറ്റാത്ത തമാശ കാരണം എനിക്ക് സ്വയം നിയന്ത്രിക്കാൻ പറ്റാതെ അനിയന്ത്രിതമായി ചിരിച്ചുപോയി. അത് പാപമാണോ?

സ്വാമി മറുപടി പറഞ്ഞു:- ആത്മാവിനെ സന്തോഷിപ്പിക്കുന്നത് ഒരു പുണ്യകർമ്മമായതിനാൽ അത് പാപമല്ല. പക്ഷേ, കൂടുതൽ ഗുരുതരമായ ഒരു കാര്യം, പ്രായോഗിക ഫലം ആസ്വദിക്കാൻ അത് മനസ്സിലാക്കുകയും പ്രായോഗികമായി നടപ്പിലാക്കുകയും ചെയ്യുക എന്നതാണ്.

4. ഒരാൾ ആർക്കെങ്കിലും നേരെ വളരെ പരുഷമായ വാക്കുകൾ ഉപയോഗിച്ചാൽ അതിനുള്ള ശിക്ഷ എന്തായിരിക്കും?

[പാദനമസ്കാരം സ്വാമി, ഒരാൾ ആർക്കെങ്കിലും എതിരെ വളരെ പരുഷമായ വാക്കുകൾ ഉപയോഗിച്ചാൽ അതിനുള്ള ശിക്ഷ എന്തായിരിക്കും? ശിക്ഷ മാനസിക പിരിമുറുക്കത്തിലോ പണനഷ്ടത്തിലോ മാത്രമാണോ കലാശിക്കുന്നത് അല്ലെങ്കിൽ രണ്ടും ആണോ? അതിന് എന്തെങ്കിലും പ്രതിവിധിയുണ്ടോ (ഇതിനകം ചെയ്തിട്ടുള്ള പാപങ്ങൾ)? അങ്ങയുടെ താമര പാദങ്ങളിൽ-അനിൽ]

സ്വാമി മറുപടി പറഞ്ഞു:- പരുഷമായ വാക്കുകൾ ഉപയോഗിക്കുന്നത് പാപമല്ല. സന്ദർഭത്തിനാണ് കൂടുതൽ പ്രാധാന്യം. സന്ദർഭം അനുയോജ്യമാണെങ്കിൽ, അത്തരം വാക്കുകൾ ആത്മാവിന്റെ നവീകരണത്തിന് ഉപയോഗപ്രദമാണെങ്കിൽ, എവിടെയും പാപമില്ല.

★ ★ ★ ★ ★

 
 whatsnewContactSearch