04 Jun 2023
[Translated by devotees]
1. മറ്റുള്ളവരുടെ ക്ഷണപ്രകാരം അവരോടൊപ്പം താമസിച്ചാൽ അവരുമായി, റൂണാനുബന്ധം രൂപപ്പെടുമോ?
[ശ്രീ ഭരത് കൃഷ്ണൻ ചോദിച്ചു: എന്റെ ചോദ്യങ്ങൾക്ക് ദയവായി ഉത്തരം നൽകാൻ സ്വാമിയോട് അഭ്യർത്ഥിക്കുന്നു. പാദമസ്കാരം സ്വാമി, ഞാൻ അതിഥിയായി മറ്റുള്ളവരുടെ വീട്ടിൽ കുറച്ച് ദിവസം താമസിച്ചാൽ, ഞാൻ അവരുമായി റൂണാനുബന്ധം (കടബാധ്യത, Runaanubandham) ഉണ്ടാക്കുമോ? അവരുടെ വീട്ടിലേക്കുള്ള എന്റെ സന്ദർശനം അവരുടെ ക്ഷണം മൂലമാണെങ്കിൽ ഞാൻ , റൂണാനുബന്ധം രൂപീകരിക്കുമോ?]
സ്വാമി മറുപടി പറഞ്ഞു:- അവർ നിങ്ങളെ ക്ഷണിച്ചാൽ, റൂണാനുബന്ധം ഇല്ല, നിങ്ങൾ അവർക്ക് ഒന്നും നൽകേണ്ടതില്ല. പക്ഷേ, നിങ്ങൾ ഒരു അതിഥിയായി പോകുകയാണെങ്കിൽ, അവർക്ക് ആവശ്യമുള്ള ഒരു ഫോമിലൂടെ (രൂപത്തിലൂടെ) നിങ്ങൾ പേ (pay) ചെയ്യണം. അത്തരമൊരു സാഹചര്യത്തിൽ, അവരുടെ യഥാർത്ഥ ആവശ്യം നമ്മൾക്ക് അറിയാത്തതിനാൽ പണം സമ്മാനമായി നൽകുക എന്നതാണ് ഏറ്റവും നല്ല മാർഗം.
2. മറ്റൊരു ഭക്തനിൽ നിന്ന് എന്തെങ്കിലും സേവനം സ്വീകരിക്കുന്ന ഭക്തൻ രുണാനുബന്ധം ഉണ്ടാക്കുമോ?
[സ്വാമി, മനുഷ്യാവതാരം ലഭ്യമല്ലെങ്കിൽ ഭക്തർ മറ്റ് ഭക്തരെ സേവിക്കണമെന്ന് അങ്ങ് ഞങ്ങളെ പഠിപ്പിക്കുന്നു. അങ്ങനെയെങ്കിൽ, മറ്റൊരു ഭക്തനിൽ നിന്ന് എന്തെങ്കിലും സേവനമോ പണമോ സ്വീകരിക്കുന്ന ഭക്തൻ രുണാനുബന്ധം രൂപീകരിക്കുമോ? എന്റെ എല്ലാ ചോദ്യങ്ങൾക്കും ക്ഷമയോടെ ഉത്തരം നൽകിയതിന് വളരെ നന്ദി. അങ്ങയുടെ ദാസൻ, ഭരത് കൃഷ്ണ.]
സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾ മറ്റ് ഭക്തരെ സേവിക്കുമ്പോൾ, അവരുടെ ദാരിദ്ര്യവും ആവശ്യങ്ങളും കണക്കിലെടുത്ത് നിങ്ങൾ അവരെ സേവിക്കുന്നതിനാൽ ഇക്കാര്യത്തിൽ റുണാനുബന്ധത്തിന്റെ ചോദ്യം ഉദിക്കുന്നില്ല.
★ ★ ★ ★ ★