home
Shri Datta Swami

 09 Oct 2023

 

Malayalam »   English »  

ശ്രീ ഹ്രുഷികേഷിന്റെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

[Translated by devotees of Swami]

1. മനുഷ്യർ എങ്ങനെ പരിണമിച്ചുവെന്ന് ദയവായി വിശദീകരിക്കാമോ?

[ശ്രീ ബി നിഖിൽ ശർമ്മ ശ്രീ ഹ്രുഷികേശിലൂടെ ചോദിച്ചു: പ്രിയ സ്വാമി, ബി നിഖിൽ ശർമ്മ ചോദിച്ച ചുവടെയുള്ള ചോദ്യത്തിന് ദയവായി ഉത്തരം നൽകാൻ ഞാൻ അങ്ങയോട് അഭ്യർത്ഥിക്കുന്നു. മനുഷ്യൻ എങ്ങനെ പരിണമിച്ചുവെന്ന് ദയവായി വിശദീകരിക്കാമോ? മനുഷ്യ പരിണാമത്തെക്കുറിച്ച് നിരവധി സിദ്ധാന്തങ്ങളുണ്ട്. പരക്കെ അംഗീകരിക്കപ്പെട്ട ഒരു സിദ്ധാന്തം ഡാർവിന്റെ പരിണാമ സിദ്ധാന്തമാണോ? മനുഷ്യൻ കുരങ്ങിൽ നിന്ന് പരിണമിച്ചതാണോ? ബൈബിൾ പ്രകാരം ദൈവം ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ചു, അവരിലൂടെയാണ് എല്ലാ മനുഷ്യരും സൃഷ്ടിക്കപ്പെട്ടത്? എപ്പോഴാണ് ആദ്യത്തെ മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്? ബൈബിൾ പ്രകാരം മനുഷ്യൻ പ്രത്യക്ഷപ്പെട്ടത് 6000 വർഷങ്ങൾക്ക് മുമ്പോ? എന്നാൽ ചില പുരാവസ്തു കണ്ടെത്തലുകൾ മനുഷ്യൻ ഏതാനും ലക്ഷക്കണക്കിന് വർഷങ്ങളായി നിലനിന്നിരുന്നുവെന്ന് കാണിക്കുന്നു? എത്ര കാലമായി മനുഷ്യൻ ഭൂമിയിൽ വസിക്കുന്നു? ആശംസകളോടെ, ഹ്രുഷികേശ്]

സ്വാമി മറുപടി പറഞ്ഞു:- നിങ്ങളുടെ ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നതിലൂടെ അൽപ്പം പോലും നിങ്ങൾക്ക് പ്രയോജനമുണ്ടോ? എങ്ങനെയോ മനുഷ്യർ ഭൂമിയിൽ പ്രത്യക്ഷപ്പെട്ടു. ഈ ലോകത്തിലെ കർമ്മങ്ങളുടെയും ഫലങ്ങളുടെയും ഈ ചക്രത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നതാണ് ഇപ്പോഴത്തെ കത്തുന്ന പ്രശ്നം. ഇന്നത്തെ കത്തുന്ന പ്രശ്നത്തിന് യാതൊരു പ്രയോജനവുമില്ലാത്ത അനാവശ്യ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വിഡ്ഢിത്തമല്ലേ? ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യുകയാണെങ്കിൽ, ഇടിച്ച് പൊടിയാക്കിയതിനെ വീണ്ടും വീണ്ടും പൊടിയാക്കുന്നതു പോലെയുള്ള (പിഷ്‌ട പേഷണം, Pishta peshanam) വിഡ്ഢിത്തമാണ് അതെന്നു ശങ്കരൻ പറഞ്ഞു. ഒരു ജോലിയും ഇല്ലാത്തവരും എങ്ങനെയെങ്കിലും സമയം കൊല്ലാൻ ആഗ്രഹിക്കുന്നവരുമാണ് ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യുന്നത്. നിങ്ങൾക്ക് അത്തരം ലൈനിൽ താൽപ്പര്യമുണ്ടെങ്കിൽ, ദയവായി ശാസ്ത്ര പുസ്തകങ്ങളിലേക്ക് പോകുക. തീർച്ചയായും, ശാസ്ത്രം വളരെ പ്രായോഗികമാണ്, കുറഞ്ഞത് പ്രവൃത്തിയിലെങ്കിലും (Pravrutti) സഹായകരമായ വിഷയങ്ങളിൽ ഗൗരവമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പക്ഷേ, അത്തരം ഉപയോഗപ്രദമായ ഗവേഷണങ്ങളിൽ ബോറടിച്ച ശാസ്ത്രം, ഒരു മാറ്റത്തിനായി അത്തരം ഉപയോഗശൂന്യമായ വിഷയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

2. വിനായക വ്രതകല്പം എന്ന പുസ്തകത്തിൽ നൽകിയിരിക്കുന്ന ഗണപതിയുടെ കഥ അസംബന്ധമാണെന്ന് അങ്ങേയ്ക്കു എങ്ങനെ പറയാൻ കഴിയും?

[ശ്രീ ഹ്രുഷികേശ് ചോദിച്ചു: പ്രിയ സ്വാമി, ഞാനും എന്റെ കസിൻ മകളും ചോദിക്കുന്ന ചുവടെയുള്ള ചോദ്യങ്ങൾക്ക് ദയവായി ഉത്തരം നൽകാൻ ഞാൻ അങ്ങയോടു അഭ്യർത്ഥിക്കുന്നു. 1) ശ്രീ ഭരതരാജ ചോദിച്ചു:- സ്വാമി 09-സെപ്തംബർ-2005-ലെ ഗണപതിയെക്കുറിച്ചുള്ള അങ്ങയുടെ ഒരു പ്രഭാഷണം വായിച്ചതിനുശേഷം. പ്രഭാഷണ ലിങ്ക്:

https://www.universal-spirituality.org/discourses/ganesh-chaturthi--554--1234--ENG

അങ്ങ് ഈ പ്രഭാഷണത്തിൽ പറഞ്ഞു, "വിനായക വ്രതകൽപം പുസ്തകത്തിലെ ഗണപതിയുടെ കഥ തന്നെ അസംബന്ധമാണ്, കാരണം പാർവതി ദേവി തയ്യാറാക്കിയ ഗണപതിയുടെ തല ഭഗവാൻ ശിവൻ മുറിച്ചതായി കഥ പറയുന്നു. ഗണപതി പാർവതിയുടെ പുത്രനാണെന്ന കാര്യം പരമശിവൻ അറിഞ്ഞിരുന്നില്ല എന്നാണ് പറയപ്പെടുന്നത്. ഈ കെട്ടുകഥ എത്ര അജ്ഞതയാണ്!”.

അങ്ങയുടെ അഭിപ്രായത്തോട് എനിക്ക് വൈരുദ്ധ്യമുണ്ട്. വൈരുദ്ധ്യത്തെ തുടർന്ന് മൂഷികാസുരന്റെ ഒരു കഥ വരുന്നു

മൂഷികാസുരൻ എന്നൊരു അസുരന്റെ കഥയുണ്ട്. അയാൾക്ക് ദൈവത്തിൽ നിന്ന് താഴെപ്പറയുന്ന അനുഗ്രഹങ്ങൾ ലഭിച്ചു.

1. ആണിന്റെ പങ്കാളിത്തമില്ലാതെ ഒരു പെണ്ണിൽ നിന്ന് ജനിച്ച ഒരാൾക്ക് മാത്രമേ അവനെ കൊല്ലാൻ മാത്രമേ കഴിയൂ.

2. മരിച്ചവനും മരണത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റവനും മാത്രമേ അവനെ കൊല്ലാൻ കഴിയൂ.

3. ആന തലയും മനുഷ്യ ശരീരവുമുള്ള ഒരാൾക്ക് മാത്രമേ അവനെ കൊല്ലാൻ കഴിയൂ.

മൂഷികാസുരനെ വധിക്കേണ്ടി വന്നപ്പോൾ, അസുരനെ കൊല്ലാൻ മേൽപ്പറഞ്ഞ നിബന്ധനകൾ പാലിക്കാൻ ഭഗവാൻ ഗണപതിയായി ജനിക്കേണ്ടിവന്നു. അപ്പോൾ, ഈ കഥ അസംബന്ധമാണെന്ന് അങ്ങേയ്ക്കു എങ്ങനെ പറയാൻ കഴിയും? മേൽപ്പറഞ്ഞ മൂഷികാസുര കഥയുടെ ആത്മീയ സാരാംശം എനിക്ക് മനസ്സിലാക്കിത്തരേണമേ, ആത്മീയ പുരോഗതിയിൽ ഈ കഥ എന്നെ എങ്ങനെ സഹായിക്കും?]

സ്വാമി മറുപടി പറഞ്ഞു:- മൂഷികാസുരന്റെ കഥ തന്നെ അസംബന്ധമാണ്. അസുരൻ ദൈവത്തോട് വരം ചോദിച്ചു, അത് ഗണപതിയുടെ കഥയ്ക്ക് കൃത്യമായും അനുയോജ്യമാണ്. അസംബന്ധ കഥ സൃഷ്ടിച്ച ആൾ ഭാവി കഥയ്ക്ക് അനുയോജ്യമായ രീതിയിൽ ഈ കഥയും മുൻകൂട്ടി സൃഷ്ടിച്ചു. എന്തായാലും താങ്കൾ സൃഷ്ടിച്ച മൂഷികാസുര കഥയോട് എനിക്ക് എതിർപ്പില്ല. തന്റെ സ്വന്തം ഭാര്യയായ പാർവതിയുടെ മകനാണെന്നറിയാതെ ഭഗവാൻ ശിവൻ ഗണപതിയെ കൊന്നതിനെക്കുറിച്ചു മാത്രമാണ് എന്റെ എതിർപ്പ്. സർവജ്ഞനായ പരമശിവന്റെ മേൽ താങ്കൾ എങ്ങനെയാണ് ഇത്ര തീവ്രമായ അജ്ഞത അടിച്ചേൽപ്പിക്കുന്നത്? ഈ  കഥയിലൂടെ താങ്കൾ പറയാൻ ശ്രമിക്കുന്നത് ഭഗവാൻ ശിവൻ സർവജ്ഞനല്ല എന്നാണ്. അത്തരം കഥകൾ ഭക്തർക്ക് ചില നല്ല ഉപദേശങ്ങൾ നൽകുന്നുണ്ടെങ്കിൽ തീർച്ചയായും പുരാണങ്ങളിൽ കഥകൾ സൃഷ്ടിക്കുന്നതിൽ എനിക്ക് എതിർപ്പില്ല. ഇവിടെ ഒരു കാര്യത്തെ മാത്രം ഞാൻ ശക്തമായി എതിർക്കുന്നു, സദാ സർവ്വജ്ഞനായ പരമശിവന് സത്യത്തെക്കുറിച്ചുള്ള അജ്ഞതയാൽ സ്വന്തം മകനെ കൊല്ലാൻ ഇത്രയധികം അജ്ഞനാകാൻ കഴിയില്ല. നിങ്ങൾക്ക് വേണമെങ്കിൽ, ആ കഥ അംഗീകരിക്കാം എനിക്ക് എതിർപ്പില്ല, പക്ഷേ ദത്തദേവന്റെ അവതാരങ്ങളായ ഭഗവാൻ ശിവന്റെയോ ഭഗവാൻ വിഷ്ണുവിന്റെയോ ഭഗവാൻ ബ്രഹ്‌മാവിന്റെയോ അജ്ഞത എനിക്ക് അംഗീകരിക്കാൻ കഴിയില്ല. ആർക്കെങ്കിലും ഒരിറ്റു സാമാന്യബുദ്ധി ഉണ്ടെങ്കിൽ, മൂഷികാസുരന്റെ കഥ ഗണപതിയുടെ ഭാവി കഥയ്ക്ക് അനുയോജ്യമായ ഒരു കെട്ടിച്ചമച്ച കഥയാണെന്ന് വ്യക്തമായി മനസ്സിലാക്കാൻ കഴിയും.

3. ലളിത സഹസ്രനാമ സ്തോത്രത്തിൽ നിന്ന് "ക്ലീങ്കരി" എന്ന പേരിന്റെ അർത്ഥം സ്വാമി ദയവായി വിശദീകരിക്കുമോ?

[ശ്രീ ഹ്രുഷികേശിലൂടെ കുമാരി ആരാധ്യയുടെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു:- ഇതൊരു ബീജാക്ഷരം ആണ്, അതായത് ഒരു പ്രത്യേക വസ്‌തുവിനെ സൂചിപ്പിക്കുന്ന അക്ഷരം. E എന്നത് ഊർജത്തെയും, M എന്നത് ദ്രവ്യത്തെയും, C എന്നത് പ്രകാശത്തിന്റെ വേഗതയെയും സൂചിപ്പിക്കുന്നതുപോലെ, ഈ ബീജാക്ഷരങ്ങൾ ചില ഇനങ്ങളെ(വസ്‌തു) ഹ്രസ്വമായി പ്രതിനിധീകരിക്കുന്നു, ചില അജ്ഞർ അവകാശപ്പെടുന്നത് പോലെ അത്തരം അക്ഷരങ്ങളിൽ ഒരു മിസ്റ്റിക് (നിഗൂഢ) ശക്തിയും ഇല്ല. എല്ലാ നിഗൂഢ ശക്തികളും (അതീന്ദ്രിയശക്തി) ദൈവത്തോടൊപ്പം മാത്രമേ നിലനിൽക്കുന്നുള്ളൂ, ദൈവമല്ലാതെ മറ്റൊരു ഇനത്തിലും ഇല്ല.

4. കൃതജ്ഞതയുടെ അടിസ്ഥാനത്തിൽ ദൈവത്തെ സേവിക്കുന്നതും ദൈവിക വ്യക്തിത്വത്തോടുള്ള ആകർഷണത്തിന്റെ അടിസ്ഥാനത്തിൽ ദൈവത്തെ സേവിക്കുന്നതും തമ്മിലുള്ള വ്യത്യാസം എന്താണ്?

[ശ്രീ ഹ്രുഷികേശ് ചോദിച്ചു:- കൃതജ്ഞതയുടെ അടിസ്ഥാനത്തിൽ ഭഗവാനെ സേവിക്കുന്നതും ദൈവിക വ്യക്തിത്വത്തോടുള്ള ആകർഷണത്തിന്റെ അടിസ്ഥാനത്തിൽ ദൈവത്തെ സേവിക്കുന്നതും തമ്മിലുള്ള വ്യത്യാസം എന്താണ്? ദൈവത്തിന്റെ ദൈവിക വ്യക്തിത്വം എന്ന വാക്ക് ദയാപൂർവം വിശദീകരിക്കാമോ? ദൈവത്തെ സ്‌നേഹിക്കാൻ മനുഷ്യന്റെ സ്വഭാവവിശേഷങ്ങളെ കീഴടക്കത്തക്കവിധം ദൈവത്തെ സംബന്ധിച്ചുള്ള ആ പ്രത്യേക സവിശേഷതകൾ എന്തൊക്കെയാണ്? അങ്ങയുടെ ദിവ്യ താമര പാദങ്ങളിൽ, ഹ്രുഷികേശ്]

സ്വാമി മറുപടി പറഞ്ഞു:- നിങ്ങളുടെ പ്രശ്‌നം പരിഹരിക്കാൻ ഒരു വ്യക്തി നിങ്ങളെ സഹായിച്ചു എന്നറിഞ്ഞ ശേഷം നിങ്ങൾ ആ വ്യക്തിക്ക് എന്തെങ്കിലും ത്യാഗം ചെയ്യുമ്പോൾ, അതിനെ നന്ദിയുടെ അടിസ്ഥാനത്തിലുള്ള ത്യാഗം എന്ന് വിളിക്കുന്നു. അത്തരം കൃതജ്ഞതയിൽ, യഥാർത്ഥ സ്നേഹം ഉണ്ടാകില്ല, കാരണം നിങ്ങൾ മറ്റൊരാളുടെ സഹായത്തിന് പകരമായി സേവിക്കുകയോ ത്യാഗം ചെയ്യുകയോ ചെയ്യുന്നു. പ്രത്യുപകാരമൊന്നും ആഗ്രഹിക്കാതെ ആരുടെയെങ്കിലും മഹത്തായ വ്യക്തിത്വത്തോടുള്ള നിങ്ങളുടെ ആകർഷണത്തെ അടിസ്ഥാനമാക്കി നിങ്ങൾ ആരെയെങ്കിലും സേവിക്കുകയും ത്യാഗം ചെയ്യുകയും ചെയ്യുന്നുവെങ്കിൽ, അത്തരം സേവനമോ ത്യാഗമോ യഥാർത്ഥ സ്നേഹമാണ്. ഒരു സിനിമാ നായകനെയോ രാഷ്ട്രീയ നേതാവിനെയോ അവരുടെ ആരാധകൻ സ്നേഹിക്കുന്നത് നായകന്റെയോ നേതാവിന്റെയോ മഹത്തായ വ്യക്തിത്വത്തെ അടിസ്ഥാനമാക്കിയുള്ള ആരാധക ഭക്തിയിൽ ഈ ആശയം വളരെ വ്യക്തമായി മനസ്സിലാക്കാൻ കഴിയും. ആരാധകന്റെ വ്യക്തിത്വം നായകന്റെയോ നേതാവിന്റെയോ വ്യക്തിത്വത്തിന് തുല്യമാണെങ്കിൽ നായകനിലേക്കോ നേതാവിലേക്കോ ഉള്ള ആരാധകന്റെ ആകർഷണം നിലനിൽക്കില്ല.  നായകന്റെയോ നേതാവിന്റെയോ വ്യക്തിത്വം അവന്റെ/അവളുടെ (ആരാധകൻ) വ്യക്തിത്വത്തേക്കാൾ വളരെ ഉയർന്നതാണെന്ന് ആരാധകന് തോന്നുന്നതിനാൽ ആരാധകൻ ക്ലൈമാക്‌സ് തലത്തിലേക്ക് ഭ്രാന്തമായ യഥാർത്ഥ പ്രണയം വളർത്തി. അല്ലെങ്കിൽ, അത്തരം യഥാർത്ഥ ഭ്രാന്തമായ സ്നേഹം ഉണ്ടാകില്ല. മുഴുവൻ ആത്മീയ ജ്ഞാനം മാത്രമാണ് ദൈവത്തിന്റെ അത്ഭുതകരവും ഏതാണ്ട് സങ്കൽപ്പിക്കാനാവാത്തതുമായ ദൈവിക വ്യക്തിത്വം നൽകുന്നത്. ദൈവത്തിന്റെ ദൈവിക വ്യക്തിത്വത്തെക്കുറിച്ചുള്ള സമ്പൂർണ്ണവും ശരിയായതുമായ ജ്ഞാനം അറിയുമ്പോൾ, ഒരു ഭക്തൻ ആശ്ചര്യത്തോടെ കണ്ണുകൾ തുറന്നു തന്നെ നിൽക്കുന്നു, മറ്റൊരു ഭക്തൻ  ദൈവത്തെക്കുറിച്ച് അനന്തമായ പ്രസംഗം നടത്തുന്നു, മറ്റൊരു ഭക്തൻ അതിരുകളില്ലാത്ത ആശ്ചര്യത്തോടെ ദൈവത്തെക്കുറിച്ച് തുടർച്ചയായി കേൾക്കുന്നു. മറ്റൊരു ഭക്തന്റെ മനസ്സ് തടസപ്പെട്ടു! (ആശ്ചര്യവത് പശ്യതി...-ഗീത, Āścaryavat paśyati…—Gita). ചുരുക്കത്തിൽ, ദൈവത്തിന്റെ അനന്തമായ മഹത്വം നിങ്ങളോടു അവതരിപ്പിക്കാൻ എനിക്ക് കഴിയില്ല.

★ ★ ★ ★ ★

 
 whatsnewContactSearch