home
Shri Datta Swami

 03 Jul 2024

 

Malayalam »   English »  

ശ്രീ ഹ്രുഷികേഷിൻ്റെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

[Translated by devotees of Swami]

1. സൈദ്ധാന്തിക ആശയങ്ങൾ നന്നായി മനസ്സിലാക്കിയിട്ടും അവ നടപ്പിലാക്കാൻ കഴിയാത്തതിൻ്റെ കാരണം എന്താണ്?

സ്വാമി മറുപടി പറഞ്ഞു:- ദൈവത്തിനുള്ള ആശയങ്ങൾ രണ്ട് കാരണങ്ങളാൽ പ്രായോഗികമായി നടപ്പിലാക്കാൻ അസാധ്യമാണ്:- i) ദൈവത്തോടുള്ള നിങ്ങളുടെ അറ്റാച്ച്മെന്റ് (അടുപ്പം) ശക്തമല്ല, ii) ലോകത്തിൽ നിന്നുള്ള നിങ്ങളുടെ വേർപിരിയൽ (ഡിറ്റാച്മെന്റ്) പൂർണ്ണമല്ല. ആദ്യ കാരണത്തെക്കുറിച്ച് നിങ്ങൾ വിഷമിക്കുകയാണെങ്കിൽ, രണ്ടാമത്തെ കാരണം സ്വയം പരിഹരിക്കപ്പെടും. ഇതിനർത്ഥം നിങ്ങൾ ദൈവത്തോട് വളരെ വളരെ ശക്തമായി അറ്റാച്ച് ചെയ്തട്ടുണ്ടെങ്കിൽ, ലോകത്തിൽ നിന്നുള്ള ഡിറ്റാച്മെന്റ് ഒരു സ്വാഭാവിക പരിണതഫലമായി വരുന്നു എന്നാണ്. തിയേറ്ററിൽ സിനിമ കാണുന്നതിൽ നിങ്ങൾ ശക്തമായി അറ്റാച്ച് ചെയ്യപ്പെടുമ്പോൾ, മൂട്ടകളും കൊതുകുകളും കടിക്കുന്നതിനെക്കുറിച്ച് നിങ്ങൾ അറിയുന്നില്ല. കടിയിൽ നിന്നുള്ള ഡിറ്റാച്മെന്റ് സിനിമയോടുള്ള നിങ്ങളുടെ ശക്തമായ അറ്റാച്ച്‌മെൻ്റിൻ്റെ സ്വാഭാവികമായ അനന്തരഫലമാണ്. അതിനാൽ, നിങ്ങൾ ദൈവത്തോടുള്ള നിങ്ങളുടെ അറ്റാച്ച്മെന്റ് മെച്ചപ്പെടുത്തണം, മാത്രമല്ല ലോകത്തിൽ നിന്ന് സ്വയം ഡിറ്റാച്മെന്റിനു ഒരു ശ്രമവും നടത്തരുത്.

2. ഭാവി ആവശ്യങ്ങൾക്കായി പണം സേവ് ചെയ്യുന്നതിൽ എനിക്ക് ബുദ്ധിമുട്ട് തോന്നുന്നു. ഞാൻ ഇവിടെ തറ്റാണോ?

[ഇന്നത്തെ ആവശ്യങ്ങൾക്കായി ഒരാൾ ഒരു രൂപ  സേവ് ചെയ്യണമെന്നും ഭാവിയിലെ ആവശ്യങ്ങൾക്കായി രണ്ടാമത്തെ രൂപ സേവ് ചെയ്യണമെന്നും അങ്ങ് പറഞ്ഞു. വേസ്റ്റ് ബോക്സിലേക്ക് വലിച്ചെറിയുന്ന രൂപ (തിന്മകൾക്കും അനാവശ്യ ആഡംബരങ്ങൾക്കും വേണ്ടി ചെലവഴിക്കുന്നത്) ദൈവത്തിന് സമർപ്പിക്കണമെന്നും അങ്ങ് പറഞ്ഞു. ഈ മൂന്നിൽ, രണ്ടാമത്തെ രൂപ ഭാവിയിലേക്ക് സേവ് ചെയ്യാൻ ഞാൻ ബുദ്ധിമുട്ടുന്നു. എനിക്ക് ഇവിടെ തെറ്റുണ്ടോ? രണ്ടാമത്തെ രൂപ ഞാൻ ദൈവത്തിന് നൽകിയാൽ, ഭാവിയിൽ അത്യാവശ്യമുണ്ടെങ്കിൽ, എനിക്ക് ദൈവത്തോട് സഹായം ചോദിക്കാമോ.]

സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾ പ്രഹ്ലാദൻ മുതലായവർ പോലെയുള്ള പരമോന്നത ദൈവത്തിൻറെ ഭക്തനാണെങ്കിൽ നിങ്ങൾക്ക് തെറ്റില്ല. അത്തരം ഏറ്റവും ഉയർന്ന ഭക്തിയിൽ, ഇന്നത്തെ ആവശ്യങ്ങൾക്കായി ഒരാൾ ആദ്യത്തെ രൂപയും സേവ് ചെയ്യുന്നില്ല. അത്തരമൊരു ക്ലൈമാക്സ് ഭക്തൻ വർത്തമാനത്തിലും ഭാവിയിലും തീർച്ചയായും ദൈവത്താൽ സംരക്ഷിക്കപ്പെടുന്നു. പക്ഷേ, പ്രശ്നം നമ്മൾ ക്ലൈമാക്സ് ഭക്തരാണോ എന്നുള്ളതാണ്? ദേഹത്ത് ചില വരകൾ ഇട്ടുകൊണ്ട് കുറുക്കന് കടുവയാകാൻ കഴിയില്ല. അത് യഥാർത്ഥത്തിൽ കടുവയായിരിക്കണം. ഇതെല്ലാം നിങ്ങളുടെ ഭക്തിയുടെ നിലവാരത്തെക്കുറിച്ചുള്ള നിങ്ങളുടെ ആത്മവിശ്വാസത്തെ ആശ്രയിച്ചിരിക്കുന്നു. ഞാൻ പറഞ്ഞത് ആത്മീയ യാത്രയുടെ പ്രാരംഭ ഘട്ടത്തിൽ നിൽക്കുന്ന ഭൂരിഭാഗം മനുഷ്യർക്കും ബാധകമാണ്. സാധാരണ മനുഷ്യരെ എന്റെ ലക്ഷ്യം വെച്ചുകൊണ്ട് എനിക്ക് ആദ്ധ്യാത്മിക ജ്ഞാനം ആദ്യം മുതൽ പ്രസംഗിക്കണം.

രണ്ടാമത്തെ രൂപ ദൈവത്തിന് നൽകുകയും ഭാവിയിൽ നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം തിരികെ തരാൻ ദൈവത്തോട് ആവശ്യപ്പെടുകയും ചെയ്യുന്നതിനുപകരം, ഭാവി ആവശ്യങ്ങൾക്കായി നിങ്ങൾക്ക് രണ്ടാമത്തെ രൂപ ലാഭിക്കാം. ഒരുപക്ഷേ, ആദായനികുതിയിൽ നിന്ന് രക്ഷപ്പെട്ട് നികുതി ശല്യം ദൈവത്തിൻ്റെ തലയിൽ എറിയാനാണ് ഈ ആശയം നിങ്ങളുടെ മനസ്സിൽ വന്നത്! നിങ്ങൾ ദൈവത്തിന് നൽകുമ്പോഴെല്ലാം, ഒരു സാഹചര്യത്തിലും നിങ്ങൾ അത് തിരികെ ആഗ്രഹിക്കരുത്. ഈ കോണിൽ, നിങ്ങൾ ദൈവത്തോട് തിരികെ തരാൻ ആവശ്യപ്പെടുന്നുണ്ടോ ഇല്ലയോ എന്ന് കാണാൻ കൂടുതൽ ബുദ്ധിമുട്ടുകൾ നൽകി ദൈവം നിങ്ങളെ പരീക്ഷിക്കുന്നു.

★ ★ ★ ★ ★

 
 whatsnewContactSearch