11 Nov 2024
[Translated by devotees of Swami]
ഹേ, പ്രബുദ്ധരും സമർപ്പിതരുമായ ദൈവദാസരേ
1. വേദത്തെ അപരാ വിദ്യ എന്നും പരാ വിദ്യ എന്നും വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് ദയവായി വിശദീകരിക്കുക.
[ശ്രീമതി. ഛന്ദ ചന്ദ്ര ചോദിച്ചു:- പാദനമസ്കാരം ഹേ ഗുരു ദത്താ! ഇന്നത്തെ സത്സംഗത്തിൽ (2024 ആഗസ്റ്റ് 31) എന്തൊരു ആനന്ദദായകമായ ജ്ഞാനമാണ് അങ്ങ് ഞങ്ങൾക്കെല്ലാം ചൊരിഞ്ഞത്! എൻ്റെ ശിരസ്സ് പൂർണ്ണമായും കുനിഞ്ഞിരിക്കെ, വേദത്തെ അപരാ വിദ്യ (താണതരമായ ജ്ഞാനം) എന്നും മറ്റേതെങ്കിലും സന്ദർഭത്തിൽ പരാ വിദ്യ (ഉന്നതമായ ജ്ഞാനം) എന്നും വിളിക്കുന്നത് എന്തുകൊണ്ടെന്ന് ഈ വിഷയം വിശദീകരിക്കാൻ ഒരിക്കൽ കൂടി ഞാൻ അങ്ങയോടു അഭ്യർത്ഥിക്കുന്നു. വേദത്തെക്കുറിച്ചുള്ള ധാരണ അങ്ങ് ഇന്ന് കൂടുതൽ വ്യക്തമാക്കി.]
സ്വാമി മറുപടി പറഞ്ഞു:- യാഗത്തിന്റെ (യജ്ഞം) അനുഷ്ഠാനത്തെ വിവരിക്കുന്ന അതേ വേദം തെറ്റിദ്ധാരണയുടെ കോണിൽ താഴ്ന്നതാണ്, അതിനെ അപരാ വിദ്യ (താണതരമായ ജ്ഞാനം) എന്ന് വിളിക്കുന്നു. അതേ യാഗം തന്നെയാണ് ശ്രേഷ്ഠമായ ജ്ഞാനം അല്ലെങ്കിൽ ശരിയായ ധാരണയുടെ കോണിൽ, പരാ വിദ്യ. യാഗത്തിൻ്റെ ചില പ്രവർത്തനങ്ങൾ രണ്ട് കോണുകളിലും വിശദീകരിച്ചിരിക്കുന്നു:-
1) ശരിയായ കോണിൽ, നെയ്യിൽ വറുത്ത ഭക്ഷണം പാകം ചെയ്യുന്നതിനായി അഗ്നി യജ്ഞപീഠത്തിൽ തീ കത്തിക്കുന്നു. തെറ്റായ കോണിൽ, അതിൽ ഒഴിച്ച നെയ്യ് കത്തിക്കാൻ അഗ്നി യജ്ഞപീഠത്തിൽ തീ കത്തിക്കുന്നു.
2) ശരിയായ കോണിൽ, അഗ്നി കത്തിക്കുന്നത് യാഗത്തിൻ്റെ ഉപകരണമാണ് (യജ്ഞ സാധനം), ഒരു നല്ല വ്യക്തിയുടെ വിശക്കുന്ന വയറ്റിൽ കത്തുന്ന അഗ്നിയാണ് യാഗത്തിൽ (യജ്ഞ ഉപാസ്യ) ആരാധിക്കപ്പെടേണ്ടത്. തെറ്റായ കോണിൽ, വിശപ്പിൻ്റെ തീ (വൈശ്വാനരാഗ്നി) തിരിച്ചറിയപ്പെടാതെ യജ്ഞപീഠത്തിൽ കത്തിച്ച ഭൗതികാഗ്നിയിൽ നെയ്യ് ഒഴിക്കുന്നു.
3) എന്തെങ്കിലും കൈവശം ഉള്ള ആളെ കൈവശം ഉള്ള വസ്തുവിൻ്റെ പേരിൽ ‘ലക്ഷണാർത്ഥം’ അല്ലെങ്കിൽ പരോക്ഷ അർത്ഥത്തിൽ വിളിക്കാം. ആപ്പിൾ വിൽക്കുന്നയാളെ ആപ്പിൾ എന്ന പേരിലാണ് വിളിക്കുന്നത്. അതുപോലെ, നെയ്യിൽ വറുത്ത ഭക്ഷണത്തെ നെയ്യ് എന്നും വിശപ്പിൻ്റെ ഉടമയെ അഗ്നി എന്നും വിളിക്കുന്നു (വൈശ്വാനരഃ പ്രവിശതി അതിഥിഃ - വേദം). ഇതാണ് ശരിയായ ആംഗിൾ. തെറ്റായ കോണിൽ, ശുദ്ധമായ നെയ്യിനെ മാത്രം നെയ്യ് എന്നും യാഗപീഠത്തിലെ അഗ്നിയെ മാത്രം അഗ്നി എന്നും വിളിക്കുന്നു.
ഇതുപോലെ, ശരിയായ കോണിൽ ഒരേ വൈദിക യാഗം ശ്രേഷ്ഠമായ ജ്ഞാനവും തെറ്റായ കോണിൽ താഴ്ന്ന ജ്ഞാനവും ആണ്.
2. ജ്ഞാന കാണ്ഡം, കർമ്മ കാണ്ഡം, കാമ്യ കർമ്മ കാണ്ഡം, ഉപാസന കാണ്ഡം മുതലായവയെക്കുറിച്ച് ദയവായി വിശദീകരിക്കുക.
[ജ്ഞാന കാണ്ഡം, ഉപാസന കാണ്ഡം, കർമ്മ കാണ്ഡം, കാമ്യ കർമ്മ കാണ്ഡം തുടങ്ങിയവയും അങ്ങ് വളരെ മനോഹരമായി വിശദീകരിക്കുകയും ആദിശങ്കരൻ, മണ്ഡന മിശ്ര, കുമാരില ഭട്ട എന്നിവരുടെ പ്രബോധനങ്ങളുമായി അവയെ പരസ്പരബന്ധിതമാക്കുകയും ചെയ്തു. ദയവായി വിശദീകരിച്ചുകൊണ്ട് എൻ്റെ ഈ അജ്ഞതകളെല്ലാം ഇല്ലാതാക്കുക.]
സ്വാമി മറുപടി പറഞ്ഞു:- ജ്ഞാന കാണ്ഡം നാല് വേദങ്ങളിൽ അടങ്ങിയിരിക്കുന്ന എല്ലാ ഉപനിഷത്തുകളും ഉൾക്കൊള്ളുന്നു, അത് ദൈവത്തിന്റെ ജ്ഞാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിവിധ രൂപങ്ങളിലും പേരുകളിലും വിളിക്കപ്പെടുന്ന സർവ്വജ്ഞനായ ദൈവവുമായി ബന്ധപ്പെട്ട വേദങ്ങളിലെ പ്രാർത്ഥനകളാണ് ഉപാസന കാണ്ഡം കൈകാര്യം ചെയ്യുന്നത്. കർമ്മ കാണ്ഡം പൊതുവെ അർത്ഥമാക്കുന്നത് ഉപജീവനത്തിനായി നടത്തുന്ന വിവിധ പരിശ്രമങ്ങളെയാണ് (ന പ്രസിദ്ധ്യേദകർമ്മണഃ - ഗീത). സ്വയത്തെയും കുടുംബാംഗങ്ങളെയും പരിപാലിക്കുന്നത് തെറ്റല്ല, ആഡംബരങ്ങളില്ലാതെ സ്വയവും കുടുംബവും പരിപാലിക്കുന്നതിനുള്ള അത്തരം പ്രവർത്തനത്തെ ശുദ്ധപ്രവൃത്തി എന്ന് വിളിക്കുന്നു, ഇത് നിവൃത്തിയുടെ അല്ലെങ്കിൽ ആത്മീയ ജീവിതത്തിൻ്റെ അടിസ്ഥാനം കൂടിയാണ്. ഇഹലോകത്തോ മരണാനന്തരം ഉപരിലോകത്തിലോ സ്വാർത്ഥമായ ചില സുഖങ്ങൾ ലഭിക്കാനാണ് യാഗമോ യജ്ഞമോ ചെയ്യുന്നതെങ്കിൽ, അത്തരം യാഗത്തെ 'കാമ്യ കർമ്മം' എന്ന് വിളിക്കുന്നു. പൊതുവേ, കാമ്യ കർമ്മം എല്ലായ്പ്പോഴും തെറ്റായ കോണുമായി ബന്ധപ്പെട്ടിരിക്കുന്നു, കാരണം നടത്തുന്നയാൾ സ്വാർത്ഥ ആനന്ദത്തിനായുള്ള തൻ്റെ ആകർഷണം കണക്കിലെടുത്ത് നടപടിക്രമങ്ങളെക്കുറിച്ച് കൂടുതൽ ആകുലപ്പെടുന്നില്ല. അതേ യാഗം ശരിയായ കോണിൽ ചെയ്താൽ, നെയ്യ് ഉപയോഗിച്ച് പാകം ചെയ്ത ഭക്ഷണം ദൈവത്തെക്കുറിച്ച് അന്വേഷിക്കുന്ന ആത്മീയ സംവാദങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഉച്ചഭക്ഷണമായി നൽകുകയെന്നതാണ് (നിവൃത്തി). അത്തരം യാഗത്തെ ജ്ഞാന-കർമ്മം അല്ലെങ്കിൽ നിഷ്കാമ കർമ്മ യോഗം എന്ന് വിളിക്കുന്നു. ആശയത്തെ ആഴത്തിൽ വിശകലനം ചെയ്ത ശേഷം നിങ്ങൾ യജ്ഞമോ ത്യാഗമോ കർമ്മമോ ശരിയായ കോണിൽ ചെയ്താൽ, അതിനെ ജ്ഞാന- കർമ്മം (കുമാരില ഭട്ടയുടെ ജ്ഞാന കർമ്മ സമുച്ചയ സങ്കൽപ്പം) എന്ന് വിളിക്കുന്നു. പൂർവ്വികരുടെ അന്ധമായ പാരമ്പര്യത്തെ അടിസ്ഥാനമാക്കി ആശയത്തെ ആഴത്തിൽ വിശകലനം ചെയ്യാതെ തെറ്റായ കോണിൽ ചെയ്യുന്ന അതേ കർമ്മത്തെ അജ്ഞാന-കർമ്മം എന്ന് വിളിക്കുന്നു. ജ്ഞാനത്തെ (ശരിയായ ആംഗിൾ) പിന്തുണയ്‌ക്കാനും അജ്ഞാനത്തെ എതിർക്കാനുമാണ് ശങ്കരൻ ഈ വിശകലനത്തിനായി നിലകൊള്ളുന്നത് (പൊതുവായി പൂർവ മീമാംസകർ പിന്തുടരുന്ന തെറ്റായ കോണാണ്). പൂർവ മീമാംസകരുടെ നേതാവായിരുന്നു മണ്ഡന മിശ്ര. കുമാരില ഭട്ടൻ മണ്ഡന മിശ്രയുടെ ആചാര്യനായിരുന്നുവെങ്കിലും, നിർഭാഗ്യവശാൽ, കുമാരില ഭട്ടൻ്റെ ശരിയായ സങ്കൽപ്പം പിന്തുടരാതെ മന്ദന മിശ്ര ഒരു അന്ധനായ പൂർവ്വ മീമാംസകനായി.
3. ഹനുമാൻ്റെയും മറ്റ് വാനരന്മാരുടെയും ഭക്തിയെ നമുക്ക് താരതമ്യം ചെയ്യാൻ കഴിയുമോ?
[സ്വാമി, ശ്രീരാമൻ്റെ ദൗത്യത്തിനായി ജീവൻ നൽകാൻ മടിക്കാത്ത എല്ലാ വാനരന്മാരുടെയും (യഥാർത്ഥ മാലാഖമാരുടെ) ദിവ്യഫലങ്ങളെക്കുറിച്ചുള്ള അങ്ങയുടെ സമീപകാല വെളിപ്പെടുത്തലിൽ നിന്ന്, നമുക്ക് പറയാമോ, അവരുടെ ഭക്തി ഒരു ഭക്തന്റെ റോളിലുള്ള ഭഗവാൻ ഹനുമാനോട് താരതമ്യപ്പെടുത്താവുന്നതാണ് എന്ന്? ശ്രീരാമനോടുള്ള ഭക്തിയുടെയും സേവനത്തിൻ്റെയും വീക്ഷണകോണിൽ നിന്ന് ഹനുമാനെ അവരുമായി താരതമ്യപ്പെടുത്താനാവില്ലെന്ന് ഞാൻ കരുതുന്നു. ദയവായി ഈ ആശയക്കുഴപ്പം നീക്കുക. അങ്ങയുടെ ദിവ്യമായ താമര പാദങ്ങളിൽ എപ്പോഴും, ഛന്ദ.]
സ്വാമി മറുപടി പറഞ്ഞു:- ഹനുമാൻ വാനരന്മാരുടെ നേതാവാണ്. വാനരന്മാരെല്ലാം ഹനുമാൻ്റെ കാൽചുവടുകളിൽ നടന്നു. ഹനുമാൻ രാവണനെതിരെ യുദ്ധം ചെയ്തു, എല്ലാ വാനരന്മാരും രാവണനെതിരെ യുദ്ധം ചെയ്തു. ജീവൻ ബലിയർപ്പിച്ച് പോലും ഭഗവാൻ രാമനോടുള്ള സ്നേഹത്തിന് തെളിവ് നൽകാൻ ഹനുമാൻ തയ്യാറായി. ഹൃദയത്തിൽ ഭഗവാൻ രാമനെ കാണിക്കാൻ അവൻ നെഞ്ചു കീറി. അതുപോലെ ഭഗവാൻ രാമന് വേണ്ടി ജീവൻ ബലിയർപ്പിക്കാൻ പോലും തയ്യാറായി വാനരന്മാരും യുദ്ധത്തിൽ പങ്കെടുത്തു. ഹനുമാനും അവൻ്റെ അനുയായികളായ വാനരന്മാരും തമ്മിൽ വ്യക്തമായ താരതമ്യമുണ്ട്.
4. എല്ലാ അവതാരങ്ങളും ഒരേ ദൈവം ആയിരിക്കുമ്പോൾ ഭഗവാൻ കൃഷ്ണനെ ഏറ്റവും പൂർണ്ണമായ അവതാരം എന്ന് വിളിക്കുന്നത് എന്തുകൊണ്ട്?
[പാദനമസ്കാരം ആദ്ധ്യാത്മിക ജ്ഞാന രാജാവേ! താഴെ പറയുന്ന കാര്യങ്ങളിൽ അങ്ങയുടെ ആത്മീയ പ്രകാശം ചൊരിയുക:- എല്ലാ മനുഷ്യാവതാരങ്ങളും ഒരേ ദൈവമായിരിക്കെ എന്തുകൊണ്ടാണ് ഭഗവാൻ കൃഷ്ണന്റെ അവതാരം പരിപൂർണ തമ അവതാരം (ഏറ്റവും പരിപൂർണ്ണമായ അവതാരം) എന്ന് അറിയപ്പെടുന്നത്? ഭഗവാൻ രാമന് വേണ്ടി തങ്ങളുടെ ജീവൻ ബലിയർപ്പിക്കുന്നു എന്നതിനാൽ വാനരന്മാർ ഗോപികമാരേക്കാൾ ശ്രേഷ്ഠരാണ് എന്ന അങ്ങയുടെ സമീപകാല പ്രഖ്യാപനത്തെ തുടർന്നാണ് ഈ സംശയം വരുന്നത്. എൻ്റെ ധാരണ തീർത്തും തെറ്റായിരിക്കാം, എന്നിട്ടും ഈ ആശയക്കുഴപ്പം നീക്കാൻ ഞാൻ അങ്ങയോടു അഭ്യർത്ഥിക്കുന്നു.]
സ്വാമി മറുപടി പറഞ്ഞു:- എല്ലാ അവതാരങ്ങളിലും ഉള്ള ശക്തി ഒന്നുതന്നെയാണ്, കാരണം ദത്ത ഭഗവാനിലൂടെ അവതാരത്തിൽ പ്രവേശിച്ചതു കാരണം എല്ലാ അവതാരങ്ങളിലും സങ്കൽപ്പിക്കാനാവാത്ത - മാധ്യമം സ്വീകരിക്കാത്ത ഒരേ ദൈവം (പരബ്രഹ്മൻ) തന്നെയാണ് ഉള്ളത്. അവതാരത്തിൻ്റെ പ്രോഗ്രാമിൻ്റെ ആവശ്യകതകളെ അടിസ്ഥാനമാക്കി ഒരു അവതാരത്തിൽ നിന്ന് മറ്റൊരു അവതാരത്തിലേക്ക് പ്രകടിപ്പിക്കപ്പെടുന്ന ശക്തി മാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു. അത്ഭുതത്തിൻ്റെ ആവശ്യകത കണക്കിലെടുക്കാതെ തൻ്റെ എല്ലാ ശക്തികളെയും തുറന്നുകാട്ടുന്ന ഒരു നിസ്സാരനായ അസുരനെപോലെയല്ല ദൈവം. അത്തരം പ്രത്യേകമായ അത്ഭുതശക്തിയുടെ പ്രകടനത്തിന് ആവശ്യക്കാരേറെയുള്ളപ്പോൾ മാത്രമാണ് ദൈവം തൻ്റെ അത്ഭുതശക്തിയെ തുറന്നുകാട്ടുന്നത്.
അതിനാൽ, അവതാരങ്ങൾ പ്രകടിപ്പിക്കുന്ന ശക്തികളിൽ മാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു, കൈവശമുള്ള ശക്തി എല്ലായ്പ്പോഴും ഒന്നാണ്. ഭഗവാൻ കൃഷ്ണൻ ദൈവത്തിൻ്റെ എല്ലാ ശക്തികളും പ്രകടിപ്പിച്ചു, കാരണം അവൻ്റെ ദിവ്യ പരിപാടിയിൽ (ഡിവൈൻ പ്രോഗ്രാം) അത്തരം ആവശ്യം ഉണ്ടായിരുന്നു. പരബ്രഹ്മൻ്റെ എല്ലാ ശക്തികളും ഭഗവാൻ രാമനും ഉണ്ടായിരുന്നു (ചിലത് പ്രോഗ്രാമിന് ആവശ്യമില്ലാത്തതിനാൽ ചിലത് പ്രകടിപ്പിച്ചില്ല), അത് പ്രോഗ്രാമിൻ്റെ ആവശ്യാനുസരണം ഭഗവാൻ കൃഷ്ണൻ പ്രകടിപ്പിച്ചു. ഭഗവാൻ ശ്രീകൃഷ്ണൻ്റെ കാര്യത്തിലെന്നപോലെ എല്ലാ അത്ഭുതശക്തികളുടെയും പ്രകടനത്തിൻ്റെ ആവശ്യം രാമ ഭഗവാൻ്റെ കാര്യത്തിൽ ഉണ്ടായിരുന്നില്ല.
ഭഗവാൻ കൃഷ്ണൻ തൻ്റെ സ്ഥൂലശരീരം ഉപേക്ഷിച്ചതിന് ശേഷം അഗ്നിയിൽ ചാടി ഗോപികമാരും കൃഷ്ണ ഭഗവാനുവേണ്ടി ജീവൻ ബലിയർപ്പിച്ചു. വാനരന്മാരും ദൈവത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറായി, അതിനാൽ വാനരന്മാർ ഗോപികമാരേക്കാൾ കുറവല്ല. മധുര ഭക്തി ഗോപികമാരുടെ കാര്യത്തിൽ മാത്രമേ സാധ്യമാകൂ, വാനരന്മാരുടെ കാര്യത്തിൽ അല്ല. കേവലം മധുരഭക്തിയെ അടിസ്ഥാനമാക്കി, ഗോപികമാർക്ക് ഏറ്റവും ഉയർന്ന ഗോലോകം നൽകണമെന്ന് നാം നിഗമനം ചെയ്യരുത് എന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. ഗോലോകത്തിൻ്റെ ഒരു പ്രദേശത്താണ് ഗോപികമാർ ഉള്ളത്, മറ്റ് പ്രദേശങ്ങളിൽ ഭക്തിയിലും ത്യാഗത്തിലും ഗോപികകളേക്കാൾ ഒട്ടും കുറവല്ലാത്ത നിരവധി ഭക്തർ ഉണ്ട്. മറ്റ് പോയിൻ്റുകൾ പരിഗണിക്കാതെ മധുരമായ ഭക്തിയെ അടിസ്ഥാനമാക്കി, ഗോപികമാരെ സ്ഥാനം കയറ്റുകയോ തരംതാഴ്ത്തുകയോ ചെയ്യാൻ പാടില്ല എന്നതാണ് എൻ്റെ ആശയം.
5. ഗോപികമാരിൽ ഒട്ടും കുറവല്ലാത്ത ഹനുമാനും വാനരന്മാർക്കും ദൈവം എന്തുകൊണ്ട് ഗോലോകം നൽകിയില്ല?
[മേൽപ്പറഞ്ഞത് ശരിയാണെങ്കിൽ, ഭഗവാൻ കൃഷ്ണൻ ഗോപികമാർക്ക് ചെയ്തതുപോലെ അല്ലെങ്കിൽ ഹനുമാൻ്റെ കാര്യത്തിൽ (തീർച്ചയായും ഒരു ഭക്തനെന്ന നിലയിൽ) ശ്രീരാമൻ തന്നെ ചെയ്തതുപോലെ അത്യുന്നതത്തേക്കാൾ ഉയർന്ന ഫലം എന്തുകൊണ്ടാണ് ശ്രീരാമൻ അവർക്ക് നൽകാത്തത്? ]
സ്വാമി മറുപടി പറഞ്ഞു:- ഈശ്വരനോടുള്ള സമ്പൂർണ്ണ സമർപ്പണത്തിൻ്റെ ഉടമകളായ സാധാരണ ആത്മാക്കളായിരുന്നു ഗോപികമാർ. ഹനുമാനും ഗോപികമാരെപ്പോലെ ദൈവത്തിനു സമ്പൂർണ്ണ സമർപ്പണത്തോടെ സേവകനായി അഭിനയിച്ചു. പക്ഷേ, ഈ സൃഷ്ടിയിലെ ഏറ്റവും മികച്ച നായകനായ പരമശിവൻ്റെ അവതാരമായതിനാൽ ചില അന്തർലീനമായ സ്വാധീനമുണ്ട്. ഗോപികമാരുടെ കാര്യത്തിൽ ദൈവത്തോടുള്ള സമ്പൂർണ്ണമായ കീഴടങ്ങൽ അന്തർലീനമായിരുന്നു. പക്ഷേ, ഹനുമാൻ്റെ കാര്യത്തിൽ, ദൈവത്തോടുള്ള സമ്പൂർണ്ണ കീഴടങ്ങൽ, അവൻ വഹിച്ച വേഷത്തിനുവേണ്ടിയുള്ള പരിശ്രമത്തിലൂടെയാണ് അദ്ദേഹം വികസിപ്പിച്ചെടുത്തത്, അത് ആത്മാക്കളുടെ (ഗോപികമാർ) പോലെ അന്തർലീനമല്ല. നിങ്ങൾ ഹനുമാനെ ഗോപികമാരോട് ഉപമിക്കേണ്ടതില്ല, കാരണം ഹനുമാൻ ഭഗവാൻ ശിവനാണ്, ഭഗവാൻ ശിവൻ ഭഗവാൻ നാരായണനാണ്, ഭഗവാൻ നാരായണൻ ഭഗവാൻ കൃഷ്ണനാണ്. അന്തർലീനമായി, ഹനുമാൻ ഭഗവാൻ കൃഷ്ണൻ്റെ സ്ഥാനത്താണ്. ഹനുമാൻ പുരുഷനാണ്, മധുരമായ ഭക്തിയെ പിന്തുടരാൻ കഴിയില്ല. രാധയും ഭഗവാൻ ശിവൻ്റെ അവതാരമാണ്, ഹനുമാൻ്റെ സ്ഥാനത്താണ്. ഈ ആശയക്കുഴപ്പമുണ്ടാക്കുന്ന വിശകലനത്തിന് പകരം, ഭക്തിയിൽ നാം ഹനുമാനും രാധയുമല്ലെന്ന് നിഗമനം ചെയ്യാം, ദൈവത്തോടുള്ള ഭക്തി വളർത്തിയെടുക്കാൻ രണ്ടും നമ്മുടെ ആദർശങ്ങളായി നിലനിർത്താം. നമ്മൾ എൽകെജിയിലാണ്, വ്യത്യസ്ത വിഷയങ്ങളിൽ പിഎച്ച്ഡി ഹോൾഡർമാരായ രണ്ട് പിഎച്ച്ഡിയുടെ മഹത്വത്തെക്കുറിച്ച് വിശകലനം ചെയ്യേണ്ടതില്ല. രാമ ഭഗവാനുവേണ്ടി യുദ്ധത്തിൽ പങ്കെടുത്ത മാലാഖമാരായിരുന്നു വാനരന്മാർ. അവർ പരീക്ഷയിൽ വിജയിച്ചതിനാൽ, ദൈവത്തിൻ്റെ ഭരണസേവനത്തിൽ ഉയർന്ന ലോകങ്ങളിലെ അവരുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ അവരെ പുനഃസ്ഥാപിച്ചു. ദ്രൗപതിയും ഒരു സഹോദരിയെന്ന നിലയിൽ കൃഷ്ണ ഭഗവാനോട് അസാധാരണമായ ഭക്തി പ്രകടിപ്പിച്ചു. ദൈവത്തിൻ്റെ പരീക്ഷയിൽ വിജയിച്ച ശേഷം, സ്ഥൂലശരീരം ഉപേക്ഷിച്ച് അവൾ പാർവതി ദേവിയിൽ ലയിക്കാൻ പോയി.
6. അർജ്ജുനനെപ്പോലെ യോഗ്യനായ ഒരു ആത്മാവിന് മോക്ഷത്തിനായി രണ്ട് ജന്മങ്ങൾ കൂടി എങ്ങനെ എടുക്കാനാകും?
[സ്വാമി, അർജ്ജുനനെ യോഗ്യനായ ഒരു സ്ഥാനാർത്ഥിയായി കണക്കാക്കിയതിനാൽ ഭഗവാൻ കൃഷ്ണൻ അർജ്ജുനൻ്റെ മുൻപിൽ സ്വയം ദൈവമായി പ്രഖ്യാപിച്ചുവെന്ന് അങ്ങ് വിശദീകരിച്ചു. മറ്റൊരിടത്ത്, അർജ്ജുനന് ഗീത ശരിയായി മനസ്സിലായില്ലെന്നും അതിനാൽ, ഭഗവാൻ കൃഷ്ണനെ ദൈവത്തിൻ്റെ സമകാലിക മനുഷ്യാവതാരമായി അദ്ദേഹം വിശ്വസിച്ചില്ലെന്നും അങ്ങ് പറഞ്ഞു. സമകാലിക മനുഷ്യാവതാരത്തിൽ പൂർണ്ണമായ വിശ്വാസമുണ്ടാകാൻ അദ്ദേഹത്തിന് രണ്ട് ജന്മങ്ങൾ കൂടി എടുക്കേണ്ടി വന്നു; സ്വാമി വിവേകാനന്ദൻ്റെ രൂപത്തിൽ. ഇവ രണ്ടും പരസ്പര വിരുദ്ധമല്ലേ? ദയവായി എൻ്റെ അറിവില്ലായ്മ നീക്കുക.]
സ്വാമി മറുപടി പറഞ്ഞു:- മോക്ഷത്തിനായി അർജ്ജുനൻ രണ്ട് ജന്മങ്ങൾ മാത്രമേ എടുത്തൊള്ളൂ, മോക്ഷം ലഭിക്കാൻ നിരവധി ജന്മങ്ങൾ എടുക്കേണ്ട ഏതൊരു സാധാരണ ആത്മാവിനേക്കാളും അവൻ വളരെ മികച്ചവനാണ്. എൻ്റെ പ്രസ്താവന ആപേക്ഷിക അർത്ഥത്തിൽ എടുക്കണം. എല്ലാ ആത്മാക്കളുടെയും എല്ലാ ജാതകങ്ങളും ദൈവത്തിന് അറിയാവുന്നതിനാൽ, അവന് ആപേക്ഷിക അർത്ഥത്തിൽ സംസാരിക്കാൻ കഴിയും.
7. വിദേഹ മുക്തി അസുരന്മാർക്കു മാത്രമാണോ നൽകുന്നത്?
[വിദേഹ മുക്തിയുടെ പ്രാധാന്യം എന്താണ്? അത്തരം രക്ഷ എപ്പോഴാണ് സംഭവിക്കുന്നത്? ഭൂമിയിൽ തങ്ങളുടെ സമകാലിക അവതാരവുമായി അസുരന്മാരുടെ വേഷങ്ങൾ ചെയ്ത അത്യുന്നത ഭക്തർക്ക് മാത്രമാണോ?]
സ്വാമി മറുപടി പറഞ്ഞു:- ദൈവത്തിൻ്റെ ദ്വാരപാലകരായ ജയയുടെയും വിജയയുടെയും വേഷങ്ങളായിരുന്ന ആറ് അസുരന്മാരിൽ മാത്രമാണ് അസുരവേഷങ്ങൾ ഒതുങ്ങുന്നത്. ഇത് മറ്റൊരു അസുരന്മാർക്കു ബാധകമല്ല. വിദേഹ മുക്തി എന്നാൽ സ്ഥൂലശരീരം ഉപേക്ഷിച്ച് ജീവൻമുക്ത (ജീവിച്ചിരിക്കുമ്പോൾ തന്നെ മോചിപ്പിക്കപ്പെട്ട ആത്മാവ്) നേടിയ മോക്ഷം എന്നാണ് അർത്ഥമാക്കുന്നത്. എല്ലാ ജീവവൻമുക്ത ആത്മാവിനും ഇത് ബാധകമാണ്.
8. ഏത് സാഹചര്യത്തിലാണ് മരണത്തിൻ്റെ ആശയം ശുഭകരമായത്?
[സ്വാമി, ഈ കൃഷ്ണാഷ്ടമി നാളിൽ, കാളിദാസൻ്റെ അഭിപ്രായത്തിൽ മരണം സ്വാഭാവികവും ജീവിതം അസ്വാഭാവികവുമാണെന്ന് നമ്മുടെ മനസ്സിനെ നിത്യനായ ദൈവത്തിലേക്ക് നയിക്കുന്നതിനാൽ മരണം എന്ന സങ്കൽപ്പം ഏറ്റവും ശുഭകരമായ സങ്കൽപ്പമാണെന്ന് അങ്ങ് പറഞ്ഞു. പക്ഷേ, എൻ്റെ കവിതകളിൽ (യഥാർത്ഥത്തിൽ അത് അങ്ങിൽ നിന്നാണ് വരുന്നത്), ഒരു കവിതയുടെ മൂന്ന് ഭാഗങ്ങളിൽ നെഗറ്റീവ് (മരണം) അല്ല പോസിറ്റീവ് ചിന്തകൾ ഉണ്ടായിരിക്കണം എന്ന യുക്തി നൽകുന്ന മരണത്തെ പരാമർശിക്കരുതെന്ന് അങ്ങ് എന്നോട് നിർദ്ദേശിച്ചു. ഇവ രണ്ടും ഒരേ ലൈനിലാണോ അതോ അവയുടെ സന്ദർഭം വ്യത്യസ്തമാണോ? ദയവായി വ്യക്തമാക്കൂ.]
സ്വാമി മറുപടി പറഞ്ഞു:- മരണത്തെ അതിൻ്റെ തത്ത്വചിന്തയോടൊപ്പം പരാമർശിക്കുമ്പോൾ, മരണം അശുഭകരമല്ല, കാരണം അത് ആത്മാവിനെ ഈ താൽക്കാലിക ലൗകിക ബന്ധനങ്ങളിൽ നിന്ന് മോചിപ്പിച്ച് ദൈവത്തിലേക്ക് നയിക്കുന്നു. മരണത്തിൻ്റെ തത്വശാസ്ത്രം മനസ്സിലാക്കാതെ, മരണത്തെ മാത്രം പരാമർശിച്ചാൽ, നിവൃത്തിയെക്കുറിച്ചുള്ള അറിവ് ഇല്ലാത്ത പ്രവൃത്തിയിൽ മാത്രം ജീവിക്കുന്ന ആളുകൾക്ക് അത് ഒരു നിഷേധാത്മക ചിന്തയാണ്. സന്ദർഭം തിരിച്ചറിയണം.
9. ആത്മീയ ജ്ഞാനമുള്ള ചില പണ്ഡിതന്മാർ ഭക്തി വളർത്തിയെടുക്കുന്നതിൽ പരാജയപ്പെടുന്നത് എന്തുകൊണ്ട്?
[സ്വാമി, ആദ്ധ്യാത്മിക ജ്ഞാനം സ്വാംശീകരിക്കുന്നതോടെ ഭക്തി ആനുപാതികമായി വർദ്ധിക്കുമെന്ന് അങ്ങ് പറയുന്നു. എന്നാൽ പല ആത്മീയ പണ്ഡിതന്മാരും (ആത്മീയ അന്വേഷകർ ഉൾപ്പെടെ) പൂർണ്ണവും യഥാർത്ഥവുമായ ജ്ഞാനം ലഭിച്ചിട്ടും ഈ ഭക്തി വികസിപ്പിക്കുന്നതിൽ പരാജയപ്പെടുന്നത് നാം കാണുന്നു. അതിനു പിന്നിലെ കാരണം ലൗകിക മോഹങ്ങൾ മാത്രമാണെന്നും മറ്റൊന്നുമല്ലെന്നും നമുക്ക് നിഗമനം ചെയ്യാനാകുമോ?]
സ്വാമി മറുപടി പറഞ്ഞു:- അത്തരം പണ്ഡിതന്മാർ ജ്ഞാനം-ഭക്ഷണം മാത്രമേ കഴിച്ചിട്ടുള്ളൂ, ഭക്ഷണം ദഹിച്ചില്ല. അത്തരം ഭക്ഷണം ഛർദ്ദിയായി പുറത്തുവരുന്നു, അത് അവരുടെ ആത്മീയ പ്രസംഗമല്ലാതെ മറ്റൊന്നുമല്ല. ജ്ഞാനം - ഭക്ഷണം ദഹിച്ചാൽ അത് വ്യക്തിയുടെ രക്തവും മാംസവുമാകുന്നു. അതുപോലെ, ആത്മീയ ജ്ഞാനം നന്നായി ദഹിച്ചാൽ, അത് ഒരു പുതിയ ദൈവിക വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നു.
10. ആത്മീയ ജീവിതത്തിൽ നാം മസ്തിഷ്കമോ ഹൃദയമോ ശ്രദ്ധിക്കേണ്ടതുണ്ടോ?
[സ്വാമി, മസ്തിഷ്കവും (ബ്രെയിൻ) ഹൃദയവും തമ്മിലുള്ള സംഘർഷത്തിൽ, അവസാനം ആത്മീയ ജീവിതത്തിൽ നാം ഹൃദയത്തെ ആണോ കേൾക്കേണ്ടത്? മസ്തിഷ്കം ബുദ്ധിയുടെ കേന്ദ്രമാണെങ്കിലും നമ്മെ നൈപുണ്യമുള്ളവരാക്കുന്നു, അതേസമയം ഹൃദയം എല്ലാ ഇന്ദ്രിയ ചിന്തകളുടെയും വികാരങ്ങളുടെയും കേന്ദ്രമാണ്. ദയ, ഔദാര്യം, അനുകമ്പ തുടങ്ങിയ സദ്‌ഗുണങ്ങളാൽ സമ്പന്നനാണ് ഹൃദ്യനായ ഒരു വ്യക്തി. ഹൃദയമാണ് നമ്മെ ഏറ്റവും ഉയർന്ന തലത്തിലേക്ക് പ്രചോദിപ്പിക്കുന്നതും ആത്മാവിൻ്റെ മണ്ഡലത്തിലേക്ക് കൊണ്ടുപോകുന്നതും. മസ്തിഷ്കത്തിലൂടെ മാത്രം അറിവ് ഗ്രഹിച്ചതിനുശേഷം ഇത് സംഭവിക്കും. അവസാനമായി, ദൈവത്തെ ഹൃദയത്തിലൂടെ മാത്രമേ അനുഭവപ്പെടൂ. ആദ്ധ്യാത്മിക ഗ്രന്ഥങ്ങൾ വായിച്ചു കഴിഞ്ഞാൽ പല പ്രാവശ്യം ഒരു പണ്ഡിത-വിഡ്ഢി ജനിക്കുന്നതും നാം കാണുന്നു. ദയവായി ഈ ആശയക്കുഴപ്പം നീക്കുക.]
സ്വാമി മറുപടി പറഞ്ഞു:- ആത്മീയ ജ്ഞാനം മിന്നി തിളങ്ങുന്ന വിശകലന ബുദ്ധിയുടെ ഇരിപ്പിടമാണ് മസ്തിഷ്കം. ഹൃദയം വൈകാരിക മനസ്സിൻ്റെ ഇരിപ്പിടമാണ്, അതിൽ ഭക്തി ഒരു ജലക്കുളം (വാട്ടർ-പൂൾ) പോലെ രൂപപ്പെടുന്നു. ആത്മീയ ജ്ഞാനം പോലെ ഭക്തിയും സൈദ്ധാന്തികം മാത്രമാണ്. ജ്ഞാനത്തിനും ഭക്തിക്കും ഇടയിൽ, ജ്ഞാനത്തിൻ്റെ ആധിക്യം അപകടകരമല്ല, കാരണം ജ്ഞാനം സൈദ്ധാന്തിക ഭക്തിയുടെ ജനറേറ്ററാണ്, അതേ ദഹിപ്പിക്കപ്പെട്ട ജ്ഞാനം സൈദ്ധാന്തിക ഭക്തിയെ പ്രായോഗിക ഭക്തിയാക്കി മാറ്റുന്നു. ഈ പരിവർത്തനത്തിന്, സൈദ്ധാന്തിക ഭക്തി അല്ലെങ്കിൽ പ്രചോദനം സഹായിക്കുന്നു. ഈ ഘട്ടം വരെ, സൈദ്ധാന്തികമായ ഭക്തി അനിവാര്യവും പ്രശംസനീയവുമാണ്. ഭക്തി എപ്പോഴും പഞ്ചസാര പോലെ മധുരമാണ്, പഞ്ചസാരയുടെ അധികവും നല്ലതല്ല, കാരണം ഇത് പ്രമേഹത്തിലേക്ക് നയിക്കുന്നു! അതിനാൽ, സൈദ്ധാന്തിക ഭക്തിയുടെ അമിതമായ ആവശ്യമില്ല, കാരണം അത് മാനസിക അസന്തുലിതാവസ്ഥയിലേക്ക് നയിക്കുന്നു. എല്ലാ സംശയങ്ങളെയും ഒന്നൊന്നായി നീക്കി ഒടുവിൽ ദൈവത്തിൽ അചഞ്ചലമായ വിശ്വാസം വളർത്തിയെടുക്കുന്നതിനാൽ ആത്മീയ ജ്ഞാനത്തിൻ്റെ ഏത് പരിധിയും നല്ലതാണ്. പ്രായോഗിക ഭക്തി അല്ലെങ്കിൽ കർമ്മയോഗം സൃഷ്ടിക്കുന്നതിന് ആവശ്യമായ പ്രചോദനം ആത്മീയ ജ്ഞാനം സൃഷ്ടിക്കുന്നു. അമിതമായ പ്രചോദനത്തിൻ്റെ വികാസത്തിന് ഭക്തർ തന്നെ ഉത്തരവാദികളാണ്, ഇത് ആരോഗ്യത്തെ നശിപ്പിക്കുന്നു. ആത്മീയ ജ്ഞാനത്തിൻ്റെ കാര്യത്തിൽ, ഭക്ഷണം കഴിക്കുന്നതും ദഹിപ്പിക്കുന്നതും വളരെ അഭികാമ്യമായതിനാൽ ഭക്ഷണം കഴിക്കുന്നതും ഛർദ്ദിക്കുന്നതും അഭികാമ്യമല്ല. ആത്മീയ ജ്ഞാനത്തിൽ, പ്രത്യേകിച്ച് ദൈവത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഭക്തി വികസിപ്പിക്കുന്നതിൽ കൂടുതൽ സാധുതയുള്ളതാണ്. ദൈവത്തിലേക്കെത്താനുള്ള വഴിയുടെ വിശദാംശങ്ങളും ഒരു പരിധിവരെ ഭക്തി വളർത്താൻ സഹായകമാണ്. ഭക്തി വളർത്തിയെടുക്കാൻ ആത്മാവിൻ്റെ വിശദാംശങ്ങൾ അത്ര പ്രധാനമല്ല, തെറ്റിദ്ധരിക്കപ്പെട്ട അദ്വൈത തത്ത്വചിന്തകന് തീർച്ചയായും അത് അത്യന്താപേക്ഷിതമാണ്. അവൻ/അവൾ ദൈവമല്ലെന്ന് ആത്മാവിന് ഇതിനകം ബോധ്യമുണ്ടെങ്കിൽ, അത്തരം ആത്മാവ് ലക്ഷ്യത്തിൻ്റെ വിശദാംശങ്ങളിലും (ദൈവം) ദൈവത്തിലെത്താനുള്ള പാതയിലും ശ്രദ്ധ കേന്ദ്രീകരിക്കണം. യഥാർത്ഥ സത്യം അറിയുന്നതിന് നല്ല യുക്തി വളരെ പ്രധാനമാണ്. പക്ഷേ, വളരെ ആഴത്തിലുള്ള വരണ്ട യുക്തി നല്ലതല്ല, അത് ഭക്തിയെ നേർപ്പിക്കുന്നു.
11. മാതാവ് യശോദയ്ക്ക് എങ്ങനെ മധുര ഭക്തർക്ക് വേണ്ടിയുള്ള ഗോലോകത്തിലേക്ക് പോകാനാകും?
[അടുത്തിടെ ശ്രീമതി പ്രിയങ്കകയ്ക്കും മിസ്സ് സാത്വികയ്ക്കും മറുപടിയായി, യശോദ ഗോലോകത്തിലാണെന്ന് അങ്ങ് പറഞ്ഞു. എന്നാൽ എൻ്റെ മുമ്പത്തെ ഒരു ചോദ്യത്തിൽ, (ഇവിടെ ക്ലിക്ക് ചെയ്യുക), മധുരമായ ഭക്തിയിൽ (മധുര ഭക്തി) മുഴുകിയിരിക്കുന്ന ഗോപികമാർക്ക് മാത്രം ഗോലോകത്തിൽ പോകാൻ കഴിഞ്ഞൊള്ളുവെന്നും യശോദയ്ക്ക് ആ ജന്മത്തിൽ ജീവിതപങ്കാളിയുമായുള്ള സന്ധിയും ബന്ധനവും പരീക്ഷിക്കാനാവില്ലെന്നും അങ്ങ് പറഞ്ഞു. അവൾ മറ്റേതെങ്കിലും ജന്മങ്ങളിൽ പരീക്ഷിക്കപ്പെട്ടിരിക്കാമെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയുമോ? ദയവായി ഈ സംശയം നീക്കുക.]
സ്വാമി മറുപടി പറഞ്ഞു:- അമ്മയായി യശോദ ഗോലോകത്തിലെത്തി, പക്ഷേ അവൾ ഗോലോകത്തിൻ്റെ മറ്റൊരു പ്രദേശത്താണ്. ഗോപികമാർ ഗോലോകത്തിലെ ഒരു പ്രത്യേക പ്രദേശത്ത് ഒതുങ്ങുന്നു. യശോദ ആ മേഖലയിലില്ല. പതിനാല് ലോകങ്ങളിൽ ഏറ്റവും വലിയ ലോകമാണ് ഗോലോകം.
12. ഒരു ഭക്തനെ പരീക്ഷിക്കുന്നത് നിർബന്ധമാണോ അല്ലയോ?
[ദൈവം സർവ്വജ്ഞനായതിനാൽ ഒരു ഭക്തൻ്റെ പരീക്ഷണം അവനു ആവശ്യമില്ല. എന്നാൽ മറ്റു ഭക്തർക്കും ആ ഭക്തനും പരീക്ഷ നിർബന്ധമാണെന്ന് അങ്ങ് എപ്പോഴും പറയുന്നു. ഇപ്പോൾ, ദൈവം എല്ലാം അറിയുന്നതിനാൽ ദൈവം പരീക്ഷിച്ചേക്കാം അല്ലെങ്കിൽ ചെയ്യാതിരിക്കാം എന്ന് അങ്ങ് പറയുന്നു. ഒരു ഭക്തൻ്റെ വീക്ഷണകോണിൽ നിന്ന് ഈ പരീക്ഷയുടെ മുഴുവൻ എപ്പിസോഡും എങ്ങനെ മനസ്സിലാക്കാം? അങ്ങയുടെ ദിവ്യമായ താമര പാദങ്ങളിൽ എപ്പോഴും, ഛന്ദ.]
സ്വാമി മറുപടി പറഞ്ഞു:- ഭക്തൻ വളരെ മറഞ്ഞിരിക്കുന്നവനും ഭക്തരുടെ ലോകത്തിന് അജ്ഞാതനുമാണെങ്കിൽ, എന്നാൽ വളരെ യോഗ്യനാണെങ്കിൽ, ദൈവം അവന്/അവൾക്ക് പരീക്ഷ കൂടാതെ ഫലം നൽകും. ഭക്തൻ ഭക്തരുടെ ലോകത്തിന് നന്നായി അറിയാമെങ്കിൽ, ലോകം അറിയുന്ന പരീക്ഷ ദൈവം നടത്തും. ചിലപ്പോൾ, അർഹതയില്ലാത്ത ഒരു ഭക്തന് താൻ അർഹനാണെന്ന് തോന്നിയേക്കാം. ആ ഭക്തന് സത്യം തിരിച്ചറിയാൻ വേണ്ടിയാണ് ദൈവം പരീക്ഷ നടത്തുന്നത്. മറ്റ് ഭക്തരും ഈ പരീക്ഷ ശ്രദ്ധിക്കുകയും പ്രയോജനം നേടുകയും ചെയ്യുന്നു.
13. ഭക്തനും യോഗിയും യഥാർത്ഥ ശിഷ്യനും തമ്മിലുള്ള ആരോഹണ ക്രമം എന്താണ്?
[പാദനമസ്കാരം ഹേ ഭഗവാൻ ദത്താ! ഇനിപ്പറയുന്ന ചോദ്യങ്ങളിൽ ദയവായി എന്നെ ബോധവൽക്കരിക്കുക:- ഒരു ഭക്തൻ ദൈവത്തെ കാണാൻ ആഗ്രഹിക്കുന്നു, ഒരു യോഗി സ്വയം (സെല്ഫ്) കാണാൻ ആഗ്രഹിക്കുന്നു, ജ്ഞാനി ബ്രഹ്മാവിനെ കാണാൻ ആഗ്രഹിക്കുന്നു, ഒരു യഥാർത്ഥ ശിഷ്യൻ ഗുരുവിനെ കാണാൻ ആഗ്രഹിക്കുന്നു - ദയവായി ഇവ ആരോഹണ ക്രമത്തിൽ ക്രമീകരിച്ച് വിശദീകരിക്കുക.]
സ്വാമി മറുപടി പറഞ്ഞു:- ഈ എല്ലാ ഭക്തന്മാരിലും ഏറ്റവും ഉയർന്നതാണ് യഥാർത്ഥ ശിഷ്യൻ കാരണം അവൻ/അവൾ മനുഷ്യരാശിക്ക് പ്രസക്തമായ ദൈവത്തിൻ്റെ സമകാലിക മനുഷ്യാവതാരത്തെ അന്വേഷിക്കുകയാണ്. ദൈവത്തിൻ്റെ അപ്രസക്തമായ രൂപം കാണാൻ ആഗ്രഹിക്കുന്നതിനാൽ മറ്റുള്ളവരെല്ലാം ഒന്നുതന്നെയാണ്.
14. ആനന്ദം ഗുണത്തിൽ തമസ്സായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ദയവായി വിശദീകരിക്കുക?
സ്വാമി മറുപടി പറഞ്ഞു:- തമസ്സ് എന്നാൽ അജ്ഞത എന്നാണ്. ആത്മാവ് ആനന്ദത്തിൻ്റെ സമുദ്രത്തിൽ മുഴുകുമ്പോൾ, അത് അവൻ/അവൾ ഉൾപ്പെടെയുള്ളതെല്ലാം മറക്കുന്നു (അജ്ഞത).
15. മെറിറ്റ് ചെയ്യുന്നത് ലൗകിക ജീവിതത്തിനോ ആത്മീയ ജീവിതത്തിനോ കീഴിലാണോ?
[ഒരു ഭക്തനെ ദൈവത്തിലേക്ക് അടുപ്പിക്കുന്ന ഒരേയൊരു ഘടകമാണ് സ്നേഹം, എന്നതിനാൽ പുണ്യം (മെറിറ്റ്) ലൗകിക ജീവിതത്തിനാണ്, അതേസമയം സ്നേഹം ആത്മീയ ജീവിതത്തിനാണെന്ന് എനിക്ക് പറയാമോ എന്നാൽ എത്ര അധികം ആയാലും പുണ്യം അല്ല എന്ന്?]
സ്വാമി മറുപടി പറഞ്ഞു:- മെറിറ്റ് എന്നാൽ നീതി ചെയ്യുക, അനീതി ഒഴിവാക്കുക എന്നതാണ്. ദൈവത്തിന് ഇത് വളരെ ഇഷ്ടമാണ്. ദൈവം ഇഷ്ടപ്പെടുന്നതിനാൽ ഒരു ഭക്തൻ പുണ്യം ചെയ്യുന്നു. ഈ സാഹചര്യത്തിൽ, ദൈവത്തോടുള്ള സ്നേഹവും പുണ്യം സൃഷ്ടിക്കുന്നു. തീർച്ചയായും, ചില ആത്മാക്കൾ ഉണ്ട്, അവരുടെ സ്വാർത്ഥ നേട്ടങ്ങൾക്ക് വേണ്ടി പുണ്യം ചെയ്യുന്നു, അത്തരം ആത്മാക്കൾ ഭക്തരുടെ വിഭാഗത്തിൽ പെടുന്നില്ല.
16. സ്വാമി, സങ്കൽപ്പിക്കാനാവാത്ത ദൈവം തൻ്റെ യഥാർത്ഥ രൂപം പ്രകടിപ്പിക്കുമ്പോൾ, പ്രപഞ്ചം അപ്രത്യക്ഷമാകുന്നു എന്ന് അങ്ങ് പലപ്പോഴും പറയാറുണ്ട്. ദയവായി ഇത് വിശദീകരിക്കുക.
സ്വാമി മറുപടി പറഞ്ഞു:- സങ്കൽപ്പിക്കാൻ കഴിയാനാവാത്ത ദൈവം സ്വയം പ്രകടിപ്പിക്കുമ്പോൾ, താൻ മാത്രം സമ്പൂർണ്ണ യാഥാർത്ഥ്യമായി നിലനിൽക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു എന്നാണ്. ഓരോ തവണയും ലോകത്തിൻ്റെ ലയനത്തിൽ ഇത് സംഭവിക്കുന്നു.
17. സ്ഥൂലശരീരം അജ്ഞാനം കൊണ്ടും കർമ്മസംസ്കാരങ്ങൾ കൊണ്ടും മാത്രമാണോ നിലനിൽക്കുന്നത്?
[ശരീരം കർമ്മഫലമായതിനാൽ, അജ്ഞതയും കർമ്മസംസ്കാരങ്ങളും ശരീരം ഉള്ള കാലം വരെ പൂർണമായി അവസാനിക്കുന്നില്ല. ഇവ രണ്ടും പൂർണമായി നിലച്ചതോടെ ശരീരം അനിവാര്യമായും മരിക്കുമെന്ന് പറയപ്പെടുന്നു. അതിനാൽ, ഒരു ഭക്തൻ്റെ പൂർണ്ണമായ പൂർണ്ണത അവൻ ശരീരത്തിൽ ആയിരിക്കുമ്പോൾ സംഭവിക്കുകയില്ല. ശരീരത്തിൽ എപ്പോഴും കുറച്ച് അജ്ഞതയെങ്കിലും ഉണ്ടായിരിക്കും. സ്വാമി, ഇത് ശരിയാണെങ്കിൽ ദയവായി വിശദീകരിക്കുക.]
സ്വാമി മറുപടി പറഞ്ഞു:- അജ്ഞതയും കർമ്മസംസ്കാരങ്ങളും സ്ഥൂലശരീരം വിട്ടാലും സ്വതന്ത്രമായ ആത്മാവിൽ നിലനിൽക്കുന്നു. അതിനാൽ, നിങ്ങൾക്ക് സ്ഥൂലശരീരത്തിൻ്റെ അസ്തിത്വത്തെ അജ്ഞതയുമായും കർമ്മ-സംസ്കാരങ്ങളുമായും (പ്രായോഗിക ലൗകിക സങ്കൽപ്പങ്ങൾ) ബന്ധിപ്പിക്കാൻ കഴിയില്ല. മുക്തി പ്രാപിച്ച ആത്മാക്കളുടെ കാര്യത്തിൽ, സ്ഥൂലശരീരം ഉണ്ടെങ്കിലും, അജ്ഞാനവും കർമ്മ-സംസ്കാരങ്ങളും ഇല്ല.
18. നിവൃത്തി ഭക്തർക്ക് മാത്രമാണോ ദൈവം മനുഷ്യരൂപത്തിൽ വരുന്നത്?
[സ്വാമി, നിവൃത്തി ഭക്തർക്ക് വേണ്ടി ദൈവം മനുഷ്യരൂപത്തിൽ വരുന്നതായി ഗീതയിൽ പരാമർശമുണ്ടോ? ഇല്ലെങ്കിൽ, എന്തുകൊണ്ട്?]
സ്വാമി മറുപടി പറഞ്ഞു:- ദൈവം മനുഷ്യരൂപത്തിൽ ഭൂമിയിൽ വരുമ്പോഴെല്ലാം പ്രവൃത്തിയും നിവൃത്തിയും അവൻ്റെ പ്രവർത്തന മേഖലയാണ്. എല്ലാ ആത്മാക്കളുടെയും നന്മയ്ക്കുവേണ്ടിയാണ് അവൻ വരുന്നത്. ചില ആത്മാക്കൾ പ്രവൃത്തിയിലും (ലോകജീവിതം) ചില ആത്മാക്കൾ നിവൃത്തിയിലും (ആത്മീയജീവിതം) നിലകൊള്ളുന്നു.
19. മഹാനായ ഋഷിമാർ ദൈവത്തിൻ്റെ പരീക്ഷയിൽ എങ്ങനെ പരാജയപ്പെടും?
[സ്വാമി, ഏതോ മുൻ ജന്മത്തിൽ കുട്ടികളോടുള്ള ബന്ധനത്തിൻ്റെ പരീക്ഷയിൽ വിജയിച്ച ശേഷം, ഭഗവാൻ കൃഷ്ണൻ്റെ കാലത്തെ അവസാന വാർഷിക പരീക്ഷയിൽ അവർ പരാജയപ്പെടുന്നത് എങ്ങനെ സാധ്യമാണ്? അതും നിവൃത്തിയുടെ അഡ്വാൻസ് സ്റ്റേജിൽ ആയിരിക്കുമ്പോൾ. ആ ജന്മത്തിലും ഗുണങ്ങൾ വളരെ ശക്തമായിരിക്കണം. പ്രവൃത്തി ജീവിതത്തിൽ വാർഷിക പരീക്ഷ എഴുതുന്നത് പോലെയല്ലേ നമുക്ക് ഇത്തരം പരാജയങ്ങൾ നേരിടേണ്ടി വരുന്നത്? ഞാൻ അൽപ്പം ആശയക്കുഴപ്പത്തിലാണ്. ദയവായി എന്നെ ബോധവൽക്കരിക്കുക.]
സ്വാമി മറുപടി പറഞ്ഞു:- വാർഷിക പരീക്ഷയിൽ പിന്തുടരുന്ന നടപടിക്രമം എല്ലായ്പ്പോഴും ഗൗരവമുള്ളതാണ്, ത്രൈമാസ, അർദ്ധവാർഷിക പരീക്ഷകളിൽ അത്തരം ഗൗരവമായ അന്തരീക്ഷം ഉണ്ടാകണമെന്നില്ല. ഈ രണ്ട് ഇൻ്റേണൽ പരീക്ഷകളിലും വിജയത്തിൻ്റെയും പരാജയത്തിൻ്റെയും അന്തിമ ഫലം പ്രഖ്യാപിച്ചിട്ടില്ല. ഇത്തരം ഇൻ്റേണൽ പരീക്ഷകൾ നടത്തുന്നത് കോളേജ് അധികൃതരാണ്, അല്ലാതെ സർവകലാശാലാ അധികൃതരല്ല. ഇൻ്റേണൽ പരീക്ഷകളിൽ നൈമിഷിക വിജയം ഉണ്ടായേക്കാം. മാത്രവുമല്ല, ധനേശനയും (സമ്പത്തുമായുള്ള ബന്ധനം) ദാരേശാനയും (കാമത്തിൻ്റെയോ ലൈംഗികാഭിലാഷത്തിൻ്റെയോ സ്വാധീനത്താൽ സ്ത്രീ-പങ്കാളിയുമായുള്ള ബന്ധനം) മാത്രമാണ് 'കാമിനീ കാഞ്ചനം ' എന്ന് വിളിക്കപ്പെടുന്ന ശക്തമായ ലൗകിക ബന്ധനങ്ങളെന്നും പുത്രേശന (കുട്ടികളോടുള്ള ബ ബന്ധനം) അവഗണിച്ച് ഈ രണ്ടിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മുനിമാർ കരുതി. അവർ ഒരിക്കലും ധനേശനയെ പുത്രേശനയുമായി ചേർത്തിട്ടില്ല. വാർഷിക പരീക്ഷകളിൽ, ഗോപികമാരുടെ കാര്യത്തിൽ ദൈവം ധനേശനയെയും പുത്രേശനയെയും ഒരു സംയുക്ത പരീക്ഷയായി ബന്ധിപ്പിക്കുകയും വർഷങ്ങളോളം തുടർച്ചയായി പരീക്ഷ നടത്തുകയും ചെയ്തു. മുമ്പ് മൊമെൻ്ററി സ്ലിപ്പ് ടെസ്റ്റ് എന്ന നിലയിലാണ് ടെസ്റ്റുകൾ നടത്തിയിരുന്നത്. അത്തരം സ്ലിപ്പ് ടെസ്റ്റുകളിൽ, യഥാർത്ഥ സ്വഭാവം പുറത്തുവരില്ല. പക്ഷേ, ധനേശനയുടെയും പുത്രേശനയുടെയും നീണ്ട തുടർച്ചയായ സംയുക്ത പരീക്ഷയിൽ, യഥാർത്ഥ സ്വഭാവം പുറത്തുവന്നു. ഋഷിമാർ എല്ലായ്‌പ്പോഴും കാമത്തെയോ ലൈംഗികാഭിലാഷത്തെയോ (ദാരേശാനാ) കീഴടക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, പുത്രേശനയെ അവഗണിക്കുകയും അവരുടെ ആലിംഗനം രാമന് സമർപ്പിക്കുകയും ചെയ്തു. ദൈവം അവരെ യഥാർത്ഥ സ്ത്രീകളായി ജനിക്കപ്പെടാൻ ആജ്ഞാപിക്കുകയും പുത്രേശനയുടെയും ധനേശനയുടെയും സംയുക്ത പരീക്ഷയിൽ അവരെ പരീക്ഷിക്കുകയും ചെയ്തു.
20. അനാഹത ചക്ര എന്നാൽ ശാരീരിക അവയവ ഹൃദയം എന്നാണോ അർത്ഥമാക്കുന്നത്?
[സ്വാമി, ഒരു പൊതു ചർച്ചയിൽ, താഴെപ്പറയുന്ന പോയിൻ്റിൽ ഞങ്ങൾ കുടുങ്ങി. ഹൃദയത്തെയും മനസ്സിനെയും/മസ്തിഷ്കത്തെയും കുറിച്ച് പറയുമ്പോൾ നമ്മൾ ഉദ്ദേശിക്കുന്നത് ഭൗതിക ഹൃദയത്തെയാണോ? ഹൃദയം ഒരു ശാരീരിക അവയവം മാത്രമായതിനാൽ, സ്നേഹം പോലെയുള്ള ഏതെങ്കിലും ഗുണങ്ങളെ നേരിടാൻ അതിന് കഴിയുമോ? അതേസമയം, അനാഹത ചക്രം ഹൃദയത്തിൽ മാത്രമാണെന്നും പറയപ്പെടുന്നു. എന്നാൽ അവബോധം സൃഷ്ടിക്കുന്ന മസ്തിഷ്ക ഫാക്കൽറ്റിയിൽ മാത്രമാണ് ഗുണങ്ങൾ കൈകാര്യം ചെയ്യുന്നത്. അല്ലേ? അങ്ങയുടെ പ്രകാശം ഞങ്ങളുടെ മേൽ പടർത്തുക.]
സ്വാമി മറുപടി പറഞ്ഞു:- മസ്തിഷ്ക-നാഡീവ്യൂഹത്തിൽ ഉണ്ടാകുന്ന അവബോധം നിങ്ങൾ പരിഗണിക്കുകയാണെങ്കിൽ, നിരവധി നാഡികളുടെ കയറായ സുഷുമ്‌നാ നാഡി ശാരീരിക (ഭൗതിക) ഹൃദയത്തെ വൈകാരിക ലൗകിക ആകർഷണങ്ങളുടെ പ്രധാന സ്ഥലമാക്കി മാറ്റുന്നു. അതിനാൽ, ലൗകിക ബന്ധനങ്ങളുള്ള ഈ സ്ഥലങ്ങൾക്ക് ചില ഭൗതിക പ്രാധാന്യമുണ്ട്.
21. ആറ് ചക്രങ്ങൾക്ക് എന്തെങ്കിലും ശാരീരിക പ്രാധാന്യമുണ്ടോ?
[നമ്മുടെ ശരീരത്തിൽ ആറ് ചക്രങ്ങളുടെ ഭൗതിക അസ്തിത്വം ഇല്ലെന്ന് അങ്ങ് എപ്പോഴും പറയാറുണ്ട്. പലതവണ, ആർക്കും കടക്കാൻ കഴിയാത്ത ഹൃദയത്തിൽ കിടക്കുന്ന അനാഹത ചക്രത്തെക്കുറിച്ചും അങ്ങ് പരാമർശിക്കുന്നു. അവരുടെ അസ്തിത്വം യാഥാർത്ഥ്യമല്ലെങ്കിൽ, നമ്മുടെ വിശ്വാസത്തെ വീണ്ടും ശക്തിപ്പെടുത്തുന്ന ഒരു പരാമർശമായി ഇതിനെ കണക്കാക്കുന്നത് എന്തുകൊണ്ട്? എനിക്ക് തെറ്റുണ്ടെങ്കിൽ ദയവായി എന്നെ തിരുത്തുക.]
സ്വാമി മറുപടി പറഞ്ഞു:- ചക്രങ്ങളും താമരപ്പൂക്കളും എന്ന നിലയിലുള്ള ചക്രങ്ങടെ ഭൗതിക പ്രാധാന്യം നിഷേധിക്കപ്പെട്ടു. പക്ഷേ, ആകർഷണങ്ങൾ നിഷേധിക്കപ്പെടുന്നില്ല. സുഷുമ്നാ നാഡിയിലെ അവബോധത്തിൻ്റെ ഏറ്റവും ഉയർന്ന പ്രവർത്തനം കാരണം, ചക്രങ്ങളോ താമരപ്പൂക്കളോ അല്ലാത്ത ഈ ആകർഷണങ്ങൾക്ക് ചില ഭൗതിക പ്രാധാന്യം നൽകുന്നു. ഈ ചക്രങ്ങളോ താമരപ്പൂക്കളോ ലൗകിക ബന്ധനങ്ങളോടുള്ള ആകർഷണം മാത്രമാണെന്ന് നിങ്ങൾ മനസ്സിലാക്കുന്നുവെങ്കിൽ, ഈ അവബോധത്തിൻ്റെ ചില ഭൗതിക അസ്തിത്വം ലൗകിക ആകർഷണങ്ങളെ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത സിദ്ധാന്തത്തിന് വിരുദ്ധമല്ല.
22. ആത്മീയ വീക്ഷണകോണിൽ നിന്ന് ‘ലക്‌ഷ്യം പാതയെ ന്യായീകരിക്കുന്നു, പാത ലക്ഷ്യത്തെയും’ എന്നത് വിശദീകരിക്കുക.
സ്വാമി മറുപടി പറഞ്ഞു:- ലക്‌ഷ്യം പാതയെ ന്യായീകരിക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്, കാരണം അന്തിമഫലം പ്രാരംഭ ഉദ്ദേശ്യമാണ്. അന്തിമഫലത്തിലൂടെ, പ്രാരംഭ ഉദ്ദേശം കണ്ടെത്താനും ഉദ്ദേശ്യത്തെ അടിസ്ഥാനമാക്കി, പാപമോ പുണ്യമോ തീരുമാനിക്കാനും കഴിയും. പക്ഷേ, ചില ബുദ്ധിമാന്മാർക്ക് മോശമായ ഉദ്ദേശ്യങ്ങളുണ്ട്, തെറ്റായ യുക്തിയിലൂടെ അവരുടെ ഉദ്ദേശ്യങ്ങളെ ന്യായീകരിക്കുന്നു. ഒരു ഉദാഹരണം:- ഭഗവാൻ രാമൻ വാലിയെ മരത്തിൻ്റെ പുറകിൽ നിന്ന് കൊന്നു, ഇത് പാപകരമായ പാതയാണ്. പക്ഷേ, വാലി പൈശാചികനായതിനാൽ, അന്തിമഫലം രാമ ഭഗവാന്റെ ഉദ്ദേശ്യത്തെ ന്യായീകരിച്ചു. ഭാര്യ സീതയെ അന്വേഷിക്കുന്നതിൽ സുഗ്രീവൻ്റെ സഹായം ലഭിക്കാനാണ് ഭഗവാൻ രാമൻ വാലിയെ കൊന്നതെന്ന് നിങ്ങൾ കരുതരുത്. ദൈവമായ രാമന് ഒരു ആത്മാവിൻ്റെയും സഹായം ആവശ്യമില്ല, അതിനാൽ ഈ കുറ്റം തള്ളിക്കളയുന്നു. ഇപ്പോൾ, ഒരു നല്ല വ്യക്തിയെ കൊല്ലാൻ കൗശലക്കാരനായ ഒരാൾ ആഗ്രഹിക്കുന്നു, കാരണം അത്തരം നല്ല വ്യക്തി അവൻ്റെ ശത്രുവാണ്. ഈ കൗശലക്കാരൻ തെറ്റായ യുക്തിയിലൂടെ നല്ലവനെ മോശക്കാരനാണെന്ന് കുറ്റപ്പെടുത്തുകയും ഭഗവാൻ രാമൻ വാലിയെ കൊന്നത് ഉദ്ധരിച്ച് അവനെ പിന്നിൽ നിന്ന് കൊല്ലുകയും ചെയ്യുന്നു. ഈ ചൂഷണം ഒഴിവാക്കുന്നതിന്, ഒരു കൗശലക്കാരനും പിന്നിൽ നിന്നും നല്ല വ്യക്തിയെ കൊല്ലാതിരിക്കാൻ ലക്‌ഷ്യം പാതയെ ന്യായീകരിക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്. വാലിയോട് യുദ്ധം ചെയ്യുന്ന ഏതൊരാൾക്കും വാലിയോടൊപ്പം ചേരുന്ന ശക്തിയുടെ പകുതി നഷ്ടപ്പെടുമെന്ന് വാലിക്ക് ദൈവത്തിൽ നിന്ന് (ഭഗവാൻ രാമൻ്റെ മറ്റൊരു രൂപം മാത്രം) വരം ലഭിച്ചതിനാലാണ് ഭഗവാൻ രാമൻ വാലിയെ പുറകിൽ നിന്ന് കൊന്നത്. അതിനാൽ, ഈ പോയിൻ്റ് ലോകത്തിലെ ആർക്കും ചൂഷണം ചെയ്യാൻ കഴിയില്ല, കാരണം അത്തരമൊരു അനുഗ്രഹം മറ്റൊരു മനുഷ്യൻ്റെ കാര്യത്തിലും നിലവിലില്ല. കൗശലക്കാരനായ ഒരാൾ നല്ലവൻ്റെ മുൻപിൽ പോരാടിയാൽ, നല്ലവൻ അവൻ്റെ യോഗ്യതയുടെ ശക്തിയാൽ വിജയിക്കും. കൗശലക്കാരനായ ഒരാൾ പുറകിൽ നിന്ന് അവനെ കൊല്ലാൻ ശ്രമിച്ചാലും നല്ലവനെ ദൈവം സംരക്ഷിക്കും.
23. വേദങ്ങൾ പൗരുഷേയങ്ങളാണെന്ന് ഭഗവാൻ ബുദ്ധൻ പറഞ്ഞത് എന്തുകൊണ്ട്?
[സ്വാമി എന്തുകൊണ്ടാണ് വേദങ്ങൾ പൗരുഷേയങ്ങളാണെന്ന് ഭഗവാൻ ബുദ്ധൻ പറഞ്ഞത്? അപൗരുഷേയ സങ്കല്പവുമുണ്ട്. ഇവ രണ്ടും വ്യത്യസ്തമാണോ അതോ സമാനമാണോ? ദയവായി വിശദീകരിക്കുക.]
സ്വാമി മറുപടി പറഞ്ഞു:- പൗരുഷേയ എന്നാൽ ആത്മാവ് എഴുതിയതാണ് എന്നാണ്. ജ്ഞാനികളായ ആത്മാക്കൾക്ക് ദൈവം ആത്മീയ ജ്ഞാനം ഉപദേശിച്ചു. അതിനാൽ, അത്തരം ജ്ഞാനം ശ്രുതി (ദൈവത്തിൽ നിന്ന് കേട്ടത്) എന്ന് വിളിക്കപ്പെട്ടു. ഋഷിമാർ ഈ ശ്രവിച്ച ജ്ഞാനം താളിയോലയിൽ എഴുതിയതിനാൽ, അവർ രഹസ്യമായ ജ്ഞാനം പ്രസിദ്ധീകരിച്ചതിനാൽ നമുക്ക് അവരെ വേദങ്ങളുടെ രചയിതാക്കളായി കണക്കാക്കാം. ഈ ജ്ഞാനം ദൈവം പറഞ്ഞതിനാൽ, അത്തരം ജ്ഞാനത്തെ അപൗരുഷേയ എന്ന് വിളിക്കാം, അതായത് ഇത് ആത്മാക്കൾ എഴുതിയതല്ല, ദൈവം എഴുതിയതാണ്. അതിനാൽ, ഈ രണ്ട് പദപ്രയോഗങ്ങളും അവയുടെ വ്യത്യസ്ത സന്ദർഭങ്ങളിൽ നിന്ന് നോക്കിയാൽ ശരിയാണ്.
24. ദൈവം മനുഷ്യ ജന്മം എടുക്കുന്നത് അനീതിയുടെ മൂർദ്ധന്യാവസ്ഥയിലാണോ?
[സ്വാമി, ദൈവം എവിടെ മനുഷ്യ ജന്മം എടുക്കുന്നുവോ അവിടെ അനീതി അതിൻ്റെ പാരമ്യത്തിലാണ് എന്ന് പറയാമോ? അതോ അവിടേക്ക് ഇറങ്ങാൻ വേറെ ചില കാരണങ്ങളുണ്ടോ?]
സ്വാമി മറുപടി പറഞ്ഞു:- അനീതിയുടെ നാശവും ആത്മീയ ആത്മാക്കളെ ഉന്നമിപ്പിക്കലും ഈ ഭൂമിയിൽ മനുഷ്യരൂപത്തിൽ വരാനുള്ള ദൈവത്തിൻ്റെ പ്രധാന പ്രവൃത്തികളാണ്.
25. ഗാന്ധാരിയുടെ കൃഷ്ണൻ്റെ ശാപത്തെക്കുറിച്ച് ദയവായി വിശദീകരിക്കുക.
[ഒരു കോണിലും ശരിയല്ലെങ്കിലും അവളുടെ മനസ്സിനെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രം ഭഗവാൻ കൃഷ്ണൻ ഗാന്ധാരിയുടെ ശാപം അനുവദിച്ചു എന്ന് പറയാമോ? ഭഗവാൻ കൃഷ്ണൻ അത് ന്യായീകരിക്കപ്പെട്ട പാപത്തോടും കൂടി സംഭവിക്കാൻ അനുവദിച്ചു. അതോ ഭഗവാൻ കൃഷ്ണൻ ഭാവിയെ കുറിച്ച് നേരത്തെ തന്നെ അറിയാമായിരുന്നതുകൊണ്ടാണോ അത് അങ്ങനെ സംഭവിക്കാൻ അനുവദിച്ചത്? ദയവായി വിശദീകരിക്കുക. അങ്ങയുടെ ദിവ്യമായ താമര പാദങ്ങളിൽ എപ്പോഴും, ഛന്ദ.]
സ്വാമി മറുപടി പറഞ്ഞു:- നിങ്ങളുടെ ചോദ്യത്തിൽ പറഞ്ഞിരിക്കുന്ന എല്ലാ കോണുകളും ഒരേസമയം ശരിയാണ്.
★ ★ ★ ★ ★