home
Shri Datta Swami

Posted on: 01 Nov 2022

               

Malayalam »   English »  

ശ്രീ ദുർഗാപ്രസാദിന്റെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

[Translated by devotees]

1.   ദൈവം തന്റെ വ്യക്തിത്വം വെളിപ്പെടുത്തിയാൽ അവതാരത്തിന്റെ മാതാപിതാക്കൾക്ക് ദൈവത്തോട് സ്നേഹം കാണിക്കാനാകുമോ?

[ശ്രീ ദുർഗാപ്രസാദ് ചോദിച്ചു: പാദനമസ്കാരം സ്വാമി, എന്റെ ചോദ്യങ്ങൾ കുട്ടികളോട് കാണിക്കുന്ന സ്നേഹം പോലെ (issue based devotion) ദൈവത്തോടുള്ള ഭക്തിയുമായി ബന്ധപ്പെട്ടതാണ്. അവതാരം തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിയാൽ അവതാരത്തിന്റെ മാതാപിതാക്കൾക്ക് സ്വാഭാവിക കുട്ടികളെ അടിസ്ഥാനമാക്കിയുള്ള സ്നേഹം ദൈവത്തോട് (natural issue based love to God) കാണിക്കാൻ കഴിയുമോ? അങ്ങയുടെ താമര പാദങ്ങളിൽ, ദുർഗാപ്രസാദ്]

സ്വാമി മറുപടി പറഞ്ഞു:- തെറ്റായ അവതാരം പോലും താൻ ദൈവത്തിന്റെ യഥാർത്ഥ അവതാരമാണെന്ന് പറയും. തെറ്റായ അവതാരങ്ങളെ അരിച്ചെടുത്ത് ദൈവത്തിന്റെ യഥാർത്ഥ അവതാരം കണ്ടെത്തേണ്ടത് ഭക്തന്റെ ഉത്തരവാദിത്തവും കടമയുമാണ്. ഭക്തി അല്ലെങ്കിൽ സ്നേഹം ഭൂമിയിൽ നിന്ന് പുറപ്പെടുന്ന നീരുറവ പോലെ സ്വാഭാവികവും നൈസര്‍ഗ്ഗികവുമായിരിക്കണം (natural and spontaneous). നീരുറവയെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങൾ നിലവിലില്ല. തടസ്സപ്പെടുത്തുന്ന ഘടകങ്ങൾ പരാജയപ്പെടുന്നു (Hindering factors fail), ഇതാണ് മികച്ച തിരിച്ചറിയൽ. സ്നേഹം ദൈവിക വ്യക്തിത്വത്തിന്റെ ആകർഷണത്തിൽ അധിഷ്ഠിതമാകുമ്പോൾ, അതിനെ തടയാൻ യാതൊന്നിനും കഴിയില്ല. സംശയം കലർന്നതോ ബിസിനസ്സ് അടിസ്ഥാനമാക്കിയുള്ളതോ ആണെങ്കിൽ, സ്നേഹത്തിന്റെ ഉറവ് കിണറിന്റെ കാര്യത്തിലെന്നപോലെ ദീർഘദൂരം കുഴിക്കുമ്പോൾ വെള്ളം പ്രത്യക്ഷപ്പെടുന്നതുപോലെയാണ്. ഒരു കച്ചവടവുമില്ലാത്ത, എല്ലാ ആകർഷണങ്ങളും വ്യക്തിത്വത്തിന്റെ മതിപ്പിൽ മാത്രം (no business at all and all the attraction is based on just the impression of the personality) അധിഷ്ഠിതമായിരിക്കുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ആരാധക ഭക്തി (fan devotion).

2.   ഒരു അവതാരത്തിന്റെ രക്ഷിതാവാകാനുള്ള യോഗ്യത എന്താണ്?

സ്വാമി മറുപടി പറഞ്ഞു:- ദൈവം അവന്റെ മാതാപിതാക്കളെ തിരഞ്ഞെടുക്കുന്നു. അവതാരത്തെപ്പോലും ദൈവം മാത്രം തെരഞ്ഞെടുക്കുന്നു. അത്തരം കാര്യങ്ങൾക്കുള്ള അഭിലാഷങ്ങൾ അത്തരം ദൈവിക അവസരം നേടാനുള്ള സ്ഥിരമായ അയോഗ്യതയായി മാറുന്നു. ആഗ്രഹം അർഹതയാൽ പിന്തുണയ്ക്കണം (Desire must be supported by deservingness). അഭിലാഷം ദൈവത്തിന് ഇഷ്ടമല്ല (Aspiration is not relished by God.).

 

 
 whatsnewContactSearch