home
Shri Datta Swami

 04 Sep 2024

 

Malayalam »   English »  

സ്വാമി, മിസ്സ്‌. ത്രൈലോക്യയുടെ ചോദ്യത്തിനുള്ള അങ്ങയുടെ മറുപടിയുമായി ബൈബിളിൽ നിന്നുള്ള ഇനിപ്പറയുന്ന വാക്യം ദയവായി ബന്ധപ്പെടുത്താമോ?

[Translated by devotees of Swami]

[ശ്രീ അനിൽ ആൻ്റണി ചോദിച്ചു: സ്വാമി അങ്ങേയ്ക്കു ബൈബിളിലെ ഇനിപ്പറയുന്ന വാക്യവും ഈയിടെ മിസ്. ത്രൈലോക്യയോടുള്ള അങ്ങയുടെ മറുപടിയുമായി (ദൈവപുത്രൻ, എങ്ങനെ ദൈവം തന്നെ ആകും? 16/08/2024), (വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക) ബന്ധപ്പെടുത്താമോ?

[ആദിയിൽ വചനം ഉണ്ടായിരുന്നു, വചനം ദൈവത്തോടുകൂടെ ആയിരുന്നു, വചനം ദൈവമായിരുന്നു. അവൻ ആദിയിൽ ദൈവത്തോടൊപ്പമായിരുന്നു. അവൻ മുഖാന്തരം സകലവും ഉളവായി; അവനെ കൂടാതെ ഉണ്ടാക്കിയതൊന്നും ഉണ്ടായിട്ടില്ല. അവനിൽ ജീവനുണ്ടായിരുന്നു, ആ ജീവൻ മുഴുവൻ മനുഷ്യരാശിയുടെയും വെളിച്ചമായിരുന്നു. ഇരുട്ടിൽ വെളിച്ചം പ്രകാശിക്കുന്നു, ഇരുട്ട് അതിനെ കീഴടക്കിയിട്ടില്ല. [യോഹന്നാൻ 1:1-5]]

സ്വാമി മറുപടി പറഞ്ഞു:- ബൈബിളിൽ പറയുന്നതുപോലെ, ദൈവവചനം ദൈവത്തോടൊപ്പമുള്ളതിനാൽ ദൈവവചനം ദൈവത്തെപ്പോലെ ശക്തമായിരുന്നു (ദൈവവും അവൻ്റെ വാക്കും തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസം ഇല്ലാത്തതിനാൽ ഈ വചനം ദൈവത്തിൽ നിന്നാണ് വന്നതെന്നും വചനം ദൈവമാണെന്നും അർത്ഥമാക്കുന്നു). ഭക്തരായ ആത്മാക്കൾക്ക് ചെയ്യാനുള്ള ആരാധനയ്ക്കായി ദൈവം ഒരു മാധ്യമം (മീഡിയം) സൃഷ്ടിക്കുകയും അതിൽ ലയിക്കുകയും ആദ്യത്തെ മാധ്യമം സ്വീകരിച്ച (മീഡിയേറ്റഡ്‌) ദൈവമായി മാറുകയും ചെയ്തു. സങ്കൽപ്പിക്കാനാവാത്ത ദൈവത്തെ (ദൈവം) കാണാൻ സാധ്യമല്ല, സങ്കൽപ്പിക്കാൻ പോലും കഴിയാത്തതിനാൽ ആദ്യത്തെ മാധ്യമം സ്വീകരിച്ച (മീഡിയേറ്റഡ്‌) ദൈവത്തെ ആത്മാക്കൾ ബാഹ്യ മാധ്യമമായി കാണുന്നു. ഈ ആദ്യ മാധ്യമം ദൈവം സൃഷ്ടിച്ചതിനാൽ, ഈ മാധ്യമത്തെ 'ദൈവപുത്രൻ' (സൺ  ഓഫ് ഗോഡ്) എന്ന് വിളിക്കാം. ദൈവപുത്രനിൽ ബാഹ്യ മാധ്യമവും ആന്തരിക സങ്കൽപ്പിക്കാനാവാത്ത ദൈവവും ഉൾപ്പെടുന്നു, പക്ഷേ, ബാഹ്യ മാധ്യമം മാത്രം ഗ്രഹിച്ചതിനാൽ, ആദ്യത്തെ മീഡിയേറ്റഡ്‌ ദൈവത്തെ 'ദൈവപുത്രൻ' എന്ന് വിളിക്കുന്നു. സങ്കൽപ്പിക്കാനാവാത്ത ആന്തരികമായ ദൈവത്തെയും മാധ്യമത്തോടൊപ്പം എടുത്താൽ, ഈ മീഡിയേറ്റഡ്‌ ദൈവത്തെ 'ദൈവം' എന്നും വിളിക്കാം. ദൃശ്യവും സങ്കൽപ്പിക്കാവുന്നതുമായ മാധ്യമത്തിൻ്റെ കോണിൽ നിന്ന് മീഡിയേറ്റഡ്‌ ദൈവം 'ദൈവപുത്രൻ' ആണെന്നും അതേ സമയം അതേ മീഡിയേറ്റഡ്‌ ദൈവം ആന്തരിക അദൃശ്യ-സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തിൻ്റെ കോണിൽ നിന്ന് ദൈവമാണെന്നും ആണ് നിഗമനം. ഈ ആദ്യ മീഡിയേറ്റഡ്‌ ദൈവത്തെ ‘സ്വർഗ്ഗത്തിൻ്റെ പിതാവ്’ എന്നും വിളിക്കുന്നു. ‘ദൈവം’ എന്നാൽ യഥാർത്ഥ സങ്കൽപ്പിക്കാനാവാത്ത ദൈവം എന്നും 'ദൈവപുത്രൻ' എന്നാൽ ‘ആദ്യത്തെ മീഡിയേറ്റഡ്‌  ദൈവം’ എന്നും അർത്ഥമാക്കുന്നു.

Swami

ഈ ആദ്യ മീഡിയേറ്റഡ്‌  ദൈവം (സ്വർഗ്ഗത്തിൻ്റെ പിതാവ് അല്ലെങ്കിൽ ദത്ത ദൈവം) പിന്നീട് ഊർജ്ജസ്വലമായ അവതാരങ്ങളായും മനുഷ്യാവതാരങ്ങളായും അവതരിക്കുന്നു. മനുഷ്യാവതാരത്തിൻ്റെ കാര്യത്തിൽ, സ്വർഗ്ഗപിതാവ് ലയിക്കുന്ന ഒരു തിരഞ്ഞെടുത്ത ഭക്തനായ മനുഷ്യനാണ് മാധ്യമം. ഈ തിരഞ്ഞെടുത്ത മനുഷ്യ മാധ്യമം ‘മനുഷ്യപുത്രനാണ്’, സ്വർഗ്ഗപിതാവ് ഈ മനുഷ്യപുത്രനുമായി ലയിക്കുമ്പോൾ, സ്വർഗ്ഗത്തിൻ്റെ പിതാവ് അദൃശ്യനാണ്, അവനാണ് ആദ്യത്തെ ഊർജ്ജസ്വലമായ അവതാരം അല്ലെങ്കിൽ ആദ്യത്തെ മീഡിയേറ്റഡ്‌  ദൈവം. മനുഷ്യാവതാരത്തിൽ, ദൈവപുത്രൻ അല്ലെങ്കിൽ ദൈവം ഒരു ഘടകവും ‘മനുഷ്യപുത്രൻ’ മറ്റൊരു ഘടകവുമാണ്. ആന്തരിക സ്വർഗ്ഗപിതാവ് മൂലം മനുഷ്യാവതാരമാകുന്ന ‘മനുഷ്യപുത്രനിൽ’ സ്വർഗ്ഗത്തിൻ്റെ പിതാവ് (ദൈവം അല്ലെങ്കിൽ ദൈവപുത്രൻ) നിലനിൽക്കുന്നുണ്ടെങ്കിലും, മനുഷ്യപുത്രനെ ഒരു സാധാരണ മനുഷ്യൻ എന്ന അർത്ഥത്തിൽ മാത്രമേ എടുക്കൂ. മനുഷ്യപുത്രനെ മനുഷ്യാവതാരമായി എടുക്കുകയാണെങ്കിൽ, പൂർണമായ ലയനം കാരണം, ‘മനുഷ്യപുത്രനും’ ‘ദൈവപുത്രനും’ ഒന്നു മാത്രമാണ്.

ഊർജ്ജസ്വലമായ ഒരു രൂപമായ (ഊർജ്ജസ്വലമായ ശരീരം) സ്വർഗ്ഗത്തിൻ്റെ പിതാവ് മാധ്യമവുമായി ലയിക്കുമ്പോൾ ഊർജ്ജസ്വലമായ ഒരു അവതാരം ഉണ്ടാകുന്നു. മാധ്യമം രൂപരഹിതമായ ഊർജ്ജമാണെങ്കിൽ, അതിനെ പരിശുദ്ധാത്മാവ് (ഹോളി സ്പിരിറ്റ്) എന്ന് വിളിക്കുന്നു. ഈ പരിശുദ്ധാത്മാവിനെ ഹിന്ദുമതത്തിൽ കേനോപനിഷത്തിൽ (വേദം) 'യക്ഷ' എന്നാണ് പരാമർശിക്കുന്നത്. തീവ്രമായ തേജസ്സുള്ള ഊർജ്ജമായി ‘അല്ലാഹു’ പ്രത്യക്ഷപ്പെട്ടപ്പോൾ ഈ പരിശുദ്ധാത്മാവിനെ ഇസ്ലാമിലും പരാമർശിക്കുന്നു.

★ ★ ★ ★ ★

 
 whatsnewContactSearch