08 Feb 2022
[Translated by devotees]
[ശ്രീമതി. ഛന്ദ ചന്ദ്ര ചോദിച്ചു: സ്വാമി, ദയവായി എന്റെ സംശയം തീർക്കുക. 6 ചക്രങ്ങളിൽ, അമ്മയുമായുള്ള ബന്ധനത്തെ പ്രതിനിധീകരിക്കുന്ന മൂലാധാര ചക്രമാണ് ആദ്യത്തെ ചക്രം എന്ന് പറയുന്നു. രണ്ടാമത്തേത് മണിപ്പുരയാണ്, അത് അച്ഛനുമായുള്ള ബന്ധനമാണ്. ഇതുപോലെ, ആറ് ചക്രങ്ങൾ ശരീരത്തിൽ മുകളിലേക്കുള്ള ദിശയിൽ പ്രതിനിധീകരിക്കുന്നു. അമ്മയുമായുള്ള ബന്ധനത്തേക്കാൾ ദൃഢമാണ് അച്ഛനുമായുള്ള ബന്ധനം എന്നാണോ, സ്വാമി. അങ്ങനെയെങ്കിൽ പിന്നെ എന്തുകൊണ്ട്? നേരെ തിരിച്ചല്ലേ? അങ്ങയുടെ ദിവ്യമായ താമര പാദങ്ങളിൽ, ഛന്ദ ചന്ദ്ര.]
സ്വാമി മറുപടി പറഞ്ഞു: നിങ്ങൾ ഒരു നവജാത ശിശുവിനെപ്പോലെ നിഷ്കളങ്കയാണെന്ന് നിങ്ങളുടെ ചോദ്യം കാണിക്കുന്നു. ദൈവത്തിലേക്കെത്താനുള്ള ആത്മീയ യാത്രയിൽ വിവിധ തടസ്സങ്ങളുടെ ശക്തി കണക്കാക്കുന്നത് കൊണ്ട് എന്താണ് പ്രയോജനം? നിങ്ങൾ മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്ക് യാത്ര ചെയ്യുമ്പോൾ, ഇടയിലുള്ള എല്ലാ സ്റ്റേഷനുകളും താരതമ്യം ചെയ്യുമോ? നിങ്ങൾ താരതമ്യം ചെയ്താൽ, നിങ്ങളുടെ ആത്മീയ യാത്രയിൽ അത്തരം താരതമ്യത്തിന്റെ ആത്യന്തിക ഉപയോഗം എന്താണ്? നിങ്ങൾ ഈ പോയിൻറിനു ഒരു ഉത്തരം പറയൂ, തുടർന്ന് മാതാപിതാക്കളുടെ ബന്ധനങ്ങൾക്കിടയിൽ ഏത് ബന്ധനമാൺ കൂടുതൽ ശക്തമെന്ന് ഞാൻ പറയും. എല്ലാ ബോണ്ടുകളും മറികടക്കേണ്ടിവരുമ്പോൾ, ബോണ്ടുകൾ തമ്മിലുള്ള താരതമ്യം കൊണ്ട് യാതൊരു പ്രയോജനവുമില്ല.
★ ★ ★ ★ ★