26 May 2024
[Translated by devotees of Swami]
[ശ്രീമതി ഛന്ദയുടെ ഒരു ചോദ്യം.]
സ്വാമി മറുപടി പറഞ്ഞു:- ഭൗതിക (ഫിസിക്സ്) ശാസ്ത്രജ്ഞരായ നിങ്ങൾ വളരെ ഷാർപ്പും ബുദ്ധിശാലികളുമാണ്, പക്ഷേ, ചിലപ്പോൾ നിങ്ങൾ വളരെ സില്ലിയും ആകും. ഫിസിക്സ് ഒരു പ്രശ്നമുള്ള വിഷയമാണെന്ന് തോന്നുന്നു! നിങ്ങളുടെ ഭൗതികശാസ്ത്രത്തിലെ ഏറ്റവും വലിയ ശാസ്ത്രജ്ഞൻ രണ്ട് പെട്ടികൾ ഉണ്ടാക്കി, ഒന്നിൽ വലിയ ദ്വാരവും മറ്റൊന്നിൽ ചെറിയ ദ്വാരവുമുള്ളതിനാൽ വലിയ പൂച്ച വലിയ ദ്വാരത്തിലൂടെ പോയി അതിന്റെ പാൽ കുടിക്കും, ചെറിയ പൂച്ച ചെറിയ ദ്വാരത്തിലൂടെ പോയി അതിന്റെ പാൽ കുടിക്കും. പൂച്ചകളുടെ ചലന നിയമങ്ങളുമായി അവൻ ആശയക്കുഴപ്പത്തിലായി (ചലനത്തിൻ്റെ നിയമങ്ങൾ (ലോവ്സ് ഓഫ് മോഷൻ) അദ്ദേഹം കണ്ടുപിടിച്ചെങ്കിലും!) ഈ സാഹചര്യത്തിൽ ചെറിയ പൂച്ച രണ്ട് ദ്വാരങ്ങളിലൂടെയും പോയി രണ്ട് പെട്ടികളിലും സൂക്ഷിച്ചിരുന്ന പാൽ കുടിച്ചു!
ശിക്ഷയുടെ മറ്റൊരു രൂപമുണ്ടെങ്കിൽ, അതിന് ദൈവത്തിൻ്റെ കഷ്ടപ്പാടുകൾ മാറ്റാൻ കഴി യില്ല ആ ശിക്ഷ ദൈവം അനുഭവിക്കുകതന്നെ വേണം. ഒരു ബാഹ്യശക്തിയുടെയും ബന്ധമില്ലാതെ സ്വതന്ത്രമായ അന്തരീക്ഷത്തിൽ ദൈവം തൻ്റെ യഥാർത്ഥ ഭക്തൻ്റെ പാപം സന്തോഷത്തോടെ അനുഭവിക്കുകയാണ്. യഥാർത്ഥ ഭക്തൻ ബിസിനസ്സ് ഭക്തി ഉപയോഗിച്ച് ദൈവത്തിൻ്റെ അത്തരം സഹനത്തിനായി ഒട്ടും ആഗ്രഹിച്ചില്ല എന്നതിനാൽ കഷ്ടപ്പാടുകൾ സഹിക്കുന്നതിന് അവൻ നിർബന്ധിതനായതിൻ്റെ ഒരു സൂചനയും ഇല്ല.
ഒരു എരിവുള്ള വിഭവം ആസ്വദിക്കുന്നതിൽ ഒരാൾ സന്തുഷ്ടനാണ്. നിങ്ങൾ എന്തിന് അവനെ എതിർക്കണം? എരിവുള്ള വിഭവം ആസ്വദിക്കുന്നതിൽ നിങ്ങൾക്ക് സന്തോഷമില്ലായിരിക്കാം. എല്ലാവരും നിങ്ങളെപ്പോലെ ആകണമെന്നില്ല. അവൻ എരിവുള്ള വിഭവം ആസ്വദിക്കുന്നതിനെ നിങ്ങൾ എതിർക്കുകയും മധുരമുള്ള ഒരു വിഭവം മാത്രം ആസ്വദിക്കാൻ അവനെ നിർബന്ധിക്കുകയും ചെയ്യുന്നുവെങ്കിൽ, അവൻ നിങ്ങളോട് അതൃപ്തനാണ്, മാത്രമല്ല നിങ്ങളുടെ നിർദ്ദേശത്തിൽ നിങ്ങളോടു അവനു സന്തോഷവുമില്ല.
ട്രെയിനിലെ ചങ്ങല ആരെങ്കിലും വലിച്ചാൽ ആ വ്യക്തി ഒന്നുകിൽ ആയിരം രൂപ പിഴയോ ആറ് മാസം തടവോ അനുഭവിക്കണം. സമ്പന്നനായ ഒരു ഭക്തനും ഭക്തനായ ഒരു ദരിദ്രനായ യാചകനും വ്യത്യസ്ത അവസരങ്ങളിൽ ചങ്ങല വലിച്ചതായി കരുതുക. ദൈവകൃപയാൽ സമ്പന്നനായ ഭക്തന്റെ മേൽ ആയിരം രൂപ പിഴ ചുമത്തും, അത് അവന് ഒട്ടും അസൗകര്യമല്ല. ആറുമാസം ജയിലിൽ കിടന്നാൽ അയാൾ തൻ്റെ ബിസിനസ്സിൽ വളരെയധികം അസ്വസ്ഥനാകും. അതുപോലെ, ഭക്തനായ ദരിദ്രനായ യാചകനെ ആറുമാസം തടവിലാക്കിയാൽ, ഭിക്ഷ യാചിക്കാതെ കുറച്ചു നാൾ ഭക്ഷണം ലഭിക്കുന്നതിനാൽ അയാൾക്ക് അത് വളരെ സൗകര്യപ്രദമാണ്. പിഴ അടിച്ചാൽ പിഴ അടക്കാനാകില്ല, ഇത് അദ്ദേഹത്തിന് ഏറെ അസൗകര്യമാകും. ഇവിടെ, രണ്ട് ഭക്തരും നീതിയുടെ കോണിൽ നിന്ന് ശിക്ഷിക്കപ്പെടുന്നു, പക്ഷേ ദൈവത്തിൻ്റെ കൃപയുടെ കോണിൽ നിന്ന് ശിക്ഷിക്കപ്പെടുന്നില്ല. ഭക്തരോടുള്ള സ്നേഹത്തിൻ്റെ കോണിനെ നീതിയുടെ ദേവതയുടെ കോണുമായി ബന്ധപ്പെടുത്താൻ ദൈവം ഒരു പ്രതിഭയാണ്. ഈ രണ്ടുപേരും ദൈവഭക്തരല്ലെങ്കിൽ, പണക്കാരനെ ആറുമാസം ജയിലിൽ അടയ്ക്കും, പാവപ്പെട്ട യാചകൻ കനത്ത പിഴ അടയ്‌ക്കേണ്ടി വരും! ഈ വിധത്തിൽ ദൈവം തൻ്റെ യഥാർത്ഥ ഭക്തരെ സഹായിക്കുന്നു. എന്നാൽ, ക്ലൈമാക്സ് ഭക്തരുടെ കാര്യം വ്യത്യസ്തമാണ്. ദൈവം അവരുടെ ശിക്ഷകൾ അവനിൽ ഏറ്റെടുക്കുകയും സന്തോഷത്തോടെ കഷ്ടപ്പെടുകയും ചെയ്യും. ഇവിടെ, കഷ്ടത (സഫറിങ്) നീതിയുടെ ദൈവത്തെയും ആനന്ദം ദൈവത്തെയും തൃപ്തിപ്പെടുത്തുന്നു. അതിനാൽ, പുരാതന കാലം മുതൽ ദൈവം പ്രസാദിച്ച ഈ വിഷയം ഉപേക്ഷിക്കാൻ ഞാൻ നിങ്ങളോട് കൂപ്പുകൈകളോടെ അപേക്ഷിക്കുന്നു.
★ ★ ★ ★ ★