home
Shri Datta Swami

 15 Sep 2024

 

Malayalam »   English »  

സ്വാമി, ഭഗവദ്ഗീതയുടെ പരമവും പ്രധാനവുമായ സാരാംശം എന്താണ്?

[Translated by devotees of Swami]

[മിസ്സ്‌. ത്രൈലോക്യ ചോദിച്ചു:-]

സ്വാമി മറുപടി പറഞ്ഞു:- സമകാലിക മനുഷ്യാവതാരം മാത്രമേ ഭൂമിയിലെ മനുഷ്യരാശിക്ക് പ്രസക്തമാകൂ എന്നത് മാത്രമാണ് ഭഗവദ്ഗീതയുടെ പ്രധാനവും ആത്യന്തികവുമായ സത്ത. വസുദേവൻ, ദേവകി എന്നീ മനുഷ്യർക്ക് ജനിച്ച മനുഷ്യനായിരുന്നു കൃഷ്ണൻ. ഭഗവദ് ഗീതയിൽ ഉടനീളം, അവൻ പരമമായ ദൈവമാണെന്ന് ആയിരക്കണക്കിന് തവണ പറഞ്ഞു. ഈ പ്രധാന കാര്യം ഗ്രഹിക്കാതെ ആയിരക്കണക്കിന് തവണ ഗീത വായിച്ചാലും പ്രയോജനമില്ല. മുൻ മനുഷ്യാവതാരമായ രാമൻ ഒരിക്കലും താൻ ദൈവമാണെന്ന് പറഞ്ഞിട്ടില്ല, കാരണം അവൻ തൻ്റെ ദൈവികതയുടെ ഒരു ലാഞ്ഛന പോലും വെളിപ്പെടുത്താതെ ഒരു ആദർശ മനുഷ്യനെപ്പോലെ അഭിനയിക്കുകയായിരുന്നു. തപസ്സിൻ്റെ ശക്തിയാൽ രാമനെ ദൈവമായി മനസ്സിലാക്കാൻ മുനികൾക്ക് മാത്രമേ കഴിഞ്ഞൊള്ളൂ. രാമൻ ദൈവമാണെന്ന് സാധാരണ പൊതുജനം ഒരിക്കലും കരുതിയിരുന്നില്ല.

താൻ മാത്രമാണ് ഏക മനുഷ്യാവതാരമാണെന്ന് കൃഷ്ണൻ ഗീതയിൽ ഒരിക്കലും പറഞ്ഞിട്ടില്ല, ഭാവിയിൽ താൻ മനുഷ്യാവതാരമായി ഇനി വരില്ലെന്നും പറഞ്ഞിട്ടില്ല. ആവശ്യം വരുമ്പോഴെല്ലാം മനുഷ്യാവതാരമായി വന്ന് പ്രവൃത്തിയിലും നിവൃത്തിയിലും നീതി സ്ഥാപിക്കുമെന്ന് ഭഗവാൻ കൃഷ്ണൻ വളരെ വ്യക്തമായി പറഞ്ഞു. തൻ്റെ ദൈവത്വത്തെക്കുറിച്ച് ആർക്കും സംശയം തോന്നാതിരിക്കാൻ ഭഗവാൻ കൃഷ്ണൻ തൻ്റെ പൂർണ്ണ ദൈവത്വം മനുഷ്യാവതാരമായി പ്രകടിപ്പിച്ചു. ഉയർന്ന ഊർജ്ജസ്വലമായ ലോകങ്ങൾക്ക്, ദൈവത്തിൻ്റെ ഊർജ്ജസ്വലമായ അവതാരങ്ങൾ (ബ്രഹ്മാവ്, വിഷ്ണു, ശിവൻ മുതലായവ) വ്യക്തമായി നിലനിൽക്കുന്നു. ദൈവത്തെ ഈ ഭൂമിയിൽ ലഭ്യമല്ല എന്നത് വളരെക്കാലത്തെ തെറ്റിദ്ധാരണയാണ്. ഈ തെറ്റിദ്ധാരണ ഭഗവദ് ഗീത ഇല്ലാതാക്കുന്നു, അതിനാൽ, മൂന്ന് വിശുദ്ധ ഗ്രന്ഥങ്ങളിൽ (പ്രസ്ഥാനത്രയം) ഭഗവദ് ഗീതയ്ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്.

★ ★ ★ ★ ★

 
 whatsnewContactSearch