19 Dec 2022
[Translated by devotees]
[ശ്രീ സതി റെഡ്ഡിയുടെ ഒരു ചോദ്യം]
സ്വാമി മറുപടി പറഞ്ഞു:- Q=E+W എന്നത് തെർമോഡൈനാമിക്‌സിന്റെ(thermodynamics) ഒരു നിയമമാണ്. ഭക്ഷണത്തിലൂടെ ശരീരത്തിന് ലഭിക്കുന്ന താപമാണ്(heat) 'Q’. താപത്തിന്റെ ഒരു ഭാഗം ഉപയോഗിക്കുന്നത് ആന്തരിക ഊർജ്ജത്തിന്റെ(internal energy) വർദ്ധനവാണ് 'E’. ബാക്കിയുള്ള താപം സിസ്റ്റം ചെയ്യുന്ന(system) ജോലിക്കാണ് (W) ഉപയോഗിക്കുന്നത്. E എല്ലാ താപവും (Q=E) വിനിയോഗിക്കുകയാണെങ്കിൽ, W, 0 (പൂജ്യം) ആയിത്തീരുന്നു. ടെൻഷൻ E-യെ ഉയർത്തിയാൽ, എല്ലാ Q-ഉം ദഹിപ്പിച്ചാൽ, തലച്ചോറ് പ്രവർത്തിക്കില്ല, വിദ്യാർത്ഥി പരീക്ഷകളിൽ പരാജയപ്പെടും. കമ്പ്യൂട്ടറിലെ ഡിസ്‌കിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ പോലെ ഉത്തരം തലച്ചോറിൽ പ്രിന്റ് ചെയ്യപ്പെടുന്നു, പക്ഷേ കറന്റ് ഇല്ലാത്തതിനാൽ അത് സ്ക്രീനിൽ ദൃശ്യമാകില്ല.
അതുപോലെ, ക്ലാസിലെ പഠിപ്പിക്കൽ കേൾക്കുമ്പോൾ തന്നെ ഉത്തരം തലച്ചോറിൽ പ്രിന്റ് ചെയ്യപ്പെടും, E ഉയർത്തുന്നതിൽ Q പാഴാക്കാതെ നന്നായി സംഭരിച്ചാൽ ഉത്തരം മൈൻഡ് സ്ക്രീനിൽ തെളിയുകയും ചെയ്യും. ഇതിനർത്ഥം നിങ്ങൾക്ക് ജീവിതത്തിൽ ഒരു ടെൻഷൻ പോലും ഇല്ലെങ്കിൽ, ക്ലാസ്സിൽ കേട്ട ഉത്തരം നിങ്ങളുടെ മനസ്സിൽ തെളിയും, ക്ലാസ്സിലെ അദ്ധ്യാപനം ഒരിക്കൽ മാത്രം കേട്ട് ഒരു പുസ്തകവും വായിക്കേണ്ടതില്ല. യുദ്ധാന്തരീക്ഷം എല്ലാവരിലും വളരെയധികം പിരിമുറുക്കം ഉണ്ടാക്കുന്നുണ്ടെങ്കിലും കൃഷ്ണൻ ഭഗവത് ഗീത പറഞ്ഞു. പക്ഷേ, കൃഷ്ണന്റെ കാര്യത്തിൽ, ബാഹ്യമായ പിരിമുറുക്കം അവിടുത്തെ E- യെ അൽപ്പം പോലും ഉയർത്തിയില്ല. കുട്ടിക്കാലത്ത് കഴിച്ച വെണ്ണ കാരണം അവിടുത്തെ Q വളരെ ഉയർന്നതായിരുന്നു, അത് വിലയേറിയ ഊർജ്ജസ്വലമായ ഭക്ഷണമാണ്. അത്തരമൊരു അവസ്ഥയിൽ, അവിടുത്തെ W എല്ലായ്പ്പോഴും ക്ലൈമാക്സിൽ ആയിരുന്നു, അതിനാൽ, ഉയർന്ന പിരിമുറുക്കത്തിന്റെ അന്തരീക്ഷത്തിലും മികച്ച ഗീത പുറത്തുവന്നു.
★ ★ ★ ★ ★