20 Jan 2025
[Translated by devotees of Swami]
[ശ്രീ ജെ.എസ്.ആർ. പ്രസാദ് ചോദിച്ചു:- സഷ്ടാംഗ നമസ്കാരം സ്വാമി. രാമായണം, ഭാരതം, ഭാഗവതം എന്നിവ നന്നായി വായിക്കപ്പെട്ടവയാണ്, അവ വളരെ ഉയർന്ന ആത്മീയ പ്രചോദനം സൃഷ്ടിക്കുന്നു. സ്വാമി, അങ്ങ് എന്ത് പറയുന്നു?--അങ്ങയുടെ ദിവ്യമായ പവിത്രമായ താമര പാദങ്ങളിൽ]
സ്വാമി മറുപടി പറഞ്ഞു:- ഈ മൂന്ന് ദിവ്യ ഇതിഹാസങ്ങളും ഭക്തർ എപ്പോഴും വളരെ നന്നായി കടഞ്ഞട്ടുണ്ടെന്ന് ഞാൻ സമ്മതിക്കുന്നു. സമുദ്രം കടഞ്ഞവർക്ക് കുതിര (ഉച്ഛൈശ്രവാഃ), ആന (ഐരാവതം), ദിവ്യവൃക്ഷം (കല്പവൃക്ഷം), ചന്ദ്രൻ തുടങ്ങിയ നിരവധി ദിവ്യ വസ്തുക്കൾ സമ്മാനമായി ലഭിച്ചതുപോലെ ഭക്തർക്ക് നിരവധി നേട്ടങ്ങൾ ലഭിക്കുന്നു. എന്നാൽ, ഈ മൂന്ന് ഇതിഹാസങ്ങളിൽ കാണിച്ചിരിക്കുന്ന ആത്യന്തിക സത്യം ഈ ഭക്തർക്ക് ലഭിക്കുന്നില്ലെന്ന് എനിക്ക് തോന്നുന്നു. ഭഗവദ്ഗീതയിൽ അത്തരമൊരു പരമസത്യം പരാമർശിക്കുന്നുണ്ട്, അതായത് ദൈവം മനുഷ്യശരീരത്തിൽ ലയിച്ചു മനുഷ്യനായി അവതരിക്കുന്നു (മാനുഷീം തനുമാശ്രിതം) എന്നത്. ദൈവം പലപ്പോഴും എല്ലാ തലമുറകളിലും മനുഷ്യാവതാരമായി വരുന്നുണ്ടെങ്കിലും, അവന്റെ ആന്തരിക ദിവ്യത്വത്തെക്കുറിച്ചുള്ള അജ്ഞത കാരണം അവൻ അംഗീകരിക്കപ്പെടുന്നില്ല എന്ന് മാത്രമല്ല, അപമാനിക്കപ്പെടുകയും ചെയ്യുന്നു (പരം ഭാവമജാനന്തഃ - ഗീത). അത്തരം അനന്തമായ പരിശ്രമം കൊണ്ട് എന്താണ് പ്രയോജനം, പ്രധാന ആത്യന്തിക ലക്ഷ്യം പൂർത്തീകരിക്കപ്പെടാത്തപ്പോൾ അത്തരം ദ്വിതീയ (സെക്കന്ററി) സമ്മാനങ്ങളുടെ പ്രയോജനം എന്താണ്?
★ ★ ★ ★ ★