19 May 2006
(Translated by devotees)
എൻറെ (സ്വാമിജിയുടെ) ദൈവിക ജ്ഞാനത്തിൻറെ (Divine Knowledge) സാരാംശം ഒരു സംസ്കൃത വാക്യമായി സംഗ്രഹിച്ചിരിക്കുന്നു.
അവതീര്ണ നരോ ബ്രഹ്മ
മാര്ഗഃ കര്മ ഫലാര്പണമ് |
ജീവഃ സൃഷ്ടികണഃ സൃഷ്ടിഃ
മിഥ്യാ തസ്യൈവ നാത്മനഃ ||
ഇതിനർത്ഥം "മനുഷ്യാവതാരം (The human incarnation) മനുഷ്യർക്ക് ദൈവമാണ്. അവിടുത്തെ പ്രസാദിപ്പിക്കാനുള്ള വഴി അവിടുത്തെ ദൈവിക ദൗത്യത്തിൽ പ്രവര്‍ത്തിന്റെ (work) ത്യാഗവും (സമര്‍പ്പണം) പ്രവൃത്തിയുടെ ഫലത്തിന്റെ (money) ത്യാഗവും മാത്രമാണ്. ആത്മാവ് സൃഷ്ടിയുടെ ഒരു കണികയാണ്. ദൈവത്തിന് മാത്രമാണ് സൃഷ്ടി അവാസ്തവം (മിഥ്യ), ആത്മാവിന് അല്ല."
[ഹനുമാൻറെ ജന്മദിനമായ ഹനുമാൻ ജയന്തി]
ഹനുമാൻ ജയന്തി ഉത്സവം 2-3 ദിവസത്തിനുള്ളിൽ വരുന്നു, ഈ തിങ്കളാഴ്ചയാണ് അത്. എങ്ങനെ ഈ ഉത്സവം ആഘോഷിക്കാം? ആഘോഷത്തിന്റെ താഴ്ന്ന നില (level) എന്നത് ഭക്തർ ഹനുമാനെ ഇലകൾ, പഴങ്ങൾ, പ്രത്യേക ഭക്ഷണ പദാർത്ഥങ്ങൾ, പ്രാർത്ഥനകൾ എന്നിവ സമർപ്പിച്ച് ആരാധിക്കുകയും ഒടുവിൽ ലൗകിക വരം ചോദിക്കുകയും ചെയ്യുന്നതിലാണ്.
രണ്ടാമത്തെ മധ്യ നില ആരാധന (worship) ഹനുമാനോടുള്ള സ്നേഹത്തെ പ്രതിനിധീകരിക്കുന്ന വികാരത്തോടെ ഹനുമാൻറെ മേൽ ഭജന ചെയ്യുന്നതിൽ ആണ്. മധ്യതലത്തിൽ വരങ്ങൾക്ക് ആഗ്രഹമില്ലാത്തതിനാൽ തീർച്ചയായും മധ്യതലം താഴ്ന്ന തലത്തേക്കാൾ ഉയർന്നതാണ്. എന്നാൽ ഹനുമാനെ ആരാധിക്കുന്നതിലെ ഏറ്റവും മികച്ചതും ഉയർന്നതുമായ തലം (level), ഹനുമാൻ അനുഷ്ഠിച്ച കാര്യങ്ങൾ വിശകലനം ചെയ്യുകയും, ഭഗവാന്റെ ശാശ്വതമായ കൃപ നേടുന്നതിനായി അത് നമ്മുടെ പ്രവർത്തനത്തിലേക്ക് കൊണ്ടുവരികയുമാണ്. ഈ ഉന്നതമായ ആരാധനയെ ജ്ഞാനയജ്ഞം എന്ന് വിളിക്കുന്നു. ആരാധനയുടെ മധ്യതലത്തെ സ്വാധ്യായ യജ്ഞം (Swadhyaya Yajna) എന്നും തപോ യജ്ഞം (Tapo Yajna) എന്നും വിളിക്കുന്നു. സ്വാധ്യായം എന്നാൽ പ്രാർത്ഥനകളും പാട്ടുകളും ആലപിക്കുക എന്നാണ്. തപോ യജ്ഞം എന്നാൽ ഭക്തിയിലൂടെ വികാരം ഉണ്ടാകുന്നത് അർത്ഥമാക്കുന്നു, അത് തപസ്സാണ്, തപന അല്ലെങ്കിൽ വേദനയെ ഉളവാക്കുന്നു, അതു് ഭക്തിയുടെ പാരമ്യമായ പ്രേരണയല്ലാതെ മറ്റൊന്നുമല്ല.
താഴ്ന്ന തലത്തിലുള്ള ആരാധനയെ ദ്രവ്യ യജ്ഞം എന്ന് വിളിക്കുന്നു. ഗീത പറയുന്നത്, ജ്ഞാന യജ്ഞത്തിൽ (ജ്ഞാന യജ്ഞേന….) ദൈവം സമ്പ്രീതനാണ് എന്നാണ് കാരണം, ഇതുപയോഗിച്ച് നിങ്ങൾ ആശയങ്ങളെ (concepts) വിശകലനം ചെയ്യുന്നു, അത് നിങ്ങളുടെ പരിശീലനത്തെ ശരിയായ ദിശയിലേക്ക് നയിക്കുന്നു. ഇത് ഭഗവാനെ പ്രീതിപ്പെടുത്തുന്നു. അതിനാൽ ഹനുമത് ജയന്തി ആഘോഷിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം വാൽമീകി രചിച്ച രാമായണത്തിൽ അവതരിപ്പിച്ച ഹനുമാന്റെ പ്രവർത്തികളെ വിശകലനം ചെയ്യുക എന്നതാണ്, അത് അദ്ദേഹത്തിന്റെ പ്രവർത്തികളെക്കുറിച്ച് നമ്മോട് പറയാനുള്ള ഏറ്റവും നല്ല അധികാരമാണ്.
ഹനുമാൻ എല്ലാ വേദങ്ങളും ശാസ്ത്രങ്ങളും പഠിച്ചു. അദ്ദേഹം സൂര്യദേവനിൽ നിന്ന് ഒമ്പത് വ്യാകരണങ്ങൾ പഠിച്ചു. വേദങ്ങളുടെ ഈ പാണ്ഡിത്യത്തിൽ ഈ സൃഷ്ടിയിൽ ആർക്കും ഹനുമാനുമായി തുല്യനാകാൻ കഴിയില്ല. ഹനുമാൻ ഭാവി ബ്രഹ്മാവായി മാറിയെങ്കിലും താൻ ദൈവമാണെന്ന് (അഹം ബ്രഹ്മാസ്മി) അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല. ഹനുമാൻറെ ജ്ഞാനത്തിന്റെ ലക്ഷത്തിലൊന്ന് ഇല്ലാത്ത ഈ ചെറുകിട ചില്ലറ അദ്വൈത പണ്ഡിതന്മാർ "അഹം ബ്രഹ്മാസ്മി" എന്ന് പറയുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു! ഹനുമാൻ എപ്പോഴും "ദാസോഹം" എന്നാൺ പറഞ്ഞിരുന്നത്, അതായത് ഭഗവാൻറെ എളിയ ദാസൻ. അദ്ദേഹം ഒരിക്കലും "സോഹം" എന്ന് പറഞ്ഞില്ല, അതിനർത്ഥം അദ്ദേഹം ദൈവമാണ് എന്നാണ്. ഹനുമാനെ സ്മരിച്ചാൽ ഭൂതങ്ങൾ ഓടിപ്പോകുമെന്നാണ് പറയപ്പെടുന്നത്. ഈ തെറ്റിദ്ധരിക്കപ്പെട്ട അദ്വൈതമാണ് (misconceived Advaita) യഥാർത്ഥ ഭൂതം, ഈ ഭൂതം ഹനുമാനെ ഓർത്താൽ ഓടിപ്പോകും.
ഹനുമാൻറെ ജീവിതചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാരാംശം അദ്ദേഹത്തിൻറെ തലമുറയിലെ മനുഷ്യ അവതാരമായിരുന്ന ശ്രീ രാമ ഭഗവാനെ കണ്ടുമുട്ടിയതാണ്. അമ്മയുടെയും നിരവധി ഋഷിമാരുടെയും നിർദ്ദേശപ്രകാരം ഹനുമാൻ മനുഷ്യാവതാരത്തെ കാണാൻ കാത്തിരിക്കുകയായിരുന്നു. മേൽ ലോകങ്ങളിലേക്കു കുതിച്ചെത്തി ബ്രഹ്മ ലോകത്തിലേക്കോ വൈകുണ്ഠത്തിലേക്കോ കൈലാസത്തിലേക്കോ പോയി ബ്രഹ്മാവിനേയും വിഷ്ണുവിനേയും ശിവനേയും കാണാനുള്ള എല്ലാ കഴിവും ഹനുമാന് ഉണ്ടായിരുന്നു.
വാസ്തവത്തിൽ, യുദ്ധത്തിൽ, അദ്ദേഹം യഥാർത്ഥത്തിൽ വൈകുണ്ഠത്തിൽ പോയി ഗരുഡനെ കൊണ്ടുവന്നു. തൻറെ ബാല്യകാലത്ത് പോലും എല്ലാ മാലാഖമാരും അദ്ദേഹത്തിൻറെ മുമ്പിൽ പ്രത്യക്ഷപ്പെടുകയും അനുഗ്രഹങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് ബ്രഹ്മാവ്, വിഷ്ണു, ശിവൻ, ഇന്ദ്രൻ മുതലായവരും പ്രത്യക്ഷപ്പെട്ടു. അങ്ങനെയാണെങ്കിൽ, ഭഗവാന്റെ മനുഷ്യരൂപത്തെ കണ്ടുമുട്ടാൻ (ശ്രീ രാമൻ) അദ്ദേഹം എന്തിനാണ് ഇത്ര ഉത്കണ്ഠാകുലനായത്? ബ്രഹ്മാവ്, വിഷ്ണു, ശിവൻ തുടങ്ങി ഭഗവാൻറെ എല്ലാ ഊർജ്ജസ്വലമായ രൂപങ്ങളും (energetic forms) അദ്ദേഹം ഇതിനകം കണ്ടിരുന്നു. ഹനുമാന്റെ മനഃശാസ്ത്രം (psychology) നമ്മുടെ മനഃശാസ്ത്രത്തിന് തികച്ചും വിപരീതമാണെന്ന് തോന്നുന്നു.
ദൈവത്തിൻറെ ഊർജ്ജസ്വലമായ രൂപങ്ങൾ (ചൈതന്യ രൂപം / energetic form) കാണാൻ നാം എപ്പോഴും ആകാംക്ഷാഭരിതരാണ്. യഥാർത്ഥത്തിൽ ഭഗവാൻറെ ഊർജ്ജസ്വലമായ (ചൈതന്യ രൂപം) രൂപം കാണുമ്പോൾ നാം ദൈവത്തിന്റെ യഥാർത്ഥ രൂപം കണ്ടതായി നമുക്ക് തോന്നുന്നു. ഒരാൾ സിൽക്ക് ഷർട്ടിൽ പ്രത്യക്ഷപ്പെടുമ്പോൾ അയാൾ ഒറിജിനൽ വ്യക്തിയാണെന്ന് പറയുന്നതുപോലെയാണ് ഇത്. അതേ വ്യക്തി കോട്ടൺ ഷർട്ടിൽ പ്രത്യക്ഷപ്പെട്ടാൽ, അയാൾ യഥാർത്ഥ വ്യക്തിയല്ല! ഇതിനർത്ഥം നാം ഭഗവാന്റെ മനുഷ്യരൂപത്തെ ഒരു സാധാരണ മനുഷ്യനായി കണക്കാക്കുകയും ദൈവത്തിന്റെ ഊർജ്ജസ്വലമായ രൂപത്തെ (ചൈതന്യ രൂപം) ദൈവത്തിന്റെ യഥാർത്ഥ രൂപമായി കണക്കാക്കുകയും ചെയ്യുന്നു എന്നതാണ്. രണ്ട് ഷർട്ടിലും ഉള്ള ആളെ നമ്മൾ കാണാറില്ല. നമ്മളെ സംബന്ധിച്ചിടത്തോളം സിൽക്ക് ഷർട്ട് യഥാർത്ഥ വ്യക്തിയാണ്, കോട്ടൺ ഷർട്ട് ഒരു കോട്ടൺ ഷർട്ട് മാത്രമാണ്, വ്യക്തിയല്ല.
കേവലം ഒരു മാലാഖ തന്റെ ഊർജ്ജസ്വലമായ രൂപത്തിൽ [ദൈവമല്ലാത്ത ഒരു സാധാരണ ആത്മാവ് 'ധരിക്കുന്ന'] പ്രത്യക്ഷപ്പെട്ടാൽ പോലും, മാലാഖ ദൈവമാണെന്നു് നമ്മൾ കരുതുന്നു. എന്നാൽ ദൈവം വസിക്കുന്ന മനുഷ്യരൂപം നമുക്കു് ഒരു മനുഷ്യൻ മാത്രമാണു്. വൃന്ദാവനം ഗ്രാമവാസികൾക്ക്, ദൈവദാസനായ ഇന്ദ്രൻ [ദേവന്മാരുടെയും മാലാഖമാരുടെയും രാജാവ്] ഊർജ്ജസ്വലമായ രൂപത്തിൽ ആയതിനാൽ അവർ ഇന്ദ്രനെ ദൈവമായി കണക്കാക്കി! എന്നാൽ മനുഷ്യശരീരത്തിലുള്ള ഭഗവാൻ ശ്രീ കൃഷ്ണൻ വെറും മനുഷ്യ ശിശുവാണെന്നാണ് കരുതിയിരുന്നത്. എന്നാൽ ഇന്ദ്രൻ ശ്രീ കൃഷ്ണന്റെ കാൽക്കൽ വീണ് മാപ്പ് ചോദിച്ചു. ഇന്ദ്രന് കൃഷ്ണനെ തിരിച്ചറിയാനായില്ല, കാരണം സിൽക്ക് ഷർട്ടിനേക്കാൾ താഴെയുള്ള ബാഹ്യ കോട്ടൺ ഷർട്ട് മാത്രമാണ് അവൻ കാണുന്നത്. കോട്ടൺ ഷർട്ടിൽ മറഞ്ഞിരിക്കുന്ന ദൈവത്തെ ഇന്ദ്രന് കാണാൻ കഴിഞ്ഞില്ല.
സത്യത്തിൽ ഇന്ദ്രൻ വെറും സിൽക്കു് ഷർട്ടായിരുന്നു [ഇന്ദ്രനിൽ ദൈവം ഉണ്ടായിരുന്നില്ല] സിൽക്കു് തന്നെ ദൈവമാണെന്നു് കരുതി. വെറും മാലാഖമാരായ ഊർജ്ജസ്വലരായ രൂപങ്ങളെ ഹനുമാൻ ഒരിക്കലും പ്രാധ്യാനം കൊടുത്തിരുന്നില്ല. ബ്രഹ്മാവ്, വിഷ്ണു, ശിവൻ തുടങ്ങിയ ഊർജ്ജസ്വലമായ ഭഗവാൻറെ രൂപങ്ങളെ അദ്ദേഹം ബഹുമാനിച്ചുവെങ്കിലും വാല്മീകി രാമായണം അനുസരിച്ച് അദ്ദേഹം അവയെ ആരാധിച്ചില്ല. ഊർജ്ജസ്വലമായ രൂപം ആരാധനയ്ക്ക് സൗകര്യപ്രദമല്ല എന്നതാണ് കാരണം. അഞ്ച് മൂലകങ്ങൾ കൊണ്ട് നിർമ്മിച്ച ശരീരത്തിലായിരുന്നു [ഭൗതിക ശരീരം] ഹനുമാൻ. ഊർജ്ജസ്വലമായ രൂപം ഒരു മൂലകം കൊണ്ട് നിർമ്മിച്ചതാണ്, അതായത് അഗ്നി (ഊർജ്ജം/energy). ഇത് ഭൂമിയിലെ മനുഷ്യശരീരങ്ങൾക്ക് അനുയോജ്യമല്ല [ഇത് നമുക്ക് എളുപ്പത്തിലും ദീർഘനാളത്തേക്കും ഗ്രഹിക്കാനാവില്ല].
അതിനാൽ വാല്മീകി രാമായണത്തിൽ, വിഷ്ണു, ശിവൻ തുടങ്ങിയ ഏതെങ്കിലും ഊർജ്ജസ്വലമായ രൂപത്തെ ഹനുമാൻ ആരാധിക്കുന്നതായി പരാമർശമില്ല. ഊർജ്ജസ്വലമായ രൂപത്തെ നേരിട്ട് ആരാധിക്കുന്നത് അസാധ്യമാണ്. അത്തരമൊരു ഊർജ്ജസ്വലമായ രൂപത്തിന്റെ പ്രതിനിധിയായി മാത്രമേ നിങ്ങൾക്ക് ഒരു പ്രതിമയെ ആരാധിക്കാൻ കഴിയൂ. യഥാർത്ഥ ഊർജ്ജസ്വലമായ രൂപമോ ദൈവമോ ഇല്ലാത്ത ഊർജ്ജസ്വലമായ രൂപത്തെ പ്രതിനിധീകരിക്കുന്ന വെറും ഒരു പ്രതിമയെയോ ഫോട്ടോയെയോ ആരാധിക്കുന്നതിനുപകരം, മനുഷ്യരൂപത്തിലുള്ള ദൈവത്തെ ആരാധിക്കുന്നതാണ് നല്ലത്, അത് വളരെ സൗകര്യപ്രദമാണ്, കാരണം മനുഷ്യരുടെ കാര്യത്തിൽ ഇത് ഒരു പൊതു മാധ്യമമാണ് [നമ്മെപ്പോലെയുള്ള ഭൗതിക ശരീരം].
സിൽക്ക് ഷർട്ടിൽ ഒരാളുടെ ഫോട്ടോ ആരാധിക്കുന്നതിന് പകരം കോട്ടൺ ഷർട്ടിൽ ആരാധിക്കുന്നതല്ലേ നല്ലത്? അതിനാൽ ഹനുമാൻ തന്റെ കാലത്തെ മനുഷ്യാവതാരത്തെ തിരിച്ചറിയുകയും അസൗകര്യമുള്ളതും പ്രയോജനമില്ലാത്തതുമായ ഊർജ്ജസ്വലമായ ദൈവരൂപങ്ങളെ നേരിട്ടോ അവയുടെ പ്രതിരൂപങ്ങളെ പരോക്ഷമായോ ആരാധിക്കുന്നതിനുപകരം, ദൈവത്തിന്റെ മനുഷ്യാവതാരത്തെ നേരിട്ട് ആരാധിച്ചു. അതിനാൽ ഹനുമാൻറെ ഈ ആത്മീയ ജീവിതത്തിൻറെ പ്രധാന വശം നമ്മൾ പഠിക്കണം, അപ്പോൾ മാത്രമേ നമ്മുടെ ആത്മീയ പാതയിൽ നമുക്കു് യഥാർത്ഥ പ്രയോജനം ലഭിക്കൂ.
ആത്മീയ ജീവിതം
ആത്മീയ ജീവിതത്തിൽ മൂന്ന് ഭാഗങ്ങൾ ഉണ്ട്:
നിങ്ങളെ സംബന്ധിച്ചിടത്തോളം, നിങ്ങൾ ദൈവമല്ലെന്നും നിങ്ങൾ ദൈവത്തിന്റെ എളിയ ദാസൻ മാത്രമാണെന്നും നിങ്ങൾ മനസ്സിലാക്കണം. ലക്ഷ്യത്തെ സംബന്ധിച്ച്, നിങ്ങളുടെ തലമുറയിൽ നിലവിലുള്ള മനുഷ്യാവതാരമാണ് ലക്ഷ്യമെന്ന് നിങ്ങൾ തിരിച്ചറിയണം. രൂപരഹിതമായ കാഴ്ചപ്പാടോ ഊർജ്ജസ്വലമായ രൂപങ്ങളോ പ്രതിമകളോ ചിത്രങ്ങളോ ആരാധനയ്ക്ക് സൗകര്യപ്രദമായ രൂപമല്ല. നിങ്ങളുടെയും (yourself) ലക്ഷ്യത്തിന്റെയും (goal) ഈ രണ്ട് വശങ്ങളും ഹനുമാന്റെ ആത്മീയ ജീവിതത്തിൽ നിന്ന് വളരെ വ്യക്തമായി മനസ്സിലാക്കാം.
മൂന്നാമത്തെ ഇനം ലക്ഷ്യത്തിലേക്കുള്ള പാതയാണ്. ഇതും ഹനുമാൻറെ ജീവിതത്തിൽ നിന്ന് വളരെ വ്യക്തമാണ്. തൻറെ കാലത്തെ മനുഷ്യാവതാരത്തെ അന്വേഷിച്ച് കാത്തിരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹം ആകാംക്ഷയോടെ കാത്തിരിക്കുകയും അതിനായി തിരയുകയും ചെയ്തു. അങ്ങനെ മനുഷ്യാവതാരത്തെ വ്യക്തിപരമായി കണ്ടുമുട്ടുന്നത് ആദ്യപടിയാണ്. അപ്പോൾ മാത്രമേ നേരിട്ടുള്ള സംഭാഷണവും ദൈവദർശനവും സാധ്യമാകൂ. എന്നാൽ ഇന്ന്, ഇലക്ട്രോണിക് സാങ്കേതികവിദ്യയുടെ പുരോഗതി കാരണം, നമ്മിൽ നിന്ന് വളരെ അകലെ സ്ഥിതി ചെയ്യുന്ന വ്യക്തികളെ നാം കാണുകയും അവരുമായി നേരിട്ട് സംസാരിക്കുകയും ചെയ്യുന്നു. നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്കും നേരിട്ടുള്ള സംഭാഷണത്തിനും ഇത് തികച്ചും തുല്യമാണ്. അത്തരം സാങ്കേതികവിദ്യ അന്ന് നിലവിലില്ല, അതിനാൽ മനുഷ്യാവതാരത്തെ വ്യക്തിപരമായി കണ്ടുമുട്ടുന്നത് വളരെ അത്യാവശ്യമാണ്.
മീറ്റിംഗ് എന്നാൽ ലളിതമായ ശാരീരിക ദർശനം എന്നല്ല അർഥം. കൂടിക്കാഴ്ച എന്നാൽ പൂർണ വിശ്വാസത്തോടെ അവിടുത്തെ മനസ്സിലാക്കുക എന്നതാണ്. രാവണനും നിരവധി രാക്ഷസന്മാരും ഭഗവാൻ ശ്രീ രാമനെ കണ്ടു. കൗരവരെപ്പോലുള്ള നിരവധി ദുഷ്ടന്മാരും ഭഗവാൻ ശ്രീ കൃഷ്ണനെ കണ്ടു. ഭൗതികമായ അർത്ഥത്തിൽ (physical sense) മാത്രം ഈ കൂടിക്കാഴ്ച കൊണ്ട് എന്താണ് പ്രയോജനം? പൂർണ്ണ വിശ്വാസത്തോടെ അവിടുത്തെ മനസ്സിലാക്കുകയും എല്ലാ സംശയങ്ങളും പരിഹരിച്ച് അവിടുന്നിൽ നിന്ന് യഥാർത്ഥ അറിവ് നേടുകയും ചെയ്യുക എന്നതാണ് കൂടിക്കാഴ്ച കൊണ്ട് അർത്ഥമാക്കുന്നത്. ഇരുട്ടിൽ വഴി കാണിക്കുന്നത് കയ്യിലെ ടോർച്ച് ലൈറ്റ് ആണ്. ആകാശത്ത് ദൂരെ സ്ഥിതി ചെയ്യുന്ന സൂര്യനും അതേ പ്രകാശത്താൽ നിങ്ങൾക്ക് പാത കാണിച്ചുതരുന്നു.
അതുകൊണ്ടു് ശാരീരിക അർഥത്തിൽ കണ്ടുമുട്ടുന്നതിനെക്കാൾ പ്രധാനം ഭഗവാനിൽ നിന്നുള്ള ശരിയായ മാർഗനിർദേശം നേടുന്നതാണു്. ഭഗവാൻ ശ്രീ രാമനെ കണ്ടുമുട്ടിയ ശേഷം, ഹനുമാൻ തന്റെ ദൗത്യത്തിൽ പങ്കെടുത്ത് ഭഗവാന്റെ സേവനത്തിൽ പ്രവേശിച്ചു, ജോലിയിൽ പങ്കെടുക്കുന്നതിന് മുമ്പ് അർജുനന് ലഭിച്ചതുപോലെ ഗീത [ഭഗവാന്റെ ദിവ്യോപദേശം] അദ്ദേഹത്തിന് ലഭിച്ചില്ല. സൂര്യദേവനിൽ നിന്ന് പൂർണ്ണമായ വ്യക്തതയോടെ ഹനുമാൻ ഇതിനകം ഗീത സ്വീകരിക്കുകയും സൂര്യദേവനെ ഭഗവാൻ അതിനുമുന്നേ തന്നെവളരെ നന്നായി ഗീത ഉപദേശിക്കുകയും ചെയ്തു. ഈ ആത്മീയ ജ്ഞാനം താൻ ആദ്യം ഉപദേശിച്ചത് സൂര്യനനോടാണ് എന്ന് ഭഗവാൻ ഗീതയിൽ പോലും പരാമർശിച്ചു. അതിനാൽ ഭഗവാനിൽ നിന്ന് ഹനുമാന് ജ്ഞാനം ആവശ്യമില്ലായിരുന്നു. അദ്ദേഹം ശ്രീരാമനെ കണ്ടു നേരിട്ട് അവിടുത്തെ സേവനത്തിൽ പ്രവേശിച്ചു.
ചിലപ്പോൾ ഒരു വ്യക്തി ഗുരുവിൽ നിന്ന് ഒരു ജ്ഞാനവും സ്വീകരിക്കാതെ പ്രായോഗികമായി ഒരു അത്ഭുതകരമായ ഭക്തനായിത്തീരുന്നു. അതിനു കാരണം, അവൻ തൻറെ മുൻ ജന്മത്തിൽ ജ്ഞാനം നേടിയിട്ടുണ്ടെന്നും ഈ ജന്മത്തിൽ സംസ്കാരം (samskara/അവ്യക്തബോധം) [ഇമ്പ്രഷൻ] അവനെ പിന്തുടരുന്നുവെന്നുമാണ്. വേട്ടക്കാരനായ കണ്ണപ്പൻ ഭഗവാൻറെ പക്കൽ നിന്നു് ഒരു ആത്മീയ അറിവും ലഭിക്കാതിരിക്കുകയും ഭഗവാൻറെ സേവനത്തിനായി നേരിട്ടു് പ്രവേശിക്കുകയും ചെയ്തു, കാരണം അദ്ദേഹത്തിൻറെ മുൻ ജന്മത്തിൽ അദ്ദേഹം അർജുനനായിരുന്നു, ഭഗവാനിൽ നിന്ന് ഗീത ഇതിനകം സ്വീകരിച്ചിരുന്നു.
ജ്ഞാനം ഭക്തിയിലേക്കും ഭക്തി അഭ്യാസത്തിലേക്കും (practice) നയിക്കുന്നു. ജ്ഞാനം ഭക്തിയിൽ പോലും തുടരുകയും അഭ്യാസത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. അഭ്യാസത്തിലും ജ്ഞാനം തുടരുന്നു. അതിനാൽ ഭക്തിയിലും അനുഷ്ഠാനത്തിലും (practice) ജ്ഞാനം അന്തർലീനമാണ്. ജ്ഞാനം അപ്രത്യക്ഷമായാൽ സംശയങ്ങൾ ഉയരും. അപ്പോൾ പ്രാക്ടീസ് മുടങ്ങും. ഭക്തി കുറയുന്നു.
അതിനാൽ ലക്ഷ്യം കൈവരിക്കുന്നതുവരെ തുടർച്ചയായി പ്രകാശിക്കുന്ന ഒരു ടോർച്ചു് ലൈറ്റു് പോലെയാണ് ജ്ഞാനം. അതിനാൽ ലക്ഷ്യത്തിലെത്തുന്നത് വരെ ആത്മീയ ഗുരുവിന്റെ മാർഗനിർദേശം ആവശ്യമാണ്. ഗീത ഉപദേശിച്ചതിനു ശേഷം, അർജുനൻ തൻറെ സന്ദേശം പരിശീലിക്കുമ്പോൾ ഭഗവാൻ ശ്രീകൃഷ്ണൻ അർജുനനെ ഉപേക്ഷിച്ചില്ല. യുദ്ധത്തിലുടനീളം അർജുനനൊപ്പമുണ്ടായിരുന്ന ശ്രീകൃഷ്ണൻ യുദ്ധത്തിലെ നിരവധി പ്രശ്നങ്ങൾ പരിഹരിച്ചു.
ഗീതയിലെ 18 അധ്യായങ്ങൾ ജ്ഞാനയോഗമായിരുന്നു (jnana yoga), അത് 18 ദിവസത്തെ യുദ്ധമായി പൂർണ്ണമായും രൂപാന്തരപ്പെട്ടു, അത് കർമ്മയോഗമാണ് (karma yoga). ജ്ഞാനയോഗത്തിനും കർമ്മയോഗത്തിനും ഇടയിൽ മറഞ്ഞിരുന്ന അർജ്ജുനന്റെ മനസ്സിൽ ഭക്തിയോഗം ഉടലെടുത്തു. ഭഗവാൻ ശ്രീകൃഷ്ണൻ ബുദ്ധിയെ പ്രതിനിധീകരിക്കുന്നു അല്ലെങ്കിൽ സാരഥിയെ (driver) പ്രതിനിധീകരിക്കുന്നു, അത് ജ്ഞാന യോഗയാണ്-ഗുരു എന്ന നിലയിൽ വഴികാട്ടുന്ന ശക്തി.
ബുദ്ധിയാണ് സാരഥിയെന്ന് (driver) വേദം പറയുന്നു. അർജ്ജുനൻ ഭക്തിയോഗത്തെയും കർമ്മയോഗത്തെയും പ്രതിനിധീകരിക്കുന്നു. ഭക്തിയോഗം അർജ്ജുനൻറെ മനസ്സിൽ ഒളിഞ്ഞിരിക്കുന്നു. അർജ്ജുനൻ യുദ്ധത്തിൽ പങ്കെടുത്തതിന്റെ രൂപത്തിലാണ് കർമ്മയോഗം പ്രകടിപ്പിക്കുന്നത്. ഭഗവാന്റെ (ഗുരുബുദ്ധി) ബുദ്ധിയുടെയും അർജുനന്റെ (ആത്മബുദ്ധി) ബുദ്ധിയുടെയും മിശ്രിതമാണ് ഗീത. അങ്ങനെ സൂപ്പർ-സെൽഫുമായി സ്വയം ഇടപെടുന്നതാണ് ജ്ഞാനയോഗം. ഗീത ഒരു നോൺ-സ്റ്റോപ്പ് എക്സ്പ്രസ് ട്രെയിൻ പോലെ ഭഗവാൻ ശ്രീകൃഷ്ണന്റെ പ്രബോധനം അല്ല. അർജ്ജുനൻറെ അന്വേഷണങ്ങൾക്ക് നൽകിയ ഉത്തരങ്ങളുടെ പരമ്പരയാണിത്. അങ്ങനെ ജ്ഞാനയോഗം ആത്മാവിന് പ്രസക്തിയുള്ള അറിവായി മാറുന്നു.
ജ്ഞാനത്തിന്റെയും ഭക്തിയുടെയും സേവനത്തിന്റെയും പർവതത്തിന്റെ ഉദാഹരണമായി ഹനുമാൻ നിലകൊള്ളുന്നു. ഭഗവാൻ ശ്രീരാമനെ കാണുന്നതിനു മുമ്പുതന്നെ ഹനുമാൻറെ ജ്ഞാന ശേഖരണം കഴിഞ്ഞിരുന്നു. ഭഗവാൻ ശ്രീ രാമനെ കണ്ടുമുട്ടിയപ്പോൾ സുനാമി പോലെ അദ്ദേഹത്തിൽ ഭക്തി ഉയർന്നു. അങ്ങനെ ജ്ഞാനവും ഭക്തിയും ഹനുമാനിൽ മറഞ്ഞിരിക്കുന്ന (ഗുപ്‌തമായ/hidden) അവസ്ഥയിലായിരുന്നു.
വാൽമീകിയുടെ മുഴുവൻ രാമായണവും, പ്രത്യേകിച്ച് ഹനുമാനുമായി ബന്ധപ്പെട്ട സുന്ദരകാണ്ഡം, ഹനുമാന്റെ അക്കാലത്തെ മനുഷ്യാവതാരത്തിലേക്കുള്ള (ഭഗവാൻ ശ്രീ രാമൻ) സേവനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഭക്തി (ഭക്തിയോഗ) കൂടാതെ സേവനം (കർമ്മയോഗം) ഉണ്ടാകില്ല. ജ്ഞാനമില്ലാതെ (ജ്ഞാനയോഗം) ഭക്തി ഉണ്ടാകില്ല. രുക്മിണി ഭഗവാൻ ശ്രീ കൃഷ്ണനെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും (ജ്ഞാനയോഗം) കേട്ടു, ജ്ഞാനത്തിന്റെ ഫലമായി ഭഗവാൻ ശ്രീ കൃഷ്ണനെ പ്രാപിക്കുന്നതിനുള്ള അതിശയകരമായ ആകർഷണം (ഭക്തിയോഗം) വളർത്തിയെടുത്തു.
അവളുടെ ഭക്തി നിസ്വാർത്ഥമായിരുന്നു, ഭഗവാൻ ശ്രീ കൃഷ്ണനോടുള്ള അവളുടെ ആകർഷണം ദ്വാരകയിലെ രാജ്ഞിയാകാൻ ആയിരുന്നില്ല. ഭഗവാൻ ശ്രീ കൃഷ്ണൻറെ പാദങ്ങളിൽ സന്നിഹിതയായി അവിടുത്തെ പാദങ്ങൾ തുടർച്ചയായി തലോടാൻ (press) അവൾ ആഗ്രഹിച്ചു, അവളുടെ ലക്ഷ്യം അത്തരം സേവനം (കർമ യോഗം) മാത്രമായിരുന്നു. ഭക്തി യോഗയുടെയും ജ്ഞാന യോഗയുടെയും സ്വയമേവ (automatic) അസ്തിത്വത്തെയാണു് കർമ യോഗം സൂചിപ്പിക്കുന്നതു്.
നിങ്ങൾ നിങ്ങളുടെ മകനെ സേവിക്കുന്നു. നിങ്ങളുടെ സേവനത്തിന്റെ കാരണം എന്താണ്? ഭക്തിയോഗമായ (bhakti yoga) നിങ്ങളുടെ മകനോടുള്ള നിങ്ങളുടെ സ്നേഹമാണ് കാരണം. ആ കുട്ടിയോടുള്ള നിങ്ങളുടെ സ്നേഹത്തിന്റെ കാരണം എന്താണ്? കാരണം, അവൻ നിങ്ങളുടെ രക്തത്തിൽ നിന്ന് ജനിച്ച നിങ്ങളുടെ കുട്ടിയാണെന്ന് നിങ്ങൾക്ക് നന്നായി അറിയാം. അത്തരം അറിവും തിരിച്ചറിയലും (ജ്ഞാനയോഗം) നിങ്ങളുടെ സ്നേഹത്തിന് കാരണമാണ്. അതുകൊണ്ട് സേവനം (service) നിലനിൽക്കുമ്പോൾ, അത് ഭക്തിയോഗത്തിന്റെയും ജ്ഞാനയോഗത്തിന്റെയും അസ്തിത്വത്തെ സ്വയമേവ (automatic) അർത്ഥമാക്കുന്നു.
തീർച്ചയായും സേവനം (service to God) പ്രതിഫലമായി ഒന്നും പ്രതീഷിക്കാതെ ആയിരിക്കണം. ഒരു വേലക്കാരനും ധാരാളം വേല ചെയ്യുന്നു, എന്നാൽ സേവനത്തിന് കാരണം അവൻ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന ശമ്പളമാണ്. ഒരു വേശ്യയുടെ സേവനവും സ്നേഹവും നിങ്ങളുടെ പണത്തിന് വേണ്ടിയാണ്. അങ്ങനെ നിസ്വാർത്ഥ സേവനം ഉണ്ടാകുമ്പോൾ യഥാർത്ഥ ഭക്തിയും യഥാർത്ഥ ജ്ഞാനവും ഉണ്ടെന്നാണ് അർത്ഥം. സുന്ദരകാണ്ഡം, ഹനുമാൻ തന്റെ കാലത്തെ മനുഷ്യാവതാരത്തോടുള്ള നിസ്വാർത്ഥ സേവനത്തെ കാണിക്കുന്നു, ഇത് യഥാർത്ഥ സേവനത്തിലൂടെയുള്ള അദ്ദേഹത്തിൻറെ യഥാർത്ഥ ഭക്തിയുടെ തെളിവാണ്.
അതിനാൽ, ഹനുമാനിൽ നിന്ന്, ആത്മീയ സങ്കൽപ്പങ്ങളുടെ മൂന്ന് ഇനങ്ങൾ (കാര്യങ്ങൾ/items) (ത്രിപുടി/ Triputi) നാം പഠിക്കണം, അവ സ്വയം (yourself), പാത, ലക്‌ഷ്യം എന്നിവയാണ്. നിങ്ങൾ ദൈവമല്ലെന്നും നിങ്ങൾ ദൈവത്തിൻറെ എളിയ ദാസൻ മാത്രമാണെന്നും അറിയുന്നത് ആദ്യ ഇനമാണ്. നിലവിലെ മനുഷ്യാവതാരത്തിലേക്കുള്ള നിസ്വാർത്ഥ സേവനമാണ് യഥാർത്ഥ പാത. നിങ്ങളുടെ തലമുറയിലെ മനുഷ്യാവതാരവും അവിടുത്തെ തിരിച്ചറിയലുമാണ് (identification) ലക്ഷ്യം. അങ്ങനെ, ഗുരുവിന്റെ ദിവ്യസന്ദേശമായ ഹനുമാന്റെ ജീവിതത്തിൽ നിന്ന് ത്രിതല (three fold) ആത്മീയ പരിശ്രമം പൂർണമായി സാക്ഷാത്കരിക്കാനാകും.
ഹനുമാനേക്കാൾ മികച്ച ഒരു ഗുരു ഉണ്ടാകില്ല, കാരണം ഹനുമാൻ തന്നെ ഒരു ആത്മീയ കാംക്ഷിയുടെ (spiritual aspirant) വേഷത്തിൽ അഭിനയിച്ച പരമശിവൻ ആയിരുന്നു. പ്രവൃത്തിയിൽ (Pravrutti) മനുഷ്യവേഷത്തിൽ അഭിനയിച്ച ഭഗവാന്റെ മനുഷ്യരൂപമായിരുന്നു ശ്രീ രാമൻ. ഭഗവാൻ സ്ഥാപിച്ച സന്തുലിതവും നീതിയുക്തവുമായ ഒരു സമൂഹത്തിൽ സഹമനുഷ്യരോട് നിങ്ങൾ സ്വീകരിക്കേണ്ട പെരുമാറ്റത്തെക്കുറിച്ച് ശ്രീ രാമനിൽ നിന്ന് പഠിക്കേണ്ടതുണ്ട്.
നിവ്രിത്തി (Nivritti) പ്രഘോഷിക്കാൻ വന്ന മനുഷ്യരൂപമാണ് ഹനുമാൻ, സ്വയം ജ്ഞാനം ഉൾക്കൊള്ളുന്ന ആദ്ധ്യാത്മിക പക്ഷത്തിൻറെ (spiritual side) അറിവും ദൈവത്തെ പ്രീതിപ്പെടുത്താനുള്ള യഥാർത്ഥ പാതയെക്കുറിച്ചുള്ള അറിവും ഈ മനുഷ്യജീവിതകാലത്ത് ഈ ഭൂമിയിൽ ആരാധിക്കപ്പെടേണ്ട ദൈവത്തിൻറെ ശരിയായ സൗകര്യപ്രദമായ രൂപത്തെക്കുറിച്ചുള്ള അറിവും ആണ് നിവ്രിത്തി (Nivritti). അങ്ങനെ നാരായണനായ ദൈവം പ്രവൃത്തി (Pravritti) പഠിപ്പിക്കാൻ ശ്രീ രാമന്റെ രൂപത്തിൽ വന്നു. അതേ ഭഗവാൻ തന്നെയാണ് ശിവനായി ഹനുമാൻറെ രൂപത്തിൽ നിവൃത്തി (Nivritti) ഉപദേശിക്കാൻ വന്നത്. ശിവൻ നാരായണനാണ്, അവർ രണ്ടും ഒരേ ദൈവത്തിന്റെ നാമങ്ങളാണ് (ശിവശ്ച നാരായണഃ).
ഹനുമാന്റെ ആത്മീയ ജീവിതത്തിൽ നിന്ന് നാം പഠിക്കേണ്ട മറ്റൊരു പ്രധാന വശം ആത്മീയ പാതയിലെ അത്ഭുതങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചാണ്. ഹനുമാൻ തന്നെ നിരവധി അത്ഭുതങ്ങൾ ചെയ്തു. പക്ഷേ, അദ്ദേഹം അവയ്‌ക്ക് ഒരു പ്രാധാന്യവും നൽകിയില്ല, ആ അത്ഭുതങ്ങൾ കാരണം ഒരു അഹംഭാവവും നേടിയില്ല. വാസ്തവത്തിൽ, പർവതം (സഞ്ജീവനി പച്ചമരുന്നുകൾക്കായി) കൊണ്ടുവന്ന് ലക്ഷ്മണന് ജീവൻ നൽകിയ കാര്യത്തിലെന്നപോലെ ശ്രീ രാമനെ നിരവധി തവണ അത്ഭുതങ്ങളിലൂടെ രക്ഷിച്ചു. അല്ലെങ്കിൽ സർപ്പൻ-ബോണ്ടിൻറെ (Serpent Bond) (ശ്രീ രാമനും ലക്ഷ്മണനും എതിരായി ശ്രീ രാമൻറെ ശത്രു ഉപയോഗിച്ച ആയുധം) ഫലത്തിൽ നിന്നു് ശ്രീ രാമനെ മോചിപ്പിക്കാൻ ഗരുഡനെ താഴേക്കു ഇറക്കിയ കാര്യത്തിലെന്നപോലെ അല്ലെങ്കിൽ സീതയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ കടലിലൂടെ ചാടിയതെന്നപോലെ.
ഹനുമാൻറെ സ്ഥാനത്തുള്ള ഏതൊരു വ്യക്തിയും തീർച്ചയായും "അഹം ബ്രഹ്മാസ്മി" (“Aham Brahmasmi”) എന്നും ശിവോഹം" (“Shivoham”) എന്നും പറയുകയും ശ്രീ രാമനെ തന്റെ ഭക്തനായി പ്രഖ്യാപിക്കുകയും ചെയ്യും, കാരണം ദൈവം തൻറെ ഭക്തരെ മഹാശക്തികളിലൂടെ സംരക്ഷിക്കുന്നു. ശ്രീ രാമൻ ഒരിക്കലും ഒരു അത്ഭുതവും ചെയ്യാതെ ഒരു സാധാരണ മനുഷ്യനായി പെരുമാറി. ലക്ഷ്മണൻ [ശത്രു ആയുധത്തിന്റെ ആക്രമണത്തിൽ] ബോധരഹിതനായി വീണപ്പോൾ ശ്രീ രാമൻ ഒരു സാധാരണ മനുഷ്യനെപ്പോലെ കരഞ്ഞു. സർപ്പബന്ധനത്തിൻറെ (Serpent-Bond) ആക്രമണത്തിൽ ശ്രീ രാമൻ സ്വയം ബോധരഹിതനായി വീണു. കടൽ കടക്കാൻ കഴിയാത്തതിനാൽ ഒരു പാലം ആവശ്യമായി വന്നു.
ശ്രീ രാമന്റെ വേഷത്തിൽ ഒരു സാധാരണ മനുഷ്യനെപ്പോലെയാണ് ഭഗവാൻ പെരുമാറിയത്, കാരണം തൻറെ വേഷത്തിൻറെ പ്രധാന ലക്ഷ്യം സാധാരണക്കാരായ എല്ലാ മനുഷ്യർക്കും പ്രവൃത്തി (Pravritti) ഉപദേശിക്കുക എന്നതായിരുന്നു. അതിനാൽ, തന്റെ റോളിന്റെ പരിധിക്കുള്ളിൽ പ്രവർത്തിക്കാൻ അവിടുന്ന് നിർബന്ധിതനായി. ലക്ഷ്മണന്റെയും വിശ്വാമിത്രന്റെയും സാന്നിധ്യത്തിൽ മാത്രമാണ് ഒരു കല്ലിനെ അഹല്യ എന്ന സ്ത്രീയാക്കി മാറ്റിയ അത്ഭുതം ശ്രീ രാമൻ ചെയ്തത്. ആ അത്ഭുതം ഇരുവരും പരസ്യപ്പെടുത്തിയില്ല, കാരണം അത് അവിടുത്തെ റോളിന് എതിരാകുമായിരുന്നു.
ഹനുമാന്റെ വേഷം തികച്ചും വ്യത്യസ്തമായിരുന്നു. ഒരു ഭക്തന്റെ വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്. ഭക്തനും മഹാശക്തികളെ (superpowers) പ്രാപിക്കുന്നു. എന്നാൽ അത്തരം ശക്തികളിൽ അവൻ ആകൃഷ്ടനാകുകയും അത്തരം ശക്തികളിൽ അഭിമാനിക്കുകയും ചെയ്യരുത്. ഈ ശക്തികളുടെ കാരണം ശ്രീ രാമൻ മാത്രമാണെന്നു് ഹനുമാൻ പറഞ്ഞു. അതുപോലെ ഭഗവാൻ തന്നിലൂടെയാണ് അത്ഭുതങ്ങൾ ചെയ്യുന്നത് അല്ലാതെ താനല്ല എന്ന് ഭക്തൻ തിരിച്ചറിയണം. അത്ഭുതങ്ങളുടെ ഉറവിടം ശ്രീ രാമനാണെന്നു് തന്റെ പ്രസ്താവനയിലൂടെ ഹനുമാൻ ഇത് പ്രസ്താവിച്ചു.
ശ്രീ കൃഷ്ണനും ഹനുമാനും രാവണനും വലിയ പർവതങ്ങൾ ഉയർത്തി. ശ്രീ കൃഷ്ണൻ സ്വയം ഭഗവാനാണെന്ന് പ്രഖ്യാപിച്ചു. എന്നാൽ അവിടുന്ന് അത് യോഗ്യനായ ഒരു ഭക്തനായ അർജ്ജുനനോട് മാത്രമാണ് പ്രഖ്യാപിച്ചത്, പൊതുജനങ്ങളോട് അല്ല. ശ്രീ കൃഷ്ണൻ പർവ്വതം ഉയർത്തിയതിൽ ദുര്യോധനൻ വിശ്വസിച്ചില്ല, ശ്രീ കൃഷ്ണൻ ഒരു ചെറിയ കല്ല് ഉയർത്തുക മാത്രമാണ് ചെയ്തതെന്നും പിന്നീട് ആളുകൾ അവിടുന്ന് ഒരു പർവതം ഉയർത്തിയതായി കഥ പെരുപ്പിച്ചു പറഞ്ഞതാണെന്നും പറഞ്ഞു.
ഹനുമാൻ പർവതത്തെ ഉയർത്തി [ആയിരം മൈലിലധികം] വഹിച്ചു, എന്നാൽ ഈശ്വരനായിരുന്ന ശ്രീ രാമൻ കാരണമാണ് തനിക്ക് അത് ഉയർത്താൻ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. രാവണൻ ഒരു പർവ്വതം ഉയർത്തി, താൻ ദൈവമാണെന്ന് പൊതുസമൂഹത്തിൻ മുന്നിൽ പ്രഖ്യാപിച്ചു. രാവണൻ പ്രത്യേക മഹാശക്തികൾ ഉണ്ടായിരുന്നിട്ടും ഹനുമാൻ രാവണനെ ദൈവമായി അംഗീകരിച്ചില്ല. ശ്രീ രാമൻ ചെയ്ത ഒരു അത്ഭുതവും ഹനുമാൻ കണ്ടില്ല. ശ്രീ രാമൻ നൽകിയ ഒരു ദർശനവും (vision) അദ്ദേഹം കണ്ടില്ല. ശ്രീ രാമനിൽ നിന്ന് ഗീത പോലുള്ള പ്രബോധനം അദ്ദേഹം കേട്ടിട്ടില്ല. ശ്രീ രാമനെ കണ്ടുമുട്ടിയ ആദ്യ സന്ദർഭത്തിൽ തന്നെ അദ്ദേഹം ശ്രീ രാമനെ ദൈവമായി വിശ്വസിച്ചു, അവിടത്തേക്കുള്ള സേവനത്തിന്റെ അന്തിമരൂപം നേരിട്ട് നിര്‍വ്വഹിക്കുകയും ചെയ്തു. ഇത് മുൻ സംസ്കാരത്തിൻറെ (samskara) ശക്തിയും ഹനുമാൻറെ ദൈവിക ജ്ഞാനത്തിൻറെ ശക്തിയും കാണിക്കുന്നു.
അതിനാൽ ഈ ലോകത്തിലെ ഏതൊരു മനുഷ്യനും പരമോന്നതനായ ഗുരുവാണ് ഗുരു ഹനുമാൻ. ആത്മീയ ആഗ്രഹിക്കുന്ന ഭക്തർക്കുവേണ്ടി നിവ്രിത്തി (Nivritti) ഭാഗം കാണിക്കാൻ ദൈവം സ്വയം ആ രൂപത്തിൽ ഇറങ്ങി. പ്രവൃത്തിയിൽ (Pravritti) ശ്രീ രാമൻ ഒരു പ്രായോഗിക വഴികാട്ടിയാകാം. നിവൃത്തിയിൽ ശ്രീ കൃഷ്ണൻ ഒരു സൈദ്ധാന്തിക (theoretical) വഴികാട്ടിയാണ്, എന്നാൽ ഹനുമാൻ നിവൃത്തിയിലോ അല്ലെങ്കിൽ ആത്മീയ പാതയിലെ പ്രായോഗിക വഴികാട്ടിയാണ്. അതിനാൽ എല്ലാ ആത്മീയ കാംക്ഷികൾക്കും (spiritual aspirants) യഥാർത്ഥവും സമ്പൂർണവുമായ വഴികാട്ടിയാകാൻ ശ്രീ ഹനുമാന് മാത്രമേ കഴിയൂ.
ആത്മീയ യാത്രയിലെ ഘട്ടങ്ങൾ
നിശ്ചലമായ ജലം പോലെയുള്ള അസ്വസ്ഥതയില്ലാത്ത ശുദ്ധമായ അവബോധമായ (pure awareness) ആത്മാവിൻറെ [Atman] സാക്ഷാത്കാരവും നേട്ടവുമാണു് ആദ്യ ഘട്ടം. ഈ ശുദ്ധമായ അവബോധം ലൗകിക ബന്ധനങ്ങളുമായി ചേർന്ന് സ്പന്ദിക്കുന്നു. ഗുണങ്ങൾ (gunas), സംസ്കാരങ്ങൾ (Samskaras), വാസനകൾ (Vasanas), വികാരങ്ങൾ (feelings), ചിന്തകൾ (thoughts) എന്നിങ്ങനെ പല പേരുകളിലാണ് ഈ സ്പന്ദനങ്ങളെ വിളിക്കുന്നത്.
ബാഹ്യമായ എല്ലാ ലൗകിക ബന്ധങ്ങളിൽ നിന്നും നിങ്ങൾ സ്വയം വേർപെടുകയും സ്ഥൂലശരീരത്തിൽ (gross body) നിന്ന് സ്വയം മാറുകയും ചെയ്യുമ്പോൾ, നിങ്ങൾ, സ്പന്ദിക്കുന്ന ആത്മാവിൽ (vibrated soul ) മാത്രം ഒതുങ്ങുന്നു. ഡിറ്റാച്ച്മെൻറ് കാരണം, വൈബ്രേഷനുകളും അപ്രത്യക്ഷമാകുകയും തടസ്സമില്ലാത്ത ആത്മാവ് അവശേഷിക്കുകയും ചെയ്യുന്നു. നിങ്ങൾ 'ഞാൻ' (‘I’) എന്ന് ഉറപ്പിച്ച് ഈ ശാന്തമായ ആത്മാവിലേക്ക് നിങ്ങളെ തന്നെ സ്വയം പരിമിതപ്പെടുത്തിയാൽ [സ്വയം 'ഞാൻ’ൽ താരദമ്യ പെടുക/ identifying yourself with it], ഈ ഘട്ടത്തെ സ്വയം സാക്ഷാത്കാരം (self-realization) അല്ലെങ്കിൽ സ്വയം നേടൽ (self-attainment) എന്നു് വിളിക്കുന്നു.
ഇത് ആദ്യ ഘട്ടമാണ്. എന്നിരുന്നാലും പതഞ്ജലിയുടെ അഷ്ടാംഗ യോഗയുടെ അഞ്ചാമത്തെ ഘട്ടം മാത്രമാണു് ഈ ഘട്ടം. പതഞ്ജലിയുടെ സമ്പ്രദായമനുസരിച്ച് ഇതിനെ പ്രത്യാഹാരം (Pratyahara) എന്നാണ് വിളിക്കുന്നത്. സ്വയം പൂർണമായും പിൻവലിക്കുക എന്നാണ് ഇതിനർത്ഥം. സ്വത്വത്തിൻറെ (self ) യഥാർത്ഥ സ്വഭാവം തിരിച്ചറിയുന്നതിലൂടെയും അതിൻറെ സൂപ്പർഇമ്പോസിഷനുകൾ നീക്കം ചെയ്യുന്നതിലൂടെയും സ്വയം നേടൽ (Self-attainment) സാധ്യമാണ്. സ്ഥൂലശരീരത്തിലും സൂക്ഷ്മശരീരം (subtle body) എന്നു വിളിക്കപ്പെടുന്ന അതിൻറെ സ്പന്ദനങ്ങളിലും ആത്മാവ് സ്വയം സൂപ്പർഇമ്പോസ് ചെയ്യുന്നു.
സൂപ്പർഇമ്പോസിഷനുകൾ നീക്കം ചെയ്യപ്പെടുമ്പോൾ, ശക്തമായ വികാരങ്ങളല്ലാതെ മറ്റൊന്നുമല്ലാത്ത ലൗകിക ബന്ധനങ്ങളും അപ്രത്യക്ഷമാകുന്നു. എല്ലാ ഉത്കണ്ഠകളും സമ്മർദ്ദങ്ങളും അപ്രത്യക്ഷമാകും. തികഞ്ഞ മാനസിക സമാധാനം നിലനിൽക്കുന്നു. ശരീരവും മനസ്സും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ശാന്തമായ മനസ്സു് ശരീരത്തിൻറെ പൂർണ ആരോഗ്യത്തിലേക്കു് നയിക്കുന്നു. ഹനുമാൻ ഇതെല്ലാം നേടിയെടുത്ത് സുദൃഢമായ ശരീരത്തിൽ സുദൃഢമായ മനസ്സ് നേടി. ഇതിലൂടെ ലോജിക്കൽ അനാലിസിസ്ന്റെ (logical analysis) (ബുദ്ധി) ശേഷിയും മെച്ചപ്പെടുന്നു.
ഈ ആത്മസാക്ഷാത്കാരം (self-attainment) യാത്രയുടെ രണ്ടാം ഭാഗത്തിന് ഒരു മുൻവ്യവസ്ഥയാണ് അല്ലെങ്കിൽ യോഗ്യതയാണ്. ആത്മീയ പാതയിലെ തുടക്കക്കാരായ നിരീശ്വരവാദികൾക്കായി ശ്രീ ശങ്കരാചാര്യ ഈ ആദ്യ ഘട്ടം ഊന്നിപ്പറഞ്ഞു. മനുഷ്യരൂപത്തിലുള്ള സൂപ്പർ സെൽഫ് (ദൈവം) നേടിയെടുക്കലും നിസ്വാർത്ഥ സേവനത്തിലൂടെ അവിടുത്തെ പ്രീതിപ്പെടുത്തലുമാണ് യാത്രയുടെ രണ്ടാം ഭാഗം. യാത്രയുടെ രണ്ട് ഭാഗങ്ങളിലും ഹനുമാൻ ഉത്തമ മാതൃകയാണ്. ഒരു തുടക്കക്കാരനെ സംബന്ധിച്ചിടത്തോളം, യാത്രയുടെ ആദ്യ പകുതി ഊന്നിപ്പറയുകയും യാത്രയുടെ ആദ്യ പകുതിയുടെ ലക്ഷ്യമായ ഇന്റർമീഡിയറ്റ് സ്റ്റേഷൻ തന്നെ അവസാന ലക്ഷ്യമാണെന്ന് പ്രസ്താവിച്ചുകൊണ്ട് ഒരു പ്രോത്സാഹനം നൽകുകയും ചെയ്യുന്നു. തുടക്കക്കാരനായ ഒരു നിരീശ്വരവാദിക്ക് യാത്രയുടെ രണ്ടാം പകുതിയെപ്പറ്റി പരാമർശിക്കുന്നില്ല.
അതിനാൽ, പ്രോത്സാഹനത്തിനായി, സെൽഫ് (self) തന്നെ സൂപ്പർ-സെൽഫ് (God) ആണെന്ന് പറയുന്നു. തങ്ങളല്ലാതെ വേറൊരു ദൈവത്തിൽ വിശ്വസിക്കാത്ത നിരീശ്വരവാദികളുടെ സ്വഭാവവുമായി ഈ ആശയം പൊരുത്തപ്പെടും. എല്ലാ നിരീശ്വരവാദികളെയും യാത്രയുടെ ആദ്യ പകുതി ഏറ്റെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നു, കാരണം ഒരു നിരീശ്വരവാദി പോലും തന്റെ ജീവിതത്തിൽ സമാധാനപരമായും സമ്മർദ്ദമില്ലാതെയും ആയിരിക്കാൻ ഇഷ്ടപ്പെടുന്നു. ആത്മസാക്ഷാത്കാരം സൂപ്പർ-സെൽഫിനെ സേവിക്കാനുള്ള ഒരു യോഗ്യതയാണ്. ഇത് പ്രവേശന പരീക്ഷയിൽ ഒരു റാങ്ക് മാത്രമാണ്, അത് നിങ്ങൾക്ക് പ്രൊഫഷണൽ കോഴ്സ് പഠിക്കാനുള്ള യോഗ്യത നൽകുന്നു.
പ്രവേശന പരീക്ഷയിലെ റാങ്ക് പ്രൊഫഷണൽ ബിരുദത്തിലെ റാങ്കല്ല. സാധാരണ എൻട്രൻസ് പരീക്ഷയിൽ നല്ല റാങ്ക് കിട്ടിയാൽ എഞ്ചിനീയർ ആയി എന്ന് പറഞ്ഞാണ് നമ്മൾ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നത്. എൻട്രൻസ് പരീക്ഷയിൽ റാങ്ക് കിട്ടിയ ശേഷം എൻജിനീയറിങ് കോഴ്സ് പഠിക്കുന്നത് പ്രോത്സാഹനത്തിനായി ഇത് മറച്ചുവെക്കുന്നു. എൻട്രൻസ് പരീക്ഷയിൽ റാങ്ക് നേടുന്നതിലൂടെ എൻജിനീയറിങ് കോഴ്സ് പഠിക്കാതെ എൻജിനീയർ പദവി നേടിയെന്ന തോന്നൽ ഉണ്ടാകരുത്.
ആത്മസാക്ഷാത്കാരത്തിൻറെ ഫലം മോക്ഷമാണ്. മോക്ഷം എന്നത് ഉത്കണ്ഠകളിൽ നിന്നുമുള്ള ആശ്വാസമാണ്, അത് ദൈവവുമായി ഒരു ബന്ധവുമില്ല. ഒരു നിരീശ്വരവാദി പോലും മോക്ഷം ആഗ്രഹിക്കുന്നു, പക്ഷേ കൈവല്യം ആഗ്രഹിക്കുന്നില്ല. കൈവല്യം എന്നാൽ ഈശ്വരനെ പ്രാപിക്കുക (attainment of God) എന്നാണ്. നിസ്വാർത്ഥ സേവനത്തിൽ ദൈവം പ്രസാദിക്കുന്നു. ആത്മസാക്ഷാത്കാരത്തിലൂടെ ആത്മസാക്ഷാത്കാരം നേടിയാൽ മാത്രമേ നിസ്വാർത്ഥ സേവനം സാധ്യമാകൂ. യാത്രയുടെ ആദ്യപകുതി പൂർത്തിയാക്കിയ നിരീശ്വരവാദി മോക്ഷം പ്രാപിക്കുകയും സ്വയം ഈശ്വരനാണെന്ന് കരുതുന്നതിനാൽ താൻ ഈശ്വരനെ പ്രാപിച്ചുവെന്നു കരുതുകയും ചെയ്യുന്നു. ഹനുമാൻ യാത്രയുടെ ആദ്യ പകുതിയിലെ ഒന്നാം റാങ്കുകാരനാണെന്നും എന്നിട്ടും സ്വയം ദൈവമാണെന്നു് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ലെന്നും പഠിച്ചാൽ ഈ ദുർവ്യാഖ്യാനം തിരുത്താനാവും.
ജീവിച്ചിരിക്കുന്ന മനുഷ്യാവതാരത്തെ പിടികൂടി നിസ്വാർത്ഥമായ സേവനത്തിലൂടെ അവിടുത്തെ പ്രീതിപ്പെടുത്തിയാണ് അദ്ദേഹം യാത്രയുടെ രണ്ടാം ഭാഗം കാണിച്ചത്. അതിനാൽ നിരീശ്വരവാദികൾ മനസ്സിലാക്കേണ്ടത് പ്രോത്സാഹനത്തിനായി മാത്രമാണ്, ഇന്റർമീഡിയറ്റ് സ്റ്റേഷനെ അവസാന സ്റ്റേഷനായി പരാമർശിക്കുന്നത്. അവർ ഇത് മനസ്സിലാക്കുകയും യാത്രയുടെ രണ്ടാം പകുതി ആരംഭിക്കുകയും വേണം. ഹനുമാനെ ഉദാഹരണമായി എടുക്കുക. നിരീശ്വരവാദി ഇന്റർമീഡിയറ്റ് സ്റ്റേഷനിൽ നിന്ന് രണ്ടാമത്തെ ട്രെയിൻ പിടിക്കണം. ചിലപ്പോൾ നിങ്ങൾക്ക് ആദ്യ സ്റ്റേഷനിൽ നിന്ന് മൂന്നാം സ്റ്റേഷനിലേക്ക് നേരിട്ടുള്ള ട്രെയിൻ ഉണ്ടായിരിക്കാം, അതായത്, നിങ്ങൾക്ക് തുടക്കത്തിൽ തന്നെ ദൈവത്തെ തിരിച്ചറിയാനും നേരിട്ടുള്ള ട്രെയിനിൽ മൊത്തം യാത്ര പൂർത്തിയാക്കാനും കഴിയും. ഒരു ഇന്റർമീഡിയറ്റ് സ്റ്റേഷനായി നിങ്ങൾക്ക് ആത്മസാക്ഷാത്കാരവും ഇതിനോടൊപ്പം ലഭിക്കും. യാത്രയുടെ ആദ്യ പകുതിയിൽ നിങ്ങൾ എല്ലാ ബന്ധങ്ങളും മുറിച്ചു, അങ്ങനെ യാത്രയുടെ രണ്ടാം പകുതിയിൽ നിങ്ങൾക്ക് ദൈവവുമായിശക്തമായ ബന്ധം ഉണ്ടാകും. ഭൗതികതയുടെ ഈ അടിമത്തത്തിൽ നിന്ന് സ്വയം മോചിപ്പിച്ചുകൊണ്ട് നിങ്ങൾ പൂർണ്ണ സ്വാതന്ത്ര്യം നേടുന്നു, പിന്നീട് ദൈവത്തിന്റെ ഏറ്റവും നല്ല അടിമയാകാൻ. ശ്രീ ജിഡ്ഡു കൃഷ്ണ മൂർത്തി ആഗ്രഹിച്ചതുപോലെ ആത്മാവിന്റെ സമ്പൂർണ്ണ സ്വാതന്ത്ര്യം (Aapnoti swaraajyam—Veda /ആപ്നോതി സ്വരാജ്യം-വേദം) യാത്രയുടെ ആദ്യ പകുതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
മിക്കവാറും എല്ലാ ആത്മീയ പ്രബോധകരും യാത്രയുടെ ആദ്യ പകുതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അവർക്ക് പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്, കാരണം എല്ലാവരും ടെൻഷനിൽ നിന്ന് മോചനം ആഗ്രഹിക്കുന്നു. പക്ഷേ, ശ്രീ കൃഷ്ണനെ അനുസ്മരിക്കുന്നതിൽ ഗോപികമാർ പരമാവധി സമ്മർദം നേരിട്ടിരുന്നുവെന്നും രാധയ്ക്ക് ഭ്രാന്തുപോലും വന്നിരുന്നുവെന്നും അവർ അറിയണം. ലൗകിക ബന്ധങ്ങളുടെ ഭ്രാന്ത് അപ്രത്യക്ഷമാകണം, അങ്ങനെ നിങ്ങൾക്ക് ദൈവത്തെക്കുറിച്ച് തികഞ്ഞ ഭ്രാന്തനാകാൻ കഴിയും! ശ്രീ രാമൻറെയും ഹനുമാൻറെയും കാലത്ത് പോലും ഇന്നത്തെ സമൂഹം നിലനിന്നിരുന്നു പക്ഷെ വ്യത്യസ്തമായ ബാഹ്യസംസ്കാരത്തോടെ മാത്രമാണ്.
വളരെ ചുരുക്കം ഭക്തരല്ലാതെ ശ്രീ രാമനെ ദൈവമായി ജനം ഒരിക്കലും അംഗീകരിച്ചില്ല. ഇത്രയേറെ അത്ഭുതങ്ങൾ നടത്തി, ഉത്കൃഷ്ടമായ ഗീത ഉപദേശിച്ച ശ്രീ കൃഷ്ണൻറെ കാര്യത്തിൽ പോലും ഗോപികമാരെപ്പോലെ വളരെ കുറച്ച് ഭക്തർക്കേ അവിടുത്തെ ദൈവമായി വിശ്വസിക്കാൻ കഴിഞ്ഞുള്ളൂ. ദശരഥൻ, കൗസല്യ, കൈകേയി തുടങ്ങിയവർ പോലും ശ്രീ രാമനെ സ്നേഹിച്ചത് ഒരു നല്ല മനുഷ്യനായി മാത്രമാണ്. വിഷ്ണു, ശിവൻ മുതലായ ഊർജ്ജസ്വലരായ ദൈവങ്ങളുടെ പ്രതിമകളെയോ വാമനൻ, നരസിംഹം മുതലായ മുൻകാല മനുഷ്യ അവതാരങ്ങളെയോ ജനങ്ങൾ ആരാധിച്ചിരുന്നു. എന്നാൽ ഹനുമാൻ ഏതെങ്കിലും വിധത്തിൽ ചെയ്ത വിഗ്രഹാരാധനയെക്കുറിച്ച് വാൽമീകി രാമായണത്തിൽ ഒരു പരാമർശം പോലും ഇല്ല. ഹനുമാൻ തന്റെ കാലത്തെ മനുഷ്യാവതാരത്തെ മാത്രമാണ് ആരാധിച്ചിരുന്നത്.
അതുകൊണ്ട് എല്ലാ തലമുറയിലും, അവരുടെ അസൂയയും അഹംഭാവവും കാരണം അന്നത്തെ മനുഷ്യാവതാരത്തെ തിരിച്ചറിയാത്ത അതേ ഭൂരിപക്ഷം നിലനിൽക്കുന്നു. അതിനാൽ വിഗ്രഹാരാധന അനിവാര്യമാണ്. തീർച്ചയായും ഭൂതകാല മനുഷ്യരൂപത്തിന്റെ (past human incarnations) ദർശനത്തിനായി, പ്രതിമകളോ ഫോട്ടോഗ്രാഫുകളോ വളരെ നല്ല ഉദ്ദേശ്യം നിറവേറ്റുകയും ദൈവത്തിന്റെ മനുഷ്യരൂപം എന്ന സങ്കൽപ്പത്തിലേക്ക് പ്രചോദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ജീവിച്ചിരിക്കുന്ന മനുഷ്യരൂപങ്ങളെന്ന് സങ്കൽപ്പിക്കുന്ന പ്രതിമകൾക്ക് സേവനം നീട്ടിക്കൊടുക്കുന്നത് സങ്കല്‍പവും ഭ്രാന്തും മാത്രമാണ്. അടിസ്ഥാനപരമായ യുക്തിപരമായ വിശകലനം (logical analysis) പോലും ഇതിൽ അടങ്ങിയിട്ടില്ല. മനുഷ്യൻ അഹങ്കാരവും അസൂയയും കൊണ്ട് കണ്ണുകൾ മൂടുമ്പോൾ, ഒരു രോഗിക്ക് മരുന്ന് എന്നപോലെ വിഗ്രഹാരാധന അനിവാര്യമാണ്. വിഗ്രഹാരാധനയിൽ ആത്മനിഷ്ഠമായ സംതൃപ്തി മാത്രമാണ് ഗുണം. എന്നാൽ നിർഭാഗ്യവശാൽ അത്തരം സംതൃപ്തി സാങ്കൽപ്പികമോ മിഥ്യയോ മാത്രമാണ്. എന്നിരുന്നാലും, ഗീതയിൽ (Sarvarambhahi doshena/സർവരാംഭഹി ദോഷേണ) പറഞ്ഞതുപോലെ ചികിത്സയുടെ തുടക്കത്തിൽ അജ്ഞത അനിവാര്യമാണ്.
വിഗ്രഹാരാധന ഒരു പ്രാതിനിധ്യ ആരാധന (representative worship) മാത്രമാണ്, അല്ലാതെ നേരിട്ടുള്ള ആരാധനയല്ല. പ്രാതിനിധി ആരാധനയ്ക്ക്, നിങ്ങളുടെ വീട്ടിലെ ഒരു പ്രതിമയോ ഫോട്ടോയോ മതി. തീർത്ഥാടനത്തിൻറെ പേരിൽ ദൂരെ സ്ഥലങ്ങളിലുള്ള ക്ഷേത്രങ്ങളിലെ പ്രതിമകൾ കാണാൻ നിങ്ങൾക്ക് തിരക്കേറിയ യാത്രകൾ നടത്തി ധാരാളം പണം ചെലവഴിക്കുകയും ചെയ്യേണ്ടതില്ല. നിങ്ങളുടെ വീട്ടിലും ക്ഷേത്രത്തിലും ഉള്ള പ്രതിമ ഒന്നുതന്നെയാണ്, അവ രണ്ടിലും ദൈവം ഇല്ല. കഴിഞ്ഞകാലത്തെ മനുഷ്യാവതാരത്തെക്കുറിച്ചുള്ള നിങ്ങളുടെ ഭ്രാന്തിനെയോ; അഹങ്കാരവും അസൂയയും ബാധിച്ച ഒരു സാധാരണ മനുഷ്യന്റെ അജ്ഞതയോ തൃപ്തിപ്പെടുത്താൻ മാത്രമാണ് അവർ (പ്രതിമ) ദൈവത്തെ പ്രതിനിധീകരിക്കുന്നത്.
ദൂരെയുള്ള ക്ഷേത്രങ്ങളിലെ പൂജാരിമാർക്ക് വന്‍തോതിലുള്ള പൊതുജനങ്ങളുടെ വഴിപാടുകൾ കൊണ്ട് ഗുണം ലഭിക്കുന്നതുകൊണ്ട് വാണിജ്യപരസ്യങ്ങൾ പോലെ ആ ക്ഷേത്രങ്ങളുടെ (സ്ഥലപുരാണം) മാഹാത്മ്യം കഥകൾ സൃഷ്ടിച്ചു. എന്നാലും നമ്മുടെ പൂർവികർ തീർത്ഥാടനത്തിൻ പോകുമായിരുന്നു. വീട്ടിലെ അസ്വസ്ഥതകൾ വിട്ട് സമാധാനത്തോടെ പ്രതിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്ന ഒരു കുന്ന് അല്ലെങ്കിൽ കാട് പോലുള്ള സ്ഥലത്തേക്ക് പോകാൻ അവർ ആഗ്രഹിച്ചു. എന്നാൽ ഇന്ന് കുന്നുകളിലും കാടുകളിലും സ്ഥിതി ചെയ്യുന്ന ഈ പ്രശസ്തമായ ക്ഷേത്രങ്ങളിൽ പൂജാരിമാർ നടത്തുന്ന കച്ചവട പരസ്യങ്ങൾ കാരണം വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇപ്പോഴത്തെ ഈ ക്ഷേത്രങ്ങളേക്കാൾ നല്ല സമാധാന അന്തരീക്ഷമാണ് നിങ്ങളുടെ വീടിനുള്ളത്.
മനുഷ്യാവതാരത്തിന്റെ കാര്യം വ്യത്യസ്തമാണ്. വിഗ്രഹാരാധനയിൽ നിന്നു് (പ്രതീകോപാസനം) വ്യത്യസ്തമായി ദൈവത്തെ നേരിട്ടുള്ള ആരാധനയാണ് (സാക്ഷാത് ഉപാസനം) ഇത്. ദൈവം ആ പ്രത്യേക മനുഷ്യ രൂപത്തിൽ മാത്രമേ ഉള്ളൂ, അതിനാൽ നിങ്ങൾ അവിടത്തിലേക്കു ഓടിപ്പോകുകയും അവിടുന്ന് എവിടെയായിരുന്നാലും അവിടുത്തെ അത്ഭുതകരമായ ജ്ഞാനം കേൾക്കുകയും വേണം, കുരുക്ഷേത്രം പോലെ യുദ്ധഭൂമിയിൽ അവിടുന്ന് സന്നിഹിതനാണെങ്കിൽ പോലും. ആ പ്രത്യേക മനുഷ്യനല്ലാതെ നിങ്ങളുൾപ്പെടെ മറ്റൊരു മനുഷ്യനിലും ദൈവം ഇല്ല, അതിനാൽ നിങ്ങൾ നിങ്ങളുടെ വീട് വിട്ട് ഒരു ദുർഘടമായ യാത്ര നടത്തി വർത്തമാനകാലത്ത് അവിടുത്തിലേക്ക് എത്തുകയാണെങ്കിൽ അതിന് അർത്ഥമുണ്ട്. ആ ബുദ്ധിമുട്ട് പോലും ഇപ്പോൾ ആവശ്യമില്ല, കാരണം നിലവിലെ ഇലക്ട്രോണിക് സാങ്കേതികവിദ്യയിലൂടെ നിങ്ങൾക്ക് ഒരു മനുഷ്യ അവതാരത്തെ കാണാനും അവിടുത്തെ കേൾക്കാനും കഴിയും.
★ ★ ★ ★ ★