21 Jul 2023
[Translated by devotees of Swami]
[പ്രൊഫ. ഡോ. ജെ.എസ്.ആർ. പ്രസാദ് ചോദിച്ചു:- സാഷ്ടാംഗ പ്രണാമം സ്വാമി. i) ഒരു പണ്ഡിതൻ യജുർവേദത്തിലെ ആദ്യ വാചകം (ഇഷേ ത്വോ ത്വോര്ജേ ത്വാ, Iṣe tvo tvorje tvā....), ii) ഗീതയിലെ വാക്യം (യജ്ഞാദ്ഭവതി പർജന്യഃ.., yajñādbhavati parjanyaḥ) ഉം iii) ഗീതയിലെ മറ്റൊരു വാക്യവും (devān bhāvayatā'nena,ദേവാന് ഭാവയതാ’നേന...) ഉദ്ധരിച്ച് ഭൗതികാഗ്നിയിൽ (physical fire) നെയ്യ് (ghee) എരിയിക്കുന്നത് ശരിയാന്നെന്നു വാദിച്ചു. അദ്ദേഹത്തിന്റെ വാദങ്ങളെ എതിർക്കുന്നതിൽ ഈ മൂന്ന് അധികാരങ്ങളെ (authorities) വിശദീകരിക്കുക. – അങ്ങയുടെ വിശുദ്ധ താമര പാദങ്ങളിൽ.]
സ്വാമി മറുപടി പറഞ്ഞു:- i) 'ഇശാ' (‘Iṣā’) എന്നാൽ വിദ്യാരണ്യന്റെ (Vidyaranya) വ്യാഖ്യാനമനുസരിച്ച് ഭക്ഷണം പാകം ചെയ്യുന്നതിനെക്കുറിച്ചുള്ള ജ്ഞാനം എന്നാണ് അർത്ഥമാക്കുന്നത്. ഏറ്റവും നല്ല ത്യാഗത്തിലൂടെ ആത്മീയ ഭക്തരുടെ വിശപ്പ് ശമിപ്പിക്കുന്നതിനായി ഭൌതിക തീയിൽ ഭക്ഷണം പാകം ചെയ്യുന്നതിനെ കുറിച്ച് ഈ വാചകം പറയുന്നു (Śreṣṭhatamāya karmaṇe,ശ്രേഷ്ഠതമായ കര്മണേ). ഇത്, നിങ്ങൾ നെയ്യ് തീയിൽ കത്തിക്കണമെന്നല്ല പറയുന്നത്.
ii) യജ്ഞത്തിൽ (Yajna) നിന്നോ അല്ലെങ്കിൽ യാഗത്തിൽ (sacrifice) നിന്നോ മേഘം ഉണ്ടാകുന്നു എന്ന് ഈ വാക്യം പറയുന്നു. നെയ്യിൽ വേവിച്ച വറുത്ത ഭക്ഷണം ദൈവിക പ്രബോധകനോ സദ്ഗുരുവിനോ നൽകുമ്പോൾ മേഘം ഉണ്ടാകുന്നു എന്ന് നാം പറയുന്നു. കാരണം, എല്ലാ ദേവതകളും സദ്ഗുരുവിൽ വസിക്കുന്നു (യാവതീര്വൈ ദേവതാഃ താ സ്സര്വാ വേദവിദി ബ്രാഹ്മണേ വസന്തി, Yāvatīrvai devatāḥ tā ssarvā vedavidi brāhmaṇe vasanti) എന്ന് വേദം പറയുന്നു. അവൻ സന്തോഷിക്കുമ്പോൾ എല്ലാ ദേവതകളും (deities) സന്തോഷിക്കുന്നു. ഈ ദേവതകളിൽ ഇന്ദ്രൻ എന്ന മേഘങ്ങളുടെ നാഥനും ഉണ്ട്. സന്തുഷ്ടനായ ഇന്ദ്രൻ മേഘത്തോട് മഴ പെയ്യാൻ ആജ്ഞാപിക്കുന്നു. അതിലൂടെ ഭക്ഷണം ഉത്പാദിപ്പിക്കപ്പെടുന്നു. ഭൗതികാഗ്നിയിൽ നെയ്യ് കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന പുക മലിനീകരണം മഴയെ തടയുന്നു. മേഘം നിഷ്ക്രിയമാണ്, പ്രകൃതിയുടെ നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാനുള്ള അത്ഭുത ശക്തി അതിനില്ല. ഇന്ദ്രൻ പ്രസാദിച്ചാൽ, നിഷ്‌ക്രിയമായ മേഘത്തെ നിയന്ത്രിക്കാനും മഴ പെയ്യാൻ ഉത്തരവിടാനും അദ്ദേഹത്തിന് അത്ഭുതകരമായ ശക്തിയുണ്ട്. അതിനാൽ, യുക്തിപരമായി ഇതാണ് ശരിയായ അർത്ഥം.
iii) നിങ്ങൾ സദ്ഗുരുവിനെ ഭക്ഷണത്തിലൂടെ പ്രസാദിപ്പിക്കുമ്പോൾ, അവന്റെ ശരീരത്തിലുള്ള എല്ലാ ദേവതകളും സന്തോഷിക്കുന്നു. ഇതാണ് ഗീതയിലെ മറ്റേ ശ്ലോകത്തിന്റെ കൃത്യമായ അർത്ഥം. ഭൗതികാഗ്നിയിൽ നെയ്യ് കത്തിച്ചാൽ, ദേവന്മാർക്ക് ആ പുക ശ്വസിക്കേണ്ടി വരുകയും ഉടൻ തന്നെ രോഗബാധിതരാകുകയും ചെയ്യും. ഇത് ദേവതകളെ ആരാധിക്കലല്ല. ദേവന്മാർ കോപാകുലരായതിനാൽ, അവർ മഴ സൃഷ്ടിക്കാൻ സഹായിക്കില്ല, അതിന്റെ ഫലം കടുത്ത വരൾച്ചയാണ്.
പുരോഹിതന്മാർ വരുണ ദേവന്റെ സ്തുതി (deity Varuna) പാടുമ്പോൾ, മഴകൊണ്ട് സഹായിക്കാൻ അവൻ സന്തോഷിക്കുന്നു. പുരോഹിതന്മാരുടെ സൈദ്ധാന്തികമായ ഭക്തിയിൽ വരുണദേവൻ സന്തുഷ്ടനാണ്. മാത്രമല്ല, നിങ്ങൾ വിശക്കുന്ന പുരോഹിതർക്ക് ഭക്ഷണം നൽകുന്നതിനാൽ പ്രായോഗിക ഭക്തിയും (practical devotion) ഇവിടെ പിന്തുടരുന്നു. അതിനാൽ, സിദ്ധാന്തപരവും പ്രായോഗികവുമായ ഭക്തിയാൽ പ്രസാദിച്ച വരുണദേവൻ, നല്ല മഴ നൽകി ഭൂമിയെ അനുഗ്രഹിക്കാൻ പ്രതികരിക്കുന്നു.
★ ★ ★ ★ ★