home
Shri Datta Swami

Posted on: 13 Apr 2023

               

Malayalam »   English »  

ദൈവത്തോടും കുട്ടികളോടും ഉള്ള ഋഷിമാരുടെ ആകർഷണം മനസ്സിലാക്കുന്നു

[Translated by devotees]

i) ക്വാലിറ്റേറ്റിവ് സമത്വം(Qualitative equality) ക്വാണ്ടിറ്റേറ്റീവ് വ്യത്യാസവും(quantitative difference), ii) ക്വാലിറ്റേറ്റിവ് വ്യത്യാസം ക്വാണ്ടിറ്റേറ്റീവ് സമത്വവും തമ്മിൽ ദയവായി വേർതിരിക്കുക.

[മിസ്. ത്രൈലോക്യ ചോദിച്ചു: പാദനമസ്കാരം സ്വാമി! ദൈവത്തോടുള്ള അഭിനിവേശവും(fascination) കുട്ടികളോടുള്ള അഭിനിവേശവും സംബന്ധിച്ച് സാധാരണ മനുഷ്യരുടെയും ജ്ഞാനികളുടെയും(sages) കാര്യത്തിൽ ക്വാലിറ്റേറ്റിവ് (ഗുണപരമായ) സമത്വത്തെ തുടർന്ന് ക്വാണ്ടിറ്റേറ്റീവ് (അളവ്) വ്യത്യാസത്തെയും ക്വാലിറ്റേറ്റിവ് വ്യത്യാസത്തെയും കുറിച്ച് വിശദമായി വിശദീകരിക്കുക.]

 

സ്വാമി മറുപടി പറഞ്ഞു: i) ക്വാണ്ടിറ്റേറ്റീവ്(quantitative) ) വ്യത്യാസത്തോടുകൂടിയ ക്വാലിറ്റേറ്റിവ് (ഗുണപരമായ,qualtitative) സമത്വം(equality):

ഏതൊരു ബന്ധനത്തിനും (ദൈവത്തോട് അല്ലെങ്കിൽ കുട്ടികളോട്) ആകർഷണീയതയുടെ ശക്തി 10 വാട്ട്സ് (10 Watts) ആണെന്ന് കരുതുക - ഇതാണ് ക്വാലിറ്റേറ്റിവ് സമത്വം. ഒരു ജന്മത്തിൽ പത്ത് തവണ കുട്ടികളെ ഓർമ്മിമച്ചാൽ കുട്ടികളോടുള്ള ആകര്ഷണശക്‌തി ശക്തി 10 വാട്ട്സ് X 10 തവണ/ജനനം = 100 വാട്ട്സ്/ജനനത്തിന് തുല്യമാണ്. സാധാരണ മനുഷ്യരെ സംബന്ധിച്ചിടത്തോളം, ഓരോ ജന്മത്തിലും (മനുഷ്യ ജന്മമോ മൃഗജന്യമോ ആകട്ടെ) തങ്ങളുടെ മക്കളെ അവർ ഓർക്കുന്നു. ഒരു സാധാരണ ആത്മാവിന് 100 ജന്മങ്ങൾ കടന്നുപോയി എന്ന് കരുതുക, കുട്ടികളെ ആകർഷിക്കുന്നതിനുള്ള മൊത്തം ശക്തി 100 ജനനങ്ങൾ X 100 വാട്ട്സ്/ജനനം = 10,000 വാട്ട്സ്(10000 Watts) ആണ്. നൂറ് ജന്മങ്ങളിൽ പത്ത് ജന്മങ്ങൾ മാത്രമാണ് മനുഷ്യ ജന്മങ്ങൾ, അതിൽ മാത്രം ഒരു ജന്മത്തിൽ 10 തവണ ദൈവത്തെ സ്മരിച്ചു. അപ്പോൾ, ദൈവത്തോടുള്ള ആകർഷണത്തിന്റെ ആകെ ശക്തി 10 വാട്ട്സ് X 10 തവണ/ജനനം X 10 ജനനങ്ങൾ = 1,000 വാട്ട്സ്(1000 Watts)  എന്നതിന് തുല്യമാണ്. സാധാരണ മനുഷ്യരെ സംബന്ധിച്ചിടത്തോളം 10,000 വാട്ട്സ് (കുട്ടികളോടുള്ള മൊത്തത്തിലുള്ള ആകർഷണം) 1,000 വാട്ടിനേക്കാൾ (ദൈവത്തോടുള്ള മൊത്തത്തിലുള്ള ആകർഷണം) വളരെ വലുതാണ്.

ii) ക്വാണ്ടിറ്റേറ്റീവ്(quantitative) വ്യത്യാസത്തോടുകൂടിയ ക്വാലിറ്റേറ്റിവ് (Qualitative) വ്യത്യാസം:

കുട്ടികളോടുള്ള ആകർഷണം 100 വാട്ട്‌സും ദൈവത്തോടുള്ള ആകർഷണം 10 വാട്ടും ആണെന്ന് കരുതുക - ഇതാണ് ഗുണപരമായ (Qualitative) വ്യത്യാസം. സാധാരണ മനുഷ്യരിൽ, കുട്ടികളോടുള്ള ആകർഷണത്തിന്റെ ആകെ ശക്തി 10,000 വാട്ട്സ് X 10 മടങ്ങ് (ഗുണനിലവാരം 10 മടങ്ങ് വർദ്ധിച്ചു) = 1,00,000 വാട്ട്സ് ആണ്. ഇപ്പോൾ, കുട്ടികളോടുള്ള ആകർഷണത്തിന്റെ ആകെ ശക്തി, അതായത്, 1,00,000 വാട്ട്സ് ദൈവത്തോടുള്ള (1,000 വാട്ട്സ്) ആകർഷണീയതയേക്കാൾ വളരെ വലുതാണ്.

 

ഋഷിമാരുടെ കാര്യത്തിൽ (ഒറ്റ ജന്മത്തിലെ ക്വാലിറ്റേറ്റിവ് വ്യത്യാസവും ക്വാണ്ടിറ്റേറ്റീവ് വ്യത്യാസവും):-

സന്യാസി ഒരു ജന്മത്തിൽ രണ്ട് തവണ കുട്ടികളെ ഓർമ്മിക്കുന്നു എന്ന് കരുതുക, കുട്ടികളോടുള്ള ആകർഷണത്തിന്റെ ആകെ ശക്തി 100 വാട്ട്സ് X 2 തവണ = 200 വാട്ട്സ് ആണ്. അതേ ജ്ഞാനി ഒരു ജന്മത്തിൽ പത്ത് തവണ ദൈവത്തെ സ്മരിക്കുന്നു, ദൈവത്തോടുള്ള ആകർഷണത്തിന്റെ ആകെ ശക്തി 10 വാട്ട്സ് X 10 മടങ്ങ് = 100 വാട്ട്സിന് തുല്യമാണ്. അതിനാൽ, കുട്ടികളോടുള്ള ആകർഷണത്തിന്റെ ആകെ ശക്തി (200 വാട്ട്സ്) ദൈവത്തോടുള്ള ആകർഷണത്തിന്റെ ആകെ ശക്തിയെക്കാൾ (100 വാട്ട്സ്) വളരെ വലുതാണ്. ഋഷിമാർക്ക് മൃഗജന്മം(animal birth) ലഭിക്കാത്തതിനാലും എല്ലാ നൂറു ജന്മങ്ങളും മനുഷ്യ ജന്മങ്ങൾ മാത്രമായതിനാലും നൂറ് ജന്മങ്ങളിൽ കുട്ടികളുടെ ആകൃഷ്ടതയുടെ ആകെ ശക്തി 200 വാട്ട്സ്/ജനനം X 100 ജനനം = 20,000 വാട്ട്സ്. ദൈവത്തോടുള്ള ആകർഷണത്തിന്റെ ആകെ ശക്തി 100 വാട്ട്സ്/ജനനം X 100 ജനനങ്ങൾ = 10,000 വാട്ട്സ്. അതിനാൽ, കുട്ടികളോടുള്ള ആകർഷണം (20,000 വാട്ട്സ്) ദൈവത്തോടുള്ള (10,000 വാട്ട്സ്) ആകർഷണീയതയെക്കാൾ വളരെ വലുതാണ്. ദൈവത്തിനുവേണ്ടിയുള്ള ഫലം ഉയർത്താൻ, ദൈവത്തെ സ്മരിക്കുന്ന സമയങ്ങളുടെ എണ്ണം വർദ്ധിപ്പിക്കണം. ഓരോ ജന്മത്തിലും 50 തവണ ദൈവത്തെ സ്മരിക്കുന്നുവെങ്കിൽ, ദൈവത്തോടുള്ള ആകർഷണത്തിന്റെ ആകെ ശക്തി 10 വാട്ട്സ് X 50 തവണ/ജനനം X 100 ജന്മങ്ങൾ = 50,000 വാട്ട്സ് ആണ്.

ഉപസംഹാരം:- അതിനാൽ, കുട്ടികളെ സ്മരിക്കുന്നതിന്റെ എണ്ണം രണ്ട് തവണ മാത്രമാണെങ്കിലും, ദൈവത്തെ സ്മരിക്കുന്നതിന്റെ എണ്ണം പത്തിരട്ടിയാണെങ്കിലും, കുട്ടികളോടുള്ള ആകർഷണത്തിന്റെ ആകെ ശക്തി വളരെ ഉയർന്നതാണ്. കാരണം, കുട്ടികളുമായുള്ള ബന്ധനത്തിന്റെ(bond) ശക്തിയുടെ ഗുണപരമായ വ്യത്യാസം (ഒരു തവണ 100 വാട്ട്സ്), ഇത് ദൈവവുമായുള്ള ബന്ധനത്തിന്റെ ശക്തിയേക്കാൾ വളരെ ഉയർന്നതാണ് (ഒരു തവണയിൽ 10 വാട്ട്സ്). ഇതിനർത്ഥം ദൈവസ്മരണ കൂടുതൽ കൂടുതൽ തവണ വർദ്ധിപ്പിച്ചുകൊണ്ട് ദൈവത്തോടുള്ള ആകർഷണത്തിന്റെ ആകെ ശക്തി വർദ്ധിപ്പിക്കാൻ കഴിയും, അങ്ങനെ ദൈവത്തോടുള്ള ആകർഷണം കുട്ടികളോടുള്ള ആകർഷണത്തെ മറികടക്കും.

 
 whatsnewContactSearch