09 Jan 2003
(സ്വാമിയും ഒരു ക്രിസ്ത്യൻ ഫാദറും തമ്മിലുള്ള സംഭാഷണം)
(Translated by devotees)
[സ്വാമിയുടെ ഭക്തനായ ശ്രീ ഫണി കുമാറിൻറെ ദിവ്യാനുഭവമാണു് താഴെ കൊടുത്തിരിക്കുന്നത്.]
ഈയിടെ നരസറോപേട്ടിൽ(Narasaraopet) നിന്ന് വിജയവാഡയിലേക്കുള്ള(Vijayawada) ഒരു ട്രെയിൻ യാത്രയിൽ സ്വാമിയെ അനുഗമിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഒരു ക്രിസ്ത്യൻ ഫാദർ ഞങ്ങളുടെ സഹയാത്രികനായിരുന്നു. സ്വാമിയും ക്രിസ്ത്യൻ ഫാദറും തമ്മിലുള്ള സംഭാഷണം ചുവടെ കൊടുത്തിരിക്കുന്നു.
ഫാദർ: യേശുക്രിസ്തുവിൽ വിശ്വാസമില്ലാത്തവരെ നരകത്തിലെ ദ്രാവക അഗ്നിജ്വാലകളിലേക്ക് അയയ്ക്കും. ഇത് ഞങ്ങളുടെ വിശ്വാസപ്രഖ്യാപനമാണ്.
സ്വാമി: അതിനർത്ഥം യേശുക്രിസ്തുവിൻറെ അവതാരത്തിന് മുമ്പ് ഈ ഭൂമിയിൽ ജീവിച്ചിരുന്ന എല്ലാ തലമുറയിലെ ഭക്തർക്കും രക്ഷ (മോക്ഷം) ലഭിച്ചില്ല എന്നാണോ? അങ്ങനെയെങ്കിൽ, തങ്ങളുടെ പിൻഗാമികൾക്ക് ഉണ്ടായിരുന്ന വെളിപാട് അവർക്ക് നഷ്ടമായതിനാൽ ആ ഭക്തരെല്ലാം ദൈവത്തിന്റെ പക്ഷപാതത്തിന് ഇരയായി തീർന്നു!
ഫാദർ: ഈ കാര്യത്തിൽ ദൈവം നിഷ്പക്ഷനാണ്. യേശുവിന്റെ അവതാരത്തിനു മുമ്പു് മനുഷ്യരുടെ രക്ഷയ്ക്കായി അവിടുന്ന് യഹോവയെ നൽകി.
സ്വാമി: കൊള്ളാം! അത് ശരിയായിരിക്കാം, എന്നാൽ വാസ്കോഡ ഗാമയുടെ വരവിനുമുമ്പു് ഈ ദേശത്തെ (ഇന്ത്യ) ഭക്തർക്കു് യഹോവയെക്കുറിച്ചോ യേശുക്രിസ്തുവിനെക്കുറിച്ചോ അറിവില്ലായിരുന്നു. വാസ്കോഡ ഗാമ ഇന്ത്യയെ കണ്ടെത്തി, പിന്നീട് മാത്രമാണ്, യഹോവയെക്കുറിച്ചോ യേശുവിനെക്കുറിച്ചോ പറയുന്ന ക്രിസ്ത്യൻ ഗ്രന്ഥങ്ങൾ (literature) ഇന്ത്യയിൽ വന്നത്. വാസ്കോഡ ഗാമയുടെ വരവിനു മുമ്പ് ജീവിച്ചിരുന്ന ആ നിരപരാധികളെല്ലാം ഒന്നുകിൽ യഹോവയുടെയോ യേശുക്രിസ്തുവിൻറെയോ വെളിപ്പെടുത്തലുകൾ ലഭ്യമാകാതിരിക്കുകയും അവരുടെ ഒരു തെറ്റും കൂടാതെ 'ദ്രാവക തീ' യുടെ തീച്ചൂളയിലേക്ക് അയക്കപ്പെടുകയും ചെയ്തു. മാത്രമല്ല, നിങ്ങൾ പിന്തുടരുന്ന വിശ്വാസ സിദ്ധാന്തത്തിൻ, ആത്മാവിൻറെ പുനർജന്മത്തിന് സ്ഥാനമില്ലാത്തതിനാൽ പിന്നീട് മനുഷ്യജന്മമെടുക്കാനും മോക്ഷം വീണ്ടെടുക്കാനും പോലും അവർക്ക് അവസരമുണ്ടായില്ല.
ഫാദർ: ഒരു വിശ്വാസവും അത്തരം കുറ്റപ്പെടുത്തലുകളിൽ നിന്ന് മുക്തമല്ല. നിങ്ങളുടെ വിശ്വാസത്തിൽ വിശ്വസിക്കാത്തവർക്ക് നരകത്തിൻറെ അതേ അപകടത്തെക്കുറിച്ച് നിങ്ങളുടെ വിശ്വാസവും മുന്നറിയിപ്പ് നൽകുന്നില്ലേ? നിങ്ങളുടെ വിശ്വാസത്തിന്റെ ഗുണങ്ങളെക്കുറിച്ച് അറിയാത്ത മറ്റ് രാജ്യങ്ങളിലെ എല്ലാ മനുഷ്യരും നരകത്തിൽ ഇതേ ശിക്ഷയ്ക്ക് വിധേയരാകുന്നു! ഇതും ദൈവം പക്ഷപാതി ആണെന്ന് കുറ്റപ്പെടുത്തുന്നില്ലേ?
സ്വാമി: ഓരോ മതവിശ്വാസത്തിലും മതഭ്രാന്തന്മാർ ഉണ്ട്. ക്രിസ്ത്യൻ മത പ്രേമികൾ അവകാശപ്പെടുന്നത്, യഹോവയിലോ യേശുക്രിസ്തുവിലോ ഉള്ള അവിശ്വാസികൾ ദ്രാവക തീയുടെ തീജ്വാലകൾക്ക് വിധേയരാകുമെന്നാണ്. മഹാവിഷ്ണുവിലും ശിവനിലും വിശ്വസിക്കാത്തവർ നരകത്തിൽ ശിക്ഷിക്കപ്പെടുമെന്ന് ഹിന്ദു മത പ്രേമികൾ അവകാശപ്പെടുന്നു. ആ പ്രത്യേക പാത പിന്തുടരുന്ന ഭക്തർക്ക് മാത്രമേ മോക്ഷം സാധ്യമാകൂ, മറ്റുള്ളവർ നരകത്തിലേക്ക് പോകുമെന്ന ആശയങ്ങൾ ഈ ആവേശക്കാർ കൂടുതലായി പ്രചരിപ്പിക്കുന്നു. ഇത്തരം മുന്നറിയിപ്പുകളിലൂടെ വ്യത്യസ്ത വിഭാഗങ്ങളുടെ അനുയായികൾ പരസ്പരം വിമർശിക്കുന്നു. ഈ ഉത്സാഹികൾ എല്ലാവരും എല്ലാ ലോക മതങ്ങളിലെ ഐക്യം തിരിച്ചറിയുന്നതിൽ പരാജയപ്പെടുന്നു. ഈ എല്ലാ 'സമീപനങ്ങളും' ദൈവത്തിൽ, പക്ഷപാതം ആരോപിക്കുന്നു. ദൈവത്തെ കുറ്റപ്പെടുത്താതെ സൂക്ഷിക്കാനുള്ള ഏക മാർഗം അവിടുത്തെ ഔദാര്യത്തെ ശരിയായി മനസ്സിലാക്കുക എന്നതാണ്.
ഒരേ, ഏകദൈവം തന്നെ വിവിധ രൂപങ്ങളിൽ, വ്യത്യസ്ത സ്ഥലങ്ങളിൽ, വ്യത്യസ്ത സമയങ്ങളിൽ, വ്യത്യസ്ത ജനവിഭാഗങ്ങൾക്ക് വെളിപ്പെടുത്തി. വ്യത്യസ്ത ഭാഷകളിൽ എല്ലാവർക്കും ഒരേ ബോധവത്കരണം [ജ്ഞാനം] അവിടുന്ന് നൽകി. അവിടത്തോട് വിശ്വസ്തത പുലർത്തുന്നവർക്കെല്ലാം അവിടുത്തെ പ്രബോധനം സ്വീകരിക്കുക വഴി മോക്ഷം കൈവന്നു. അത് സ്വീകരിക്കുന്നതിൽ പരാജയപ്പെടുന്നവർ നരകത്തിലെ ദ്രാവക അഗ്നിക്ക് വിധേയരാകുന്നു. ദൈവത്തോടുള്ള ഈ സമീപനം അവിടുത്തെ പക്ഷപാതത്തിന്റെ കുറ്റങ്ങളിൽ നിന്ന് മുക്തനാക്കുന്നു. എല്ലാ മതങ്ങളുടെയും ദൈവം ഒന്നാണ്. വ്യത്യസ്ത ജനവിഭാഗങ്ങളോട്, വ്യത്യസ്ത സമയങ്ങളിൽ, വ്യത്യസ്ത രൂപങ്ങളിൽ, വ്യത്യസ്ത ഭാഷകളിൽ ഉള്ള അവിടുത്തെ സമീപനത്തിലെ വ്യത്യാസങ്ങൾ കാരണം അവിടുന്ന് വ്യത്യസ്തനായി കാണപ്പെടാം. അവിടുന്ന് എല്ലാവരെയും ഒരേ അനുകമ്പയോടെ ധാര്‍മ്മികമായി ഉയർത്തുന്നു.
നേരായതോ വളഞ്ഞതോ ആയ എല്ലാ നദികളെയും ഒരേ രീതിയിൽ കടൽ സ്വീകരിക്കുന്നു. ഭക്തിയാണ് പ്രധാനം; മതമോ പാതയോ അല്ല. നേരെയുള്ള നദി അഹങ്കരിക്കുകയും വളഞ്ഞ നദിയെ പരിഹസിക്കുകയും ചെയ്താൽ, നേരായ നദി ഒരിക്കലും തന്നിലേക്ക് എത്താതിരിക്കാൻ ദൈവം ശ്രദ്ധിക്കും. അവിടുത്തെ ഹിതമനുസരിച്ച്, ആ നദിയിൽ ആളുകൾ ഒരു അണക്കെട്ട് കെട്ടി വെള്ളം മുഴുവൻ തിരിച്ചുവിടും!
മോക്ഷപ്രാപ്തിക്കായി ഓരോരുത്തരും തൻറെ മതവിശ്വാസത്തിൽ നിശ്ചയിച്ചിട്ടുള്ള പാത പിന്തുടരേണ്ടതുണ്ട്. ഓരോ മതത്തിനും ആത്മീയ പ്രബുദ്ധതയുടെ വിവിധ തലങ്ങളുണ്ട്. സമ്പൂർണ്ണ ജ്ഞാനോദയം(total enlightenment) കൈവരിക്കുന്നതിന് ഒരാൾ ഉയർന്ന തലത്തിലേക്ക് ഉയരണം. അത്തരം ജ്ഞാനോദയം മാത്രമാണ് മോക്ഷത്തിനുള്ള ഉപാധി. ഓരോ മതത്തിലെയും ഈ ജ്ഞാനോദയ തലങ്ങൾ സ്കൂൾ, കോളേജ് തുടങ്ങിയ വിദ്യാഭ്യാസത്തിലെ വ്യത്യസ്ത തലങ്ങൾക്ക്(levels) സമാനമാണ്. വ്യത്യസ്ത മതങ്ങൾ വ്യത്യസ്ത ഭാഷാ മാധ്യമങ്ങൾക്ക് സമാനമാണ്. എല്ലാ ഭാഷാ മാധ്യമങ്ങളിലും(medium) പാഠ്യപദ്ധതി(curriculum) ഒന്ന് തന്നെയാണ്.
ഒരു പ്രത്യേക ഭാഷാ മാധ്യമത്തിലെ ഒരു വിദ്യാർത്ഥി താൻ തിരഞ്ഞെടുത്ത അതേ മാധ്യമത്തിൽ തന്നെ അറിവിൻറെ ഉയർന്ന തലങ്ങളിൽ എത്താൻ പരിശ്രമിക്കണം. അവൻ ദൈവികത തേടുന്ന തീർത്ഥാടകനാണ്. അവന്റെ മാധ്യമം അവന്റെ സുവര്‍ണ്ണാവസരമാണ്. അത് മറ്റേതൊരു മാധ്യമത്തേക്കാളും ശ്രേഷ്ഠമോ താഴ്ന്നതോ അല്ല. സ്വന്തം ഉയർച്ചക്കായി മറ്റൊരു ഭാഷാ മാധ്യമത്തിലേക്ക് പോകേണ്ടതില്ല. എല്ലാ ഭാഷാ മാധ്യമങ്ങളും വിവിധ തലത്തിലുള്ള അറിവുകളുള്ള വ്യത്യസ്ത മതങ്ങളാണ്.
ഒരു സ്കൂൾ വിദ്യാർത്ഥി തൻറെ ക്ലാസിൻറെ മീഡിയം മാറ്റിയാൽ മാത്രം കോളേജ് വിദ്യാർത്ഥിയാകില്ല. അറിവിൻറെ തലം ഉയരുമ്പോഴാണ് അദ്ദേഹം കോളേജ് വിദ്യാർഥിയാകുന്നത്. അതുപോലെ ഏതൊരു മതവിശ്വാസിയും സ്വന്തം മതത്തിൽ ഉന്നതമായ ആത്മീയ തലത്തിലെത്താൻ ശ്രമിക്കണം. മതം മാറുന്നതിലൂടെയല്ല ഒരാളുടെ ആത്മീയനില ഉയരുന്നത്.
പലവിധ ഭക്തർക്ക് അവരുടെ അനുരൂപമായ അവസ്ഥയ്ക്ക് യോജിച്ച രീതിയിൽ ഓരോ മതത്തിലും ആത്മീയതയുടെ (spirituality) താഴ്ന്നതും ഉയർന്നതുമായ തലങ്ങളുണ്ട്. മതം മാധ്യമവും, ആത്മീയത എന്ന് പറയുന്നത് പാഠ്യപദ്ധതി അല്ലെങ്കിൽ സിലബസും ആണ്. ഈ സിലബസിന് (ആത്മീയത), ഒരേ മാധ്യമത്തിൽ (മതം) നിലവിലുള്ള വ്യത്യസ്ത ലെവെൽസ് ഉണ്ട്, അതായത് സ്കൂൾ ലെവെൽ, കോളേജ് ലെവെൽ മുതലായവ.
ഒരാൾ തന്റെ സ്വന്തം മതവിശ്വാസത്തിൽ തന്നെ ഉള്ള ജ്ഞാനത്തിന്റെ ഉന്നതമായ തലങ്ങളിൽ എത്താൻ പരിശ്രമിക്കണം. ഉന്നതമായ ജ്ഞാനം നേടുന്നതിനോ അന്തിമ രക്ഷയ്‌ക്കോ വേണ്ടി ആരും മറ്റൊരു മതവിശ്വാസത്തിലേക്ക് മാറേണ്ടതില്ല. എല്ലാ മതവിശ്വാസങ്ങളും ഒരേ ലക്ഷ്യത്തിലേക്കാണ് നയിക്കുന്നത്. ഏത് പാതയിലും, ലക്ഷ്യത്തിലെത്താൻ നിങ്ങൾ ലംബമായി (vertical) മുന്നോട്ട് പോകേണ്ടതുണ്ട്. ഏത് ഘട്ടത്തിലും, നിങ്ങൾ മറ്റൊരു പാതയിലേക്ക് തിരശ്ചീനമായി (horizontal) യാത്ര ചെയ്താൽ, നിങ്ങൾ എപ്പോഴും അതേ തലത്തിൽ തന്നെ തുടരും, അത് ഒരു പ്രയോജനമില്ലാത്ത കാര്യമാണ്. ഈ സത്യത്തിൻറെ തിരിച്ചറിവ് മാത്രമാണ് ലോകത്തിലെ വിവിധ മതവിശ്വാസങ്ങൾക്കിടയിൽ സൗഹാർദ്ദം ഉറപ്പാക്കുന്നത്. സത്യം തിരിച്ചറിയുന്നതിൽ പരാജയപ്പെടുന്നത് ആരെയും പ്രബുദ്ധരാക്കില്ല.
[സ്വാമി ഇങ്ങനെ ഉപസംഹരിച്ചപ്പോൾ, ക്രിസ്ത്യൻ ഫാദർ എഴുന്നേറ്റു്, അദ്ദേഹത്തിൻറെ ഹൃദയത്തിൽ സ്പർശിച്ചു, അതിന് മുകളിൽ ഒരു കുരിശ് ആംഗ്യ രൂപത്തിൽ വരച്ച് ഇനിപ്പറയുന്ന വാക്കുകൾ പറഞ്ഞു.]
ഫാദർ: “യേശു വീണ്ടും ജനിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതെ. യേശു ഇപ്പോൾ വീണ്ടും ജനിച്ചിരിക്കുന്നു. മറ്റാർക്കും ഇതുപോലെ വിശദീകരിക്കാൻ കഴിയില്ല. എനിക്ക് പൂർണമായും ബോദ്ധ്യമായി ".
[ഞങ്ങൾ വീട്ടിൽ തിരിച്ചെത്തിയപ്പോൾ, സ്വാമി എന്നോട് ഇങ്ങനെ പറഞ്ഞു.]
സ്വാമി: നോക്കൂ, ക്രിസ്ത്യൻ ഫാദർ യാഥാസ്ഥിതികതയോടെ തന്റെ മനസ്സിനെ കർക്കശമായി പരിമിതപ്പെടുത്തിയില്ല. എല്ലാ മതങ്ങളിലും നല്ലവരും വിശാലമനസ്കരുമായ ഭക്തരുണ്ട്. ഈ ജ്ഞാന പ്രചരണത്തിൽ എന്റെ ശ്രമം ഈ ലോകത്തിലെ എല്ലാ മതങ്ങളിലും ഉള്ള ഇത്തരം ഭക്തർക്ക് വേണ്ടിയാണ്.
★ ★ ★ ★ ★