29 Aug 2024
[Translated by devotees of Swami]
[മിസ്സ്. ഭാർഗവി വീശം ചോദിച്ചു:- പാദനമസ്കാരം സ്വാമി, സ്വാമി, അങ്ങയുടെ പ്രഭാഷണങ്ങളിലൂടെ യജ്ഞം എന്നാൽ 'വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കുക' എന്ന് ഞാൻ മനസ്സിലാക്കി. ഞങ്ങളെ പഠിപ്പിച്ചതിന് വളരെ നന്ദി. പക്ഷേ, അശ്വമേധ യജ്ഞം (അതിൽ വിറക് കത്തിക്കൽ, നെയ്യ് ചോറ് മുതലായവ ഉൾപ്പെടാം) ചെയ്യാൻ ദശരഥ രാജാവിനെ ദൈവം അനുവദിച്ചത് എന്തുകൊണ്ടാണെന്ന് സ്വാമി എനിക്ക് മനസ്സിലായില്ല. യഥാർത്ഥ വസ്തുതകൾ എനിക്കറിയില്ല, എന്നാൽ അശ്വമേധ എന്നാൽ കുതിരയുടെ ബലി എന്നാണർത്ഥം എന്ന് എവിടെയോ ഞാൻ മനസ്സിലാക്കി, സ്വാമി എനിക്ക് രണ്ട് സംശയങ്ങൾ ഉണ്ടായി, അശ്വമേധ യജ്ഞത്തിൻ്റെ നടപടിക്രമം ആത്മീയ ഗ്രന്ഥങ്ങളിൽ (ഇന്നത്തെ പണ്ഡിതന്മാർ) തെറ്റായി വിവരിച്ചിട്ടുണ്ടോ?]
സ്വാമി മറുപടി പറഞ്ഞു:- അശ്വമേധം എന്നാൽ ഇന്ദ്രിയങ്ങളുടെ ശുദ്ധീകരണം എന്നാണ്, അങ്ങനെ ലോകത്തോടുള്ള ആസക്തി കുറയുന്നു. ഈ വിഷയത്തിൽ ഒരു ആത്മീയ സംവാദം നടക്കുന്നു, അവിടെ കുതിരയെ കൊല്ലുന്നില്ല. ഏത് വൈദിക യാഗത്തിൻ്റെയും യഥാർത്ഥ അടിസ്ഥാന സൗകര്യമാണിത് (ഇൻഫ്രാസ്ട്രൂക്ച്ചർ). പിന്നീട്, മണ്ടത്തരങ്ങൾ വികസിക്കുകയും ആ തെറ്റായ നടപടിക്രമങ്ങളെല്ലാം ആത്മീയ ഗ്രന്ഥങ്ങളിലേക്ക് തിരുകുകയും (ഇൻസെർട്ടു) ചെയ്തു. യഥാർത്ഥത്തിൽ, മുളയ്ക്കാതെ മൂന്ന് വർഷത്തേക്ക് സംഭരിച്ച ധാന്യങ്ങളിൽ നിന്ന് ലഭിക്കുന്ന മാവ് കൊണ്ട് നിർമ്മിച്ച ഒരു കുതിരയെ മുറിക്കുന്നു, കുതിര, വേഗത്തിൽ ഓടുന്ന ഇന്ദ്രിയങ്ങളെ പ്രതിനിധീകരിക്കുന്നു, യഥാർത്ഥ കുതിരയെ അറുക്കുന്നില്ല (മന്യുഃ പശുഃ - വേദം).
ചോദ്യം. എന്തിനാണ് അശ്വമേധ യജ്ഞം നടത്തുന്നത്?
[അശ്വമേധ യജ്ഞമാണ് നടത്തിയതെങ്കിൽ ഇതിന് പിന്നിൽ എന്തെങ്കിലും പ്രത്യേക കാരണമുണ്ടോ? ഭഗവാൻ ശ്രീരാമൻ്റെ ജനനത്തിനായി അശ്വമേധ യജ്ഞം നടത്തിയതിന് പിന്നിലെ കൃത്യമായ കാരണം ദയവായി വിശദീകരിക്കുക. ഭഗവാൻ ശ്രീരാമന് ജന്മമെടുക്കണമെങ്കിൽ നേരിട്ട് അവതാരമെടുക്കാം അല്ലെങ്കിൽ വേണമെങ്കിൽ ദശരഥനെ മറ്റെന്തെങ്കിലും പൂജയോ ഹവനമോ നടത്താൻ പ്രേരിപ്പിച്ചുകൊണ്ടു ഭഗവാൻ ശ്രീരാമന് ജന്മമെടുക്കാം. എന്നാൽ എന്തിന് അശ്വമേധയജ്ഞം മാത്രം? എൻ്റെ സംശയങ്ങൾ വ്യക്തമാക്കി തരണം സ്വാമി. ജയ് ഗുരു ദത്ത സ്വാമി. മിസ്സ്. ഭാർഗവി വീശം എഴുതിയത്]
സ്വാമി മറുപടി പറഞ്ഞു:- ദശരഥ രാജാവാണ് പുത്രകാമേഷ്ടി യജ്ഞം നടത്തിയതെന്ന് പറയപ്പെടുന്നു. ഇന്ദ്രിയങ്ങളുടെ ശുദ്ധീകരണം (അശ്വമേധം) ഒരു ദിവ്യ ശിശുവിനെ ലഭിക്കുന്നതിന് ആവശ്യമാണ്. പ്രത്യേകിച്ചും, ഈശ്വരനെ ശിശുവായി ലഭിക്കുന്നതിന്, നിയന്ത്രിത ശുദ്ധമായ ഇന്ദ്രിയങ്ങളോടുകൂടിയ ദൈവത്തോടുള്ള ഭക്തി ഈ നടപടിക്രമങ്ങളിലെല്ലാം വിഷയമാണ്. ഒരു കുതിരയോടും അക്രമം കാണിക്കാതെ ദൈവത്തോടുള്ള ആരാധന മാത്രമായിരുന്നു അത്. മതത്തിൻ്റെ പവിത്രത നശിപ്പിക്കാൻ നിരീശ്വരവാദത്തിൽ പെട്ട നിരവധി പൈശാചിക ആളുകൾ തിരുകലുകൾ (ഇൻസെർഷൻ) നടത്തി. മറ്റു മതങ്ങളിലും ഇത്തരം പ്രയോഗങ്ങൾ ഉണ്ട്. അത്തരം തിരുകലുകളെല്ലാം ദൈവത്തിൻ്റെയും വിശുദ്ധ ഋഷിമാരുടെയും നാമത്തിൽ തേച്ചുരച്ചു. അത്തരം യുക്തിരഹിതവും വിഡ്ഢിത്തവുമായ ആചാരങ്ങൾ നിരസിക്കാനും എല്ലാ മതങ്ങളിലും ശുദ്ധ വിശുദ്ധ ഗ്രന്ഥം ലഭിക്കാനും നാം നമ്മുടെ സാമാന്യബുദ്ധിയും ആഴത്തിലുള്ള യുക്തിസഹമായ വിശകലനവും ഉപയോഗിക്കണം. യാഥാസ്ഥിതികർ ഗ്രന്ഥത്തിലെ ഓരോ വാക്കും അക്ഷരാർത്ഥത്തിൽ അന്ധമായി പിന്തുടരുന്നു, പഴയതെല്ലാം സ്വർണ്ണമാണെന്ന് വിശ്വസിക്കുന്നു. നിരീശ്വരവാദികളായ ശാസ്ത്രജ്ഞരായ മറ്റ് തരത്തിലുള്ള യാഥാസ്ഥിതികർ, ഏറ്റവും പുതിയതെല്ലാം മികച്ചതാണെന്ന് പ്രസ്താവിച്ച് എല്ലാ പഴയ വിശുദ്ധ ഗ്രന്ഥങ്ങളും നിരസിക്കുന്നു. ഈ രണ്ട് തീവ്രവാദികളും വരൾച്ചയും വെള്ളപ്പൊക്കവും പോലെയാണ്. ആഴത്തിലുള്ള മൂർച്ചയുള്ള യുക്തിസഹമായ വിശകലനത്തിലൂടെ പഴയതും ഏറ്റവും പുതിയതും വിശകലനം ചെയ്യുകയും യുക്തിസഹമായി സ്ഥാപിതമായ സത്യം പഴയതായാലും ഏറ്റവും പുതിയതായാലും അംഗീകരിക്കണം. പഴയ യാഥാസ്ഥിതികൻ ഗ്രന്ഥം ദൈവത്താൽ കൽപ്പിക്കപ്പെട്ടതാണെന്ന് (ഡിക്റ്റേറ്റു) പറഞ്ഞാൽ, ദൈവം ഗ്രന്ഥം നിർദ്ദേശിച്ചതിന്റെ (ഡിക്റ്റേറ്റു) ഒരു ഓഡിയോ-വീഡിയോ കാസറ്റ് ഞങ്ങൾ ആവശ്യപ്പെടുന്നു. ഇത്രയും ശക്തമായ തെളിവില്ലാതെ യാഥാസ്ഥിതികൻ ഒരു ഉണ്ടാക്കിയ കഥ പറയുന്നില്ല എന്നതിന് എന്താണ് ഉറപ്പ്?
★ ★ ★ ★ ★