16 Feb 2024
[Transalted by devotees of Swami]
ശ്രീ ഫണി കുമാർ ചോദിച്ചു:- ചിലർ സൈദ്ധാന്തിക ഭക്തി മാത്രം ചെയ്യുന്നു, ചിലർ പ്രായോഗിക ഭക്തി മാത്രം ചെയ്യുന്നു, മറ്റു ചിലർ സൈദ്ധാന്തികവും പ്രായോഗികവുമായ ഭക്തി ചെയ്യുന്നു. എന്താണ് ഈ വ്യതിയാനത്തിൻ്റെ കാരണം?]
സ്വാമി മറുപടി പറഞ്ഞു:- ലൗകിക ബന്ധനങ്ങൾ (വേർഡ്‌ലി ബോൻഡ്സ്) സൈദ്ധാന്തികമായി (തിയരിറ്റിക്കൽ) തകർന്നാൽ, ആത്മാക്കൾ സൈദ്ധാന്തികമായ ഭക്തി മാത്രമേ ചെയ്യുന്നുള്ളൂ. ലൗകിക ബന്ധനങ്ങൾ പ്രായോഗികമായി (പ്രാക്റ്റിക്കൽ) തകർന്നാൽ, ആത്മാക്കൾ പ്രായോഗിക ഭക്തി മാത്രമേ ചെയ്യുന്നുള്ളൂ. ലൗകിക ബന്ധനങ്ങൾ സൈദ്ധാന്തികമായും പ്രായോഗികമായും തകർന്നാൽ, സൈദ്ധാന്തികമായ ഭക്തിയുമായി ബന്ധപ്പെട്ട പ്രായോഗിക ഭക്തി ആത്മാക്കൾ ദൈവത്തോടു ചെയ്യുന്നു. തീർച്ചയായും, സിദ്ധാന്തമാണ് (തിയറി) പരിശീലനത്തിൻ്റെ (പ്രാക്ടീസ്) ഉറവിടം. എന്നാൽ ചില സന്ദർഭങ്ങളിൽ, പ്രായോഗിക ഭക്തി ആത്മാക്കൾ സൈദ്ധാന്തിക ഭക്തിയെ മറക്കുന്ന അഹംഭാവത്തെ പ്രേരിപ്പിച്ചേക്കാം. ഈ സാഹചര്യത്തിൽ, പ്രായോഗിക ഭക്തി മാത്രമേ അവശേഷിക്കുന്നുള്ളൂ, അത് ആത്മാവിന്റെ അഹങ്കാരം മൂലം ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയാത്ത വരുന്നു. സ്നേഹം, ബഹുമാനം, ഭയം, ലജ്ജ മുതലായ സൈദ്ധാന്തികമായ ഭക്തിയുമായി ബന്ധപ്പെട്ടിരിക്കുമ്പോൾ പ്രായോഗികമായ ഭക്തിയിൽ ദൈവം പ്രസാദിക്കുന്നു.
★ ★ ★ ★ ★