home
Shri Datta Swami

 02 Jul 2023

 

Malayalam »   English »  

ഒരു സാധാരണ വ്യക്തിയുടെ ആത്മാവ് എന്താണ്?

[Translated by devotees of Swami]

[മിസ്റ്റർ. വാളർ ചോദിച്ചു: ഗുരു (സ്വാമി): സ്വീകരിക്കുന്നയാൾ അർഹനല്ലെങ്കിൽ, അനുഷ്ഠാനം(ritual) ചെയ്യുന്ന വ്യക്തിക്ക് മാത്രമല്ല, പരേതനായ ആത്മാവിനും തെറ്റായ ദാനധർമ്മത്തിൽ അധിഷ്ഠിതമായ പാപത്തിന്റെ ദോഷഫലങ്ങൾ ദോഷം ചെയ്യും.

ഒരു സാധാരണ വ്യക്തിയുടെ ആത്മാവ് എന്താണ്: ഇത് സൂക്ഷ്മ ശരീരമാണ് (പ്രണമയ കോശം, മനോമയ കോശം, വിജ്ഞാനമയ കോശം) ചിലപ്പോൾ കുറച്ച് കരണ ശരീരവും. ആസ്ട്രൽ (astral) ലോകത്ത് (ഉയർന്ന സാത്വികവും ഇരുണ്ട താമസിക മേഖലയുമുള്ള) കുറച്ച് സമയത്തിന് ശേഷം ആത്മാവ് ഉണരുകയും മുൻകാല ജീവിതത്തെക്കുറിച്ചുള്ള ഓർമ്മകൾ പെട്ടെന്ന് നഷ്ടപ്പെടുകയും ചെയ്യുന്നു: അത് ഒരു ലൗകിക ജീവിതം നയിച്ചിട്ടുണ്ടെങ്കിൽ, ആത്മാവ് അന്ധകാരത്തിൽ മുങ്ങി നശിക്കുന്നു. അത് ഒരു യോഗജീവിതം നയിക്കുന്നുണ്ടെങ്കിൽ, അത് ഉയർന്ന ആസ്ട്രൽ (astral) ലോകത്തേക്ക് ഉയരുന്നു. അത് സമാധി ഘട്ടത്തിൽ എത്തിയാൽ മാത്രമേ അത് യഥാർത്ഥ സ്വർഗ്ഗവുമായി സമ്പർക്കമുള്ളൂ. യഥാർത്ഥ ദൈവിക നീതിയില്ല...! വാലർ എഴുതിയത്]

സ്വാമി മറുപടി പറഞ്ഞു:- ഏറ്റവും ഉയർന്ന സുകൃതം (merit)  പാരമ്യത്തിലുള്ള ഫലത്തിൽ (climax fruit) എത്തുന്നു, ഏറ്റവും മോശമായത് ഏറ്റവും അപലപിക്കപ്പെട്ട തലത്തിൽ (most condemned level) എത്തുന്നു. ഈ രണ്ട് തരങ്ങളും എണ്ണത്തിൽ വളരെ കുറവാണ്, പരമാവധി ഒന്നോ രണ്ടോ ആകാം. ആശയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ഈ അപൂർവ ഉദാഹരണങ്ങൾ നമ്മുടെ കാഴ്ചപ്പാടിൽ സൂക്ഷിക്കരുത്. 99.999% വരുന്ന മധ്യഭൂരിപക്ഷത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് നിലനിർത്തിക്കൊണ്ടാണ് ഈ ആശയം നിർമ്മിച്ചിരിക്കുന്നത്.

പരേതനായ ആത്മാവ് പൊതുനിലയനുസരിച്ച് സ്വർഗത്തിലേക്കോ നരകത്തിലേക്കോ പോയിരിക്കാൻ സാധ്യത ഉള്ളതിനാൽ നമ്മെത്തന്നെയും പരേതരായ ആത്മാക്കളെയും ഭൂരിപക്ഷത്തിന്റെ ഉദാഹരണങ്ങളായി നിലനിർത്തണം.  പരേതരായ ആത്മാക്കൾക്ക് വേണ്ടി നാം ഒരു പ്രത്യേക ആചാരം ചെയ്യുമ്പോൾ, അവർക്ക് ഏറ്റവും മോശമായ അവസ്ഥ അനുമാനിക്കുകയും ദൈവത്തോട് ആവശ്യമായ പ്രാർത്ഥനകൾ ചെയ്യുകയും ചെയ്യുന്നതാണ് നല്ലത്. അവർ നരകത്തിൽ പോയിരുന്നില്ലെങ്കിൽ, അത് വളരെ നല്ലതായിരുന്നു. അവർ നരകത്തിൽ പോയെന്ന് കരുതി അവർക്കുവേണ്ടി ദൈവത്തോട് പ്രാർത്ഥിച്ചാൽ അപകടം ഒഴിവാകും. അവർ നരകത്തിൽ പോയില്ലെങ്കിലും, സ്വർഗ്ഗത്തിൽ പോയ ആത്മാക്കൾക്ക് പോലും ദൈവാനുഗ്രഹം നൽകാൻ പ്രാർത്ഥനകൾ ഫലവത്താകും. ഏറ്റവും മോശമായതിനെ കുറിച്ച് ചിന്തിക്കുകയും അതിനായി തയ്യാറെടുക്കുകയും ചെയ്യുന്നത് പ്രവൃത്തിയിലോ നിവൃത്തിയിലോ ഉള്ള ഏറ്റവും നല്ല ജ്ഞാനമാണ്.

★ ★ ★ ★ ★

 
 whatsnewContactSearch