home
Shri Datta Swami

 12 Jan 2024

 

Malayalam »   English »  

അങ്ങയുടെ ദേവ്ഗഡിലെ അടുത്ത അവതാരത്തിൽ അങ്ങയുടെ പ്രോഗ്രാം എന്താണ്?

[Translated by devotees of Swami]

[ശ്രീ അനിൽ ആൻ്റണി ചോദിച്ചു: അങ്ങയുടെ അടുത്ത അവതാരം ദേവ്ഗഡിലാണ്, എന്നിരുന്നാലും, ആത്മീയ ജ്ഞാനത്തിന്റെ എല്ലാ വശങ്ങളും അങ്ങ് ഇപ്പോൾ തന്നെ പഠിപ്പിച്ചു കഴിഞ്ഞു. ദേവഗഡിൽ അങ്ങയുടെ അടുത്ത അവതാരത്തിൽ അങ്ങയുടെ പ്രോഗ്രാം എന്തായിരിക്കും?]

സ്വാമി മറുപടി പറഞ്ഞു:- ആത്മീയ ജ്ഞാനം സത്യവും അനന്തവുമാണെന്ന് വേദം പറയുന്നു. 'അനന്തം' എന്ന വാക്കിൻ്റെ അർത്ഥം വാക്യാലങ്കാര രൂപമനുസരിച്ച് വളരെ വലുതാണ് (ഉത്പ്രേക്ഷ അലങ്കാര) എന്നാണ്. ഒരേ ഒരു ആശയത്തെ വ്യത്യസ്ത കോണുകളിൽ വിശദീകരിക്കാമെന്നും വേദം പറയുന്നു (ഏകം സത് വിപ്രാ ബഹുധ വദന്തി). ഓരോ വ്യക്തിക്കും ഒരു പ്രത്യേക കോണിൽ അവരുടേതായ പ്രത്യേക സംശയം ലഭിക്കുന്നു. വ്യത്യസ്ത സംശയങ്ങൾക്ക് അവയുടെ പ്രത്യേക കോണുകൾക്കനുസരിച്ച് വ്യത്യസ്ത രീതികളിൽ ഉത്തരം നൽകുമ്പോൾ, വിഷയം ഏത് പരിധിവരെയും വിശദീകരിക്കപ്പെടുന്നു. ഈ രീതിയിൽ, 'അനന്തം' എന്ന വാക്ക് ഉപയോഗിച്ച് ആത്മീയ ജ്ഞാനം വളരെ വലുതാണെന്ന് പറയപ്പെടുന്നു. അതിനാൽ, ജ്ഞാനം പ്രപഞ്ചത്തിൻ്റെ അതിർത്തി പോലെ എന്നേക്കും വികസിക്കുന്നു. സദ്ഗുരുവിൻ്റെ നാമത്തിൽ ദൈവം മനുഷ്യാവതാരമായിത്തീരുന്നത് ഈ ഭൂമിയിൽ എന്നേക്കും അവന് പ്രവർത്തനം (ജോലി) ഉണ്ടായിരിക്കും, ഈ ഭൂമിയിൽ അവന് തുടർച്ചയായ വിനോദവും ലഭിക്കപ്പെടും. ഓരോ തവണയും ജ്ഞാനം പുതിയതായി കാണപ്പെടുന്നു. 'സനാതന' എന്ന വാക്കിൻ്റെ അർത്ഥവും ഇതാണ്. മാത്രമല്ല, മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് അവരുടെ മാതൃഭാഷയിലൂടെ ആത്മീയ ജ്ഞാനം അറിയാനുള്ള ഭാഗ്യം ഉണ്ടാകും. ഇംഗ്ലീഷ് ഭാഷ പലർക്കും അറിയില്ല. ദത്ത ഭഗവാൻ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും അവതരിക്കും. എല്ലായിടത്തും അവൻ സമാധാനവും ഐക്യവും കൊണ്ടുവരും.

★ ★ ★ ★ ★

 
 whatsnewContactSearch