home
Shri Datta Swami

 25 Aug 2024

 

Malayalam »   English »  

സദ്ഗുരുവിനോടും സഹഭക്തരോടും ഒരു ഭക്തൻ്റെ പെരുമാറ്റം എന്തായിരിക്കണം?

[Translated by devotees of Swami]

[മിസ്സ്‌. ത്രൈലോക്യ ചോദിച്ചു: സ്വാമി! സദ്ഗുരുവിനോടും സഹഭക്തരോടും ഒരു ഭക്തൻ്റെ പെരുമാറ്റം എന്തായിരിക്കണം?]

സ്വാമി മറുപടി പറഞ്ഞു:- സദ്ഗുരു യഥാർത്ഥ ആത്മീയ ജ്ഞാനത്തിൻ്റെ മഹാസമുദ്രമാണ്, അവനോടുള്ള നിങ്ങളുടെ പെരുമാറ്റം അത്ര കാര്യമാക്കേണ്ടതില്ല, കാരണം അവൻ സർവ്വജ്ഞനും സർവ്വശക്തനുമാണ്. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും അവനുമായി സ്വതന്ത്രമായി ഫ്രാങ്കായിട്ടു എന്തും തുറന്നുപറയാനും കഴിയും. പക്ഷേ, നിങ്ങളുടെ സഹഭക്തർ അജ്ഞരും സദ്ഗുരുവിനെപ്പോലെ പരിപൂർണ്ണനും അല്ല. അതിനാൽ, നിങ്ങളുടെ സഹഭക്തരോടുള്ള നിങ്ങളുടെ പെരുമാറ്റം വളരെ സെൻസിറ്റീവും വളരെ ശ്രദ്ധയോടും കൂടെ ആയിരിക്കണം. നിങ്ങളുടെ സഹഭക്തനെ അവൻ്റെ/അവളുടെ വൈകല്യങ്ങളെക്കുറിച്ച് ഉപദേശിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, വ്യക്തിപരമായി ഉപദേശിക്കുക, എല്ലാവരുടേയും മുമ്പിൽ വച്ചല്ല. സഹഭക്തർ ആത്മീയ ലൈനിൽ പൂർണ്ണമായി വികസിക്കാത്തതിനാൽ, എല്ലാവരുടെയും സാന്നിധ്യത്തിൽ അവനെ/അവളെ ഉപദേശിച്ചാൽ, സഹഭക്തൻ വേദനിക്കുകയും നിരുത്സാഹപ്പെടുകയും ചെയ്യും, അങ്ങനെ, നിങ്ങളുടെ സഹ-ഭക്തൻ്റെ ആത്മീയ ജീവിതവും പൂർണ്ണമായും നശിച്ചേക്കാം. സഹഭക്തൻ അജ്ഞനായതിനാൽ, നെഗറ്റീവ് വശം മാത്രം ഒഴിവാക്കിക്കൊണ്ട് പോസിറ്റീവ് വശം  എടുത്ത് നിങ്ങളുടെ ഉപദേശം മനസ്സിലാക്കാൻ അവന്/അവൾക്ക് കഴിയുകയില്ല. നിങ്ങൾ നിങ്ങളുടെ സഹഭക്തനെ വ്യക്തിപരമായി ഉപദേശിക്കുമ്പോൾ പോലും, മൂന്ന് വഴികളുണ്ട്:- i) ഒരു തുമ്പും പോലും വേദനിപ്പിക്കാതെ മധുരവും മര്യാദയുമുള്ള വാക്കുകളിൽ അവളെ/അവനെ ഉപദേശിക്കുക. ii) സഹഭക്തനെ അധികം വേദനിപ്പിക്കാതിരിക്കാൻ മിതമായ പരുഷമായ വാക്കുകളിൽ അവനെ/അവളെ ഉപദേശിക്കുക. iii) വളരെ കഠിനമായ വാക്കുകളാൽ അവനെ/അവളെ ഉപദേശിക്കുക, അങ്ങനെ സഹഭക്തൻ മാനസികമായി പീഡിപ്പിക്കപ്പെടുകയും ആത്മീയ ലൈനിൽ നിന്ന് ഓടിപ്പോകുകയും ചെയ്യും. ഏത് തരത്തിലുള്ള സ്വഭാവപ്രകൃതിയും ഉള്ള സഹഭക്തൻ്റെ കാര്യത്തിൽ ആദ്യത്തെ വഴിയാണ് ഏറ്റവും നല്ല മാർഗമെന്ന് നിങ്ങൾ വ്യക്തമായി മനസ്സിലാക്കിയിരിക്കണം. ചിലപ്പോൾ, നിങ്ങളിൽ മറഞ്ഞിരിക്കുന്ന അസൂയ എല്ലാവരുടെയും സാന്നിധ്യത്തിൽ പുറത്ത് വരുകയും നിങ്ങളുടെ സഹഭക്തനെ വളരെ പരുഷമായി വിമർശിക്കാൻ തെറ്റായ പെരുമാറ്റം സൃഷ്ടിക്കുകയും ചെയ്യാം.

Swami

മറഞ്ഞിരിക്കുന്ന അസൂയ നിങ്ങളിൽ വളരുന്നുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാനുള്ള ഏറ്റവും നല്ല വിധികർത്താവ് നിങ്ങളാണ്. നിങ്ങളുടെ അത്തരം പെരുമാറ്റത്തിന് കാരണം നിങ്ങളുടെ മറഞ്ഞിരിക്കുന്ന അസൂയയാണെന്ന് നിങ്ങൾക്ക് അറിയാമെങ്കിൽ, നിങ്ങളുടെ അസൂയ നിങ്ങളുടെ എല്ലാ ആത്മീയ സമ്പത്തും ഒരു വലിയ പാത്രം ശുദ്ധമായ പാലിനെ നശിപ്പിക്കുന്ന വിഷത്തുള്ളി പോലെ നശിപ്പിക്കപ്പെടുമെന്ന് അറിയുക. നിങ്ങളുടെ സഹഭക്തരോടുള്ള നിങ്ങളുടെ പെരുമാറ്റം പ്രവൃത്തി അടിസ്ഥാനമാക്കിയുള്ള നിവൃത്തിയാണ്, അതേസമയം നിങ്ങളുടെ സദ്ഗുരുവിനോടുള്ള നിങ്ങളുടെ പെരുമാറ്റം ശുദ്ധമായ നിവൃത്തിയാണ്. നിവൃത്തിയെ നിങ്ങൾ ഭയപ്പെടേണ്ടതില്ല, പക്ഷേ, പ്രവൃത്തിയുടെ കാര്യത്തിൽ നിങ്ങൾ വളരെ ശ്രദ്ധാലുവായിരിക്കണം. നിങ്ങളുടെ മറഞ്ഞിരിക്കുന്ന അസൂയ നിമിത്തം നിങ്ങൾ സഹഭക്തരെ ഉപദേശിക്കുന്നതായി നിങ്ങൾ കണ്ടെത്തിയാൽ, നിങ്ങളുടെ സഹഭക്തരുടെ കുറവുകളെ വിമർശിക്കാൻ നിങ്ങൾക്ക് അവകാശമില്ലെന്ന് നിങ്ങൾ കരുതണം, കാരണം നിങ്ങൾക്കും അതേ അല്ലെങ്കിൽ മറ്റേതെങ്കിലും വൈകല്യങ്ങൾ ഉണ്ട്. ഒരു കുറവും ഇല്ലാത്ത സദ്ഗുരുവിന് മാത്രമേ വികലമായ ഏതൊരു ഭക്തനെയും വിമർശിക്കാനും ഉപദേശിക്കാനും അധികാരമുള്ളൂ. ഒരു വേശ്യയെ കല്ലെറിഞ്ഞ് കൊല്ലാൻ ആളുകൾ ആഗ്രഹിച്ചപ്പോൾ, ഒരു പാപവും ചെയ്യാത്ത വ്യക്തി അവളുടെ നേരെ ആദ്യത്തെ കല്ല് എറിയണമെന്നു യേശു പറഞ്ഞു. വേശ്യയെ കല്ലെറിയാനുള്ള അധികാരം യേശുവിന് മാത്രമാണെന്നാണ് ഇതിനർത്ഥം. പക്ഷേ, കാലക്രമേണ പാപം തിരിച്ചറിയാനും അനുതപിക്കാനും, ഭാവിയിൽ പാപം ആവർത്തിക്കാതിരിക്കാനും ചെയ്തുകൊണ്ട് അവളെ അവൻ നവീകരിക്കാൻ ശ്രമിച്ചു, അതാണ് നവീകരണത്തിൻ്റെ യഥാർത്ഥ നടപടിക്രമം. പ്രതികാരം ദൈവത്തിൻ്റേതാണെന്നും പാപത്തെ വെറുക്കണമെന്നും എന്നാൽ പാപിയെ വെറുക്കരുതെന്നും ഇത് നമ്മെ പഠിപ്പിക്കുന്നു.

★ ★ ★ ★ ★

 
 whatsnewContactSearch