03 Nov 2024
[Translated by devotees of Swami]
(മുംബൈയിൽ നിന്നുള്ള ശ്രീ ജി. ലക്ഷ്മണനും ശ്രീമതി. ഛന്ദയും കാനഡയിൽ നിന്നുള്ള ശ്രീമതി. പ്രിയങ്കയും ചില പ്രാദേശിക ഭക്തർക്കൊപ്പം ഈ സത്സംഗത്തിൽ പങ്കെടുത്തു.)
ഡോ. ഗീത ലഹരി ചോദിച്ചു:- സ്വാമി, നാം നമ്മുടെ ഭക്തിയെ നിയന്ത്രിക്കരുത്, സ്ഥിതപ്രജ്ഞനാകാൻ സ്വയം നിയന്ത്രിക്കണമെന്ന് അങ്ങ് പറഞ്ഞു. എന്നാൽ, ഒരു ഭക്തൻ ദൈവത്തെ നിസ്വാർത്ഥമായി സ്നേഹിക്കുമ്പോൾ, 'സ്വയം' ഇല്ലല്ലോ. അതുകൊണ്ട്, ഈശ്വരഭക്തിയിൽ 'സ്വയം' ഇല്ലാത്തപ്പോൾ നമുക്ക് എങ്ങനെ നിയന്ത്രിക്കാനാകും?
സ്വാമി മറുപടി പറഞ്ഞു:- 'നിസ്വാർത്ഥം' എന്നാൽ 'സ്വയം' (സെല്ഫ്) യഥാർത്ഥത്തിൽ ഇല്ലെന്നല്ല. നിങ്ങളുടെ ‘സ്വയത്തെ’ പറ്റി നിങ്ങൾ ബോധവാന്മാരാകരുത് എന്ന് മാത്രം. ‘സ്വയത്തെ’ പറ്റി ബോധമില്ലാത്തപ്പോൾ സ്വാർത്ഥ ആശയങ്ങൾ വരില്ല. ഇതിനർത്ഥം നിങ്ങൾ യഥാർത്ഥത്തിൽ അസാന്നിദ്ധ്യമാണെന്നും അതിനാൽ സ്വാർത്ഥ ആശയങ്ങൾ വരില്ലെന്നും എന്നല്ല അർത്ഥമാക്കുന്നത്. ഭക്തി ഇപ്പോൾത്തന്നെ വൈകാരികമാണ്. അമിതമായ വികാരം പ്രത്യക്ഷപ്പെട്ടാലും, അത്തരം അമിതമായ വികാരത്തെക്കുറിച്ച് നിങ്ങൾ അറിഞ്ഞില്ലെങ്കിൽ, അത് ഉടൻ തന്നെ ശമിക്കും. അല്ലാത്തപക്ഷം, അമിതമായ വികാരം നിങ്ങളുടെ അവബോധം കാരണം നിങ്ങള്ക്ക് അനുഭവപ്പെട്ടാൽ, നിങ്ങളുടെ ആരോഗ്യം തകരാറിലാകും, നിങ്ങൾക്ക് ദൈവസേവനം ചെയ്യാൻ കഴിയില്ല. നിങ്ങൾക്ക് ഒരു കാര്യത്തെക്കുറിച്ച് അറിയില്ലെങ്കിൽ, അത് നിലനിൽക്കുന്നുണ്ടെങ്കിൽപ്പോലും, ആ കാര്യത്തിന്റെ അസ്തിത്വം ശൂന്യമായി കണക്കാക്കാം. ഒരു നിശ്ചിത പരിധി വരെ സൈദ്ധാന്തിക ഭക്തിയുടെ വികാരത്തെക്കുറിച്ച് നിങ്ങൾ ബോധവാനായിരിക്കണം, അതുവഴി ദൈവസേവനമായ പ്രായോഗിക ഭക്തി (പ്രാക്ടിക്കൽ ഡിവോഷൻ) ചെയ്യാൻ നിങ്ങൾ പ്രചോദിതരാകും. വികാരം അതിരുകൾ കടക്കുകയാണെങ്കിൽ, അത്തരം വികാരങ്ങളെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കരുത്. ഇക്കാരണത്താൽ, വികാരം അപ്രത്യക്ഷമാകുന്നു. നിങ്ങൾ ആ വികാരത്തെക്കുറിച്ച് ബോധവാന്മാരായി തുടരുകയാണെങ്കിൽ, അത്തരം വികാരങ്ങൾ തുടർച്ചയായി വളരും. നിങ്ങൾ വികാരത്തെ അവഗണിക്കുകയും മറക്കുകയും ചെയ്താൽ, വികാരം അപ്രത്യക്ഷമാകും. ഇതുവഴി എന്തു തന്നെ അധികമായാലും നിയന്ത്രിക്കാനാകും.
★ ★ ★ ★ ★