home
Shri Datta Swami

 25 Jun 2023

 

Malayalam »   English »  

ഒരു ഭക്തൻ ദൈവത്തിലാണോ അതോ അവന്റെ വേലയിലാണോ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്?

[Translated by devotees of Swami]

[മിസ്സ്‌. ഭാനു സാമൈക്യ ചോദിച്ചു:- ആത്മാർത്ഥതയുള്ള ഒരു ഭക്തൻ ദൈവവേലയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും എന്നാൽ ദൈവത്തിലല്ലെന്നും അങ്ങ് പറഞ്ഞല്ലോ. എന്നാൽ ‘ഏക-ഭക്തി’ (‘Eka-bhakti’) എന്നാൽ ദൈവത്തിന്റെ ദൗത്യത്തേക്കാൾ (mission of God ) കൂടുതൽ ദൈവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നാണെന്നും അങ്ങ് പറഞ്ഞു. ഞാൻ ആശയക്കുഴപ്പത്തിലാണ്. ശരിയായ പാതയിലേക്ക് വരാൻ എന്നെ സഹായിക്കൂ. - അങ്ങയുടെ ദിവ്യ താമര പാദങ്ങളിൽ, ഭാനു സാമൈക്യ]

സ്വാമി മറുപടി പറഞ്ഞു:- ദൈവം നിങ്ങളിലൂടെ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത് അത് ഏത് സമയത്തും ഏറ്റവും പ്രധാനപ്പെട്ടതാണ്. ഭഗവാൻ രാമൻ കടലിൽ പാലം പണിയുന്നതിൽ ഗൗരവമുള്ളവനാണെങ്കിൽ, ആ നിർദ്ദിഷ്ട സമയത്ത് അവിടുത്തെ വളരെ ഗൗരവമുള്ള ആ വേലയിൽ നിങ്ങൾ പങ്കെടുക്കണം. കടലിൽ പാലം പണിയുന്നത് അവിടുത്തെ വ്യക്തിപരമായ ജോലിയാണെന്നും ദൈവത്തെക്കുറിച്ചുള്ള ജ്ഞാനം പ്രചരിപ്പിക്കുന്നത് മികച്ച പ്രവർത്തനമാണെന്നും പാലത്തിന്റെ നിർമ്മാണത്തിൽ പങ്കെടുക്കാതെ ജ്ഞാന പ്രചരണത്തിൽ ഏർപ്പെടുമെന്നും നിങ്ങൾ കരുതരുത്. ഒരു ഭക്തന് 100% ദൈവത്തിൽ ഏകാഗ്രത ഉണ്ടായിരിക്കാം, അവനെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ വ്യക്തിപരമായ ജോലി (personal work of God) ആവശ്യമില്ല. മറ്റു ചില ഭക്തർ 100% അർപ്പണബോധത്തോടെ ജ്ഞാനത്തിന്റെ പ്രചരണം നടത്തുന്നുണ്ടാകാം, പക്ഷേ, അദ്ദേഹത്തിന് 100% ദൈവത്തിൽ ഏകാഗ്രത ഉണ്ടാകണമെന്നില്ല.

ദൈവത്തിൽ ഏകാഗ്രത വളർത്തിയെടുക്കാൻ അവനോട് ആവശ്യപ്പെടേണ്ട ആവശ്യമില്ലാത്തതിനാൽ, ആദ്യത്തെ ഭക്തൻ ജ്ഞാനത്തിന്റെ പ്രചാരവേല ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നു. രണ്ടാമത്തെ ഭക്തന് 100% ദൈവവേലയിൽ ഏകാഗ്രതയുണ്ട്, എന്നാൽ 100% ദൈവത്തിൽ ഏകാഗ്രതയില്ല. രണ്ടാമത്തെ ഭക്തനോട് വ്യക്തിപരമായ ജോലി ചെയ്യാൻ ദൈവം ആവശ്യപ്പെടും, അങ്ങനെ ഒരു ഭക്തൻ തന്റെ വ്യക്തിപരമായ ജോലിയിൽ പൂർണ്ണമായും ശ്രദ്ധിച്ച് ദൈവത്തിൽ 100% ഏകാഗ്രത വളർത്തിയെടുക്കും. അതിനാൽ, ഭഗവാന്റെ ഉപദേശം ഭക്തന്റെ അവസ്ഥയെ അടിസ്ഥാനമാക്കി ഒരു ഭക്തനിൽ നിന്ന് മറ്റൊരു ഭക്തനിലേക്ക് വ്യത്യസ്തമാണ്. നിങ്ങൾക്ക് ദൈവത്തിന്റെ ചില ഉപദേശങ്ങൾ എല്ലാ ഭക്തർക്കും സാർവത്രികമായി ബാധകമാകുമെന്നു കരുതി സ്വീകരിക്കാൻ കഴിയില്ല.

ഞാൻ ഒരു പ്രത്യേക ഉദാഹരണം നൽകാം. ഒരു ഭക്തൻ തന്റെ അജ്ഞത നിമിത്തം യഥാർത്ഥ സദ്ഗുരുവിനെ സംശയിക്കുന്നു, യഥാർത്ഥമല്ലാത്ത സദ്ഗുരുവിനെ സേവിക്കുന്നത് നല്ല ഫലങ്ങൾ നൽകില്ല അല്ലെങ്കിൽ മോശം ഫലങ്ങൾ പോലും ഉണ്ടാക്കിയേക്കാം എന്ന് അയാൾ കരുതുന്നു. പക്ഷേ, സദ്ഗുരുവിന്റെ യഥാർത്ഥ ആത്മീയ ജ്ഞാനത്തിന്റെ പ്രചരണം തീർച്ചയായും ഒരു നല്ല പ്രവൃത്തിയാണ്, അത് തീർച്ചയായും നല്ല ഫലം നൽകും എന്നും അയാൾ കരുതുന്നു. അതിനാൽ, ഭക്തൻ യഥാർത്ഥ സദ്ഗുരുവിനെ സംശയിച്ചുകൊണ്ട് അദ്ദേഹത്തിന്റെ വ്യക്തിപരമായ സേവനം ഉപേക്ഷിക്കുകയും, പ്രചാരണ പ്രവർത്തനങ്ങൾ (propagation work) അത് തീർച്ചയായും നല്ല ഫലങ്ങൾ നൽകുമെന്നതിനാൽ തിരഞ്ഞെടുക്കുകയും ചെയ്യാം. അത്തരം ഒരു ഭക്തന് (സദ്ഗുരുവിൽ ഏകാഗ്രത ഇല്ലാത്തയാൾ) സദ്ഗുരു; പ്രചാരണ ജോലി ഉപേക്ഷിച്ച് തന്റെ വ്യക്തിപരമായ ജോലി (His personal work) ചെയ്യാൻ ഒരു പ്രത്യേക ഉപദേശം നൽകുന്നു. ഈ ഉപദേശം ഒരു പ്രത്യേക ഭക്തന് മാത്രമുള്ളതാണ്, എല്ലാ ഭക്തർക്കും അല്ല.

ഏറ്റവും പ്രധാനപ്പെട്ട കാര്യം, നിങ്ങൾ എല്ലായ്പ്പോഴും ദൈവത്തിൽ (സദ്ഗുരു) ശ്രദ്ധ കേന്ദ്രീകരിക്കണം, നിങ്ങളുടെ വിശകലനത്തിലല്ല (analysis). തീർച്ചയായും, കൃഷ്ണൻ അർജ്ജുനനോട് താൻ പ്രസംഗിച്ച മുഴുവൻ ആത്മീയ ജ്ഞാനവും വിശകലനം ചെയ്യാൻ ആവശ്യപ്പെട്ടു. ഇത് മേൽപ്പറഞ്ഞ നിർദ്ദിഷ്ട കേസിന് (specific case) വിരുദ്ധമല്ല, കാരണം നിർദ്ദിഷ്ട ഉപദേശവുമായി സംയോജിപ്പിച്ച നിർദ്ദിഷ്ട കേസ് മൊത്തം ആത്മീയ ജ്ഞാനത്തിന്റെ ഭാഗമാണ്. ഇതിനർത്ഥം, വിശകലനത്തിന് ശേഷം, യഥാർത്ഥ സദ്ഗുരുവിനെ സംശയിക്കുന്ന ഒരു പ്രത്യേക അജ്ഞനായ അനുയായിക്ക് നൽകുന്ന നിർദ്ദിഷ്ട ഉപദേശം അർജ്ജുനൻ അംഗീകരിക്കും എന്നാണ്.

ചോദ്യം. ദൈവത്തിന്റെ മനുഷ്യാവതാരത്തിൽ നിന്ന് അകലെയുള്ള ഒരു ഭക്തന് അവന്റെ/അവളുടെ "ഏക ഭക്തി" (“eka bhakti”) തെളിയിക്കാനുള്ള ദൈവത്തിന്റെ ദൗത്യത്തെക്കാൾ (mission of God) ദൈവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എങ്ങനെ കഴിയും?

സ്വാമി മറുപടി പറഞ്ഞു:- ഇത് സദ്ഗുരുവിന്റെ വിദൂരവും സമീപവുമായ അസ്തിത്വത്തെക്കുറിച്ചുള്ള (far and near existence) ചോദ്യമല്ല. നിങ്ങൾ എന്താണ് ചെയ്യണമെന്ന് സദ്ഗുരു ആഗ്രഹിക്കുന്നത് എന്നത് പ്രധാനമാണ്. സദ്ഗുരുവിൽ നിന്ന് വളരെ അകലെ നിൽക്കുമ്പോഴും അദ്ദേഹത്തിന്റെ ഉപദേശം പിന്തുടരാവുന്നതാണ്. സദ്ഗുരുവിനോട് വളരെ അടുത്തായിരിക്കാവുന്ന മറ്റൊരു വ്യക്തി സദ്ഗുരുവിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ കാരണം അദ്ദേഹത്തിന്റെ ഉപദേശം പാലിക്കുന്നില്ലായിരിക്കാം.

★ ★ ★ ★ ★

 
 whatsnewContactSearch