home
Shri Datta Swami

 16 Nov 2022

 

Malayalam »   English »  

എന്തുകൊണ്ടാണ് പലരും അദ്വൈത ദർശനത്തിൽ ആകർഷിക്കപ്പെടുന്നത്?

[Translated by devotees]

[മിസ്സ്‌. ത്രൈലോക്യയുടെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു:- നിരീശ്വരവാദികളെ (atheists) ഈശ്വരവാദികളാക്കി (theists) മാറ്റാനാണ് ശങ്കരൻ (Shankara) അദ്വൈത ദർശനം സ്ഥാപിച്ചത്. അദ്ദേഹത്തിന് ഒരു പ്രത്യേക ലക്ഷ്യവും അതിനായി ഒരു പ്രത്യേക പരിപാടിയും ഉണ്ടായിരുന്നു. നിരീശ്വരവാദികൾ ഈശ്വരവാദത്തിലേക്ക് തിരിഞ്ഞപ്പോൾ, ആ പരിപാടി ശങ്കരൻ പിൻവലിച്ചു, ഈശ്വരവാദിയായി മാറിയ നിരീശ്വരവാദിയോട് (atheist-turned-theist) അവനു/അവൾക്ക് പ്രായോഗികമായി ദൈവമാകാൻ ശുദ്ധമായ മനസ്സ് നേടാൻ ദൈവത്തെ ആരാധിക്കാനും ഭക്തനാകാനും ഉപദേശിച്ചു. ആ ഉപേക്ഷിച്ച പരിപാടിയിൽ ആളുകൾ ഇപ്പോഴും തൂങ്ങിക്കിടക്കുകയാണ് (People are still hanging over that dropped program). ദൈവമാകാൻ ദൈവത്തെ ആരാധിക്കണമെന്ന് ശങ്കരൻ നിരീശ്വരവാദിയോട് പറഞ്ഞപ്പോൾ, ആത്മാവ് (soul) ഇതിനകം ദൈവമല്ലെന്ന് വ്യക്തമായി അർത്ഥമാക്കുന്നില്ലേ? ഒരു വ്യവസായി (business man) പോലും ഉപേക്ഷിച്ച സ്കീമിന്റെ ആനുകൂല്യം ചോദിക്കുന്ന ഒരാളോട് പറയുന്നു “ആ സ്കീം പഴയതായിരുന്നു, ഇപ്പോൾ രണ്ടാമത്തെ സ്കീം ആണ് നടക്കുന്നത്. കാലഹരണപ്പെട്ട സ്കീം (expired scheme) ഇപ്പോൾ നടപ്പിലാക്കാൻ നിങ്ങൾക്ക് ഞങ്ങളോട് ആവശ്യപ്പെടാനാവില്ല. നിഷ്കളങ്കരായ പൊതുജനങ്ങളിൽ നിന്ന് പേരും പണവും സമ്പാദിക്കാൻ പ്രബോധകർക്ക് വളരെ താല്പര്യമാണ്, അതിനാൽ, അദ്വൈത ദർശനം (advaita philosophy) ഏറ്റവും മികച്ചത് എന്ന് പഠിപ്പിച്ച്‌ ആളുകളുടെ മനസ്സിനെ ആകർഷിക്കാൻ അവർ ആഗ്രഹിക്കുന്നു.  നിങ്ങളുടെ വീട്ടിൽ സ്വർണ്ണം നിറച്ച ഒരു കലം കുഴിച്ചിട്ടിട്ടുണ്ടെന്ന് ആരെങ്കിലും നിങ്ങളോട് പറഞ്ഞാൽ, നിങ്ങൾ അവന്റെ അടുത്തേക്ക് ഓടിച്ചെന്ന് കലം കണ്ടുപിടിക്കാൻ അവന്റെ കാലിൽ പിടിച്ച് ശല്യപ്പെടുത്തുകയില്ലേ? അതുപോലെ, ദൈവം നിങ്ങളിൽ ഇതിനകം ഉണ്ടെന്നും നിങ്ങൾ ഇതിനകം ദൈവമാണെന്നും ഒരു പ്രബോധകൻ പറയുമ്പോൾ, ദൈവമാകാനുള്ള മാർഗ്ഗം അറിയാൻ നിങ്ങൾ പ്രബോധകന്റെ പിന്നാലെ ഓടുകയില്ലേ? ഇങ്ങനെ ലൗകികമോഹങ്ങളിൽ (worldly ambitions) ഭ്രാന്തുപിടിച്ച നിഷ്കളങ്കരായ  ജനങ്ങളെ പ്രബോധകർ അവരുടെ പേരും പ്രശസ്തിക്കും വേണ്ടി ചൂഷണം ചെയ്ത് ശിഷ്യഗണങ്ങളുണ്ടാക്കുന്നു.

★ ★ ★ ★ ★

 
 whatsnewContactSearch