home
Shri Datta Swami

 27 Apr 2023

 

Malayalam »   English »  

ചില മൃഗങ്ങളെയും പക്ഷികളെയും ദൈവങ്ങളുടെയും ദേവതകളുടെയും വാഹനങ്ങളായി തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

[Translated by devotees]

[ശ്രീമതി. അനിതാ റെകുണ്ടള ചോദിച്ചു: ത്രൈലോക്യയോടുള്ള ഒരു ചോദ്യത്തിനുള്ള മറുപടിയിൽ, ബുദ്ധിവളർച്ചയുടെ അഭാവം മൂലം മൃഗങ്ങളിൽ ദൈവത്തോടുള്ള ആകർഷണം ഇല്ലാതായി എന്ന് അങ്ങ് പ്രസ്താവിച്ചു. എന്നാൽ പശുക്കൾ, നായ്ക്കൾ തുടങ്ങിയ ചില മൃഗങ്ങൾ ദൈവത്തിനു ചുറ്റും കാണപ്പെടുന്നു. അത് ദൈവത്തോടുള്ള ആകർഷണമല്ലേ? പിന്നെ എന്തിനാണ് ചില മൃഗങ്ങളെയും പക്ഷികളെയും ദേവന്മാരുടെയും ദേവതകളുടെയും വാഹനങ്ങളായി തിരഞ്ഞെടുക്കുന്നത്?]

സ്വാമി മറുപടി പറഞ്ഞു:- തിരഞ്ഞെടുത്ത വിവിധ ദേവന്മാരുടെ വാഹനങ്ങൾ അവരുടെ അത്ഭുത ശക്തികളാൽ ആ രൂപങ്ങളിൽ നിലനിന്നിരുന്ന മഹാഭക്തന്മാരായിരുന്നു (great devotees). നമ്മുടെ കാഴ്ചയ്ക്ക് അവ പക്ഷികളും മൃഗങ്ങളും മാത്രമാണ്. അവർ യഥാർത്ഥത്തിൽ വിവിധ രൂപങ്ങളിൽ ദൈവത്തിന്റെ വാഹനങ്ങളാകാൻ തയ്യാറുള്ള ഉയർന്ന ഭക്തരാണ് (high devotees). യഥാർത്ഥ മൃഗങ്ങളും പക്ഷികളും അത്തരം മഹാഭക്തന്മാരിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഭക്തർ വഴിപാട് കഴിഞ്ഞ് മിച്ചം വരുന്ന ചില പഴങ്ങൾക്കും മറ്റും വേണ്ടി ദൈവങ്ങളുടെ വിവിധ രൂപങ്ങൾക്ക് സമീപം അവ കാണപ്പെടുന്നു. തീർച്ചയായും, അവരിലെ ബുദ്ധി അവികസിതമാണ് (underdeveloped).

★ ★ ★ ★ ★

 
 whatsnewContactSearch